Wednesday, January 21News That Matters

Author: admin

വിവാഹം കഴിഞ്ഞ് ഒരുമാസം മാത്രം; നവവധു ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ചു

KOZHIKODE, LOCAL NEWS
വിവാഹം കഴിഞ്ഞ് ഒരുമാസം മാത്രം; ഭര്‍ത്താവ് മറ്റന്നാള്‍ വിദേശത്തേക്കും; നവവധു ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ചു. പയ്യോളി മൂന്നുകുണ്ടന്‍ ചാല് സ്വദേശി ഷാനിന്റെ ഭാര്യ ആര്‍ദ്രയാണ് ആത്മഹത്യ ചെയ്തത്. ഇരുപത്തിനാല് വയസായിരുന്നു. ഭര്‍തൃവീട്ടിലെ കിടപ്പുമുറിയിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് മുറിയില്‍ ഉണ്ടായിരുന്ന സമയത്താണ് ആത്മഹത്യ. രാത്രി 8 മണിയോടെ ആർദ്ര കുളിക്കാന്‍ കയറിയെന്നും 9 മണി ആയിട്ടും പുറത്തിറങ്ങാതായപ്പോള്‍ ബലമായി തുറന്ന് പരിശോധിച്ചു എന്നുമാണ് ഷാന്‍ നല്‍കിയിരിക്കുന്ന മൊഴി.ഫെബ്രുവരി 2ന് ആയിരുന്നു ഷാനിന്റേയും ആർദ്രയുടേയും വിവാഹം കഴിഞ്ഞത്. ഇരുവരും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി ആര്‍ക്കും അറിവില്ല. ആർദ്ര അത്തരമൊരു പരാതി കുടുംബത്തെ അറിയിച്ചിട്ടും ഇല്ല. കോഴിക്കോട് ലോ കോളജിലെ അവസാന വര്‍ഷ വിദ്യാര്‍ഥിനിയാണ് ആര്‍ദ്ര. വിദേശത്ത് ജോലി ചെയ്യുന്ന ഷാന്‍ മറ്റന്നാള്‍ മടങ്ങാ...

പ്രണയം നടിച്ച് പെൺകുട്ടിയെ പീഡിപ്പിച്ചു: വ്ളോഗർ ജുനെെദ് അറസ്റ്റിൽ

CRIME NEWS
സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച വ്ളോഗർ അറസ്റ്റിൽ. വഴിക്കടവ് സ്വദേശി ചോയ്തല വീട്ടിൽ ജുനൈദിനെയാണ് മലപ്പുറം പൊലീസ് സ്‌റ്റേഷൻ എസ്.എച്ച്.ഒ പി വിഷ്ണുവിന്റ നേതൃത്വത്തിലുളള സംഘം ബാഗ്ലൂരിൽ നിന്നും അറസ്റ്റ് ചെയ്തത്. പ്രതി യുവതിയുമായി സോഷ്യൽ മീഡിയ വഴി പരിചയപ്പെടുകയും പ്രണയം നടിക്കുകയും വിവാഹം ചെയ്യാമെന്ന് വാഗ്ദാനം നൽകുകയും ചെയ്ത ശേഷം രണ്ട് വർഷത്തോളമായി മലപ്പുറത്തും പരിസര പ്രദേശങ്ങളിലെ വിവിധ ലോഡ്ജുകളിലും ഹോട്ടലുകളിലും വെച്ച് പീഡിപ്പിക്കുകയും നഗ്ന ഫോട്ടോകൾ പകർത്തുകയും ഇത് സോഷ്യൽ മീഡിയ വഴി പുറത്ത് വിടുമെന്ന് പറഞ്ഞ് യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്യുകയുമായിരുന്നു. യുവതിയുടെ പരാതിയിൽ കേസെടുത്ത മലപ്പുറം പൊലീസ് നടത്തിയ അന്വഷണത്തിലാണ് കേസിൽ നിന്നും രക്ഷപ്പെടാൻ വേണ്ടി വിദേശത്തേക്ക് പോയ പ്രതിയെ ബാംഗ്ലൂർ എയർപോർട്ട് പരിസരത്ത് വെച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ...

പാലത്തിങ്ങൽ കൊട്ടന്തല AMLP സ്കൂൾ 49 മത് വാർഷികാ ഘോഷവും യാത്രയപ്പും നടത്തി.

LOCAL NEWS
പാലത്തിങ്ങൽ കൊട്ടന്തല എ എം എൽ പി സ്കൂൾ 49 മത് വാർഷികാ ഘോഷവും യാത്രയപ്പും നടത്തി. 27വർഷത്തോളം ജോലി ചെയ്ത് സർവീസിൽ നിന്നും വിരമിക്കുന്നപ്രധാന അധ്യാപകൻ സുരേഷ് മാസ്റ്ററുടെയാത്രയ പ്പും സ്കൂളിന്റെ 49മത് വാർഷികവും ആഘോഷിച്ചു. വിവിധ കലാ പരിപാടികളും നടത്തി. പരിപാടിയിൽ മൈസുരുവിൽനടന്ന നാഷണൽ ഡെഫ് ചെസ്സ് ചാമ്പ്യൻ ഷിപ് മത്സരത്തിൽ 2ആം സ്ഥാനം കരസ്ഥമാക്കിയ ഇസ്മായിൽ. സി പിക്ക് (Bteam) സൗഹാർദകൂട്ടായ്മയുടെ സ്നേഹാദരവ് പരപ്പനങ്ങാടി നഗര സഭ ചെയർമാൻ ഷാഹുൽ ഹമീദ്നൽകി. വിവിധ മേഘലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെയും ചടങ്ങിൽ ആധരിച്ചു. പ്രസിഡന്റ് N K മൂസക്കോയ ആദ്യക്ഷം വഹിച്ചു. പരപ്പനങ്ങാടി നഗരസഭ ചെയർ മാൻ പി പി ഷാഹുൽ ഹമീദ് വാർഷികം ഉൽഘാടനം ചെയ്തു.നിയാസ് പുളിക്കലകത്ത് മുഖ്യ പ്രഭാഷണം നടത്തി. സ്കൂൾ രക്ഷാധി കാരി DR. M A.കബീർ.സ്കൂൾ മാനേജർ സുബൈദ പാട്ടശേരി പ്രധാന അദ്ധ്യാപകൻ സുരേഷ് മാസ്റ്റർ.സുനു പാട്ടശേരി.വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മ...

ഇതര സംസ്ഥാന തൊഴിലാളിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.

MALAPPURAM
ഇതര സംസ്ഥാന തൊഴിലാളിയെ വണ്ടൂർ കുറ്റിയിലെ സ്വകാര്യ വ്യക്തിയുടെ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കൽക്കട്ട മുർഷിദാബാദ് സ്വദേശി ഇർഫാൻ അൻസാരിയെയാണ് കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. തിരുവാലിയിൽ നിന്നെത്തിയ ഫയർഫോഴ്സ് രാത്രി 8.15 ഓടെ ജഡം പുറത്തെടുത്തു. ബുധനാഴ്ച ഈ ഭാഗത്ത് ഒരു അപകടം നടന്നിരുന്നു. ബൈക്കിൽ മദ്യപിച്ചെത്തിയ ഇതര സംസ്ഥാന തൊഴിലാളികളുടെ ഇരുചക്രവാഹനം മറ്റൊരു വാഹനത്തിൽ ഇടിക്കുകകയും തുടർന്ന് ചെറിയൊരു തർക്കവും ഉടലെടുത്തിരുന്നു . ഇതിനിടയിലാണ് ബൈക്കിലുണ്ടായിരുന്ന ഇർഫാൻ അൻസാരി , ഭയന്ന് സ്വകാര്യ വ്യക്തിയുടെ ആളൊഴിഞ്ഞ പറമ്പിലൂടെ ഓടിയത്. കൂടെയുണ്ടായിരുന്നവർ പരിസരങ്ങളിൽ എല്ലാം തിരച്ചിൽ നടത്തിയെങ്കിലും ഇർഫാനെ കണ്ടെത്താനായില്ല. ഇന്ന് വൈകുന്നേരത്തോടെയാണ് ഇർഫാന്റെ മൃതദേഹം കിണറ്റിൽ കണ്ടത്. തുടർന്ന് വണ്ടൂർ പോലീസ് സ്ഥലത്തെത്തുകയും, തിരുവാലിയിൽ നിന്നെത്തിയ ഫയർഫോഴ്സ് മ...

കണ്ണൻ ചാൽ കുണ്ട് – എസ് എസ് റോഡ് പാത് വേ ഉദ്ഘാടനം ചെയ്തു

VENGARA
വേങ്ങര പഞ്ചായത്ത് ഒമ്പതാം വാർഡ് കണ്ണഞ്ചാൽ കുണ്ട്- എസ് എസ് റോഡ് പാത്ത് വേ ഉദ്ഘാടനം 28-02-2025 വെള്ളി വൈകുന്നേരം 5 മണിക്ക് ജില്ലാ പഞ്ചായത്ത് മെമ്പർ ബഹു: സമീറ പുളിക്കൽ നിർവഹിച്ചു. വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി.ഹസീന ഫസൽ മുഖ്യ അതിഥി ആയിരുന്നു. മലപ്പുറം ജില്ലാ പഞ്ചായത്തിൻറെ 12 ലക്ഷം രൂപ ചെലവഴിച്ച് നടത്തിയ പദ്ധതിയാണിത്. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് മെമ്പർ റഫീഖ് ചോലക്കൻ, സക്കറിയ പി എ, ഫക്രുദീൻ കെ.കെ, കരീം വടേരി, റിയാസ് പാലേരി, സൈതലവി മംഗലശ്ശേരി, തട്ടയിൽ ബാവ, ലത്തീഫ് കാപ്പൻ, കിഡ്സ് ബാവ, മണ്ണിൽ മൊയ്തീൻകുട്ടി, ഷംസുദ്ദീൻ, പൂക്കുത്ത് ബുഷ്റ തുടങ്ങി രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ നിരവധി വ്യക്തിത്വങ്ങൾ പങ്കെടുത്തു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

മഹ്ളറത്തുൽ ബദ്‌രിയ്യ ആത്മീയ മജ്ലിസും പ്രഭാഷണവും സമാപിച്ചു.

VENGARA
ഇരിങ്ങല്ലൂർ: കേരള മുസ്ലിം ജമാഅത്ത് കോട്ടപ്പറമ്പ് യൂണിറ്റിന് കീഴിൽ നടത്തി വരുന്ന മാസാന്ത മഹ്ളറത്തുൽ ബദ്‌രിയ്യ ആത്മീയ മജ്ലിസും റമളാൻ മുന്നൊരുക്ക പ്രഭാഷണവും സമാപിച്ചു. താജുൽ ഉലമ ടവർ സ്നേഹ നിധി സയ്യിദ് ജഅ്ഫർ തുറാബ് തങ്ങൾ മഹല്ല് പ്രസിഡന്റ്‌ കുഞ്ഞഹമ്മദ് മാസ്റ്റർക്ക് നൽകി യൂണിറ്റ് തല ഉദ്ഘാടനം നിർവഹിച്ചു. രാജസ്ഥാനിലെ ദാറുൽ ഉലും ഫൈസാനി കോളേജിൽനിന്നും ഫസ്റ്റ് റാങ്കോടു കൂടി ഫൈസാനിബിരുദം സ്വീകരിച്ച് കർമ്മ രംഗത്തേക്ക് ഇറങ്ങുന്ന എസ്.എസ്.എഫ് ചീനിപ്പടി യൂണിറ്റ് മുൻ പ്രസിഡന്റ് സിപി ത്വയ്യിബ് ഫൈസാനി, കരിപ്പൂർ മുഹ്‌യിസ്സുന്ന എക്സലന്റ് അക്കാദമിയിൽ നിന്നും ഹിഫ്ള് പഠനം പൂർത്തിയാക്കിയ ഹാഫിള് ഉമർ മുഖ്താർ കെ എന്നിവരെ ആദരിച്ചു. സയ്യിദ് ജഅ്ഫർ തുറാബ് ബാഖവി പാണക്കാട്, എ കെ അബ്ദുറഹ്മാൻ സഖാഫി, പി മുഹമ്മദ്‌ മുസ്‌ലിയാർ, പി മുസ്തഫ സഖാഫി, എ കെ സിദ്ധീഖ് സൈനി, സി പി സഈദ് സഅദി തുടങ്ങിയവർ നേതൃത്വം നൽകി. നിങ്ങൾ...

MDMA യുമായി ദന്ത ഡോക്ടർ പിടിയില്‍

KOZHIKODE, LOCAL NEWS
കോഴിക്കോട്: കൊടുവള്ളിയില്‍ എംഡിഎംഎയുമായി ദന്ത ഡോക്ടർ പിടിയില്‍. പാലക്കാട് കരിമ്ബ സ്വദേശി വിഷ്ണുരാജ് (29) നെയാണ് പൊലീസ് പിടികൂടിയത്. 15 ഗ്രാം എംഡിഎംഎയാണ് പൊലീസ് പിടികൂടിയത്. ഇയാള്‍ താമസിക്കുന്ന ഫ്ലാറ്റില്‍ നിന്നും ലഹരി ഉപയോഗിക്കാനുള്ള ഉപകരണങ്ങളും പിടികൂടി.കൊടുവള്ളി കരുവൻ പൊയിലില്‍ "ഇനായത്ത് ദാന്താശുപത്രി" നടത്തി വരികയാണ് വിഷ്ണുരാജ്. കോഴിക്കോടും മലപ്പുറത്തും ഉള്ള മൊത്ത വിതരണക്കാരില്‍ നിന്നാണ് ഇയാള്‍ മയക്കുമരുന്ന് എത്തിക്കുന്നത്. ഇയാളുടെ ഫ്ലാറ്റില്‍ നിന്ന് ലഹരി ഉപയോഗിക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളും പിടികൂടിയിട്ടുണ്ട്. ബാംഗ്ലൂരില്‍ നിന്നും ഇയാള്‍ ലഹരിമരുന്ന് എത്തിക്കാറുണ്ടെന്നും പൊലീസ് പറയുന്നു. ഡോക്ടറെ കൂടാതെ രണ്ടുപേർക്ക് കൂടി മയക്കുമരുന്ന് കേസുമായി ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇവർ ഉടൻ കസ്റ്റഡിയില്‍ ആകും. ഏകദേശം അൻപതിനായിരം രൂപ വില വരുന്ന എംഡിഎംഎയാണ് യുവഡോക്ടറില്‍ നിന്ന് പിടികൂടിയത്....

ആം ആദ്മി പാര്‍ട്ടി തിരൂരങ്ങാടി മണ്ഡലം ഓഫീസ് ഉദ്ഘാടനവും പൊതു സമ്മേളനവും സംഘടിപ്പിച്ചു

TIRURANGADI
തിരൂരങ്ങാടി : ആം ആദ്മി പാർട്ടി തിരൂരങ്ങാടി മണ്ഡലം ഓഫീസ് ഉദ്ഘാടനവും പൊതുസമ്മേളനവും ചെമ്മാട് അങ്ങാടിയിൽ നടന്നു. പൊതു സമ്മേളനം ആം ആദ്മി സംസ്ഥാന പ്രസിഡൻറ് അഡ്വക്കറ്റ് വിനോദ് മാത്യു വിൽസൺ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് എം.ഡി.എം.എ. പകർച്ചവ്യാധി പടർന്നു കൊണ്ടിരിക്കുകയാണെന്നും സംസ്ഥാന സർക്കാർ സിന്തറ്റിക്ക് ലഹരി വസ്തുക്കളുടെ വ്യാപനം തടയുന്നതിൽ പരാജിതരായിരിക്കുകയാണ് എന്നും പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസ്ഥാന പ്രസിഡണ്ട് പറഞ്ഞു. വേദിയിൽ ആശാവർക്കമാർ സംസ്ഥാന പ്രസിഡണ്ടിനെയും സെക്രട്ടറിയെയും പൊന്നാടയണിച്ച് ആദരിച്ചു. ഓൺലൈൻ ക്വിസ് മത്സരത്തിൽ വിജയികളായവർക്കുള്ള സമ്മാനവിതരണവും പുതിയ മെമ്പർമാർക്കുള്ള ആദരവും നടത്തി. സംസ്ഥാന സെക്രട്ടറി നവീൻജി നാദമണി, ഷൗക്കത്ത് അലി എരോത്ത്, മലപ്പുറം ജില്ലാ പ്രസിഡന്റ് റിഷാദ് പൂവത്തിക്കൽ, ജില്ല സെക്രട്ടറി ഷമീം. പി.ഒ., തിരൂരങ്ങാടി മണ്ഡലം പ്രസിഡണ്ട് മൂസ ജാറത്തിങ്ങൽ, അബ്ദുൽ റഹീ...

കാസർകോട് വാഹനാപകടം: വി കെ പ്പടി സ്വദേശി മരണപ്പെട്ടു

Accident
കാസർകോട് മോഗ്രാൽ പുത്തൂരിൽ നിർത്തിയിട്ട റോഡ് റോളറിൽ കാർ ഇടിച്ചു കയറി ഏ ആർ നഗർ വി കെ പടി സ്വദേശി മരിച്ചു. ഒരാൾക്ക് പരിക്ക്. വി കെ പടി സ്വദേശി കുഞ്ഞാലൻ ഹാജിയുടെ മകൻ മെഹബൂബ് (32) ആണ് മരിച്ചത്. ചെമ്മാട് എം എൻ കോംപ്ലെക്സിൽ മൊബൈൽ ഷോപ്പ് ഉടമയാണ്. കൂടെയുണ്ടായിരുന്ന അമ്പലപ്പടി സ്വദേശി റിയാസിനെ പരിക്കുകളോടെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

ഈത്തപ്പഴ ചലഞ്ച് 2025 വിതരണ ഉത്ഘാടനം പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലികുട്ടി നിർവഹിച്ചു.

VENGARA
ഷാർജ കെ എം സി സി വേങ്ങര മണ്ഡലം ഈത്തപ്പഴ ചലഞ്ച് 2025 വിതരണ ഉത്ഘാടനം പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലികുട്ടി നിർവഹിച്ചു. ഷാർജ കെ എം സി സി വേങ്ങര മണ്ഡലം ട്രഷറർ മുജീബ് എടക്കണ്ടൻ, വൈസ് പ്രസിഡന്റ് അഷ്‌റഫ് മറ്റത്തൂർ, ഉപദേശക സമിതി അംഗം ഉസ്മാൻ മാവുങ്ങൽ. മണ്ഡലം കെ എം സി സി മുൻ വൈസ് പ്രസിഡന്റ് മുഹമ്മദ് ഫൈസി വെങ്കുളം തുടങ്ങിയവർ പങ്കെടുത്തു. ചലഞ്ചിൽ പങ്കാളികളായ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രവർത്തകരുടെ വീടുകളിലേക്കുള്ള ഈത്തപ്പഴ ബോക്സുകൾ ഇന്നും നാളെയുമായി വേങ്ങര പഞ്ചായത്ത് എം എസ് എഫ് മുൻ പ്രസിഡന്റ് സഹീർ അബ്ബാസിന്റെ നേതൃത്വത്തിൽ വിതരണം ചെയ്യും. കെ എം സി സി യുടെ ചാരിറ്റി പ്രവർത്തനങ്ങൾക്ക് ഫണ്ട് കണ്ടെത്താനുള്ള ഈ സദുദ്ധ്യമത്തിൽ പങ്കാളികളായ എല്ലാവർക്കും മണ്ഡലം കമ്മിറ്റി ഭാരവാഹികൾ നന്ദി അറിയിച്ചു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും...

റെയില്‍വേ ട്രാക്കിൽ അമ്മയും 2 കുട്ടികളും ജീവനൊടുക്കി.

KOTTAYAM, LOCAL NEWS
കോട്ടയം: ഏറ്റുമാനൂർ റെയില്‍വേ ട്രാക്കിൽ മരിച്ചത് അമ്മയും കുട്ടികളും; കുടുംബപ്രശ്നത്തില്‍ ജീവനൊടുക്കി. പാറോലിക്കൽ സ്വദേശികളായ അമ്മയും മക്കളുമെന്ന് ആത്മഹത്യ ചെയ്തത്. അമ്മ ഷൈനി, മക്കളായ അലീന, ഇവാന എന്നിവരാണ് മരിച്ചത്. കുട്ടികളേയും കൊണ്ട് അമ്മയായ ഷൈനി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഷൈനിയുടെ ഭർത്താവ് ഇറാഖിലാണ് ജോലി ചെയ്യുന്നത്. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യക്ക് കാരണം എന്നാണ് പ്രാഥമിക വിവരം. പുലർച്ചെ അമ്മയും മക്കളും പള്ളിയിലേക്ക് എന്ന് പറഞ്ഞ് പോകുകയായിരുന്നു. ഏറ്റുമാനൂർ ഹോളി ക്രോസ്സ് സ്കൂളിലെ അഞ്ചും ആറും ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർഥികളാണ് മരിച്ച അലീനയും, ഇവാനയും. ഷൈനിയും ഭർത്താവുമായി ഏറെ കാലമായി അകന്ന് കഴിയുകയായിരുന്നുവെന്നും ഇരുവരും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞു. ഏറ്റുമാനൂർ പാറോലിക്കൽ റെയിവെ ഗേറ്റിന് സമീപമാണ് സംഭവം. പുലര്‍ച്ചെ ട്രാക്...

മുളകുപൊടി പാക്കറ്റ് പൊട്ടി റോഡില്‍ വീണു, വലഞ്ഞ് യാത്രക്കാര്‍

LOCAL NEWS
കൊച്ചി: കളമശേരി പത്തടിപ്പാലം റോഡിൽ വാഹനത്തിൽ നിന്ന് വീണ മുളകുപൊടി പാക്കറ്റ് പൊട്ടി യാത്രക്കാർ വലഞ്ഞു. റെസ്റ്റ് ഹൗസിനു സമീപം എറണാകുളം ഭാഗത്തേക്കുള്ള ദേശീയപാതയിൽ ഇന്നലെ രാവിലെ 8.45നാണ്‌ സംഭവം. സ്കൂട്ടറിൽ നിന്ന് റോഡിലേക്ക് വീണ 250 ഗ്രാമിന്റെ രണ്ട് മുളകുപൊടി പാക്കറ്റുകളാണ്‌ യാത്രക്കാരെ കുരുക്കിയത്. വാഹനങ്ങൾ കയറിയിറങ്ങി പാക്കറ്റുകൾ പൊട്ടിയതോടെ മുളകുപൊടി കാറ്റിൽ പറന്നു. ഇതോടെ യാത്രക്കാരുടെ കണ്ണിലും മൂക്കിലും പൊടികയറി. തുമ്മലും കണ്ണെരിച്ചിലും തുടങ്ങിയതോടെ പലരും വാഹനങ്ങൾ റോഡരികില്‍ നിർത്തി മുഖവും കണ്ണും കഴുകിയാണ് യാത്ര തുടർന്നത്. പ്രദേശത്ത് വലിയതോതിൽ ഗതാഗതക്കുരുക്കുമുണ്ടായി. മുളകുപൊടി കൂടുതൽ പ്രദേശത്തേക്കു വ്യാപിച്ചതോടെ കളമശേരി പൊലീസും അഗ്നി രക്ഷാസേനയുമെത്തി റോഡ് കഴുകിയശേഷമാണ് പ്രശ്നപരിഹാരമായത്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ...

വെഞ്ഞാറമൂട് കൂട്ടക്കൊല: റഹീം നാട്ടിലെത്തി; ഉറ്റവരുടെ മരണവാർത്ത അറിയാതെ ഷെമി

LOCAL NEWS, TIRUVANANTHAPURAM
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകക്കേസ് പ്രതി അഫാന്റെ പിതാവ് റഹീം നാട്ടിലെത്തി. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ റഹീം ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഭാര്യ ഷെമിയെ കണ്ടു. ഷെമിയുടെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്നും ഇളയ മകൻ അഫ്‌സാനെ കുറിച്ചാണ് കൂടുതലായും ചോദിക്കുന്നതെന്നും റഹീമിന്റെ സുഹൃത്ത് അബൂബക്കർ പറഞ്ഞു. അഫാനെക്കുറിച്ചും അന്വേഷിച്ചു. അബ്ദുറഹീമിനെ ഷെമി തിരിച്ചറിഞ്ഞു. പറയുന്ന കാര്യങ്ങൾ വ്യക്തമല്ലെങ്കിലും സംസാരിക്കുന്നുണ്ട്. മരണവാർത്തകൾ ഷെമിയെ അറിയിച്ചിട്ടില്ലെന്നും അബൂബക്കർ പറഞ്ഞു. നാട്ടിലെത്തിയ റഹീം തന്‍റെ ഉറ്റവരുടെ കബറിടങ്ങളിലെത്തും. പൊലീസ് റഹീമിന്‍റെ മൊഴി രേഖപ്പെടുത്താനും സാധ്യതയുണ്ട്. സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ട് ഏഴു വര്‍ഷമായി നാട്ടില്‍ വരാനാകാതെ ദമ്മാമില്‍ കഴിയുകയായിരുന്നു അബ്ദുറഹീം. സാമൂഹിക പ്രവര്‍ത്തകുടെ ഇടപെടലിലാണ് റഹീമിന് നാട്ടിലേക്ക് വരാനുള്ള വഴി തുറന്ന...

അറബി ഗ്രന്ഥകാരൻ അബൂ ആയിശ മുഹമ്മദ് ബാഖവിയെ ആദരിച്ചു.

KOZHIKODE, LOCAL NEWS
കോഴിക്കോട്: അറബി ഗ്രന്ഥകാരനും പ്രഗൽഭ പണ്ഡിതനുമായ എം കെ അബൂ ആഇശ മുഹമ്മദ് ബാഖവിയെ ആദരിച്ചു. 'അറബി വ്യാകരണശാസ്ത്രത്തിന്റെ ചരിത്രപരിണാമ ഘട്ടങ്ങൾ' എന്ന പ്രമേയത്തിൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി അറബിക് ഡിപ്പാർട്മെന്റും ജാമിഅ മദീനതുന്നൂർ അറബിക് ഡിപ്പാർട്മെന്റും സംയുക്തമായി സംഘടിപ്പിച്ച ദേശീയ സെമിനാറിൽ വെച്ചായിരുന്നു ആദരവ്. അറബി ഭാഷക്കും സാഹിത്യത്തിനും മികച്ച സംഭാവനകൾ നൽകി കേരളത്തിൽ നിന്നും അറബി ഭാഷ രചനയിൽ മികവ് തെളിയിച്ചതിനാണ് ഈ അംഗീകാരം. മലപ്പുറം ജില്ലയിലെ കിഴിശ്ശേരി മുണ്ടംപറമ്പ് നിവാസിയായ എം കെ അബൂ ആഇശ മുഹമ്മദ് ബാഖവി നഹ്‌വ്, സ്വർഫ്, തജ്‌വീദ്, മആനി, മൻത്വിഖ്, ഫലഖ്, വാസ്തു, മൗലിദ്, ഫിഖ്ഹ്, താരീഖ്, തസ്വവ്വുഫ്‌ തുടങ്ങിയ മേഖലകളിലായി നാൽപ്പതിലധികം അറബി ഗ്രന്ഥങ്ങളുടെ രചന നിർവഹിച്ചിട്ടുണ്ട്. ഉപ്പയായ കുഞ്ഞഹമ്മദ് മുസ്‌ലിയാർ, വിളയൂർ മുഹമ്മദ് കുട്ടി ബാഖവി, കിടങ്ങഴി അബ്ദു റഹ്മാൻ മുസ്‌ലിയാർ തുടങ്ങിയ പ്രഗത്ഭ പണ...

നിരവധി ക്രിമിനൽ കേസ്സുകളിലെ പ്രതികളായ വരെ കാപ്പ ചുമത്തി നാടുകടത്തി.

CRIME NEWS
മലപ്പുറം: നിരവധി ക്രിമിനൽ കേസ്സുകളിലെ പ്രതികളായ കൊണ്ടോട്ടി പുളിക്കൽ മിനി എസ്റ്റേറ്റ് സ്വദേശി പാലംകുളങ്ങര വീട്ടിൽ ഹരീഷ് @ അനിൽ (48), മേലാറ്റൂർ തച്ചിങ്ങനാടം ഒറവംപുറം സ്വദേശി കിഴക്കുംപറമ്പന്‍ വീട്ടിൽ മുഹമ്മദ് നിഷാം (25), പരപ്പനങ്ങാടി നെടുവ സ്വദേശി വലിയപറമ്പത്ത് വീട്ടിൽ മുഹമ്മദ് ഷഫീഖ് @ ഷഫീഖ് (27), എടക്കര കാക്കപ്പരത സ്വദേശി കുറുങ്ങോടൻ വീട്ടിൽ സുബിജിത്ത് (24) എന്നിവരെയാണ് കാപ്പ നിയമം ചുമത്തി നാടുകടത്തിയത്. വധശ്രമം ഉൾപ്പെടെയുള്ള കേസ്സുകളിൽ പ്രതിയാണ് ഹരീഷ് @ അനിൽ. കൊലപാതകം, മയക്കുമരുന്ന് വിൽപ്പന തുടങ്ങിയ കേസ്സുകളിലെ പ്രതിയാണ് മുഹമ്മദ് നിഷാം. പണത്തിനുവേണ്ടി തട്ടികൊണ്ടുപോയി തടവിൽ വെച്ച് ക്രൂരമായി മർദ്ദിക്കുക, കവർച്ച, ക്വട്ടേഷൻ സംഘമായി പ്രവർത്തിക്കുക തുടങ്ങിയ കേസ്സുകളിൽ പ്രതിയാണ് മുഹമ്മദ് ഷഫീഖ്. കഠിനമായി ദേഹോപദ്രവം ഏൽപ്പിക്കൽ, തട്ടികൊണ്ട് പോയി തടങ്കലിൽ വെച്ച് ദേഹോപദ്രവം ഏൽപ്പിച്ച് കവർച്ച നടത്തുക, മ...

അമ്പലവൻ കുളപ്പുരക്കൽ ചേക്കു ഹാജി നിര്യാതനായി

MARANAM
ഇരിങ്ങല്ലൂർ കുറ്റിത്തറമ്മൽ സ്കൂൾ വളപ്പിൽ അമ്പലവൻ കുളപ്പുരക്കൽ ചേക്കു ഹാജി നിര്യാതനായി. ഭാര്യ പരേതയായ പാത്തുട്ടി കല്ലൻകുന്നൻ. മക്കൾ :ഉസ്മാൻ, ഷരീഫ്, അബ്ദുൽകരീം, അഷ്‌റഫ്‌, നാസർ, റജുല. മരുമക്കൾ :ലൈല, ഉമ്മാച്ചു, ബുഷ്‌റ, നസീറ, ബുഷ്‌റ, മൊയ്‌ദീൻ. കബറടക്കം ഇന്ന് (28/2/25) രാവിലെ 10.30ന് പാലാണി ജുമാമസ്ജിദ് ഖബ്ർസ്ഥാനിൽ. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

വെള്ളുവാമ്പുറം അത്താണിക്കൽ ബൈക്ക് അപകടം യുവാവ് മരണപ്പെട്ടു

Accident
മലപ്പുറം: പാലക്കാട്‌ കോഴിക്കോട് ദേശീയപാതയിൽ വെള്ളുവാമ്പുറം അത്താണിക്കൽ ബൈക്ക് അപകടം യുവാവ് മരണപ്പെട്ടു. റോഡ് മുറിച്ചു കടന്ന സ്ത്രീയെ രക്ഷപ്പെടുത്തുന്നതിനിടെ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് ആണ് അപകടം. അറവങ്കര Frank decoration ഉടമ ചെറുവെള്ളൂരിൽ താമസിക്കുന്ന അബ്ദുള്ള എന്നവരുടെ മൂത്ത മകൻ ഇർഫാൻ ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെ 10 മണിയോടെ ആണ് അപകടം. യുവാവിന്റെ മരണത്തിനിടയാക്കിയ അപകടത്തിന്റെ CCTV ദൃശ്യം 👇 https://youtu.be/jXE8JoN17_s നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

തരിശ് നിലത്ത് കൃഷി; വിത്ത് നടൽ ഉദ്ഘാടന കർമ്മം നിർവഹിച്ചു.

MALAPPURAM
ക്ലാരി മൂച്ചിക്കൽ :പെരുമണ്ണ ക്ലാരിയിലെ കർഷകരുടെയും പൊതുപ്രവർത്തകരുടെയും കൂട്ടായ്മയായ ഗ്രീൻ പീസ് ഓർഗാനിക്സ് മമ്മാലിപ്പടി (കുളമ്പിൽ പാറ) പാടത്തെ 10 ഏക്കറോളം വരുന്ന തരിശ് നിലത്ത് കൃഷി ഇറക്കുന്നതിന്റെ വിത്ത് നടൽ ഉദ്ഘാടന കർമ്മം പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ നിർവഹിച്ചു. വിഷ രഹിത പച്ചക്കറി പ്രോത്സാഹിപ്പിക്കുക, ജൈവകൃഷി പ്രോത്സാഹിപ്പിക്കുക,പുതിയ കാർഷിക രീതി ഉപയോഗത്തിൽ കൊണ്ടുവരിക, അന്താരാഷ്ട്ര മാർക്കറ്റിലേക്ക് കയറ്റി അയക്കാൻ പറ്റുന്ന രീതിയിലുള്ള ഓർഗാനിക് പച്ചക്കറികൾ ഉത്പാദിപ്പിക്കുക എന്നിവയും ഗ്രീൻ പീസ് ഓർഗാനിക്സിന്റെ ലക്ഷ്യങ്ങളാണ്. കെ പി അലി അഷ്റഫ് അധ്യക്ഷൻ വഹിച്ചു. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻറ് സി കെ ഷംസു,വൈസ് പ്രസിഡൻറ് ജസ്ന ടീച്ചർ , ലിബാസ് മൊയ്തീൻ, മുസ്തഫ കളത്തിങ്ങൽ, സഫ്വാൻ പാപ്പാലി, കെ കുഞ്ഞു മൊയ്തീൻ, ഷാജു കാട്ടാകത്ത്,കൃഷി ഓഫീസർ റിസ് ല,സികെഎ റസാഖ്,ചക്കര മുഹമ്മദ് അലി, സി കെ നാസർ, സത്താർ പി...

കാന്തപുരം എ പി. അബൂബക്കർ മുസ്‌ലിയാർ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി

NATIONAL NEWS
കാന്തപുരം എ. പി. അബൂബക്കർ മുസ്‌ലിയാർ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. മകൻ ഡോ. ഹക്കീം അസ്ഹരിക്ക് ഒപ്പമാണ് അദ്ദേഹം കേന്ദ്രമന്ത്രിയെ കണ്ടത്. ദില്ലിയില്‍ നടന്ന കൂടിക്കാഴ്ചയെ കുറിച്ച്‌ ഡോ. ഹക്കീം അസ്ഹരിയാണ് ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്. ന്യൂനപക്ഷ സമൂഹങ്ങള്‍ നേരിടുന്ന പ്രതിസന്ധികള്‍ സംബന്ധിച്ച്‌ മന്ത്രിയുമായി ചർച്ച നടത്തിയെന്നും പ്രധാന ആശങ്കകള്‍ അറിയിച്ച്‌ കാര്യക്ഷമമായ പരിഹാര നിർദ്ദേശങ്ങള്‍ പങ്കുവെച്ചെന്നും അസ്‌ഹരി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

തൊഴിലാളികളുടെ മൊബൈലുകള്‍ മോഷ്ടിക്കുന്ന യുവാവ് അറസ്റ്റില്‍

MALAPPURAM
ഇതര സംസ്ഥാന തൊഴിലാളികളുടെ മൊബൈല്‍ ഫോണും പണവും കവരുന്നത് പതിവാക്കിയ യുവാവ് പിടിയില്‍. പാണ്ടിക്കാട് സ്വദേശി സുനീർ ബാബുവിനെയാണ് (41) നിലമ്ബൂർ പൊലീസ് അറസ്റ്റ് ചെയ്തത്. നിലമ്ബൂർ ജില്ല ആശുപത്രിക്കു മുന്നിലെ കെട്ടിടത്തില്‍ വാടകക്ക് താമസിക്കുന്ന രണ്ട് ബംഗാള്‍ സ്വദേശികളുടെ പണവും മൊബൈല്‍ ഫോണുമാണ് ഇയാള്‍ കവർന്നത്. പരാതി ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് സുനീറിനെ അറസ്റ്റ് ചെയ്തു. ഇവരുടെ വിലപിടിപ്പുള്ള രണ്ട് മൊബൈലുകളും 27,000 രൂപയും സുനീർ ബാബു മോഷ്ടിക്കുകയായിരുന്നു. ജോലിയുണ്ടെന്നു പറഞ്ഞ് ഇതരസംസ്ഥാന തൊഴിലാളികളെ സമീപിക്കും. പണി നടക്കുന്ന കെട്ടിടങ്ങളില്‍ കൊണ്ടുപോയി കരാറുകാരനാണെന്നും കെട്ടിടത്തിന്‍റെ ഉടമയാണെന്നും കള്ളം പറഞ്ഞ് പലവിധ പണികള്‍ ചെയ്യിക്കും. ജോലി തുടങ്ങുന്നതിന് മുമ്ബ് തൊഴിലാളികള്‍ മാറ്റിവെക്കുന്ന ഫോണുകളും പണവും ഇയാള്‍ കൈക്കലാക്കും. ഇതാണ് സുനീറിന്‍റെ മോഷണ രീതി.ഇത്തരത്തില്‍ പരാതിക്കാരുടെ പണവും ഫോണുകളും...

MTN NEWS CHANNEL

Exit mobile version