ദേശീയ പാതയിലെ തകർച്ച: ഇ.ടി.മുഹമ്മദ് ബഷീർ കേന്ദ്ര മന്ത്രിയുമായി കൂടികാഴ്ച നടത്തി.
ന്യൂഡൽഹി: ദേശീയപാത 66 ൽ കൂരിയാട്, തലപ്പാറ ഭാഗത്ത് ഉണ്ടായ തകർച്ച സംബന്ധിച്ച് മുസ്ലിം ലീഗ് അഖിലേന്ത്യാ ഓർഗനൈസിംഗ് സെക്രട്ടറിയും മലപ്പുറം പാർലിമെന്റ് മെമ്പറുമായ ഇ.ടി.മുഹമ്മദ് ബഷീർ എം.പി.ഇന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയെ നേരിൽ കണ്ട് ചർച്ച നടത്തുകയും കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിന്റെ ഗൗരവം ചൂണ്ടിക്കാട്ടി മന്ത്രിക്ക് കത്ത് നൽകുകയും ചെയ്തു. നിർമ്മാണം നടക്കുന്ന ഈ ഭാഗത്ത് ഉണ്ടായ അപകടത്തിൽ നിന്ന് യാത്രക്കാർ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. നിർമ്മാണത്തിലെ ഗൗരവമായ പിഴവുകൾ കൊണ്ടാണ് റോഡ് തകർന്നതെന്നാണ് മനസ്സിലാക്കുന്നതെന്ന് അദ്ദേഹം മന്ത്രിയോട് പറഞ്ഞു. നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നുണ്ടെങ്കിലും ദേശീയപാത അതോറിറ്റി അതിനെ ഗൗരവത്തോടെ കാണുന്നില്ല. കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള പാതയിൽ ഇത്തരത്തിലുള്ള അപകടങ്ങൾ പതിവായിരികയാണെന്നും ഇത് സംസ്ഥാനമാകെയു...