വേങ്ങര: ചേറൂർ റോഡിലെ മനാറുൽഹുദാ അറബിക്കോളേജ് ക്യാമ്പസിൽ പ്രവർത്തിക്കുന്ന സാദ് ഖുർആൻ അക്കാദമി ആൻഡ് റെസിഡൻഷ്യൽ സ്‌കൂളിലെ വിദ്യാർത്ഥിനിയായ മിൻഹ ബിൻത്ത് മുസ്സമ്മിൽ (14) ഹിഫ്‌ള് പൂർത്തീകരിച്ചു. സാദ് ഖുർആൻ അക്കാദമിയിൽ നിന്നും ഈ നേട്ടം കൈവരിക്കുന്ന പത്താമത്തെ വിദ്യാർത്ഥിനിയാണ് മിൻഹ. തിരുവനന്തപുരം ബലരാമപുരം സ്വദേശികളായ മുസ്സമ്മിൽ എം, നസീഹ ആർ ദമ്പതികളുടെ മകളാണ്. ഊരകം മർകസുൽ ഉലൂം ഹയർസെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ മിൻഹ മൂന്നര വർഷത്തെ കഠിന പരിശ്രമത്തിലൂടെയാണ് ഈ മികച്ച നേട്ടം കരസ്ഥമാക്കിയത്. ഹിഫ്‌ള് പൂർത്തീകരണവും അനുമോദന സദസ്സും നാളെ രാവിലെ 11 മണിക്ക് മനാറുൽഹുദാ ക്യാമ്പസിൽ വെച്ച് നടക്കും. ഉച്ചഭക്ഷണത്തോടെ സമാപിക്കുന്ന ചടങ്ങിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
⊶⊷⊶⊷❍❍⊶⊷⊶⊷
നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
👉 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/KA6zCmwUqSUKiq35cZNh0A
⊶⊷⊶⊷❍❍⊶⊷⊶⊷
നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും
🪀 http://wa.me/917510488184
⊶⊷⊶⊷❍❍⊶⊷⊶⊷
