Saturday, October 31News That Matters
Shadow

വേങ്ങര മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഇന്ദിരാഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും പ്രതിജ്ഞയും സംഘടിപ്പിച്ചു.

വേങ്ങര: രാജ്യത്തിന്റെ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഓർമ്മക്കായി വേങ്ങര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ ചടങ്ങും പുഷ്പാർച്ചനയും പ്രതിജ്ഞാചൊല്ലലും സംഘടിപ്പിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ. രാധാകൃഷ്ണൻ മാസ്റ്റർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി. മെമ്പർ പി.എ. ചെറീത് പരിപാടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ഡി.സി.സി. മെമ്പർ എ.കെ.എ. നസീർ ചടങ്ങിൽ മുഖ്യപ്രഭാഷണം നിർവഹിച്ചു. മുൻ ബ്ലോക്ക് പ്രസിഡന്റ് പി.പി. സഫീർ ബാബു, ദളിത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് സോമൻ ഗാന്ധികുന്ന്, വൈസ് പ്രസിഡന്റ് ടി.കെ. മൂസക്കുട്ടി, വേങ്ങര ഗ്രാമപഞ്ചായത്ത് മെമ്പർ ഒ.കെ. വേലായുധൻ, സെക്രട്ടറിമാരായ കാപ്പൻ മുസ്തഫ, കെ. ഗംഗാധരൻ, ടി.വി. രാജഗോപാൽ, എം.വി. സന്തോഷ് തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി. എ.കെ. നാസർ, സുബൈർ ബാവതട്ടയിൽ, ചീരങ്ങൻ ജലീൽ, ഹംസക്കുട്ടി മൂക്കുമ്മൽ, സമദ് പൂഴിത്തറ, ഇല്ലിക്കോടൻ സലാം, ടി.പി. കുഞ്ഞാലി, അസീസ് കൂരിയാട്, സി.എച്ച്. സമീർ, കെ.എം. അലി പാണ്ഡ്യകശാല, പുളിക്കൽ ഹരിദാസൻ, എൻ.ടി. മുഹമ്മദ് കുട്ടി, അയ്യപ്പൻ കുട്ടി ഗാന്ധികുന്ന്, വേലായുധൻ, സിറാജ് കച്ചേരിപ്പടി, ബാലൻ കൂരിയാട്, സുധീഷ് പാണ്ടികശാല, മുള്ളൻ മുഹമ്മദ് കുട്ടി തുടങ്ങിയ നേതാക്കളും പ്രവർത്തകരും ചടങ്ങിന് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL