വേങ്ങരയിലെ മുൻകാല ചുമട്ട് തൊഴിലാളിയും വേങ്ങര എസ് എസ് റോഡ് സ്വദേശിയുമായ പാലേരി മുസ്തഫ (65) നിര്യാതനായി. ഭാര്യ: ആയിഷ, മകൻ: മുഹമ്മദ് കോയ മകൾ: സറീന,ഹബീബ, റുബീന മരുമക്കൾ: കുഞ്ഞാലൻകുട്ടി, സെമീർ,അമീൻ, മരുമകൾ: ഫസ്ന
മയ്യിത്ത് നമസ്കാരം നാളെ രാവിലെ (17/05/2025 ശനി) രാവിലെ എട്ടുമണിക്ക് കാവുങ്ങൽ ജുമാ മസ്ജിദിൽ നടക്കും.
വേങ്ങര: റിയാദ് OICC സെൻട്രൽ കമ്മിറ്റിയുടെ കുടുംബ സുരക്ഷാ പദ്ധതിയിൽ അംഗമായ വേങ്ങര വലിയോറ 14 ആം വാർഡ് സ്വദേശിയും കാൻസർ രോഗ ബാധിതനുമായ സഹോദരന് റിയാദ് OICC മലപ്പുറം ജില്ലാ കമ്മിറ്റി നൽകുന്ന 50000 രൂപയുടെ ധനസഹായം റിയാദ് ഒ ഐ സി സി മലപ്പുറം ജില്ലാ ട്രഷറർ സാദിക്ക് വടപ്പുറം വേങ്ങര മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് രാധാകൃഷ്ണൻ മാസ്റ്റർ വാർഡ് മെമ്പർ ആസിയ മുഹമ്മദ് എന്നിവർക്ക് കൈമാറി. വേങ്ങര ഇന്ദിരാഭവനിൽ വെച്ചു നടന്ന പരിപാടിയിൽ മണ്ഡലം കോണ്ഗ്രസ് പ്രസിഡന്റ് രാധാകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു, ജില്ലാ കോൺഗ്രസ്കമ്മിറ്റി വൈസ് പ്രസിഡന്റ് ഷാജി പച്ചിരി, ജനറൽ സെക്രട്ടറി ഹാരിസ് ബാബു ചാലിയാർ. ഒ. ഐ. സി. സി. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി സക്കീർ ദാനത്ത്, ഒ. ഐ. സി. സി. മലപ്പുറം ജില്ലാ ട്രഷറർ സാദിക്ക് വടപ്പുറം, ഒ ഐ സി സി ജില്ലാ സെക്രട്ടറി ബഷീർ വണ്ടൂർ, ഡിസിസി മെമ്പർ എ. കെ. എ.നസീർ, മൈനോറിറ്റി കോൺഗ്രസ് ജില്ലാ വൈസ് ചെയർമാൻ ശ...
തിരൂരങ്ങാടി: ഗവ.താലൂക്ക് ആശുപത്രിയിലെ മുടങ്ങിക്കിടക്കുന്ന ഒ.പി.പരിശോധനകൾ (സൈക്യാട്രിസ്റ്റ്, ത്വക്ക് രോഗ വിഗ്ധൻ, കണ്ണ് രോഗവിഗ്ധൻ) പുനരാരംഭിക്കുക ഡോക്ടർമാരുടെ അനാസ്ഥ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് (എൻ.എഫ്.പി.ആർ) തിരൂരങ്ങാടി താലൂക്ക് കമ്മറ്റി ആശുപത്രിക്ക് മുൻപിൽ സമര സംഗമം സംഘടിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡൻ്റ് മനാഫ് താനൂർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് അബ്ദുറഹീം പൂക്കത്ത്, ജില്ലാ ജന.സെക്രട്ടറി മുസ്തഫ ഹാജി പുത്തൻതെരു, താലൂക്ക് പ്രസിഡൻ്റ് എം.സി.അറഫാത്ത് പാറപ്പുറം, താലൂക്ക് ജന.സെക്രട്ടറി ബിന്ദു അച്ചമ്പാട്ട്, അഷറഫ് കളത്തിങ്ങൽപാറ, സമീറ കൊളപ്പുറം, വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക സംഘടന ഭാരവാഹികളായ അബൂബക്കർ വേങ്ങര, സക്കീർ പരപ്പനങ്ങാടി, പി.എം.ഉമ്മു സമീറ, പി.പി.റഷീദ്, മൊയ്തീൻ കുട്ടി കടവത്ത്, ഹംസക്കുട്ടി ചെമ്മാട്, ഫൈസൽ ചെമ്മാ...
പെരുവള്ളൂർ :- മണ്ഡലം കോൺഗ്രസ് കമ്മിറ്റി മെയ് 23ന് നടത്തുന്ന സ്നേഹാസ്തം ' വിദ്യാർത്ഥിസൗഹൃദ സംഗമവും പഠനോപകരണവിതരണവും പരിപാടിയുടെ ഭാഗമായി നടത്തുന്ന ലഹരിവിരുദ്ധ ബോധവത്കരണ കാമ്പയിൻ പോസ്റ്റർ പ്രകാശനം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവ്വഹിച്ചു. മുതിർന്ന കോൺഗ്രസ് നേതാവും മുൻഗ്രാമപഞ്ചായത്ത് അംഗവുമായ ചെമ്പൻ മൊയ്തീൻ കുട്ടി ഹാജി ഏറ്റുവാങ്ങി .മണ്ഡലം കോൺഗ്രസ് പ്രസിഡൻറ്റ് ചെമ്പൻ മുഹമ്മദ് ഹനീഫ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി കെ.പി.അബ്ദുൽ മജീദ് ,യു.കെ അഭിലാഷ്, അഞ്ചാലൻ അഷ്റഫ്, കാരാടൻമുനീർ. ഒറുവിൽ അഷ്റഫ്, കാമ്പ്രൻ ഷറീഫ്, അഞ്ചാലൻ കബീർ, അഞ്ചാലൻ സക്കീർ തുടങ്ങിയവർ സംസാരിച്ചു. അഞ്ചാലൻ കുഞ്ഞിമൊയ്തീൻഹാജി സ്വാഗതവും ചെമ്പൻമുഹമ്മദ് നന്ദിയും പറഞ്ഞു ഫോട്ടോ. പെരുവള്ളൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തുന്ന ലഹരി വിരുദ്ധ കാമ്പയിൻ പോസ്റ്റർ പ്രകാശനം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവ്വഹിക്കുന്നു.
...
വേങ്ങര : ഇഷാറക്കും ഇവാനക്കും ഇത് ഇരട്ടമധുരം. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച യു. എസ്. എസ് പരീക്ഷ ഫലം വന്നത് ഇരട്ടക്കുട്ടികളുടെ ഇരട്ട വിജയവുമായാണ്. വേങ്ങര ഉപജില്ലയിൽ ഇരുമ്പുചോല എ. യു പി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥികളും ഇരട്ടകളുമായ ഇഷാറക്കും ഇവാനക്കും സ്ക്കോളർഷിപ് ലഭിച്ചു. നാലാം ക്ലാസിൽ പഠിക്കുമ്പോൾ രണ്ട് പേർക്കും എൽ. എസ്. എസ് സ്ക്കോളർഷിപ്പും ലഭിച്ചിരുന്നു. പഠിക്കാൻ മിടുക്കികളായ ഇഷാറയും ഇവാനയും കലാമേളകളിൽ കഥക്കും കവിതക്കും സ്ഥിരമായി സമ്മാനങ്ങൾ വാരിക്കൂട്ടുന്ന വരുമത്രേ. കൊളപ്പുറത്തെ കെ. എ സുജിത്ത് ഖാൻ ജുമൈല ദമ്പതികളുടെ മക്കളാണിവർ. ഇരുമ്പുചോല എ. യു. പി സ്കൂളിൽ ഈ വർഷം 41 പേര് സ്ക്കോളർഷിപ്പിന് അർഹത നേടി. പി. ടി. എ പ്രസിഡന്റ് ചെമ്പകത്ത് അബ്ദുൽ റഷീദിന്റെ നേതൃത്വത്തിൽ ഈ കുട്ടികളുടെ വീടുകൾ സന്ദർശിച്ചു മധുരം കൈമാറി. പ്രധാനധ്യാപകൻ ടി. ഷാഹുൽ ഹമീദ്, കെ. ഹൻളൽ, ടി. മുനീർ, കെ. എം. എ ഹമീദ്, കെ. നുസൈബ, പി. ഇ ...
റീബില്‍ഡ് കേരള ഇനീഷ്യേറ്റിവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്ത് മൃഗസംരക്ഷണ വകുപ്പ് ആരംഭിക്കുന്ന 12 മൊബൈല്‍ സര്‍ജറി യൂണിറ്റുകളില്‍ മലപ്പുറം യൂണിറ്റിന്റെ ഫ്‌ളാഗ് ഓഫ് പി. ഉബൈദുള്ള എം.എല്‍.എ നിര്‍വ്വഹിച്ചു. ജില്ലയിലെ നിലമ്പൂര്‍, പെരിന്തല്‍മണ്ണ,തിരൂര്‍, തിരൂരങ്ങാടി, വാഴക്കാട്, ഈശ്വരമംഗലം എന്നീ ആങ്കര്‍ സ്റ്റേഷനുകളില്‍ (വെറ്ററിനറി ആശുപത്രികളില്‍) മുന്‍കൂട്ടി നിശ്ചയിച്ചതും എമര്‍ജന്‍സി സന്ദര്‍ഭങ്ങളിലും ആവശ്യം വരുന്ന ശസ്ത്രക്രിയകളും ഫീല്‍ഡ് തലത്തില്‍ കര്‍ഷകന്റെ വീട്ടുപടിക്കല്‍ എമര്‍ജന്‍സി ശസ്ത്രക്രിയകളും ഈ യൂണിറ്റ് നിര്‍വഹിക്കും. ഫ്‌ളാഗ് ഓഫ് കര്‍മ്മത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ അധ്യക്ഷത വഹിച്ചു .ജില്ലാ മൃഗസംരക്ഷണഓഫീസര്‍ ഡോ .സക്കറിയ സാദിഖ് മധുരക്കറിയന്‍ പദ്ധതി വിശദീകരിച്ചു .ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. കെ.ഷാജി, മൃഗസംരക്ഷണ ഓഫീസ് ജീവനക്കാര്‍, ജില്ലാ പഞ്ചായത്ത് ഭരണംസമിതി അംഗങ്ങള്‍ ത...
അഗതി മിത്ര ഹോം നേഴ്സിങ് സർവീസ് സംഘടനയുടെ പ്രധാന പ്രവർത്തകരുടെ ഒരു യോഗം 2025 മേയ് 11ന് ഞായറാഴ്ച വൈകുന്നേരം നാലുമണിക്ക് കക്കാട് വെച്ച് ചേർന്നു. ജില്ലാ പ്രസിഡണ്ട് റാഹില എസ് അധ്യക്ഷത വഹിച്ചു, സംസ്ഥാന പ്രസിഡണ്ട് അഷ്റഫ് മനരിക്കൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജില്ലാ നേതാക്കളായ അ സൈനാർ ഊരകം, റൈഹാനത്ത് ബീവി, ബേബി എസ് പ്രസാദ്, ഷാഹിദാ ബീവി, നൗഷാദ് വി കെ , ലൈല ബാലൻ , തുടങ്ങിയവർ സംസാരിച്ചു, ജുബൈരിയ സ്വാഗതവും,ഷക്കീല നന്ദിയും പറഞ്ഞു.
സംഘടനയുടെ ജില്ലാ ഭാരവാഹികളായി പ്രസിഡണ്ട്, റൈഹാനത്ത് ബീവി, വൈസ് പ്രസിഡണ്ടുമാരായി ഷാഹിദാ ബീവി, നഫീസത്ത് ബീവി, ലൈല ബാലൻ, ജനറൽ സെക്രട്ടറി , ബേബി എസ് പ്രസാദ് സെക്രട്ടറിമാരായി ഷക്കീല, അസൂറ ബീവി , ജുബൈരിയ, ട്രഷറർ ഷിബിനി എൻ സംസ്ഥാന സമിതിയിലേക്ക് റാഹില എസ് എന്നിവരെ തിരഞ്ഞെടുത്തു
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക...
ന്യൂഡല്‍ഹി: വഖഫ് നിയമഭേദഗതിക്കെതിരായ ഹര്‍ജികള്‍ സുപ്രീംകോടതി ഈ മാസം 20 ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ് മസീഹ് എന്നിവരുടെ ബെഞ്ച് മുമ്പാകെയാണ് ഹര്‍ജി എത്തിയത്. 1995 ലെ വഖഫ് നിയമത്തെ വെല്ലുവിളിക്കുന്നത് അനുവദിക്കാനാകില്ലെന്ന് കോടതി വാക്കാല്‍ അഭിപ്രായപ്പെട്ടു. വഖഫ് നിയമഭേദഗതിയുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്താണ് ഒരു കൂട്ടം ഹര്‍ജികള്‍ സുപ്രീംകോടതിയുടെ മുന്നിലുള്ളത്. വഖഫ് ബെ യൂസര്‍, വഖഫ് കൗണ്‍സിലിലേക്കും ബോര്‍ഡുകളിലേക്കും മുസ്ലീങ്ങളല്ലാത്തവരെ നാമനിര്‍ദ്ദേശം ചെയ്യുക, വഖഫ് പ്രകാരം സര്‍ക്കാര്‍ ഭൂമി തിരിച്ചറിയുക എന്നീ മൂന്ന് പ്രധാന വിഷയങ്ങളില്‍ ഇടക്കാല ഉത്തരവ് ആവശ്യമുണ്ടോ എന്നത് സുപ്രീം കോടതി പരിഗണിക്കും. 1995 ലെ വഖഫ് നിയമത്തിന്റെ സാധുത ചോദ്യം ചെയ്യുന്ന ഹിന്ദു കക്ഷികളുടെ ഒരു ഹര്‍ജിയും മെയ് 20 ന് പരിഗണിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായിയുടെ അധ്യക്ഷതയിലുള...
തിരുവനന്തപുരം: തപാൽ വോട്ട് തിരുത്തിയെന്ന വിവാദ പരാമർശത്തിൽ മുൻ മന്ത്രി ജി സുധാകരനെതിരെ കേസെടുക്കും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറാണ് പരാമർശം അന്വേഷിക്കാനും കേസെടുക്കാനും ആലപ്പുഴ ജില്ലാ കളക്ടർക്ക് നിർദേശം നൽകിയത്. സുധാകരന്റെ വെളിപ്പെടുത്തൽ അത്യന്തം ഗൗരവതരമാണെന്നും എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കണമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.
സിപിഐഎം സ്ഥാനാർത്ഥിക്കായി തപാൽ വോട്ട് പൊട്ടിച്ച് തിരുത്തിയെന്ന ഗുരുതര വെളിപ്പെടുത്തലാണ് സുധാകരൻ നടത്തിയത്. 36 വർഷം മുൻപ് ആലപ്പുഴയിൽ മത്സരിച്ച കെ വി ദേവദാസിനായി കൃത്രിമം നടത്തിയെന്നായിരുന്നു വെളിപ്പെടുത്തൽ. വെളിപ്പെടുത്തലിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ തനിക്കെതിരെ കേസെടുത്താലും കുഴപ്പമില്ലെന്നും ജി സുധാകരൻ പറഞ്ഞിരുന്നു. കേരള എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ പരിപാടിയിലായിരുന്നു സുധാകരന്റെ പ്രതികരണം. ഇലക്ഷന് പോസ്റ്റൽ ബാലറ്റ് ചെയ്യുമ്പോൾ ഞങ...
ഈ ഫോട്ടോയിൽ കാണുന്ന മലപ്പുറം മൊറയൂർ സ്വദേശി സലാഹുദ്ദീൻ.K S/o വീരാൻകുട്ടി.K എന്ന യുവാവിനെ ഇന്നലെ (14/05/2025 ബുധൻ) രാവിലെ മുതൽ കാണ്മാനില്ല. മൊറയൂരിൽ നിന്നും നിന്നും കോഴിക്കോട് ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് പുറപ്പെട്ടതാണ്. പിന്നീട് ഫോൺ സ്വിച്ച് ഓഫ് ആവുകയും ബന്ധപ്പെടാൻ സാധിക്കാതിരിക്കുകയും ചെയ്യുന്നു. ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ എത്രയും പെട്ടെന്ന് താഴെ കാണുന്ന നമ്പറുകളിലോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ അറിയിക്കണം എന്ന് അഭ്യർത്ഥിക്കുന്നു. Father:8129784300Police: 04832712041
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
മലപ്പുറം; കെട്ടിട നിര്‍മ്മാണ തൊഴിലാളികളുടെ പെന്‍ഷന്‍ കുടിശിക തീര്‍ത്ത് വിതരണം ചെയ്യണമെന്ന് ആള്‍ കേരള ആര്‍ട്ടിസാന്‍സ് ആന്റ് സ്‌ക്കിന്‍ഡ് വര്‍ക്കേഴ്‌സ് പെന്‍ഷന്‍ യൂണിയന്‍ ജില്ലാ സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കണ്‍വെന്‍ഷന്‍ കെ പി സി സി അംഗം വി സുധാകരന്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ ജില്ലാ ചെയര്‍മാന്‍ കെ പി. നാസര്‍ അദ്ധ്യക്ഷത വഹിച്ചു . ഡിസിസി അംഗം സുഭാഷിണി പാണായി മുഖ്യ പ്രഭാഷണം നടത്തി പി.കെ.എം ബഷീര്‍, കെ. ജയപ്രകാശ് ബാബു, ഐ പി അയ്യപ്പന്‍, എം. രാമചന്ദന്‍ (ഉണ്ണി) ,ആമിന ആലുങ്ങല്‍, കര്‍ഷക കോണ്‍ഗ്രസ്സ് സംസ്ഥാന സെക്രട്ടറി സിയാദ് മാലങ്ങാടന്‍, ഗംഗാധരന്‍ വേങ്ങര ,സാബു സെബാസ്റ്റ്യന്‍, മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡണ്ട് വിജീഷ് എങ്കൂര്‍, മജീദ് എടവണ്ണ ,ജമാല്‍ ഒതായി, പി സുരേഷ് ബാബു എന്നിവര്‍ സംസാരിച്ചു. എം.മജീദ് സ്വാഗതവും ശിഹാബ് മൊറയൂര്‍ നന്ദിയും പറഞ്ഞു.മിനിമം പെന്‍ഷന്‍ 3000 രൂപയാക്കുക, പെ...
മലപ്പുറം: തെരുവ് കച്ചവടക്കാരുടെ ക്ഷേമത്തിനും സഹായത്തിനുള്ള നിയമങ്ങൾ കാര്യക്ഷമമായി നടപ്പാക്കണം എന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. വേങ്ങര വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന തെരുവ് കച്ചവടക്കാരുടെ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരുവ് കച്ചവടക്കാരുടെ ക്ഷേമത്തിനായി സുപ്രീംകോടതിയുടെ ഇടപെടലിനെ തുടർന്ന് നിയമം പാസാക്കിയിട്ടുണ്ട്. സ്ട്രീറ്റ് വെണ്ടേഴ്സ് (Protection of Livelihood and Regulation of Street Vending) ആക്റ്റ് 2014 എന്ന പേരിൽ പാസാക്കപ്പെട്ട നിയമം നടപ്പാക്കുന്നതിൽ അധികാരികൾ വീഴ്ച വരുത്തിയിട്ടുണ്ട്. തെരുവു കച്ചവടക്കാർക്ക് വലിയ പരിഗണന നൽകുന്ന ഈ നിയമം അവരുടെ ജീവിത മാർഗം തടയപ്പെടാതിരിക്കാൻ വ്യവസ്ഥകൾ വെച്ചിട്ടുണ്ട്. ഇത്തരം കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിനും അവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുന്നതിനും കൃത്യമായ വ്യവസ്ഥകൾ നിർദ്ദേശിക്കുന്നുണ്ട്. എന്നാൽ ഇപ്പോഴും അധികാര...
വയനാട്ടില്‍ റിസോര്‍ട്ടിലെ ഷെഡ് തകര്‍ന്ന് വിനോദ സഞ്ചാരിയായ യുവതി മരിച്ചു. നിലമ്പൂര്‍ അകമ്പാടം സ്വദേശി നിഷ്മയാണ് മരിച്ചത്. മേപ്പാടി 900 കണ്ടിയിലായിരുന്നു സംഭവം. '900 വെഞ്ചേഴ്‌സ്' എന്ന റിസോര്‍ട്ടില്‍ നിര്‍മ്മിച്ചിരുന്ന ഷെഡ് ആണ് തകര്‍ന്ന് വീണത്. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരത്തടികള്‍ കൊണ്ട് നിര്‍മ്മിച്ച പുല്ലുമേഞ്ഞ ഷെഡായിരുന്നു തകര്‍ന്നുവീണത്. മഴ പെയ്ത് മേല്‍ക്കൂരയ്ക്ക് ഭാരം കൂടിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. റിസോര്‍ട്ടിന് ലൈസന്‍സുണ്ടോയെന്ന് പരിശോധിക്കും. ഇന്നലെ 16 അംഗ വിനോദ സഞ്ചാരികളുടെ സംഘമാണ് റിസോര്‍ട്ടിലെത്തിയത്.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
കൊച്ചി: നെടുമ്പാശ്ശേരിയില്‍ യുവാവിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തി. തുറവൂര്‍ സ്വദേശി ജിജോയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ സിഐഎസ്എഫ് ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്തു. സിഐഎസ്എഫ് എസ് ഐ വിനയകുമാര്‍, കോണ്‍സ്റ്റബിള്‍ മോഹന്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഒരു കിലോമീറ്ററോളം ബോണറ്റിൽ യുവാവിനെ കിടത്തി വാഹനമോടിച്ച് നിലത്ത് തള്ളിയിട്ട ശേഷം കാർ ഇടിച്ച് കൊലപ്പെടുത്തിയെന്നാണ് എഫ്ഐആർ.
എസ് ഐ വിനയകുമാറാണ് അപകടകരമായ രീതിയില്‍ വാഹനമോടിച്ചത്. തുറവൂര്‍ സ്വദേശി ജിജോയെ ഒരു കിലോമീറ്ററോളം ആണ് ബോണറ്റില്‍ ഇട്ട് വാഹനം ഓടിച്ചത്. വാഹനത്തിന് സൈഡ് നല്‍കാത്തതിലെ തര്‍ക്കത്തെ തുടര്‍ന്നായിരുന്നു ദാരുണകൊലപാതകം. ഇന്നലെ രാത്രി 11 മണിയോടെ നായത്തോട് വെച്ചാണ് സംഭവം. ജിജോ ഓടിച്ച കാറിന് വിനയകുമാര്‍ സൈഡ് നല്‍കിയിരുന്നില്ല. നായത്തോട് ഭാഗത്തെത്തിയപ്പോള്‍ സൈഡ് നല്‍കാത്തത് ജിജോ ചോദ്യം ചെയ്തു. ഇതില്‍ പ...
മലപ്പുറം കാളികാവില്‍ യുവാവിനെ പുലി കടിച്ചുകൊന്നു. ടാപ്പിങ്ങിനിടെ ഉള്‍ക്കാട്ടിലേക്ക് കടിച്ചുകൊണ്ടുപോയ യുവാവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ടാപ്പിങ് തൊഴിലാളിയായ ഗഫൂറാണ് മരിച്ചത്. പുലര്‍ച്ചെയാണ് ടാപ്പിങ് തൊഴിലാളികള്‍ക്ക് നേരെ പുലിയുടെ ആക്രമണം ഉണ്ടായത്. ഗഫൂറിന്റെ കഴുത്തില്‍ കടിച്ച് പുലി ഉള്‍ക്കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോകുകയായിരുന്നു. വനത്തോടു ചേര്‍ന്നുള്ള തോട്ടത്തില്‍ ടാപ്പിങ് നടത്തുന്നതിനിടെയായിരുന്നു പുലിയുടെ ആക്രമണം.
കരുവാരക്കുണ്ടുമായി അതിര്‍ത്തി പങ്കിടുന്ന സ്ഥലമാണ് കാളിയാര്‍. ഇത് ഒരു ഉള്‍പ്രദേശമാണ്. റോഡില്‍ നിന്ന് അഞ്ചാറു കിലോമീറ്റര്‍ ഉള്ളിലുള്ള പ്രദേശമാണിത്. വാഹനസൗകര്യം ഉള്ള സ്ഥലമല്ല. പെട്ടെന്നായിരുന്നു പുലിയുടെ ആക്രമണം ഉണ്ടായത് എന്ന് മറ്റു ടാപ്പിങ് തൊഴിലാളികള്‍ പറയുന്നു. പുലിയുടെ ആക്രമണത്തില്‍ നിന്ന് ഓടി രക്ഷപ്പെട്ട മറ്റു തൊഴിലാളികളാണ് വിവരം അധികൃതരെ അറിയിച്ചത്. പൊലീസു...
കേരള സ്കൂൾ ഹയർസെക്കൻഡറി പ്രവേശനത്തിനായുള്ള ഏകജാലക അപേക്ഷ ഇന്ന് മുതൽ സ്വീകരിക്കും. പ്ലസ് വൺ പ്രവേശനത്തിനായി വിദ്യാർഥികൾക്ക് ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. മെയ് 20 ആണ് അവസാന തീയതി. 24 ന് ട്രയലും ജൂൺ 16 ന് മൂന്നാം അലോട്ട്‌മെൻ്റും പ്രസിദ്ധീകരിക്കും. ജൂൺ 18 മുതലാണ് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുക.
ചൊവ്വാഴ്ച പത്താം ക്ലാസ് സിബിഎസ്ഇ പരീക്ഷ ഫലം കൂടി പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് ഏകജാലക പ്രവേശനത്തിനുള്ള നടപടികൾ ആരംഭിച്ചത്. മുഖ്യ അലോട്ട്മെൻ്റുകളിലൂടെ ഭൂരിഭാഗം സീറ്റുകളിലും പ്രവേശനം ഉറപ്പാക്കാനാണ് വിദ്യാഭ്യാസ വകുപ്പിൻ്റെ തീരുമാനം. സപ്ലിമെന്ററി അലോട്ട്‌മെന്റടക്കം പൂർത്തിയാക്കി ജൂലൈ 23 ന് പ്രവേശന നടപടികൾ അവസാനിപ്പിക്കും. 4,74,917 പ്ലസ് വൺ സീറ്റുകളാണ് ഇത്തവണ സംസ്ഥാനത്ത് ലഭ്യമാക്കിയിരിക്കുന്നത്.
എസ്എസ്എൽസി പരീക്ഷ പാസായ മുഴുവൻ വിദ്യാർഥികൾക്കും ഉപരിപഠന സാധ്യതകൾ വിദ്യാഭ്യാസ വകുപ്പും സർക്കാരും ഒരുക്കി ക...
തൃശൂർ: ഒരു കിലോ ചിരട്ടയുടെ വില കേട്ടാൽ ആരുമൊന്ന് ഞെട്ടും. കിലോ 31 രൂപക്കാണ് മൊത്തക്കച്ചവടക്കാർ ചെറുകിട കച്ചവടക്കാരിൽ നിന്ന് ചിരട്ട സംഭരിക്കുന്നത്. ചിരട്ടക്ക് പ്രിയമേറിയതോടെ വീടുകളിൽനിന്ന് പാഴ് വസ്തുക്കൾ ശേഖ രിക്കുന്നവർ ഇപ്പോൾ പ്രധാനമായും തേടുന്നതും ചിരട്ടയാണ്.സമൂഹമാധ്യമങ്ങളിലും ചിരട്ട വിലയ്ക്കെടുക്കുമെന്ന പോസ്റ്ററുകൾ ഇടംപിടിച്ചിട്ടുണ്ട്. ഒരു കിലോ ചിരട്ടക്ക് നാട്ടിൻപുറത്തെ ആക്രി ക്കടകളിൽ 20 രൂപ മുതൽ വില ലഭിക്കുന്നുണ്ട്. പാലക്കാട്ടുനിന്നും തമിഴ്‌നാട്ടിൽ നിന്നുമെത്തുന്ന മൊത്തക്കച്ചവടക്കാരാണ് ഇത് സംഭരിച്ച് കൊണ്ടു പോകുന്നത്.പലയിടങ്ങളിലും ആക്രിക്കടകളിൽ നിന്ന് ഒരു മാസം നാല് ലോഡ് ചിരട്ട വരെ കയറ്റിയയക്കുന്നു.തമിഴ്‌നാട്ടിൽ ചിരട്ടക്കരി ഉൽപാദിപ്പിക്കുന്ന നിരവധി കമ്പനികളുണ്ട്. സൗന്ദര്യവർധക വസ്തുക്കളുടെ നിർമാണത്തിന് ഇത് ഒരു ഘടകമാണ്. ഇതിന് പുറമെ പഴച്ചാർ, പഞ്ചസാര, വെള്ളം എന്നിവ ശുദ്ധീകരിക്കുന്നതിന് ചിരട്ട...
ബാങ്കോക്കിൽ നിന്ന് അബൂദബി വഴി എത്തിച്ച ഒമ്ബത് കോടി രൂപയുടെ കഞ്ചാവ് പിടികൂടിയത് കരിപ്പൂർ വിമാനത്താവളത്തിൽ നടന്ന ഏറ്റവും വലിയ ഹൈബ്രിഡ് കഞ്ചാവ് വേട്ട. വിദേശത്തുനിന്ന് കഞ്ചാവെത്തിച്ച യാത്രക്കാരനെ കേന്ദ്രീകരിച്ച് കരിപ്പൂര്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. പിടിയിലായവരില്‍ നിന്നും യാത്രക്കാരന്‍ വിമാനത്താവളത്തില്‍ നിന്ന് കടക്കാന്‍ ശ്രമിച്ച ടാക്‌സി ഡ്രൈവറില്‍ നിന്നും വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്ന് ജില്ല പൊലീസ് മേധാവി ആര്‍. വിശ്വനാഥ് അറിയിച്ചു. യാത്രക്കാരന്‍ നേരിട്ട് ഒമ്ബത് കോടി രൂപയുടെ ലഹരി വസ്തു കടത്തിയത് ഗൗരവമായാണ് കാണുന്നതെന്നും സംഘത്തിലെ പ്രധാനികളുള്‍പ്പെടെയുള്ള കണ്ണികളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ വിദേശികളുടെ പങ്കും അന്വേഷിച്ചുവരുകയാണ്. വിമാനത്താവളം കേന്ദ്രീകരിച്ചുള്ള ലഹരിക്കടത്തില്‍ നിലവില്‍ പിടിയിലായ സംഘത്തിന് വലിയ പങ്കുണ്ടെന്നാണ് പൊലീസ...
അസം സ്വദേശിനിയായ 17 വയസുകാരിയെ ജോലി വാഗ്ദാനംചെയ്ത് കടത്തികൊണ്ടുവന്ന് ലൈംഗികാതിക്രമം നടത്തിയകേസില്‍ യുവതിയും കാമുകനും അറസ്റ്റില്‍. അസം സ്വദേശി ഫുർഖാൻ അലി (26), അക്ളിമ ഖാതുൻ (24) എന്നിവരെയാണ് ടൗണ്‍ പോലീസ് ഒഡിഷയില്‍നിന്ന് അറസ്റ്റ് ചെയ്തത്. കാമുകീ കാമുകന്മാരായ പ്രതികള്‍ പണം സമ്ബാദിക്കണമെന്ന ഉദ്ദേശത്തോടെയാണ് പ്രായ പൂർത്തിയാകാത്ത പെണ്‍കുട്ടിയെ കേരളത്തിലെത്തിച്ചത്. ഇൻസ്റ്റഗ്രാം വഴി ബന്ധം സ്ഥാപിച്ച ശേഷം കേരളത്തില്‍ വീട്ടു ജോലി തരപ്പെടുത്തിത്തരാമെന്ന് പറഞ്ഞ് അസമില്‍നിന്ന് പെണ്‍കുട്ടിയെ കേരളത്തിലെത്തിക്കുകയായിരുന്നു. തുടർന്ന് കോഴിക്കോട് റെയില്‍വേ സ്റ്റേഷന് സമീപത്തുള്ള ലോഡ്ജിലെ മുറിയില്‍ പൂട്ടിയിട്ട് അനാശാസ്യ പ്രവർത്തനം നടത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ വീഡിയോ പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തി. പെണ്‍കുട്ടിയെ പലരുടേയും മുമ്ബിലെത്തിച്ചെന്നും ലൈംഗികാതിക്രമത്തിന് വിധേയമാക്കിയെന്നുമാണ് കേസ്. കേസ് രജിസ്റ...