ഗ്രാമീണ്‍ ബാങ്ക് ഓഹരികള്‍ വില്‍ക്കാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറണം: ബി എം.എസ്
മലപ്പുറം: പൂര്‍ണ്ണമായും സര്‍ക്കാര്‍ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ കോടിക്കണക്കിന് സാധാരണക്കാരായ ജനങ്ങളുടെ ആശ്രമായ ഗ്രാമീണ്‍ ബാങ്കുകളുടെ ഓഹരികള്‍ വില്‍ക്കാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്നും അല്ലാത്ത പക്ഷം കൂടുതല്‍ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി സംഘടന മുന്നോട്ട് പോകുമെന്നും ബി.എം എസ് ദേശീയ സമിതി അംഗം സി ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍ പറഞ്ഞു.ബി എം എസിന്റെ നേതൃത്വത്തില്‍ ഗ്രാമീണ്‍ ബാങ്ക് ജീവനക്കാരുടെ അഖിലേന്ത്യാ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഓള്‍ ഇന്ത്യാ ഗ്രാമീണ്‍ ബാങ്ക് വര്‍ക്കേഴ്‌സ് ഓര്‍ഗനൈസേഷന്‍, ഓള്‍ ഇന്ത്യാ ഗ്രാമീണ്‍ ബാങ്ക് ഓഫീസേഴ്‌സ് ഓര്‍ഗനൈസേഷന്‍ എന്നിവയുടെ സംസ്ഥാന കമ്മറ്റി ബാങ്കിന്റെ മലപ്പുറം ഹെഡ് ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള ഗ്രാമീണ്‍ ബാങ്ക് ഓഫീസേഴ്‌സ് ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ് റാം ഗോപാല്‍ ചടങ്ങില...



















