റിയാദ് OICC സെൻട്രൽ കമ്മിറ്റി കാൻസർ രോഗ ബാധിതനുമായ സഹോദരന് ധനസഹായം കൈമാറി
വേങ്ങര: റിയാദ് OICC സെൻട്രൽ കമ്മിറ്റിയുടെ കുടുംബ സുരക്ഷാ പദ്ധതിയിൽ അംഗമായ വേങ്ങര വലിയോറ 14 ആം വാർഡ് സ്വദേശിയും കാൻസർ രോഗ ബാധിതനുമായ സഹോദരന് റിയാദ് OICC മലപ്പുറം ജില്ലാ കമ്മിറ്റി നൽകുന്ന 50000 രൂപയുടെ ധനസഹായം റിയാദ് ഒ ഐ സി സി മലപ്പുറം ജില്ലാ ട്രഷറർ സാദിക്ക് വടപ്പുറം വേങ്ങര മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് രാധാകൃഷ്ണൻ മാസ്റ്റർ വാർഡ് മെമ്പർ ആസിയ മുഹമ്മദ് എന്നിവർക്ക് കൈമാറി. വേങ്ങര ഇന്ദിരാഭവനിൽ വെച്ചു നടന്ന പരിപാടിയിൽ മണ്ഡലം കോണ്ഗ്രസ് പ്രസിഡന്റ് രാധാകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു, ജില്ലാ കോൺഗ്രസ്കമ്മിറ്റി വൈസ് പ്രസിഡന്റ് ഷാജി പച്ചിരി, ജനറൽ സെക്രട്ടറി ഹാരിസ് ബാബു ചാലിയാർ. ഒ. ഐ. സി. സി. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി സക്കീർ ദാനത്ത്, ഒ. ഐ. സി. സി. മലപ്പുറം ജില്ലാ ട്രഷറർ സാദിക്ക് വടപ്പുറം, ഒ ഐ സി സി ജില്ലാ സെക്രട്ടറി ബഷീർ വണ്ടൂർ, ഡിസിസി മെമ്പർ എ. കെ. എ.നസീർ, മൈനോറിറ്റി കോൺഗ്രസ് ജില്ലാ വൈസ് ചെയർമാൻ ശ...