Thursday, July 30News That Matters

Author: admin

തുപ്പിലിക്കാട്ട് ഹസ്സൻ ബാവ മരണപ്പെട്ടു

MARANAM
വേങ്ങര: പറപ്പൂർ പുഴച്ചാൽ സ്വദേശി പരേതനായ തുപ്പിലിക്കാട്ട് മമ്മുദു എന്നവരുടെ മകൻ തുപ്പിലിക്കാട്ട് ഹസ്സൻ ബാവ (56) മരണപ്പെട്ടു. കുറച്ചുകാലം വേങ്ങര പാരലൽ കോളേജിലെ ഹിന്ദി അധ്യാപകനായിരുന്നു. മയ്യിത്ത് നമസ്ക്കാരം ഉച്ചക്ക് 3 മണിക്ക് പറപ്പൂർ വടക്കുമുറി പള്ളിയിൽ നടക്കും.

ഇ കെ അബ്ദുസമദാജി മരണപ്പെട്ടു.

MARANAM
കണ്ണമംഗലം: എരണിപ്പടി സ്വദേശി ഇ കെ അബ്ദുസമദ് ഹാജി എന്ന ബവു (പരേതനായ ഇ കെ. ഖാദർ ഹാജിയുടെ മകൻ ) നിര്യാതനായി. നാട്ടിലെ ജീവകാരുണ്യ പ്രവർത്തനങ്ങളിലും സാംസ്കാരിക രംഗങ്ങളിലെയും നിറ സാന്നിധ്യമായിരുന്നു. നാഷണൽ ലീഗ് സംസ്ഥാന കൗൺ സിലാറും, നാഷണൽ പ്രവാസി ലീഗ് മുൻ ജില്ലാ പ്രസിഡന്റ് എന്നി ചുമതലകൾ വാഹിച്ചിട്ടുണ്ട്. പരേതന്റെ ജനാസ നമസ്കാരം ഇന്ന് വൈകുന്നേരം 5:30 ന് എടക്കാപറമ്പ ജുമാമസ്ജിദിൽ. മാതാവ്: പുള്ളാട്ട് ഫാത്തിമ ഹജ്ജുമ്മ. ഭാര്യ :കുണ്ടു പുഴക്കൽ ഇത്തീമു എന്ന സുമയ്യ. സഹോദരങ്ങൾ :മൊയ്‌ദീൻ കുട്ടി ഹാജി, അഹമ്മദ് കുട്ടി ഹാജി,മുഹമ്മദ്‌, ഉമ്മർ, ആ ലിമൊയ്‌തീൻ, മുസ്തഫ, അബ്ദുറഹ്മാൻ. സഹോദരിമാർ :കുഞ്ഞിപ്പാത്തുട്ടി, കദിയമ്മ കുട്ടി, മറിയമ്മു. മക്കൾ :നിസാർ, അബ്ദുൽ ഖാദർ, സയ്യിദ് ഖുതുബ്, യാസർ, സിയാവുൽ ഹഖ്, അഡ്വക്കറ്റ് ഇബ്രാഹിം സുലൈമാൻ. മരുമക്കൾ:ശബ്ന ഊരകം, ഖദീജ ഷമീബ തിരുരങ്ങാടി, സജിന കോടൂർ, ആമിയ ആനക്കയം, മാജിദ നുസ്രത്ത് വണ്ട...

കടലുണ്ടിയിൽ ബിടെക് വിദ്യാർത്ഥിനി ട്രെയിൻ തട്ടി മരിച്ചു.

Accident
കടലുണ്ടിയിൽ വിദ്യാർത്ഥിനി ട്രെയിൻ അപകടത്തിൽ മരണപ്പെട്ടു. തീവണ്ടിയിറങ്ങി റെയിൽവേ പാളം മുറിച്ചുകടക്കുന്നതിനിടെ മറ്റൊരു തീവണ്ടിയിടിച്ച് ബി-ടെക് വിദ്യാർഥിനിയായ വള്ളിക്കുന്ന് നോർത്ത് ഒഴുകിൽ തട്ടയൂർ ഇല്ലത്ത് 'ശ്രേയസ്സ്' വീട്ടിൽ രാജേഷിന്റെ മകൾ സൂര്യാ രാജേഷ് (21) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് ദാരുണമായ സംഭവം നടന്നത്. പാലക്കാടുനിന്ന് തീവണ്ടി കയറി കടലുണ്ടി റെയിൽവേ സ്റ്റേഷനിലിറങ്ങിയ സൂര്യ, പാളം മുറിച്ചുകടക്കുന്നതിനിടെ മംഗലാപുരത്തുനിന്ന് ചെന്നൈയിലേക്ക് പോകുന്ന ചെന്നൈ എക്സ്പ്രസ് ഇടിക്കുകയായിരുന്നു. ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാലക്കാട് വാവന്നൂർ ശ്രീപതി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് ടെക്നോളജിയിലെ ബിടെക് വിദ്യാർഥിനിയാണ് സൂര്യാ രാജേഷ്. മണ്ണൂർ സി.എം.എച്ച്. ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപികയായ എൻ. പ്രതിഭയാണ് അമ്മ. രാമനാട്ടുകര സേവാമന്ദിരം പോസ്റ്റ് ബ...

പോക്സോ കേസിൽ ഇന്‍ഫ്ലുവന്‍സര്‍ ഷാലു കിംഗ് അറസ്റ്റില്‍

CRIME NEWS
കോഴിക്കോട്: കൊയിലാണ്ടിയിൽ പോക്സോ കേസിൽ ഇന്‍ഫ്ലുവന്‍സര്‍ ഷാലു കിംഗ് എന്ന് മുഹമ്മദ് ഷാലി അറസ്റ്റില്‍. 14 കാരിയായ വിദ്യാർത്ഥിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വിദേശത്ത് നിന്ന് മംഗലാപുരം എയർപോർട്ടിലെത്തിയ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കുട്ടിയെ വിദേശത്തു വെച്ച് പീഡിപ്പിച്ചെന്നാണ് ഇയാള്‍ക്കെതിരായ പരാതി. സംഭവത്തിൽ കൊയിലാണ്ടി പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. കാസർകോട് സ്വദേശിയാണ് ഷാലു കിംഗ്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക ഇവിടെ click ചെയ്യുക E MAIL : mtnlivenews@gmail.comWEB SITE 🖱️ www.mtnnewschannel.com...

മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു.

KOZHIKODE, LOCAL NEWS
കോഴിക്കോട് : മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. എളേറ്റിൽ വട്ടോളി എംജെ ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർത്ഥി മുഹമ്മദ് സയാൻ (14) ആണ് മരിച്ചത്. മഞ്ഞപ്പിത്തം ബാധിച്ചതിനെ തു‌ടർന്ന് മിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പന്നൂർ മേലെ ചാടങ്ങയിൽ അമ്മദ് കുട്ടിയുടെ മകനാണ് മുഹമ്മദ് സയാൻ. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക ഇവിടെ click ചെയ്യുക E MAIL : mtnlivenews@gmail.comWEB SITE 🖱️ www.mtnnewschannel.com...

യുവതിയെ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

CRIME NEWS
കോഴിക്കോട്: മാറാട് യുവതിയെ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഗോതീശ്വരം സ്വദേശി ഷിംന (31)ആണ് മരിച്ചത്. ഇന്നലെ രാത്രിയിൽ കിടപ്പുമുറിയിൽ തൂങ്ങി മരിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. നിലവിൽ അന്വേഷണം നടത്തിവരികയാണ്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക ഇവിടെ click ചെയ്യുക E MAIL : mtnlivenews@gmail.comWEB SITE 🖱️ www.mtnnewschannel.com...

യൂത്ത്‌ലീഗ് ഇടപെടല്‍ താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍മാരെ നിയമിച്ചു

TIRURANGADI
തിരൂരങ്ങാടി താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ ഫിസിഷ്യന്‍, കണ്ണ് വിഭാഗങ്ങളില്‍ ഡോക്ടര്‍മാരെ നിയമിച്ചതായി ഡി.എം.ഒ അറിയിച്ചു. തിരൂരങ്ങാടി മണ്ഡലം മുസ്്‌ലിം യൂത്ത്‌ലീഗ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നേരിട്ട് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനം. ഫിസിഷ്യന്‍ വിഭാഗത്തിലേക്ക് ഇപ്പോള്‍ മലപ്പുറം താലൂക്ക് ആശുപത്രിയിലുള്ള ഡോ.അനൂപിനെയാണ് നിയമിച്ചിരിക്കുന്നത്. തിങ്കളാഴ്ച്ച മുതല്‍ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ചാര്‍ജ്ജെടുക്കുമെന്ന് ഡോക്ടര്‍ അറിയിച്ചു. ഓഫ്താല്‍മോളജി വിഭാഗത്തില്‍ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ.സൗദക്ക് ചുമതല നല്‍കിയിട്ടുണ്ട്. അസിസ്റ്റന്റ് സര്‍ജന്‍ തസ്തികയില്‍ നിലനില്‍ക്കുന്ന ഒഴിവിലേക്കും അത്യാഹിത വിഭാഗത്തിലെ ഒഴിവിലേക്കും അഡ്‌ഹോക്കില്‍ ഡോക്ടര്‍മാരെ നിയമിക്കുന്നതിന് സുപ്രണ്ടിനെ ചുമതപ്പെടുത്തിയതായും മുസ്്്‌ലിം യൂത്ത്‌ലീഗ് തിരൂരങ്ങാടി മണ്...

മഹ്ളറത്തുൽ ബദ്‌രിയ്യയും അനുസ്മരണവും സമാപിച്ചു

VENGARA
ഇരിങ്ങല്ലൂർ : കേരള മുസ്‌ലിം ജമാഅത്ത് കോട്ടപ്പറമ്പ് യൂണിറ്റിന് കീഴിൽ നടന്നു വരുന്ന മാസാന്ത മഹ്ളറത്തുൽ ബദ്‌രിയ്യയും ഖുഥ്ബുസ്സമാൻ മമ്പുറം സയ്യിദ് അലവി മൗലദ്ദവീല (ഖ.സി) അനുസ്മരണവും പ്രൗഢമായി സമാപിച്ചു. സയ്യിദ് ജഅ്ഫർ തുറാബ് ബാഖവി പാണക്കാട്, പി കെ എം സഖാഫി ഇരിങ്ങല്ലൂർ, കേരള മുസ്ലിം ജമാഅത്ത് കോട്ടപ്പറമ്പ് യൂണിറ്റ് പ്രസിഡന്റ് ഏ കെ അബ്ദുറഹ്മാൻ സഖാഫി, പി മുഹമ്മദ്‌ മുസ്‌ലിയാർ, പി സി എച് അബൂബക്കർ സഖാഫി, പിലാക്കൽ മുസ്തഫ സഖാഫി, സി പി സഈദ് സഅദി, റഹൂഫ് സഖാഫി തുടങ്ങിയവർ നേതൃത്വം നൽകി. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക ഇവിടെ click ചെയ്യുക E MAIL : mtnlivenews@gmail.comWEB SITE 🖱️ www.mtnnewschannel.com...

താമരശ്ശേരി ചുരത്തിൽ നിന്നും കൊക്കയിലേക്ക് ചാടിയ തിരൂരങ്ങാടി സ്വദേശി പിടിയിൽ

LOCAL NEWS, WAYANAD
വയനാട്: മയക്കുമരുന്ന് കടത്തുന്നതിനിടെ താമരശ്ശേരി ചുരത്തിൽ പൊലീസിനെ കണ്ട് കൊക്കയിലേക്ക് ചാടിയ യുവാവ് പിടിയിൽ. മലപ്പുറം നന്നമ്പ്ര സ്വദേശിയായ ഷഫീക്കാണ് പിടിയിലായത്. ഓറിയന്‍റൽ കോളേജിന് പുറകിലെ കാട്ടിൽ ഒളിച്ചിരിക്കുകയായിരുന്നു ഇയാൾ. ഇന്ന് രാവിലെ പരിക്കുകളോടെ കണ്ട യുവാവിനെ നാട്ടുകാർ വിവരം നൽകിയതിനെ തുടർന്നാണ് പൊലീസ് പിടികൂടിയത്. പൊലീസിന്‍റെ വാഹന പരിശോധനയ്ക്കിടെ താമരശ്ശേരി ചുരത്തിൽ വെച്ച് ഇന്നലെയാണ് മലപ്പുറം സ്വദേശിയായ യുവാവ് കൊക്കയിലേക്ക് ചാടിയത്. താമരശ്ശേരി ചുരത്തിലെ ഒമ്പതാം വളവിലാണ് സംഭവം നടന്നത്. വാഹന പരിശോധന നടത്തുകയായിരുന്ന പൊലീസിനെ കണ്ട് യുവാവ് താൻ വന്ന കാർ നിർത്തിയിട്ട് കൊക്കയിലേക്ക് എടുത്തു ചാടുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ ഇയാളുടെ വാഹനത്തിൽ നിന്ന് പൊലീസ് എംഡിഎംഎ കണ്ടെടുത്തു.ഇതോടെ യുവാവിനായി പൊലീസും അഗ്നിരക്ഷാ സേനയും സന്നദ്ധ പ്രവര്‍ത്തകരും ചേര്‍ന്ന് പ്രദേശത്ത് വ...

പുളിമൂട്ടിൽ മറിയകുട്ടി മരണപ്പെട്ടു

MARANAM
വേങ്ങര: പറപ്പൂർ വീണാലുക്കൽ സായംപ്രഭാ ഹോമിലെ സ്ഥിരം അംഗവും ഗാനം കൊണ്ട് എല്ലാവരുടെയും മനസ്സിൽ ഇടം നേടിയ പാട്ടുകാരിയുമായ പുളിമൂട്ടിൽ മറിയകുട്ടി (63) എന്നവർ മരണപ്പെട്ടു. ഭർത്താവ് : ഉസ്മാൻ (Late) ഖബറടക്കം നാളെ രാവിലെ 8.30 വീണാലുക്കൽ ജുമാ മസ്ജിദിൽ നടക്കും നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക ഇവിടെ click ചെയ്യുക E MAIL : mtnlivenews@gmail.comWEB SITE 🖱️ www.mtnnewschannel.com...

കാറില്‍ നിന്ന് MDMA പിടിച്ചു; തിരൂരങ്ങാടി സ്വദേശി താമരശ്ശേരി ചുരത്തില്‍ നിന്ന് കൊക്കയിലേക്ക് ചാടി

LOCAL NEWS, WAYANAD
താമരശ്ശേരി ചുരത്തില്‍ നിന്ന് കൊക്കയിലേക്ക് ചാടിയ യുവാവിന്റെ വാഹനത്തില്‍ നിന്ന് എംഡിഎംഎ കണ്ടെടുത്ത് പൊലീസ്. ചുരം ഒന്‍പതാം വളവ് വ്യൂ പോയിന്റിന് സമീപത്താണ് സംഭവം നടന്നത്.മലപ്പുറം തിരൂരങ്ങാടി സ്വദേശി ഷഫീഖാണ് കൊക്കയിലേക്ക് ചാടിയത് എന്നു തിരിച്ചറിഞ്ഞു. പൊലീസ് വാഹന പരിശോധനയ്ക്കിടെയാണ് വെള്ള ഷര്‍ട്ട് ധരിച്ച യുവാവാണ് ചാടിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.സ്ഥലത്ത് ഫയര്‍ഫോഴ്‌സും പൊലീസ് സംഘവും പരിശോധന നടത്തുന്നുണ്ട്. നേരത്തെ 90 ഗ്രാം എംഡിഎംഎയോടെ ഷഫീഖിനെ പൊലീസ് പിടികൂടിയിരുന്നു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക ഇവിടെ click ചെയ്യുക E MAIL : mtnlivenews@gmail.comWEB SITE 🖱️ www.mtnnewschannel.com...

ഊരകം പഞ്ചായത്ത് കേരള സർവീസ് പെൻഷനേഴ്സ് ലീഗ് പ്രതിഭകളെ ആദരിച്ചു

VENGARA
വേങ്ങര : ഊരകം പഞ്ചായത്ത് കേരള സർവീസ് പെൻഷനേഴ്സ് ലീഗ് കൗൺസിൽ യോഗം സി എ പരീക്ഷ വിജയിച്ച സുഹൈൽ സൈനി ഓടക്കൽ, നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ഫർഹാന വി എന്നീ പ്രതിഭകളെ ആദരിച്ചു. മെഡിസെപ്പിലെ അപാകതകൾ പരിഹരിച്ച് രോഗികൾക്ക് ഇൻഷുറൻസ് ലഭ്യമാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. കെ കെ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. എം കെ മുഹമ്മദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. പി ടി മൊയ്തീൻകുട്ടി മാസ്റ്റർ, യു ഹമീദലി , കെ കെ ഹംസ മാസ്റ്റർ, പി ബഷീർ മാസ്റ്റർ, വികെ അബ്ദുറസാഖ് മാസ്റ്റർഎന്നിവർ പ്രസംഗിച്ചു. കെ ടി അബൂബക്കർ മാസ്റ്റർ നന്ദി പറഞ്ഞു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക ഇവിടെ click ചെയ്യുക E MAIL : mtnlivenews@gmail.comWEB SITE 🖱️ www.mtnnewschannel.com...

ദാറുൽ ഉലൂം മദ്രസ കമ്മിറ്റി പൊതുപരീക്ഷ വിജയികൾക്കുള്ള ആദരവും മോട്ടിവേഷൻ ക്ലാസും സംഘടിപ്പിച്ചു

TIRURANGADI
മൂന്നിയൂര്‍: കളിയാട്ടുമുക്ക് ദാറുൽ ഉലൂം മദ്രസ കമ്മിറ്റിക്ക് കീഴിൽ കെ.എൻ.എം പൊതുപരീക്ഷ വിജയികൾക്കുള്ള ആദരവും രക്ഷിതാക്കൾക്കുള്ള മോട്ടിവേഷൻ ക്ലാസും സംഘടിപ്പിച്ചു. സംഗമത്തിൻ്റെ ഉദ്ഘാടനം മദ്രസ കമ്മിറ്റി പ്രസിഡണ്ട് പി.പി. സലീം റഷീദ് ഉദ്ഘാടനം ചെയ്തു. മദ്രസ കോംപ്ലക്സ് വർക്കിംഗ് പ്രസിഡണ്ട് മുനീർ താനാളൂർ രക്ഷിതാക്കൾക്കുള്ള മോട്ടിവേഷൻ ക്ലാസ്സെടുത്തു. പ്രതിഭകൾക്കുള്ള സമ്മാന വിതരണം മദ്രസ കമ്മിറ്റി സെക്രട്ടറി കെ.ഇബ്രാഹീം കുട്ടി ഹാജി നിർവ്വഹിച്ചു. പി.ടി.എ പ്രസിഡണ്ട് പി.നൗഷാദ് അധ്യക്ഷത വഹിച്ചു. സദർ മുദരിസ് ടി. സുൽഫീക്കർ ആമുഖ ഭാഷണം നിർവ്വഹിച്ചു. ഷാഹിദ് സുല്ലമി മുഖ്യപ്രഭാഷണവും പി.ആദിൽ മുബാറക് നന്ദിയും പറഞ്ഞു. കമ്മിറ്റി ഭാരവാഹികളായ പി.പി. അബ്ബാസലി, പി.പി. ബഷീർ, കെ. അബ്ദുൽ നാസർ സംബന്ധിച്ചു. പി.ടി.എ ഭാരവാഹികളും രക്ഷിതാക്കളും വിദ്യാർത്ഥികളും ചടങ്ങിൽ പങ്കെടുത്തു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പ...

പ്ലസ് ടു വിദ്യാർത്ഥിനി മരണപ്പെട്ടു

MALAPPURAM
ആതവനാട് മാട്ടുമ്മൽ ഹയർ സെക്കൻഡറിസ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനി മരണപ്പെട്ടു. ആതവനാട് ചോറ്റൂർ പടിഞ്ഞാറേക്കര പിലാത്തോട്ടത്തിൽ കബീർ എന്നയാളുടെ മകൾ ഫാത്തിമ സന (17 ) ആണ് മരണപ്പെട്ടത്. മാട്ടുമ്മൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയാണ് . ഇന്നലെ രാത്രിയോടെയാണ് മരണപ്പെട്ടത്. മരണ കാരണം വ്യക്തമല്ല. പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി ബോഡി മഞ്ചേരി മെഡിക്കൽ കോളേജില്‍ നിന്നും പോസ്റ്മോർട്ടം നടത്തി ചോറ്റൂർ ജുമാ മസ്ജിദിൽ വൈകിട്ട് 4 മണിക്ക് കബറടക്കി. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക ഇവിടെ click ചെയ്യുക E MAIL : mtnlivenews@gmail.comWEB SITE 🖱️ www.mtnnewschannel.com...

വിമൻ ജസ്റ്റിസ് മൂവ്മെൻ്റ് വേങ്ങര മണ്ഡലം ആദരവ് സംഘടിപ്പിച്ചു

LOCAL NEWS
സ്ത്രീകൾക്ക് വേണ്ടി ധാരാളം നിയമങ്ങളും അതിൻ്റെ വകുപ്പുകളുമുണ്ടെങ്കിലും അതൊന്നും പാലിക്കപ്പെടുന്നില്ല, സേവന വേതന വ്യവസ്ഥകളും കൃത്യമായി നടപ്പിലാക്കുന്നില്ല. സാമ്പത്തികം, രാഷ്ട്രീയം തുടങ്ങി എല്ലാ മേഖലകളിലും സ്ത്രീകൾ ഇനിയും ഉയരേണ്ടതുണ്ടന്ന് ബിന്ദു പരമേശ്വരൻ. "തൊലിടങ്ങളിൽ നീതി തേടുന്നവർ ഒരുമിക്കുന്നു" എന്ന തലക്കെട്ടിൽ സ്ഥാപക ദിനത്തോടനുബന്ധിച്ച് വിമൻ ജസ്റ്റിസ് മൂവ്മെൻ്റ് വേങ്ങര മണ്ഡലം നടത്തിയ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ജില്ലാ ജനറൽ സെക്രട്ടറി ബിന്ദു. ജീവിത യാത്രയിൽ പ്രയാസങ്ങളും പ്രതിസന്ധികളും നേരിട്ടവർ അത് തരണം ചെയ്ത് മുന്നേറിയവർ അവരുടെ അനുഭവങ്ങൾ സദസ്സുമായി പങ്ക് വെച്ചു. വനിതാ ഡ്രൈവിംഗ് ഇൻസ്ട്രക്ടർ ജമീല, മികച്ച കർഷക കദീജ എന്നിവരെ ആദരിച്ചു. ജില്ലാ കമ്മറ്റിയംഗം ശാക്കിറ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മണ്ഡലം കൺവീനർ സക്കീന സ്വാഗതവും, പ്രോഗ്രാം കൺവീനർ സൈഫുന്നിസ നന്ദിയും പറഞ്ഞു. സ്ഥാപക ദിന...

ഓട്ടോറിക്ഷ കുഴിയിൽ ചാടി റോഡിലേക്ക് തെറിച്ചുവീണ് ആറു വയസ്സുകാരി മരിച്ചു.

Accident
തിരൂർ: തിരൂർ പൂങ്ങോട്ടുകുളത്ത് ഓട്ടോറിക്ഷ കുഴിയിൽ ചാടി റോഡിലേക്ക് തെറിച്ചുവീണ് ആറു വയസ്സുകാരി മരിച്ചു. വളാഞ്ചേരി പുറമണ്ണൂർ സ്വദേശി പണിക്കപ്പറമ്പിൽ ഫൈസൽ ബൾക്കീസ് ദമ്പതികളുടെ മകൾ ഫൈസയാണ് മരിച്ചത്. വ്യാഴാഴ്‌ച രാത്രിയായിരുന്നു അപകടം. പുറമണ്ണൂർ യു.പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിനിയാണ്. തിരൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബന്ധുവിനെ കണ്ടു മടങ്ങുന്നതിനിടയായിരുന്നു അപകടം. ബൾക്കീസിന്റെ്റെ മടിയിലായിരുന്നു ഫൈസ. കുഴിയിൽ വീണ് ഓട്ടോറിക്ഷ പൊങ്ങി യതോടെ ഫൈസ റോഡിലേക്ക് തെറിച്ചുവീഴുകയായിരു ന്നു. ഉടനെ തിരൂരിലെ സ്വകാര്യ ആശുപത്രിയിലും രാത്രി ഒൻപതോടെ കോട്ടയ്ക്കലിലെ മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രാത്രി പതിനൊന്നു മണിയോടെ മരണപ്പെടുകയായിരുന്നു. സഹോദരങ്ങൾ: ഫാസിൽ, അൻസിൽ....

INL സംസ്ഥാന കൗൺസിലർ അംഗം KP അക്റം മരണപ്പെട്ടു

MARANAM
കണ്ണമംഗലം: തോട്ടശ്ശേരി സ്വദേശി അറയിലെ KP കുഞ്ഞാലൻ ഹാജിയുടെ മകനും, ഐ എൻ എൽ സംസ്ഥാന കൗൺസിലർ അംഗവും മായ KP അക്റം എന്നവർ മരണപ്പെട്ടു. മയ്യിത്ത് നിസ്ക്കാരംവൈകു:6 മണിക്ക് ചങ്ങാനി ജുമു: മസ്ജിദിൽ നടക്കും നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക ഇവിടെ click ചെയ്യുക E MAIL : mtnlivenews@gmail.comWEB SITE 🖱️ www.mtnnewschannel.com

സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി ജയില്‍ ചാടി

KERALA NEWS
യുവതിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി ജയില്‍ ചാടി. പൊലീസ് പ്രദേശത്ത് വ്യാപക തിരച്ചില്‍ ഊർജിതമാക്കിയിട്ടുണ്ട്.ഇന്ന് പുലർച്ചെയാണ് ജയില്‍ ചാടിയത് എന്നാണ് നിഗമനം. സെല്ലിന്റെ കമ്ബി മുറിച്ചാണ് ജയില്‍ ചാടിയിരിക്കുന്നത് എന്നാണ് വിവരം.സഹ തടവുകാരെ ചോദ്യം ചെയ്ത വരികയാണ്. സമീപത്തെ ലോഡ്ജുകള്‍ കേന്ദ്രീകരിച്ച്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചരക്ക് വാഹനങ്ങള്‍, റെയില്‍വേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് തുടങ്ങിയ സ്ഥലങ്ങളില്‍ പൊലീസ് തെരച്ചില്‍ ഊർജിതമാക്കി. അയല്‍ സംസ്ഥാനങ്ങള്‍ക്കും കൊടും കുറ്റവാളി ജയിലില്‍ ചാടിയ വിവരം കൈമാറിയിട്ടുണ്ട്. പഴുതടച്ചുള്ള അന്വേഷണമാണ് നടക്കുന്നത്. പൂർണ ആരോഗ്യവാനായ ഒരാളെപോലെ ഗോവിന്ദച്ചാമിയ്ക്ക് ജയില്‍ ചാടാൻ കഴിയില്ല. അതുകൊണ്ടുതന്നെ ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നതിലും അന്വേഷണം നടക്കുന്നുണ്ട്. 2011 ഫെബ്രുവരി ഒന്ന...

നടൻ വിനായകനെതിരെ ഡിജിപിക്ക് പരാതി

KERALA NEWS
നടൻ വിനായകനെതിരെ ഡിജിപിക്ക് പരാതി. സാമൂഹിക മാധ്യമങ്ങൾ വഴി രാഷ്ട്ര പിതാവിനെയടക്കം അപമാനിച്ചെന്ന് പരാതിയിൽ പറയുന്നു. പരാതി നൽകിയത് മാവേലിക്കര ജില്ലാ കോടതിയിലെ അഭിഭാഷകൻ അഡ്വ.മുത്താരരാജ്. നടന്റെ പുതിയ ഫെയ്സ് ബുക്ക് പോസ്റ്റാണ് ഇപ്പോൾ വിവാദങ്ങൾക്ക് കാരണമായിരിക്കുന്നത്. ഗാന്ധി, നെഹ്റു, വിഎസ്, ഉമ്മൻ ചാണ്ടി, തുടങ്ങി പ്രമുഖ നേതാക്കളുടെ മരണത്തെ പരാമർശിച്ചു കൊണ്ടായിരുന്നു പോസ്റ്റ്. എംപി ഹൈബി ഈഡന്റെ പിതാവ് മുൻ എംപി ജോർജ് ഈഡനെ ഉൾപ്പെടെ അപമാനിക്കും വിധമായിരുന്നു കുറിപ്പ്. നേരത്തേയും സമാനമായതും , അല്ലാത്തതുമായി പല കേസുകളും വിനായകനെതിരെ ഉണ്ടായിരുന്നു. ഫേസ്ബുക്ക് പോസ്റ്റ്....

MTN NEWS CHANNEL

Exit mobile version