വിദ്വേഷ പരാമർശങ്ങള്‍ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്ന്: ജിഫ്രി മുത്തുക്കോയ തങ്ങള്‍
മലപ്പുറത്തെ കുറിച്ചുള്ള വിദ്വേഷ പരാമർശങ്ങള്‍ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്ന് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങള്‍. മലപ്പുറം ജില്ലയില്‍ ആർക്കും നിർഭയമായി എപ്പോള്‍ വേണമെങ്കിലും സഞ്ചരിക്കാം. ജില്ലയില്‍ വന്ന് ജനങ്ങളുമായി സംവദിക്കാത്തവരാണ് ജില്ലയെ മോശമായി ചിത്രീകരിക്കുന്നത്. ഇത്തരം അപവാദങ്ങള്‍ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്നും ജിഫ്രി മുത്തുക്കോയ പറഞ്ഞു. മുട്ടിച്ചിറ ആണ്ടുനേർച്ചയുമായി ബന്ധപ്പെട്ട പ്രഭാഷണത്തിലാണ് സമസ്ത പ്രസിഡന്റ് നിലപാട് വ്യക്തമാക്കിയത്. മലപ്പുറം പ്രത്യേക രാജ്യവും ചില പ്രത്യേക ആളുകളുടെ സംസ്ഥാനവുമാണെന്ന വിദ്വേഷ പരാമര്‍ശമാണ് വെള്ളാപ്പള്ളി നടേശന്‍ നടത്തിയത്. സ്വതന്ത്രമായ വായു ശ്വസിച്ചും അഭിപ്രായം പറഞ്ഞും മലപ്പുറത്ത് ജീവിക്കാന്‍ കഴിയില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു. എസ്‌എന്‍ഡിപി യോഗം നിലമ്ബൂര്‍ യൂണിയന്‍ സംഘടിപ്പിച്ച കണ്‍വെന്‍ഷനിലായിരുന്നു വെള്ളാപ്പള്ളി നടേശന്റ...