വേങ്ങര: പത്തുമൂച്ചി സ്വദേശിയും പ്രമുഖ വ്യാപാരിയുമായ ചീരങ്ങൻ മുഹമ്മദ് കുട്ടി ഹാജി നിര്യാതനായി. വേങ്ങര താഹിറ ട്രാവൽസ് ഉടമയായ അദ്ദേഹം പ്രദേശത്തെ സാമൂഹിക-മത രംഗങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു.പത്തുമൂച്ചി ഇമാറാത്ത് മസ്ജിദ് പ്രസിഡന്റായും പത്തുമൂച്ചി മഹല്ല് ജുമാ മസ്ജിദ് ഭാരവാഹിയായും സേവനമനുഷ്ഠിച്ചു വരികയായിരുന്നു. മക്കൾ: അസ്ജദ്, ഫൈസൽ, താഹിറ.പരേതന്റെ ജനാസ നിസ്കാരം ഇന്ന് (വ്യാഴം) രാവിലെ 11 മണിക്ക് പത്തുമൂച്ചി കോരംകുളങ്ങര ജുമാ മസ്ജിദിൽ നടക്കും.
