Monday, August 24News That Matters

Month: August 2026

വേങ്ങര മഞ്ഞമാട് കാറും ബൈക്കും അപകടത്തിൽ ഒരാൾ മരണപ്പെട്ടു

Accident
വേങ്ങര: വലിയോറ മഞ്ഞമാടിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. വേങ്ങര പരപ്പിൽ പാറ സ്വദേശി ചെള്ളി സജീർ ആണ് മരണപ്പെട്ടത്. ബുധനാഴ്ച മഞ്ഞമാടിൽ വെച്ചായിരുന്നു അപകടം. റോഡ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സജീറിനെ ഉടൻതന്നെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മയ്യത്ത് നിസ്കാരം നാളെ (ഓഗസ്റ്റ് 13, വ്യാഴാഴ്ച) ഉച്ചക്ക് 1:00 മണിക്ക് വലിയോറ പുത്തനങ്ങാടി ജുമാ മസ്ജിദിൽ നടക്കും. ⊶⊷⊶⊷❍❍⊶⊷⊶⊷ *നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.* 👇 ഇവിടെ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/KA6zCmwUqSUKiq35cZNh0A ⊶⊷⊶⊷❍❍⊶⊷⊶⊷ *നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും* 🪀 http://wa.me/917510488184 ⊶⊷⊶⊷❍❍⊶⊷⊶⊷...

കുടിവെള്ള പദ്ധതിക്കായി എടുത്ത കുഴിയിൽ വീണ് പരിക്കേറ്റ ചുമട്ടുതൊഴിലാളി മരിച്ചു

Accident
ചെമ്മാട്: കുടിവെള്ള പദ്ധതിയുടെ പൈപ്പിടുന്നതിനായി വെട്ടിപ്പൊളിച്ച റോഡിലെ കുഴിയിൽ സ്കൂട്ടർ മറിഞ്ഞുവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ചുമട്ടുതൊഴിലാളി മരിച്ചു. ചെമ്മാട് കോട്ടുപാലക്കാട് സ്വദേശിയും ചെമ്മാട്ടെ ചുമട്ടുതൊഴിലാളിയുമായ കുന്നത്ത്തേരി മുസ്തഫ (60) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച രാത്രി 11 മണിയോടെ ചാത്തപ്പടിയിൽ വെച്ചായിരുന്നു അപകടം സംഭവിച്ചത്. മകനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവേ, പൈപ്പിടാനായി കീറിയ റോഡിലെ കുഴിയിലേക്ക് സ്കൂട്ടർ മറിയുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അദ്ദേഹം ഇന്നലെ രാത്രിയോടെയാണ് മരണത്തിന് കീഴടങ്ങിയത്. റോഡുകളിൽ കൃത്യമായ മുന്നറിയിപ്പുകളോ സുരക്ഷാ മാനദണ്ഡങ്ങളോ പാലിക്കാതെ പൈപ്പിടാൻ കുഴിയെടുക്കുന്നതിനെതിരെ നാട്ടുകാരുടെ ഭാഗത്തുനിന്നും വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. ⊶⊷⊶⊷❍❍⊶⊷⊶⊷നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.👇 ഇവിടെ ക്ലിക്ക് ചെയ്യുകhttps://c...

നെടുവ ഗവ. ഹൈസ്കൂളിൽ ‘കലാ കളരി’ ആർട്ട് ലാബിന് തുടക്കം

PARAPPANAGADI
പരപ്പനങ്ങാടി: പൊതുവിദ്യാഭ്യാസ മേഖലയിലെ കലാപഠനത്തിന് പുതിയ ദിശാബോധം നൽകുന്ന മാതൃകാപരമായ സംരംഭമായി പരപ്പനങ്ങാടി നഗരസഭയിലെ നെടുവ ഗവ. ഹൈസ്കൂളിൽ 'കലാ കളരി' ആർട്ട് ലാബ് പ്രവർത്തനം ആരംഭിച്ചു. പൊതുവിദ്യാലയത്തിലെ വിദ്യാർത്ഥികൾക്കായി മലപ്പുറം ജില്ലയിലെ ആദ്യ ആർട്ട് ലാബായ ഇതിന്റെ ഉദ്ഘാടനം തിരൂരങ്ങാടി എം.എൽ.എ പി.എം.എ. സമീർ നിർവഹിച്ചു. വിദ്യാർത്ഥികളിലെ കലാപരമായ കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിക്കുക, സർഗാത്മകതയും ഭാവനയും വളർത്തുക, ചിത്രകല, സംഗീതം, നൃത്തം, നാടകം, സിനിമ, ശിൽപകല തുടങ്ങിയ വിവിധ കലാരൂപങ്ങളിൽ പ്രായോഗിക പരിശീലനം നൽകുക, കലാപഠനത്തിനാവശ്യമായ ആധുനിക സൗകര്യങ്ങൾ ഒരു കുടക്കീഴിൽ ഒരുക്കുക എന്നിവയാണ് ആർട്ട് ലാബിന്റെ പ്രധാന ലക്ഷ്യങ്ങൾ. പഠനത്തിനൊപ്പം കുട്ടികളുടെ മാനസികവും സാമൂഹികവുമായ വളർച്ചയ്ക്ക് കലാപരമായ ഇടപെടലുകൾ അനിവാര്യമാണെന്ന കാഴ്ചപ്പാടിലാണ് 'കലാ കളരി' രൂപകൽപ്പന ചെയ്തിരിക്കുന്നത്. ആർട്ട് ലാബിന്റെ ഉദ്ഘാട...

ബൈക്ക് മോഷ്ടിച്ച കേസിൽ മലപ്പുറം സ്വദേശി അറസ്റ്റിൽ

MALAPPURAM
പുതുക്കാട്: തലോരിൽ ഹോട്ടലിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷ്ടിച്ച കേസിൽ മലപ്പുറം സ്വദേശിയെ പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം നരിപ്പറമ്പ് കടപ്പുറം തെക്കത്തിൽ വീട്ടിൽ അബ്ദുൽ മുർഷിദ് (28) ആണ് പിടിയിലായത്. കഴിഞ്ഞ ജൂൺ 26-ന് പുലർച്ചെ നാലുമണിക്കും ഉച്ചയ്ക്ക് രണ്ടുമണിക്കും ഇടയിലാണ് മോഷണം നടന്നത്. തലോർ റോയൽ ഹോട്ടലിന് മുൻവശം പാർക്ക് ചെയ്തിരുന്ന തൃക്കൂർ സ്വദേശി ഗീതാഞ്ജലി വീട്ടിൽ സുനിലിന്റെ യമഹ ബൈക്കാണ് പ്രതി മോഷ്ടിച്ചത്. പേരാമംഗലത്ത് നിന്നാണ് അന്വേഷണ സംഘം പ്രതിയെ പിടികൂടിയത്. മോഷ്ടിച്ച ബൈക്ക് ഇയാളുടെ വീട്ടിൽ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. സബ് ഇൻസ്പെക്ടർ മഹേഷ്, സിവിൽ പോലീസ് ഓഫീസർമാരായ ഫൈസൽ, മനീഷ്, ഷിനോജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.👉 ഇവിടെ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/KA6zCmwUqSUKiq35cZNh0A...

KNM മദ്റസാ കോംപ്ലക്സ് അധ്യാപക പരിശീലന ക്യാമ്പ്

TIRURANGADI
തിരൂരങ്ങാടി: കെ.എൻ.എം. തിരൂരങ്ങാടി മണ്ഡലം മദ്റസാ കോംപ്ലക്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മദ്റസാ അധ്യാപകർക്കായി സംഘടിപ്പിച്ച ടീച്ചേഴ്സ് ട്രെയിനിംഗ് ക്യാമ്പ് കരുമ്പിൽ സലഫി മദ്റസയിൽ നടന്നു. ഞായറാഴ്ച (ആഗസ്റ്റ് 9) രാവിലെ 7 മണിക്ക് ആരംഭിച്ച ക്യാമ്പിൽ മദ്റസാ കോംപ്ലക്സിന് കീഴിലെ നിരവധി അധ്യാപകർ പങ്കെടുത്തു. തജ്‌വീദ് വിഷയത്തിൽ അധ്യാപകരുടെ അറിവും അധ്യാപന മികവും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് ഒരുക്കിയത്. ഖുർആൻ പാരായണത്തിലെ തജ്‌വീദ് നിയമങ്ങൾ, ഉച്ചാരണ ശുദ്ധി, അധ്യാപനത്തിലെ പ്രായോഗിക രീതികൾ തുടങ്ങിയ വിഷയങ്ങളിൽ നടന്ന പരിശീലന ക്ലാസുകൾക്ക് മുഹമ്മദ് ബിൻ അലി നേതൃത്വം നൽകി. കെ.എൻ.എം. മണ്ഡലം സെക്രട്ടറി ഹംസ മാസ്റ്റർ കരുവിൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ അബു മാസ്റ്റർ അധ്യക്ഷത വഹിച്ചു. മദ്റസാ കോംപ്ലക്സ് സെക്രട്ടറി സി.വി.എം. ശരീഫ് സ്വാഗതം പറഞ്ഞു. മുഹമ്മദ് മാസ്റ്റർ വലിയോറ, സുൽഫിക്കർ അലി, സാനിയ ടീ...

SSF തേഞ്ഞിപ്പലം ഡിവിഷൻ ‘അനലൈസ’ സമാപിച്ചു

TIRURANGADI
ചേലേമ്പ്ര: ചേലേമ്പ്ര ചക്കുളങ്ങരയിൽ നടന്ന എസ്.എസ്.എഫ് തേഞ്ഞിപ്പലം ഡിവിഷൻ 'അനലൈസ' സമാപിച്ചു. ഡിവിഷൻ പ്രസിഡൻ്റ് മുഹ്സിൻ ശാമിൽ ഇർഫാനിയുടെ അധ്യക്ഷതയിൽ ചേർന്ന സമാപന സമ്മേളനം ജില്ലാ പ്രസിഡണ്ട് ജഅ്ഫർ ശാമിൽ ഇർഫാനി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി അനസ് നുസ്‌രി, എക്സിക്യൂട്ടീവ് അംഗം ഇബ്രാഹിം ഫാസിൽ എന്നിവരാണ് പരിപാടികൾ നിയന്ത്രിച്ചത്. ചടങ്ങിൽ ജില്ലാ സെക്രട്ടറി അഡ്വ. അബ്ദുൽ മജീദ്, എക്സിക്യൂട്ടീവ് അംഗം ഇസ്മായിൽ ഹാഷിമി തുടങ്ങിയവർ സംബന്ധിച്ചു. മുഹമ്മദ് ജാബിർ ടി.കെ. സ്വാഗതവും ആദിൽ അമീൻ നന്ദിയും പറഞ്ഞു. നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.👉 ഇവിടെ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/KA6zCmwUqSUKiq35cZNh0A...

പറമ്പിൽപടി യൂണിറ്റിൽ യൂത്ത് കോൺഗ്രസ് ക്വിറ്റ് ഇന്ത്യാ ദിനാചരണം സംഘടിപ്പിച്ചു

VENGARA
പറമ്പിൽപടി യൂണിറ്റ് യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ക്വിറ്റ് ഇന്ത്യാ ദിനമായ ഓഗസ്റ്റ് 9 യൂത്ത് കോൺഗ്രസ് ദിനമായി ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി മണ്ഡലം യൂത്ത് കോൺഗ്രസ് സെക്രട്ടറി പി. ഉസ്മാൻ പതാക ഉയർത്തി. പരിപാടിയുടെ ഉദ്ഘാടനം മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ. രാധാകൃഷ്ണൻ മാസ്റ്റർ നിർവഹിച്ചു. വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായ എ.കെ. ഖസാൻ, പുളിക്കൽ ഹരിദാസൻ, കല്ലൻ അലവി ഹാജി, യൂത്ത് കോൺഗ്രസ് നേതാക്കളായ എസ്. യൂസഫ്, ഫഹദ് പി.കെ., സജാദ് ടി., നൗഫൽ പി. തുടങ്ങിയവർ ചടങ്ങിൽ പ്രസംഗിച്ചു. പി. സൈതലവിക്കുട്ടി, ശരീഫ് കുഞ്ഞാവ, ഇസ്മായിൽ പി. തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി....

KSRTC പ്രിയദർശിനി സർവ്വീസുകൾ അനുവദിക്കണം; ഗതാഗത മന്ത്രിക്ക് നിവേദനം നൽകി

TIRURANGADI
പരപ്പനങ്ങാടിയിൽ നിന്ന് കോഴിക്കോട്ടേക്കും മലപ്പുറം, മഞ്ചേരി ഭാഗത്തേക്കും കെ.എസ്.ആർ.ടി.സി പ്രിയദർശിനി ബസ് സർവ്വീസുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോണിന് നിവേദനം നൽകി. മൂന്നിയൂർ സൗഹൃദ വേദി ചെയർമാൻ അഷ്റഫ് കളത്തിങ്ങൽ പാറ, സെക്രട്ടറി മുഹമ്മദ് കോയ കൊല്ലഞ്ചേരി എന്നിവർ സി.എം.പി. സംസ്ഥാന സെക്രട്ടറി കൃഷ്ണൻ കോട്ടുമലയുടെ സാന്നിധ്യത്തിലാണ് മന്ത്രിക്ക് നിവേദനം സമർപ്പിച്ചത്. നിവേദനത്തിൽ ആവശ്യപ്പെട്ട പ്രധാന റൂട്ടുകൾ: പരപ്പനങ്ങാടിയിൽ നിന്ന് പുത്തിരിക്കൽ, തയ്യിലപ്പടി, കുണ്ടംകടവ്, കുന്നത്ത് പറമ്പ് ആലിൻചുവട് വഴി കോഴിക്കോട്ടേക്കും തിരിച്ചും. പരപ്പനങ്ങാടിയിൽ നിന്ന് കുണ്ടംകടവ് ആലിൻചുവട്, ചെമ്മാട്, കോട്ടക്കൽ വഴി മലപ്പുറത്തേക്കും മഞ്ചേരിയിലേക്കും തിരിച്ചും. കോഴിക്കോട്, മഞ്ചേരി മെഡിക്കൽ കോളേജുകളിലേക്കും മറ്റ് വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും യാത്ര ചെയ്യുന്ന വിദ്യാർത്ഥികൾക്...

പറപ്പൂർ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി ക്വിറ്റ് ഇന്ത്യാ ദിനാചരണം സംഘടിപ്പിച്ചു

VENGARA
ചോലക്കുണ്ട്: പറപ്പൂർ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോൺഗ്രസ് സ്ഥാപക ദിനവും ക്വിറ്റ് ഇന്ത്യാ ദിനാചരണവും സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സുഭാഷ് പള്ളിപ്പുറത്ത് പതാക ഉയർത്തി. ബ്ലോക്ക് കോൺഗ്രസ്‌ പ്രസിഡണ്ട് നാസർ പറപ്പൂർ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ഡി.സി.സി അംഗം കെ.എ. റഹീം ക്വിറ്റ് ഇന്ത്യാ ദിന സന്ദേശം നൽകി. യൂത്ത് കോൺഗ്രസ് സെക്രട്ടറിമാരായ അമീൻ, സുഹൈൽ, ഇക്ബാൽ, കെ.എസ്.യു ജില്ലാ സെക്രട്ടറി റഹീസ് പങ്ങിണിക്കാട്ട്, യാസർ കെ.സി., ജാബിർ എ.എ., ദിൽകാഷ്, സാദിഖ്, ഡാനിഷ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു....

എടക്കാപറമ്പ് സ്വദേശി പണ്ടാറപ്പെട്ടി മുനീർ മരണപ്പെട്ടു

MARANAM
വേങ്ങര: കുന്നുംപുറം എടക്കാപറമ്പ് സ്വദേശി പണ്ടാറപ്പെട്ടി മുനീർ നിര്യാതനായി. പണ്ടാറപ്പെട്ടി കുഞ്ഞിമമ്മുദുവിന്റെ മകനാണ്. മയ്യത്ത് നമസ്കാരവും ഇന്ന് വൈകുന്നേരം 5 മണിക്ക് എടക്കാപറമ്പ് ജുമാ മസ്ജിദിൽ നടക്കും. *നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.* 👉 ഇവിടെ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/GhhH756JcVh4D0k6AwPlJJ?s=cl&p=a&ilr=4&amv=3...

കോഹിനൂർ ലോറിത്താവളത്തിന് സമീപം വീണ്ടും കാറപകടം; രണ്ട് പേർക്ക് പരിക്ക്

Accident
ദേശീയപാതയിൽ കോഹിനൂർ ലോറിത്താവളത്തിന് സമീപം നിയന്ത്രണം വിട്ട കാർ നിർത്തിയിട്ടിരുന്ന ലോറിയിലിടിച്ച് അപകടം. കോഴിക്കോട് ഭാഗത്തുനിന്ന് ചേളാരിയിലേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. കാറിലുണ്ടായിരുന്ന രണ്ട് കൂട്ടുമൂച്ചി സ്വദേശികൾക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.​ പ്രധാന വിവരങ്ങളും നാട്ടുകാരുടെ ആശങ്കകളും:​ തുടർച്ചയാകുന്ന അപകടങ്ങൾ: കഴിഞ്ഞ തിങ്കളാഴ്ചയും സമാനമായ രീതിയിൽ ഇവിടെ അപകടം നടന്നിരുന്നു. മാസങ്ങൾക്ക് മുൻപുണ്ടായ മറ്റൊരു അപകടത്തിൽ മൂന്ന് പേർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തിരുന്നു.​അശാസ്ത്രീയമായ റോഡ് നിർമ്മാണം: വലതുവശത്തേക്ക് വളവുള്ള ഈ ഭാഗത്ത് റോഡിന്റെ ചരിവ് ഇടതുവശത്തേക്കാണ് നൽകിയിരിക്കുന്നത്. ഇത് വാഹനങ്ങൾ ഇടത്തേക്ക് തെന്നിമാറാൻ കാരണമാകുന്നുവെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.​അപകടക്കെണിയായി പാർക്കിങ്: ലോറി ബേ നിറയുന്നതുകാരണം വിശ്രമത്തിനെത്തുന്ന ...

പരിസര ശുചീകരണം മാതൃകയാക്കിയ 67-കാരന് ആദരം.

VENGARA
വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്ത് 17-ാം വാർഡിലെ അഞ്ചുകണ്ടൻ മാമുദു സ്മാരക പൊതുറോഡ് സ്വന്തം നിലയിൽ വൃത്തിയായി പരിപാലിച്ച് നാടിന് മാതൃകയായ 67-കാരന് ആദരം. വലിയമൂച്ചിക്കൽ കുഞ്ഞ എന്ന അബ്ദുറഹ്മാനെയാണ് വാർഡ് മെമ്പറും പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണുമായ സബ്ന ഇബ്രാഹീം പൊന്നാട അണിയിച്ച് ആദരിച്ചത്.പൊതുസ്ഥലങ്ങൾ സ്വമേധയാ ശുചിയായി സൂക്ഷിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ നാടിന് വലിയ മുതൽക്കൂട്ടാണെന്ന് വാർഡ് മെമ്പർ അഭിപ്രായപ്പെട്ടു. അദ്ദേഹത്തെ എല്ലാവരും മാതൃകയാക്കിയാൽ കൂടുതൽ മനോഹരവും ശുചിത്വമുള്ളതുമായ ഒരു ഗ്രാമം പടുത്തുയർത്താൻ സാധിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.ആദരിക്കൽ ചടങ്ങിൽ മുൻ മെമ്പർ കുറുക്കൻ മുഹമ്മദ്, കുട്ടിമോൻ തങ്ങൾ, ചെള്ളി അവറാൻകുട്ടി, അബ്ദുസമദ് നെച്ചിക്കടവത്ത്, സി.എം. മമ്മുദു, എ.കെ. അലവി, മോയൻ മൊയ്ദീൻ, ഇസ്മായിൽ ഇ.വി., യൂസുഫ് ഇല്ല്യൻ തുടങ്ങിയവർ പങ്കെടുത്തു....

തിരൂരങ്ങാടി കുടിവെള്ള പദ്ധതി: പി.വി.സി പൈപ്പുകളുടെ ഗുണനിലവാരം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി

TIRURANGADI
തിരൂരങ്ങാടി: തിരൂരങ്ങാടി–ചെറുമുക്ക്–കുണ്ടൂർ പൊതുമരാമത്ത് വകുപ്പ് (BM&BC) റോഡിൽ കുടിവെള്ള പദ്ധതിക്കായി പി.വി.സി പൈപ്പുകൾ സ്ഥാപിച്ചതിന്റെ ഗുണനിലവാരവും സാങ്കേതിക അനുയോജ്യതയും പരിശോധിക്കണമെന്നാവശ്യപ്പെട്ട് പരാതി. മോട്ടോർ ആക്സിഡന്റ് പ്രിവൻഷൻ സൊസൈറ്റി (MAPS) ജില്ലാ ജനറൽ സെക്രട്ടറിയും വിവരാവകാശ പ്രവർത്തകനുമായ അബ്ദുൽ റഹീം പൂക്കത്ത്, അഷറഫ് മനരിക്കൽ, സലാം ഹാജി മച്ചിങ്ങൽ, നിയാസ് അഞ്ചപ്പുര എന്നിവരുടെ നേതൃത്വത്തിലാണ് പൊതുമരാമത്ത് വകുപ്പിനും കേരള വാട്ടർ അതോറിറ്റിക്കും പരാതി നൽകിയത്. താഴച്ചിന മുതൽ കുണ്ടുചിന വരെയുള്ള ഭാഗത്ത് ഭാരമേറിയ ബസുകളും ടോറസ്, ലോറി തുടങ്ങിയ വാഹനങ്ങളും ദിവസേന സഞ്ചരിക്കുന്ന റോഡിലാണ് നിയമവിരുദ്ധമായി പി.വി.സി പൈപ്പുകൾ സ്ഥാപിച്ചിരിക്കുന്നതെന്ന് പരാതിക്കാർ ചൂണ്ടിക്കാട്ടുന്നു. ഇത്തരം റോഡുകളിൽ ദീർഘകാല ഉപയോഗത്തിന് പി.വി.സി പൈപ്പുകൾ അനുയോജ്യമാണോയെന്ന് സാങ്കേതികമായി പരിശോധിക്കണം. പദ്ധതി പൂർ...

പി.എ. മൗലവി അച്ചനമ്പലം നിര്യാതനായി

MARANAM
അച്ചനമ്പലം സ്വദേശിയും പ്രമുഖ മത, സാമൂഹ്യ, രാഷ്ട്രീയ പ്രവർത്തകനുമായ പുള്ളാട്ട് അബ്ദുള്ള മൗലവി (പി.എ. മൗലവി അച്ചനമ്പലം) നിര്യാതനായി. പരേതനായ പുള്ളാട്ട് മുഹമ്മദ് ഹാജിയുടെ മകനാണ്.​യു.എ.ഇ കെ.എം.സി.സി നേതാവായിരുന്ന അദ്ദേഹം ദീർഘകാലം ഫുജൈറയിൽ ബിസിനസ്സ് നടത്തി വരികയായിരുന്നു. സമസ്തയുടെ സജീവ പ്രവർത്തകനായ അദ്ദേഹം അച്ചനമ്പലം മഹല്ല് ഭാരവാഹി, യു.ഡി.എഫ് മണ്ഡലം ഭാരവാഹി, കടുക്കുന്നി മദ്രസ പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചുവരികയായിരുന്നു.​ ഭാര്യ നഫീസ മക്കൾ. സൽ‍മത്ത്. സൈഫുന്നീസ. ഖൻസാ. ഫഹദ്. ഉവൈസ്. മരുമക്കൾ. സലാം. നൗഫൽ. ശിഹാബ്. അഫ്ര. മയ്യത്ത് നമസ്കാരവും ഖബറടക്കവും ഇന്ന് രാത്രി 9.30-ന് അച്ചനമ്പലം ജുമാ മസ്ജിദിൽ നടക്കും....

അമ്പലവൻ പുത്തൻ പീടിയേക്കൽ മൊയ്തീൻകുട്ടി നിര്യാതനായി

MARANAM
ഇരിങ്ങല്ലൂർ: പാലാണി സ്വദേശി അമ്പലവൻ പുത്തൻ പീടിയേക്കൽ മൊയ്തീൻകുട്ടി (78 - എഞ്ചിനീയർ) നിര്യാതനായി. പരേതനായ ബുഹാരി കുട്ടി മാസ്റ്ററുടെ മകനാണ്.ഭാര്യ: ബീപാത്തു.മക്കൾ: ലിസ, ലിയാസ്, ലിജി.മരുമക്കൾ: ഹാരിസ്, റഫീഖ്, നൂർജഹാൻ.മയ്യത്ത് നമസ്കാരവും ഖബറടക്കവും ഇന്ന് രാവിലെ 9.00 മണിക്ക് പാലാണി സലഫി മസ്ജിദിൽ നടക്കും.

ഊരകം കിഴ്മുറി ജി.എൽ.പി. സ്കൂൾ ശാസ്ത്രമേള ‘സിനൊവ 26’ ശ്രദ്ധേയമായി

VENGARA
വേങ്ങര: ഊരകം കിഴ്മുറി ജി.എൽ.പി. സ്കൂളിൽ നടന്ന ശാസ്ത്രമേള 'സിനൊവ 26' ശ്രദ്ധേയമായി. മാലിന്യ സംസ്കരണവും പുനരുപയോഗവും എന്ന ആശയത്തിലൂന്നിയുള്ള നിർമ്മാണ പ്രവർത്തനങ്ങളും പ്രദർശനങ്ങളും മേളയിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വേറിട്ട അനുഭവമായി. ശാസ്ത്രമേളയുടെ ഉദ്ഘാടനം വാർഡ് അംഗം റൈഹാനത് ചെമ്പയിൽ നിർവഹിച്ചു. ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഗണിത ശാസ്ത്ര, പ്രവൃത്തി പരിചയ വിഭാഗങ്ങളിലായി വിവിധ മത്സരങ്ങളും പ്രദർശനങ്ങളും മേളയുടെ ഭാഗമായി നടന്നു. വിചിത്ര ബി., രെഞ്ചു വി., ജിൻഷ് കെ.പി., ലിജിത കെ.പി., ഷൈനി കെ., ഷഹാദത് എം.ടി., മുഹമ്മദ്‌ അദ്നാൻ പി. എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ചടങ്ങിൽ സീനിയർ ടീച്ചർ മിനി ദാസ്, മിനി വിമൽ, മുഹമ്മദ്‌ നിബ്രാസ് എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ മുസമ്മില അഞ്ചുമ ടി.എം. സ്വാഗതവും കൺവീനർ രതി എം.പി. നന്ദിയും പറഞ്ഞു. നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.👉 ഇവിടെ ക്ലിക്ക് ചെയ്യുകhttps:...

ഇരുകുളങ്ങര കോൽക്കാരൻ മുഹമ്മദാജി മരണപ്പെട്ടു

MARANAM
വേങ്ങര: അച്ചനമ്പലം തീണ്ടേക്കാട് താമസിക്കുന്ന ഇരുകുളങ്ങര കോൽക്കാരൻ മുഹമ്മദാജി നിര്യാതനായി. മയ്യത്ത് നമസ്കാരം ഇന്ന് രാവിലെ 11:30-ന് അച്ചനമ്പലം ജുമാ മസ്ജിദിൽ നടക്കും

യുദ്ധവിരുദ്ധ സന്ദേശമുയർത്തി ചെട്ടിയാൻകിണർ GVHSS ൽ ഹിരോഷിമ ദിനാചരണം

TIRURANGADI
ചെട്ടിയാൻകിണർ: ചെട്ടിയാൻകിണർ ജി.വി.എച്ച്.എസ്.എസിൽ ജൂനിയർ റെഡ്ക്രോസിന്റെയും സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ ഹിരോഷിമ ദിനം ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി സ്കൂളിൽ യുദ്ധവിരുദ്ധ സദസ്സ്, റാലി, പ്രതിജ്ഞാടുക്കൽ, സഡാക്കോ കൊക്കുകളുടെ നിർമ്മാണം, പോസ്റ്റർ പ്രദർശനം തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ദിനാചരണ പരിപാടികളുടെ ഉദ്ഘാടനം സ്കൂൾ പ്രഥമാധ്യാപിക പ്രീതി ശ്രീധരൻ നിർവഹിച്ചു. വിദ്യാർത്ഥികളായ ആദർശ്, ശ്യാംലാൽ എന്നിവർ യുദ്ധവിരുദ്ധ റാലിക്ക് നേതൃത്വം നൽകി. ശിഹാബുദ്ദീൻ കാവപ്പുര, ടി. നാജിറ, പി. രഞ്ജുഷ, ജൂനിയർ റെഡ്ക്രോസ് കൗൺസിലർ അസൈനാർ എടരിക്കോട് തുടങ്ങിയവർ പരിപാടികളിൽ സംബന്ധിച്ചു. നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.🪀വാട്ട്സാപ്പ് ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/GhhH756JcVh4D0k6AwPlJJ?s=cl&p=a&ilr=4&amv=3...

പറമ്പൻ അഷ്‌റഫ് സൗദിയിൽ മരണപ്പെട്ടു

GULF NEWS
വേങ്ങര: ഇരിങ്ങല്ലൂർ കോട്ടപ്പറമ്പ് സ്വദേശി പറമ്പൻ അഷ്‌റഫ്‌ (54) സൗദി അറേബ്യയിലെ ജിദ്ദയിൽ നിര്യാതനായി. പരേതനായ പറമ്പൻ ഇബ്രാഹിം കുട്ടി ഹാജിയുടെ മകനാണ്. നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.🪀വാട്ട്സാപ്പ് ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/GhhH756JcVh4D0k6AwPlJJ?s=cl&p=a&ilr=4&amv=3

ഊരകം സ്വദേശി തയ്യിൽ തൊടി മുഹമ്മദ് കുട്ടി നിര്യാതനായി

MARANAM
വേങ്ങര: ഊരകം ഒ.കെ.എം നഗർ സ്വദേശി തയ്യിൽ തൊടി മുഹമ്മദ് കുട്ടി നിര്യാതനായി. പരേതനായ ആലുങ്ങൽ തായ്യിൽ തൊടി കുഞ്ഞീൻകുട്ടിയുടെ മകനാണ്. മക്കൾ: സഹദ് (കെ.എം.സി.സി), ബഷീർ, മൻസൂർ. മയ്യത്ത് നമസ്കാരവും ഇന്ന് വൈകീട്ട് 3:30-ന് കുറ്റാളൂർ മഹല്ല് ജുമാ മസ്ജിദിൽ നടക്കും. നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.👉 ഇവിടെ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/GhhH756JcVh4D0k6AwPlJJ?s=cl&p=a&ilr=4&amv=3...

MTN NEWS CHANNEL

Exit mobile version