Thursday, September 18News That Matters

അയുത ചണ്ഡികാ യാഗം രാഷ്ട്രത്തിന്റെ സംരക്ഷണത്തിന് വേണ്ടി – മഹാമണ്ഡലേശ്വര്‍ ആനന്ദവനം ഭാരതി മഹാരാജ്

മലപ്പുറം: അയുത ചണ്ഡികാ യാഗം രാഷ്ട്രത്തിന്റെയും സമാജത്തിന്റെയും ശക്തിക്കും സംരക്ഷണത്തിനും വേണ്ടിയാണന്ന് മഹാകുംഭമേളയുടെ പരമാചാര്യനായ പരംപൂജ്യ സ്വാമി ആനന്ദവനം ഭാരതി മഹാരാജ് പറഞ്ഞു. അയുത ചണ്ഡി മഹായാഗ സമിതിയുടെ നേതൃത്വത്തില്‍ മഞ്ചേരിയില്‍ നല്‍കിയ ആദരസഭയില്‍ മുഖ്യപ്രഭക്ഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ധര്‍മ്മത്തിന്റെ ശക്തി പ്രത്യക്ഷമായി കാണിക്കേണ്ട കാലമാണിതെന്നും ദേവിമാഹാത്മ്യം എന്ന അമൃത് ഉപാസാനാ ചെയ്ത് കൊണ്ട് ശക്തി അര്‍ജ്ജിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ആസുരികതയെ ഇല്ലാതാക്കി ധര്‍മ്മബോധത്തിന്റെ ശക്തി പ്രദാനം ചെയ്യുന്ന യാഗമാണ് മഞ്ചേരിയില്‍ നടക്കാന്‍ പോകുന്നതെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. മൊടപ്പിലാപ്പള്ളി പരമേശ്വരന്‍ നമ്പൂതിരിപ്പാട് അധ്യക്ഷത വഹിച്ചു. മുള്ളമ്പാറ അമൃതാനന്ദമയി മഠം ഹാളില്‍ പ്രത്യക സജ്ജമാക്കിയ വേദിയില്‍ നടന്ന ആദര സഭയില്‍ മഹായാഗ സമിതി കാര്യാലയ ഉദ്ഘാടനവും നടന്നു. പ്രയാഗിലെ മഹാകുംഭമേളയില്‍ പങ്കെടുത്തിട്ടുള്ള ഭക്തര്‍ ചടങ്ങില്‍ പങ്കെടുത്ത് സ്വാമിയുടെ അനുഗ്രഹം നേടി. ആദരസഭയില്‍ യോഗത്തില്‍ അമൃതാനന്ദമയി മഠം മഠാധിപതി സ്വാമിനി വരദാമൃത പ്രാണ അനുഗ്രഹ പ്രഭാഷണം നടത്തി. മഹായാഗ മുഖ്യ സംയോജകന്‍ എം. ശ്രീധരന്‍ നമ്പൂതിരി, യാഗ ജനറല്‍ സെക്രട്ടറി എം. കൃഷ്ണ പ്രഗീഷ്, പ്രശാന്ത് കുമാര്‍, കെ.എം. ദിനേശ്, കെ കൃഷ്ണപ്രസാദ്, ടി. പ്രവീണ്‍, നാഗേരി വിഷ്ണു ആനന്ദ്, ഡോ സി.വി. സത്യനാഥന്‍ എന്നിവര്‍ സംസാരിച്ചു.മഹായാഗത്തിന്റെ പരമാദ്ധ്യക്ഷന്‍ കൂടിയായ ആനന്ദവനം ഭാരതി സ്വാമികളുടെ നേതൃത്വത്തില്‍ യാഗ ഋത്വിക്കുകള്‍ക്ക് നവാക്ഷരി ദിക്ഷ നല്‍കുന്ന ചടങ്ങുകളും ഇതിന്റെ ഭാഗമായി നടന്നു.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version