Monday, August 24News That Matters

കുറ്റാളൂർ ഊരകം കീഴ്മുറി ജി.എൽ.പി സ്കൂളിൽ ജൂനിയർ റെഡ് ക്രോസ് യൂണിറ്റിന് തുടക്കമായി

വേങ്ങര: ‘സേവനം, ആരോഗ്യം, സൗഹൃദം’ എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിപ്പിടിച്ച്, ധാർമികബോധവും അച്ചടക്കവുമുള്ള പുതിയ തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ കുറ്റാളൂർ ഊരകം കീഴ്മുറി ജി.എൽ.പി സ്കൂളിൽ ജൂനിയർ റെഡ് ക്രോസ് (JRC) യൂണിറ്റിന് തുടക്കമായി. പുതിയ യൂണിറ്റിന്റെ സ്കാർഫിങ് ചടങ്ങും ഉദ്ഘാടനവും സ്കൂൾ പ്രധാനാധ്യാപകൻ യു. സുലൈമാൻ നിർവ്വഹിച്ചു. ചടങ്ങിൽ വാർഡ് അംഗം റൈഹാനത്ത് ചെമ്പയിൽ, പി.ടി.എ പ്രസിഡന്റ്‌ എൻ.പി മുനീർ, എസ്.എം.സി ചെയർമാൻ ഹാരിസ് വേരേങ്ങൾ, എം.ടി.എ പ്രസിഡന്റ്‌ ബിന്ധ്യ, ഷിബു വി.പി, നിസാറ കല്ലുങ്കൽ, സമീർ കെ.കെ, രതീഷ്, വിനോദ്, കെ.വി ശോഭന, പി.കെ മുഹമ്മദ്‌ നിബ്രാസ് എന്നിവർ സംസാരിച്ചു. ജെ.ആർ.സി കൗൺസിലർമാരായ എം.പി രതി, കെ. വിനീത, സീനിയർ ടീച്ചർ മിനിദാസ്, എം.ടി ഷഹാദത്ത് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

⊶⊷⊶⊷❍❍⊶⊷⊶⊷
നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
👉 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/KA6zCmwUqSUKiq35cZNh0A
⊶⊷⊶⊷❍❍⊶⊷⊶⊷
നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും
🪀 http://wa.me/917510488184
⊶⊷⊶⊷❍❍⊶⊷⊶⊷

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version