പരപ്പനങ്ങാടി :- ജനം കലാകായിക വേദി സംഘടിപ്പിച്ച പുറക്കാട്ട് രാജേഷ് സ്മാരക ക്രിക്കറ്റ് ലീഗ് അവസാനിച്ചു. അഞ്ചു ടീമുകളിലായി അമ്പതോളം കളിക്കാരെ താരത്തിലൂടെ തെരഞ്ഞെടുത്തായിരുന്നു കളി സംഘടിപ്പിച്ചത്. ഫൈനൽ മത്സരം മുൻ കേരള പോലീസ് ഫുട്ബോൾ താരവും ഇൻറർനാഷണൽ മാസ്റ്റേഴ്സ് അത്‌ലറ്റുമായ കെ.ടി വിനോദ് ഉദ്ഘാടനം ചെയ്തു. ഫൈനൽ മൽസരത്തിൽ കൊച്ചി ടൈറ്റൻസ് ഡെയ്ഞ്ചർ ബോയ്സിനെ തോൽപ്പിച്ചു. ടൂർണമെന്റിലെ മികച്ച താരമായി ഷാനിലിനെ തിരഞ്ഞെടുത്തു. ഇത് രണ്ടാം തവണയാണ് രാജേഷിന്റെ പേരിൽ ക്രിക്കറ്റ് ലീഗ് സംഘടിപ്പിക്കുന്നത്. എക്സിക്യൂട്ടീവ് അംഗം സജി സ്വാഗതം പറഞ്ഞ ചടങ്ങിൽ ക്ലബ്ബ് പ്രസിഡണ്ട് അരുൺ. അധ്യക്ഷതവഹിച്ചു. കെ.ടി വിനോദ്, റെഡ് വേവ്സ് സെക്രട്ടറി അജീഷ് എന്നിവർ വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു.