വേങ്ങര : പറപ്പൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതക്കും ജനദ്രോഹത്തിനും എതിരെ സി പി ഐ (എം)പറപ്പൂർ, ഇരിങ്ങല്ലൂർ ലോക്കൽ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ പറപ്പൂർ പഞ്ചായത്ത് ആപ്പീസിലേക്ക് ബഹുജന മാർച്ച് നടത്തി. സി പി ഐ -എം മലപ്പുറം ജില്ലാ കമ്മിറ്റി അംഗം വി ടി സോഫിയ ഉദ്ഘാടനം ചെയ്തു. ടി പി അലവിക്കുട്ടി അധ്യക്ഷനായി. എരിയാ കമ്മിറ്റി അംഗങ്ങളായ എം ഇബ്രാഹിം, പി വി കെ ഹസീന എന്നിവർ സംസാരിച്ചു.ഇ എൻ മനോജ് സ്വാഗതവും എപി ഹമീദ് നന്ദിയും പറഞ്ഞു.