Monday, August 24News That Matters

അത്താണിക്കുണ്ട് അംഗൻവാടിയിൽ 80-ാം സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു

ഊരകം: ഊരകം പഞ്ചായത്ത് മൂന്നാം വാർഡ് അത്താണിക്കുണ്ട് അംഗൻവാടിയിൽ എൺപതാമത് സ്വാതന്ത്ര്യദിനാഘോഷം വിവിധ പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു. വാർഡ് മെമ്പർ അസൈനാർ ഊരകം ദേശീയ പതാക ഉയർത്തി പരിപാടികൾ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെയും അമ്മമാരുടെയും മറ്റ് രക്ഷിതാക്കളുടെയും നേതൃത്വത്തിൽ നടന്ന ഘോഷയാത്ര ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. തുടർന്ന് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി സ്വാതന്ത്ര്യദിന സന്ദേശം ഉൾക്കൊള്ളുന്ന പ്രത്യേക ക്വിസ് മത്സരവും സംഘടിപ്പിച്ചു. സ്വാതന്ത്ര്യദിന സമ്മേളനത്തിൽ വി. വിനോദിനി ടീച്ചർ അധ്യക്ഷത വഹിച്ചു. മുൻ വാർഡ് മെമ്പർ അന്നത്ത് ഇ.കെ, കമലാവതി പി, മുഹമ്മദ് ഹുസൈൻ എൻ.ടി, വൃന്ദ പി, സജിൽ പി, ഷബ്‌ന എൻ.ടി, ഷിബിൻ കെ.പി, റസീന എൻ.ടി തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

⊶⊷⊶⊷❍❍⊶⊷⊶⊷
നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
👉 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/KA6zCmwUqSUKiq35cZNh0A
⊶⊷⊶⊷❍❍⊶⊷⊶⊷
നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും
🪀 http://wa.me/917510488184
⊶⊷⊶⊷❍❍⊶⊷⊶⊷

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version