Sunday, March 15News That Matters

VENGARA

ഉണർവ്വ് ലോഗോ പ്രകാശനം നിർവഹിച്ചു

VENGARA
വേങ്ങര : വേങ്ങര നിയോജക മണ്ഡലം ദളിത് ലീഗ് കമ്മറ്റി സംഘടിപ്പിക്കുന്ന ഏകദിന ലീഡർഷിപ്പ് ക്യാമ്പ് ഉണർവ്വ് ലോഗോ പ്രകാശനം ബഹു: മലപ്പുറം ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു. മാനവിക ഐക്യത്തിന്റെ സ്വത്വം എന്ന പ്രമേയത്തിൽ2025 ഫെബ്രുവരി 22 ശനിയാഴ്ച ഊരകം മിനി ഊട്ടിയിൽ വെച്ചാണ് ക്യാമ്പ്. ചടങ്ങിൽ മണ്ഡലം ദളിത് ലീഗ് പ്രസിഡണ്ട് ഐകാടൻ വേലായുധൻ അധ്യക്ഷത വഹിച്ചു,മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് പി കെ അസ് ലു ,മണ്ഡലം ദളിത് ലീഗ് ജനറൽ സെക്രട്ടറി എം പി ഉണ്ണികൃഷ്ണൻ, മണ്ഡലം ട്രഷറർ സിഎം പ്രഭാകരൻ ജില്ലാ വൈസ് പ്രസിഡണ്ട് എം ദേവദാസൻ,മണ്ഡലം ദളിത് ലീഗ് സെക്രട്ടറി കെ കെ ഗോപാലകൃഷ്ണൻ ഓതുക്കുങ്ങൽ, പഞ്ചായത്ത് ജനറൽ സെക്രട്ടറി ബാബുരാജ് വടക്കൻ, വി അനിൽകുമാർ,രമേഷ് എ പി സുധീഷ് തുടങ്ങിയവർ സംബന്ധിച്ചു. ക്യാമ്പ് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി സാഹിബ് ഉദ്ഘാടനം ചെയ്യു...

കിടന്നവർക്ക് താങ്ങാവാൻ ഇരിങ്ങല്ലൂർ KYC യും!

VENGARA
പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ചു KYC ഇരിങ്ങല്ലൂർ (കുറ്റിത്തറ യൂത്ത് സെന്റർ) അംഗങ്ങൾക്ക് ഇടയിൽനിന്നും പിരിച്ചെടുത്ത സംഭാവന പറപ്പൂർ പെയിൻ & പാലിയേറ്റീവിന് കൈമാറി. ഹോപ്പ് ഡയാലിസിസ് കെട്ടിടത്തിന് അടുത്തായി പ്രവർത്തിക്കുന്ന യുവജന കൂട്ടായിമ മുൻപും പാലിയേറ്റീവ് പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. പാലിയേറ്റീവ് ഓഫീസിൽ നടന്ന ചടങ്ങിൽ ക്ലബ് ഭാരവാഹികൾ പാലിയേറ്റീവ് പ്രസിഡന്റ് അയമുതു മാസ്റ്റർക്ക് ഫണ്ട് കൈമാറി. അനീസ് ടി.പി,കബീർ.പി, സാദിഖ് .എം, ഇഖ്‌ബാൽ .പി, ജസീൽ. പി, ഷംനാസ്.പി എന്നിവർ നേതൃത്വം കൊടുത്തു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

പറപ്പൂർ IUH സ്കൂൾ പാലിയേറ്റീവ് ഫണ്ട് കൈമാറി

VENGARA
പറപ്പൂർ IUH സ്കൂൾ പാലിയേറ്റീവ് ദിനമായ ജനുവരി 15 ന് കുട്ടികളിൽ നിന്നും അധ്യാപകരിൽ നിന്നും പിരിച്ചെടുത്ത ഫണ്ട് പാലിയേറ്റീവിന് കൈമാറി. സ്കൂളിൽ വെച്ചു നടന്ന ചടങ്ങിൽ വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും സാനിദ്യത്തിൽ ഹെഡ് മാസ്റ്റർ മമ്മു എ. പാലിയേറ്റീവ് പ്രസിഡന്റ് അയമുതു മാസ്റ്റർക്ക് കൈമാറി. ചടങ്ങിൽ സ്കൂൾ മാനേജർ ടി. മൊയ്‌തീൻകുട്ടി (കുഞ്ഞു) ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ അഷ്‌റഫ്.പി, അദ്ധ്യാപകർ അബ്ദുൾനാസർ.സി, ഫുആദ്‌.വി, പാലിയേറ്റീവ് ഭാരവാഹികളായ മൊയ്‌ദുട്ടി ഹാജി എ.പി, മുഹമ്മദ് അലി മാസ്റ്റർ സി.കെ, കുഞ്ഞഹമ്മദ് .ടി എന്നിവരും പങ്കെടുത്തു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

പറപ്പൂർ ചോലക്കുണ്ട് GUP സ്കൂൾ പാലിയേറ്റീവ് ഫണ്ട് കൈമാറി

VENGARA
പറപ്പൂർ ചോലക്കുണ്ട് GUP സ്കൂൾ പാലിയേറ്റീവ് ദിനമായ ജനുവരി 15 നു കുട്ടികളിൽ നിന്നും അധ്യാപകരിൽ നിന്നും പിരിച്ചെടുത്ത തുക പാലിയേറ്റീവിന് കൈമാറി. സ്കൂളിൽ വെച്ചു നടന്ന ചടങ്ങിൽ വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും സാനിദ്യത്തിൽ ഹെഡ് മാസ്റ്റർ സുധർമ്മൻ കെ.ടി പാലിയേറ്റീവ് പ്രസിഡന്റ് അയമുതു മാസ്റ്റർക്ക് കൈമാറി. ചടങ്ങിൽ അബ്ദുൽ ഗഫൂർ മാസ്റ്റർ, മൊയ്‌ദുട്ടി ഹാജി എ.പി, ശാഹുൽ ഹമീദ് എം.കെ, മുഹമ്മദ് കുട്ടി മാസ്റ്റർ, മുഹമ്മദ് അലി മാസ്റ്റർ, സ്കൂൾ ലീഡർ എന്നിവരും സംബന്ധിച്ചു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

വിദ്യാഭ്യാസ രംഗത്ത് വിപ്ലവം സൃഷ്ട്ടിക്കാൻ ഡിജിറ്റൽ വേങ്ങര

VENGARA
കേരള സ്റ്റേറ്റ് റൂട്രോണിക്സ് ന്റെ അംഗീകൃത സ്ഥാപനമായ IET campus ന്റെയും വേങ്ങര, കണ്ണമംഗലം, ഊരകം പഞ്ചായത്തിന്റെയും സംയുക്ത പദ്ധതിയാണ് "digital vengara ".ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം വേങ്ങര , കണ്ണ മംഗലം, ഊരകം പഞ്ചായത്തുകളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് സാങ്കേതിക വിദ്യാ പരിജ്ഞാനവും ആധുനിക കാലഘട്ടത്തെ അനുസരിച്ചുള്ള ഫാഷൻ ഡിസൈൻ പഠനം ലഭ്യമാക്കുകയും പദ്ധതിയിലൂടെ പഠനം പൂർത്തീകരിച്ച വിദ്യാർത്ഥികൾക് 100 % ജോലി ഉറപ്പാക്കുക എന്നതുമാണ്. വിദ്യാർത്ഥികൾക്ക് നിബന്ധനകൾക്കിടയിലും ലഭ്യമായ കുറഞ്ഞ ഫീസ് ഘടനയിൽ പഠിക്കാവുന്നതാണ്. ആധുനിക ഐടി വിദ്യകളും സൃഷ്ടിപരമായ മേഖലകളിലെ കഴിവുകളും വികസിപ്പിക്കാൻ കഴിവുള്ള കോഴ്സുകൾ ആണ് ഒരുക്കിയിരിക്കുന്നത് ഡിജിറ്റൽ വേങ്ങര പദ്ധതിയുടെ മറ്റൊരു പ്രത്യേകത അത് വേങ്ങര , കണ്ണമംഗലം, ഊരകം പഞ്ചായത്തുകളുമായി സഹകരിച്ച് പ്രവർത്തിക്കുന്നതാണ്. ഈ പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത് തലങ്ങളിൽ നിന്ന് ആർക്കും തന...

പാലിയേറ്റീവ് ഫണ്ട് കൈമാറി

VENGARA
പറപ്പൂർ തെക്കേകുളമ്പ് ടി.ടി.കെ.എം.എ.എം.ൽ.പി സ്കൂൾ പാലിയേറ്റീവ് ദിനത്തോട് അനുബന്ധിച്ചു സമാഹരിച്ച തുക കൈമാറി. സ്കൂൾ അസ്സെംബ്ലിയിൽ സ്കൂൾ ലീഡർ ഡാനി സലിം പല്ലിയേറ്റീവ് പ്രസിഡന്റ് അയമുതു മാസ്റ്റർക്ക് കൈമാറി. ഹെഡ്മാസ്റ്റർ നഫീസ ടീച്ചർ, ബീന , ഷാന്റി പൗലോസ് , സിദ്ധീഖ് .ടി ,അൻവർ സാദാത് , നുസ്ഹാൻ എന്നിവരും ,പല്ലിയേറ്റീവ് ഭാരവാഹികളായ മൊയ്‌ദുട്ടി ഹാജി എ.പി,മുഹമ്മദ് അലി മാസ്റ്റർ സി. കെ, മുഹമ്മദ് കുട്ടി മാസ്റ്റർ ടി, കുഞ്ഞാലസ്സൻ ഹാജി കെ എന്നിവരും പങ്കെടുത്തു. ചടങ്ങിൽ പാലിയേറ്റീവ് പരിചരണത്തിന്റെ ആവശ്യകതയും സേവന രീതികളും കുട്ടികൾക്ക് അയമുതു മാസ്റ്റർ വിവരിച്ചു കൊടുത്തു നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

റൈൻബോ ഊരകം ജേതാക്കളായി.

VENGARA
വേങ്ങര: എഫ് സി മൂന്നാംപടി സങ്കടിപ്പിച്ച അണ്ടർ 18 ഫൈവ്സ് ഫുട്ബാൾ ടൂർണമെന്റിൽ റൈൻബോ ഊരകം ജേതാക്കളായി. 16 ടീമുകൾ മത്സരിച്ച ടൂർണമെന്റിൽ യുവധാര പൂളാപീസ് നെ പരാജയപ്പെടുത്തിയാണ് റൈൻബോ ഊരകം ജേതാക്കളായത്.

ദേശീയ യുനാനി ദിനാഘോഷം സംസ്ഥാന തല പരിപാടികളുടെ ലോഗോ മന്ത്രി വി അബ്‌ദുറഹ്‌മാൻ പ്രകാശനം ചെയ്തു

VENGARA
താനൂർ: 2025 വർഷത്തെ ദേശീയ യുനാനി ദിനാഘോഷത്തിന്റെ ഭാഗമായി നാഷണൽ ആയുഷ് മിഷൻ കേരളയും കേരള യൂനാനി മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ (കെ യു എം ഒ എ)യും സംയുക്തമായി സംഘടിപ്പിക്കുന്ന വിവിധയിനം പരിപാടികളുടെ ലോഗോ കേരള കായിക, ന്യൂനപക്ഷ ക്ഷേമ, വഖഫ് വകുപ്പ് മന്ത്രി വി അബ്‌ദുറഹ്‌മാൻ പ്രകാശനം ചെയ്തു. കേരള യുനാനി മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. എം ടി അബ്ദുൽ നാസർ, ജോയിൻ സെക്രട്ടറി ഡോ. ടി കെ അഷ്കർ ഷഫീഖ് സംബന്ധിച്ചു. കേരളത്തിലെ എല്ലാ സർക്കാർ യുനാനി സ്ഥാപനങ്ങളിലും 2025 വർഷത്തെ ദേശീയ യൂനാനി ദിനാഘോഷത്തോടനുബന്ധിച്ച് നാഷണൽ ആയുഷ് മിഷൻ കേരളയും, കേരള യുനാനി മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷനും (കെ യു എം ഒ എ) സംയുക്തമായി യുനാനി മെഡിക്കൽ ക്യാമ്പുകളും സെമിനാറുകളും റേഡിയോ പ്രോഗ്രാമുകളും സംഘടിപ്പിക്കും. ഫെബ്രുവരി ഒന്നു മുതൽ ഫെബ്രുവരി പതിനഞ്ചാം തീയതി വരെയാണ് യുനാനി ദിനാഘോഷം സംസ്ഥാനത്ത് നടത്തപ്പെടുന്നത്.യുന...

വേങ്ങര ഗ്രാമ പഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു.

VENGARA
2025-26 വാർഷിക പദ്ധതിക്ക് രൂപം നൽകുന്നതിന്റെ ഭാഗമായി വേങ്ങര ഗ്രാമ പഞ്ചായത്ത് അങ്കണത്തിൽ വച്ച് വികസന സെമിനാർ സംഘടിപ്പിച്ചു. സെമിനാർ വൈസ് പ്രസിഡണ്ട് ടി കെ കുഞ്ഞുമുഹമ്മദിന്റെ അധ്യക്ഷതയിൽ പ്രസിഡൻറ് ഹസീന ഫസൽ ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഹസീന ബാനു കരട് പദ്ധതി രേഖ വിശദീകരിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എ കെ സലിം, ആരിഫ മടപ്പള്ളി, ജനപ്രതിനിധികളായ കുറുക്കൻ മുഹമ്മദ്, മൈമൂന എൻ.ടി, സെക്രട്ടറി അനിൽകുമാർ ജി, അസി. സെക്രട്ടറി മായ എം, ആസൂത്രണ സമിതി ഉപാധ്യക്ഷൻ മജീദ് മാസ്റ്റർ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പറമ്പിൽ അബ്ദുൽ ഖാദർ, രാധാകൃഷ്ണൻ മാസ്റ്റർ, പാലിയേറ്റീവ് കെയർ പ്രതിനിധി ഹംസ പുല്ലമ്പലവൻ, വ്യാപാരി വ്യവസായി പ്രതിനിധി അസീസ് ഹാജി തുടങ്ങിയവർ പ്രസംഗിച്ചു. മറ്റു ജനപ്രതിനിധികൾ, നിർവഹണ ഉദ്യോഗസ്ഥർ, വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ, ഹരിത കർമ്മ സേന അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു. ...

മഹാത്മജീ രക്തസാക്ഷിത്വ ദിനം ആചരിച്ചു

VENGARA
വേങ്ങര മണ്ഡലം കോൺഗ്രസ് കമ്മിറ്റി മഹാത്മജീ രക്തസാക്ഷിത്വ ദിനം ആചരിച്ചു. മണ്ഡലം അനുസ്മരണ പരിപാടി പ്രസിഡണ്ട് കെ രാധാകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു വൈസ് പ്രസിഡണ്ട് ടി കെ മൂസക്കുട്ടി അധ്യക്ഷത വഹിച്ചു. സോമൻ ഗാന്ധിക്കുന്ന്. മുള്ളൻ ഹംസ, ടിവി രാജഗോപാൽ, വി. ടി.സുബൈർ, ഹാജി ബാലൻ പാണ്ടികശാല തുടങ്ങിയവർ സംസാരിച്ചു സുബൈർ ബാവതാട്ടയിൽ, കല്ലൻ മൂസ, ടി കെ റാഫി,അയ്യപ്പൻകുട്ടി കെ, എൻ പി അപ്പു, മുഹമ്മദ് കുട്ടി എം, ബാബു പാണ്ടികശാല, തുടങ്ങിയവർ സംബന്ധിച്ചു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

അശ്വമേധം 6.0-കുഷ്ഠ രോഗ നിർണ്ണയ ഭവന സന്ദർശന പരിപാടി സംഘടിപ്പിച്ചു

VENGARA
ദേശീയ കുഷ്ഠരോഗ നിർമ്മാർജന പരിപാടിയുടെ ഭാഗമായി നടക്കുന്ന അശ്വമേധം 6.0-കുഷ്ഠ രോഗ നിർണ്ണയ ഭവന സന്ദർശന പരിപാടി യുടെ ഭാഗമായുള്ള വേങ്ങര ഗ്രാമപഞ്ചായത്ത് തല ഇന്റർ സെക്ടറൽ മീറ്റിംഗ് വേങ്ങര ഗ്രാമപഞ്ചായത്തിൽ വച്ച് ചേർന്നു. വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഹസീന ഫസൽ ഉദ്ഘാടനം ചെയ്തു ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ കുഞ്ഞുമുഹമ്മദ് അധ്യക്ഷത വഹിച്ചു .വേങ്ങര സാമൂഹ്യ ആരോഗ്യ കേന്ദ്രംഹെൽത്ത് ഇൻസ്പെക്ടർ ശ്രീ വി ശിവദാസൻ വിഷയാവതരണം നടത്തി. ജനുവരി 30 മുതൽ ഫെബ്രുവരി 12 വരെ ആശാ പ്രവർത്തകർ വീടുകൾ സന്ദർശനം നടത്തി രോഗ ലക്ഷണം ഉള്ളവരെ കണ്ടെത്തി ചികിത്സ നൽകുന്നതാണ് പദ്ധതി. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

വേങ്ങര ഗ്രാമപഞ്ചായത്ത് സംരംഭക സഭ സംഘടിപ്പിച്ചു

VENGARA
2024-25 സംരംഭക വർഷം 3.0 ടെ ഭാഗമായി വേങ്ങര ഗ്രാമപഞ്ചായത്തും തിരൂരങ്ങാടി താലൂക്ക് വ്യവസായ ഓഫീസും സംയുക്തമായി മലപ്പുറം ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സംരംഭക സഭ 27/01/2025, തിങ്കളാഴ്ച്ച രാവിലെ 10:00 മണിയ്ക്ക് വേങ്ങര ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ച് സംഘടിപ്പിച്ചു. 70 ഓളം പേർ പങ്കെടുത്ത പരിപാടി വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഹസീന ഫസൽ ഉദ്ഘാടനം ചെയ്തു. വേങ്ങര ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഹസീന ബാനു സി.പി.യുടെ അധ്യക്ഷത വഹിച്ചു, തിരൂരങ്ങാടി താലൂക്ക് ഉപജില്ലാ വ്യവസായ ഓഫീസർ ഷഹീദ് വടക്കേതിൽ സ്വാഗതവും വിഷയാവതരണവും നിർവ്വഹിച്ചു. വേങ്ങര ഗ്രാമപഞ്ചായത്ത് മെമ്പർമാരായ അബ്ദുൽ ഖാദർ, മുഹമ്മദ് കുറുക്കൻ, യൂസഫലി വലിയോറ, വേങ്ങര ബ്ലോക്ക് ഡിവിഷൻ മെമ്പർ അബ്ദുൾ അസീസ്, കെ എസ് എസ് എ ഐ പ്രതിനിധി അനീഷ് പരപ്പനങ്ങാടി, വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി സൈനുദ്ധീൻ ഹാജി എന്നിവ...

ടീം വെൽഫെയർ വളണ്ടിയർമാർ പഴയ വീട് പൊളിച്ചു നീക്കൽ പ്രവർത്തനം നടത്തി.

VENGARA
വേങ്ങര : ഊരകം പഞ്ചായത്തിലെ തങ്ങൾപ്പടിയിൽ പാവപ്പെട്ട ഒരു കുടുംബത്തിന് വീട് നിർമ്മിക്കുന്നതിൻ്റെ ഭാഗമായി വേങ്ങര മണ്ഡലത്തിലെ ടീം വെൽഫെയർ പ്രവർത്തകരും വേങ്ങര IRW പ്രവർത്തകരും നാട്ടുകാര്യം ചേർന്ന് പഴയ വീട് പൊളിച്ചു നീക്കൽ പ്രവർത്തനം നടത്തി. സേവന പ്രവർത്തനത്തിന് വെൽഫെയർ പാർട്ടി ഊരകം പഞ്ചായത്ത് പ്രസിഡൻ്റ് സി. മുഹമ്മദലി, സെക്രട്ടറി യൂസുഫ് കുറ്റാളൂർ, മണ്ഡലം ട്രഷറർ അഷ്റഫ് പാലേരി, ടീം വെൽഫെയർ പ്രവർത്തകരായ ഷെഫീഖ് പി.ഇ, നദീർ എ.പി, ഇസ്മായിൽ ഇ.കെ, റഹൂഫ് പി, മൻസൂർ, ഷബീറലി പി.ഇ, അബ്ദുൽ ഹഖ് യു.കെ, IRW പ്രവർത്തകരായ അബ്ദുറഹ്മാൻ പി.പി, കബീർ ചേറൂർ, പി.ഇ. നസീർ മാസ്റ്റർ, അബൂബക്കർ കെ, അൻസാർ പി.സി. എന്നിവർ നേതൃത്വം നൽകി. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

വി എൻ ജയകൃഷ്ണൻ ബിജെപി വേങ്ങര മണ്ഡലം പ്രസിഡന്റായി വീണ്ടും ചുമതലയേറ്റു.

VENGARA
വേങ്ങര : ബിജെപി വേങ്ങര മണ്ഡലം പ്രസിഡന്റായി എ ആർ നഗർ - കുന്നുംപുറം വി എൻ ജയകൃഷ്ണൻ വീണ്ടും ചുമതലയേറ്റു. വേങ്ങര നിയോജക മണ്ഡലം ഉൾപ്പടെ തുടർച്ചയായി മൂന്നാം തവണയാണ് പാർട്ടിയുടെ പ്രസിഡന്റായി ചുമതല വഹിക്കുന്നത്. ബൂത്ത് - പഞ്ചായത്ത് - മണ്ഡലം തലങ്ങളിൽ ബിജെപിയുടെ പ്രധാനപ്പെട്ട ചുമതലകൾ വഹിച്ച് പൊതു പ്രവർത്തനരംഗത്ത് സജീവമായി നിലനിൽക്കുന്ന സമയത്താണ് വേങ്ങര നിയോജകമണ്ഡലം പ്രസിഡന്റ് ആവുന്നത്. തുടർന്ന് ബിജെപി അഖിലേന്ത്യാതലം മുതൽ പാർട്ടിയുടെ സുഖമമായ പ്രവർത്തനത്തിന് ഒരു നിയോജക മണ്ഡലം രണ്ട് സംഘടന മണ്ഡലമായി നിശ്ചയിച്ചപ്പോൾ എ ആർ നഗർ, കണ്ണമംഗലം, വേങ്ങര പഞ്ചായത്തുകൾ ഉൾപ്പെടുന്ന വേങ്ങര മണ്ഡലത്തിന്റ പ്രസിഡന്റായും പാർട്ടി ജയകൃഷ്ണനെയാണ് നിശ്ചയിച്ചത്. തുടർന്നുള്ള പ്രവർത്തനങ്ങളിൽ പൊതുജനങ്ങൾക്കിടയിൽ സുപരിചിതനായി മൂന്നാമതും പ്രസിഡന്റായി ചുമതല ഏറ്റെടുക്കുന്നത്. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും ബിജെപി മലപ്പുറം ജില്ല വരണാധിക...

വീൽചെയർ ഏറെനാളായി ആഗ്രഹിച്ച മുഹമ്മദ് സമീലിന് ഇനി വീല്‍ചെയറില്‍ സഞ്ചരിക്കാം

VENGARA
കൂടെപ്പിറപ്പായ രോഗങ്ങളും ശാരീരിക പരിമിതികളും കാരണം പ്രയാസങ്ങള്‍ അനുഭവിക്കുന്ന വേങ്ങര എസ് എസ് റോഡിലെ മുഹമ്മദ് സമീലിന് ഇനി താന്‍ ഏറെക്കാലമായി മനസ്സില്‍ കൊണ്ട് നടന്ന വീല്‍ചെയറില്‍ സഞ്ചരിക്കാം. തന്റെ ശാരീരികാവസ്ഥക്കനുസരിച്ച് ഉപയോഗിക്കാന്‍ കഴിയുന്നൊരു വീല്‍ചെയര്‍ ഏറെ നാളായി ആഗ്രഹിച്ച് വരികയായിരുന്നു മുഹമ്മദ് സമീല്‍. വേങ്ങരയില്‍ നടന്ന ഭിന്നശേഷി ഗ്രാമസഭയില്‍ വെച്ച് പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസലിന്റെ ശ്രദ്ധയില്‍ പെടുത്തുകയും ചെയ്തിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ പ്രസിഡന്റ് നടത്തിയ അഭ്യര്‍ത്ഥനമാനിച്ചാണ് ഈ കുരുന്നു മോഹം യാഥാര്‍ത്ഥ്യമാക്കുന്നതിന് സാമൂഹിക കൂട്ടായ്മയായ ഗ്രീന്‍ ഫൗണ്ടേഷന്‍ മുന്നോട്ട് വന്നത്. വേങ്ങര എസ് എസ് റോഡിലെ മുഹമ്മദ് സമീലിന്റെ വീട്ടില്‍ നടന്ന ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ പി ഹസീന ഫസല്‍ വീല്‍ചെയര്‍ കൈമാറി. ഗ്രീന്‍ ഫൗണ്ടേഷന്‍ ജന: സെക്രട്ടറി സത്താര്‍ കുറ്റൂര്‍, മെഡിക്കല്‍ ക...

ഇരിങ്ങല്ലൂർ ഈസ്റ്റ് AMLP സ്കൂളിൻ്റെ 100-ാം വാർഷികം ശതാരവം 2025 ഉദ്ഘാടനം സംഘടിപ്പിച്ചു

VENGARA
പാലാണി : ഇരിങ്ങല്ലൂര്‍ ഈസ്റ്റ് എ എം എല്‍ പി സ്‌കൂളിന്റെ 100-ാം വാര്‍ഷികാഘോഷ പരിപാടിയായ ശതാരവം 2025 മലപ്പുറം ജില്ലാ ഡെപ്യൂട്ടി കളക്ടര്‍ കെ അന്‍വര്‍ സാദത്ത് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പറപ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി സലീമ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തംഗങ്ങളായ എ.പി ഷാഹിദ, എ.പി. ഹമീദ് വേങ്ങര ബ്ലോക്ക് പ്രോഗ്രാം കോ- ഓഡിനേറ്റര്‍ നൗഷാദ് കെ എം, എം.ടി.എ പ്രസിഡന്റ് ബാനുഷ ഹക്കീം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ഹെഡ്മാസ്റ്റര്‍ അലക്‌സ് തോമസ് സ്വാഗതവും പി ടി എ പ്രസിഡന്റ് അഷ്‌റഫ് കപ്പൂര്‍ നന്ദിയും പറഞ്ഞു.2025 ഡിസംബര്‍ 31 വരെ ഒരു വര്‍ഷക്കാലം നീണ്ട നില്‍ക്കുന്ന പരിപാടികളാണ് ശതാരവം 2025 എന്ന പേരില്‍ നടക്കുന്നത്. 100-ാം വര്‍ഷത്തില്‍ 100 അനുബന്ധ പരിപാടികളാണ് സ്വാഗത സംഘം തീരുമാനിച്ചിട്ടുള്ളത്. സുവനീര്‍ പ്രകാശനം, സ്‌നേഹ സംഗമങ്ങള്‍, കറിവേപ്പില ഗ്രാമം, വയോജന യാത്ര, സെമിനാറുകള്‍, പത്...

റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ലോങ്ങ്‌ റേസേർഴ്‌സ് വേങ്ങര ഫ്ലാഗ് റൺ സംഘടിപ്പിച്ചു.

VENGARA
രാജ്യത്തിന്റെ എഴുപത്തിആറാം റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ലോങ്ങ്‌ റേസേർഴ്‌സ് വേങ്ങര ഫ്ലാഗ് റൺ സംഘടിപ്പിച്ചു. രാവിലെ 7:30 നു സബാഹ് സക്വയറിൽ വെച്ച് ശ്രീ സബാഹ് കുണ്ടുപുഴക്കൽ റൺ ഫ്ലാഗ് ഓഫ്‌ ചെയ്തു. റോളർ സ്കേറ്റിങ് അകമ്പടിയോടെ ദേശീയ പതാകയേന്തി ക്ലബ്‌ അംഗങ്ങൾ അണിനിരന്നു മൂന്നു കിലോമീറ്റർ പ്രയാണം ചെയ്തു വേങ്ങര പരിസരത്തു വർണ്ണാഭമായ ദൃശ്യ വിരുന്നൊരിക്കി.ഫൈസൽ കോർഡിനേറ്റർ ആയ തുടർന്ന് നടന്ന അനുബന്ധ പരിപാടിയിൽ മധുര വിതരണവും വിവിധ മേഖലയിൽ പ്രവർത്തിച്ചവരെ അനുമോദിക്കുകയും ചെയ്തു. ശ്രീ അസൈനാർ സ്വാഗതം പറയുകയും , റഫീഖ്, ഫക്രുദീൻ എന്നിവർ ആശംസയർപ്പിക്കുകയും ചെയ്തു. ക്ലബ് ഭാരവാഹികളായ കുഞ്ഞിമുഹമ്മദ്‌, റഹീബ്, ശരീഫ്, ഹബീബ്,മഹ്‌റൂഫ്, സുധീർ എന്നിവർ പങ്കെടുത്തു, ശ്രീ ഉസ്മാൻ നന്ദിയും പ്രകാശിപ്പിച്ചു....

രാജ്യത്തിൻ്റെ 76-ാം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് വേങ്ങര ഗ്രാമ പഞ്ചായത്ത് ദേശീയ പതാക ഉയർത്തി

VENGARA
രാജ്യത്തിൻ്റെ 76-ാം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് വേങ്ങര ഗ്രാമ പഞ്ചായത്ത് അങ്കണത്തിൽ വച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഹസീന ഫസൽ ദേശീയപതാക ഉയർത്തി. വൈസ് പ്രസിഡൻ്റ് ടി.കെ കുഞ്ഞിമുഹമ്മദ്, ജീവനക്കാർ, സായംപ്രഭാ ഹോം അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് വയോജനങ്ങൾക്ക് ക്വിസ് മത്സരം സംഘടിപ്പിച്ചുവേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്ത് സായംപ്രഭാ ഹോമിൽ റിപ്പബ്ലിക്ക്ണത്തോടനുബന്ധിച്ച് വയോജനങ്ങൾക്ക് വേണ്ടി ക്വിസ് മത്സരം സംഘടിപ്പിച്ചു, രാവിലെ, 8:30ന് പഞ്ചായത്ത് പ്രസിഡന്റ്‌ ഹസീന ഫസൽ ദേശീയ പതാക ഉയർത്തി ആരംഭിച്ച റിപ്പബ്ലിക് ദിനാഘോഷ പരിപാടിയിൽ വിവിധകലാപരിപാടികളും അരങ്ങേറി, നിരവധി വയോജനങ്ങൾ പങ്കെടുത്ത മത്സരത്തിൽ എം പി അഹമ്മദ് കുട്ടി ഒന്നാം സ്ഥാനവും, യു ചന്ദ്രൻ രണ്ടാം സ്ഥാനവും , ബാപ്പു മുസ്ലിയാർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് സമ്മാനവിതരണം ചെയ്തു . പരിപാടിയിൽ പഞ്ചായത്ത് വൈസ് പ്ര...

യുവജന ക്ലബ് പാറക്കണ്ണി സമാഹരിച്ച തുക കൈമാറി

VENGARA
ഊരകം പാലിയേറ്റീവിന് വേണ്ടി യുവജന ക്ലബ് പാറക്കണ്ണി സമാഹരിച്ച 35000/- രൂപ ക്ലബ് രക്ഷാധികാരി EK ഹനീഫ, സെകട്ടറിമാരായ: കബീ൪.ടി, ജാബിർ.ഇ.കെ., ഖജാന്ജി :ജുനൈദ് കരി൩ൻ, അംഗങ്ങളായ സാബിത്ത് KP, ഹംസ മണപ്പുറം, ഉമ്മറലി KC, എന്നവ൪ ചേ൪ന്ന് പാലിയേറ്റീവ് പ്രിതിനിധി പാലേരി ലത്തീഫ് സാഹിബിനെ ഏൽപ്പിക്കുന്നു.

CPIM പറപ്പൂർ പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്തി

VENGARA
വേങ്ങര : പറപ്പൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതക്കും ജനദ്രോഹത്തിനും എതിരെ സി പി ഐ (എം)പറപ്പൂർ, ഇരിങ്ങല്ലൂർ ലോക്കൽ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ പറപ്പൂർ പഞ്ചായത്ത് ആപ്പീസിലേക്ക് ബഹുജന മാർച്ച് നടത്തി. സി പി ഐ -എം മലപ്പുറം ജില്ലാ കമ്മിറ്റി അംഗം വി ടി സോഫിയ ഉദ്ഘാടനം ചെയ്തു. ടി പി അലവിക്കുട്ടി അധ്യക്ഷനായി. എരിയാ കമ്മിറ്റി അംഗങ്ങളായ എം ഇബ്രാഹിം, പി വി കെ ഹസീന എന്നിവർ സംസാരിച്ചു.ഇ എൻ മനോജ് സ്വാഗതവും എപി ഹമീദ് നന്ദിയും പറഞ്ഞു....

MTN NEWS CHANNEL

Exit mobile version