Wednesday, January 21News That Matters

Author: admin

ജസ്റ്റിസ് ബിആര്‍ ഗവായ് അടുത്ത സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

NATIONAL NEWS
ജസ്റ്റിസ് ബിആര്‍ ഗവായ് അടുത്ത സുപ്രീംകോടതി ചീഫ് ജസ്റ്റിസാകും. മെയ് 14-നായിരിക്കും അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റെടുക്കുക. നിലവിലെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന മെയ് 13-നാണ് ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്നും വിരമിക്കുന്നത്. ജസ്റ്റിസ് ഖന്ന തന്നെ ജസ്റ്റിസ് ഗവായിയെ പിൻഗാമിയായി ശുപാർശ ചെയ്തുവെന്നാണ് മണികണ്‍ട്രോള്‍ ഉള്‍പ്പെടേയുള്ള ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. ആരാണ് ബിആർ ഗവായ് ദളിത് വിഭാഗത്തില്‍ നിന്നും ചീഫ് ജസ്റ്റിസ് പദവിയിലെത്തുന്ന രണ്ടാമത്തെ വ്യക്തിയാണ് ഭൂഷണ്‍ രാമകൃഷ്ണ ഗവായി എന്ന ബിആർ ഗവായി. മലയാളിയായ ജസ്റ്റിസ് കെജി ബാലകൃഷ്ണനാണ് ദളിത് വിഭാഗത്തില്‍ നിന്നുള്ള ആദ്യ സുപ്രീംകോടതി ചീഫ് ജസ്റ്റിസ്. മുൻ കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധിയുടെ ലോകസഭാഗത്വം നഷ്ടപ്പെടുന്നതിന് വരെ കാരണമായ ഗുജറാത്ത് ഹൈക്കോടതിയുടെ വിധി സ്റ്റേ ചെയ്തതുള്‍പ്പെടെ നിരവധി ശ്രദ്ധേയമായ ഉത്തരവുകള്‍ പുറപ്പെടുവി...

താലൂക്ക് ആശുപത്രിയിൽ ത്വക്ക് രോഗ വിഭാഗം ഒ.പി. വീണ്ടും മുടങ്ങി.

TIRURANGADI
തിരൂരങ്ങാടി: ഗവ: താലൂക്ക് ആശുപത്രിയിൽ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ പുനരാരംഭിച്ച ത്വക്ക് വിഭാഗം ഒ.പി. വീണ്ടും മുടങ്ങി. കഴിഞ്ഞ ആറ് മാസക്കാലമായി ത്വക്ക് രോഗ വിഭാഗത്തിൽ ഡോക്ടർ ഇല്ലാത്തതിനാൽ ഇവിടെ ഒ.പി. മുടങ്ങി കിടക്കുകയായിരുന്നു. ത്വക്ക് രോഗ വിഭാഗത്തിൽ ഉണ്ടായിരുന്ന ഡോക്ടർ ഒഴിഞ്ഞ് പോയതിനെ തുടർന്ന് പകരം ഡോക്ടറെ വെക്കാത്തതിനാലായിരുന്നു ത്വക്ക് രോഗ വിഭാഗം പ്രവർത്തിക്കാതിരുന്നത്.സാമൂഹ്യ പ്രവർത്തകൻ അഷ്റഫ് കളത്തിങ്ങൽ പാറ ആരോഗ്യ വകുപ്പ് മന്ത്രി, ആരോഗ്യ വകുപ്പ് ഡയറക്ടർ, ജില്ലാ മെഡിക്കൽ ഓഫീസർ എന്നിവർക്ക് ഇത് സംബന്ധിച്ച് നൽകിയ നിവേദനത്തെ തുടർന്ന് മാർച്ച് 26 ന് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ത്വക്ക് രോഗ വിഭാഗത്തിൽ ഡോക്ടറെ നിയമിച്ചെങ്കിലും അവർ രണ്ട് ദിവസം മാത്രമാണ് ഡ്യൂട്ടിയിൽ ഉണ്ടായത്. ത്വക്ക് രോഗ വിഭാഗത്തിൽ ചാർജ്ജെടുത്ത ഡോക്ടർ അപർണ ഇപ്പോൾ നീണ്ട അവധിയിൽ പോയിരിക്കുകയാണെന്നാണ് ലഭ്യമാവുന്ന വിവരം. ലീവെടു...

ബസുടമയും ജീവനക്കാരും യാത്രക്കാരുമൊന്നിച്ചു, കാരുണ്യ യാത്രയിൽ സമാഹരിച്ചത് 5,66,031 രൂപ

MALAPPURAM
മലപ്പുറം: ഒരു ബസ്സും യാത്രക്കാരും നാട്ടുകാരും ജീവനക്കാരും ഒന്നിച്ച് കൈകോർത്തതോടെ ആശ്വാസമായത് വൃക്ക രോഗികൾക്ക്. വൃക്ക രോഗികൾക്ക് ചികിത്സക്ക് തുക കണ്ടെത്താൻ 'ഇൻഷാസ്' ബസ് കാരുണ്യയാത്രയിലൂടെ സമാഹരിച്ചത് 5,66,031 രൂപ. തുക പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്മാരക ഡയാലിസിസ് സെന്‍ററിന് കൈമാറി. പ്രവാസിയായ എടത്തനാട്ടുകര പാറക്കോടൻ ഫിറോസ്ഖാൻ ആണ് ബസ് ഉടമ. ഇക്കഴിഞ്ഞ റംസാൻ 27നാണ് വൃക്ക രോഗികള്‍ക്ക് വേണ്ടി ഇൻഷാസ് ബസും ജീവനക്കാരും മുന്നിട്ടിറങ്ങിയത്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

ഇൻസ്റ്റഗ്രാമിലെ പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്‌ത്‌ പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റിൽ

LOCAL NEWS
കൊച്ചി: പെൺകുട്ടികളുടെ ഫോട്ടോ സമൂഹമാധ്യമങ്ങളിൽ നിന്നെടുത്ത് മോർഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. കോട്ടയം സ്വദേശി അമൽ മിർസ സലിമിനെ ആണ് ഇൻഫോപാർക്ക് പൊലീസ് അറസ്റ്റ് ചെയ്തത്. കോട്ടയം സ്വദേശിനിയായ യുവതിയുടെയും സഹോദരിമാരുടെയും ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ നിന്ന് എടുത്ത് മോർഫ് ചെയ്ത് പ്രചരിപ്പിച്ചുവെന്നാണ് കേസ്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

കോഡൂർ കുമ്പളങ്ങ പ്രതാപത്തിലേക്ക് മടങ്ങിവരുന്നു

LOCAL NEWS
വരിക്കോട്: ഒരുകാലത്ത് ദേശാന്തരങ്ങളിൽ ഗ്രാമത്തെ പ്രശസ്തമാക്കിയ കുമ്പളക്കൃഷിയിൽ പ്രതാപം വീണ്ടെടുക്കാനൊരുങ്ങുകയാണ് കോഡൂർ. പട്ടിണിയും അതിദാരിദ്ര്യവും നിറഞ്ഞ 1960-70 കാലത്ത് കോഡൂരിലെ കർഷകരുടെ ദുരിത ജീവിതത്തിന് അല്പമെങ്കിലും ആശ്വാസം നൽകിയിരുന്ന കാർഷികവിളയായിരുന്നു 'കോഡൂർ കുമ്പളങ്ങ'. കടലുണ്ടിപ്പുഴയുടെ ഓരത്ത് ഹെക്ടർ കണക്കിന് വിസ്തൃതിയുള്ള കോഡൂരിലെ വയലുകളിൽ ആദ്യകാലങ്ങളിൽ ഒന്നോ, രണ്ടോ വിള നെൽക്കൃഷി കഴിഞ്ഞാൽപ്പിന്നെ മരച്ചീനിക്കൃഷിയാണ് നിറഞ്ഞു നിന്നിരുന്നത്. പിന്നീടത് പച്ചക്കറിയിലേക്ക് മാറിയതോടെ കുമ്പളങ്ങയും വെള്ളരിയും മത്തനുമെല്ലാം ഇട കലർന്ന കൃഷിയായിമാറി. ജൈവ വളങ്ങൾ മാത്രം ഉപയോഗിച്ചുള്ള കൃഷിയിടത്തിൽ ചെറിയതോതിലെങ്കിലും നടത്തിയ രാസവള പ്രയോഗത്തോടെ കുമ്പളത്തിന്റെ ഗുണമോന്മയിലുണ്ടാക്കിയ ഇടിവും ഇടനിലക്കാരുടെ വരവും വർഷങ്ങൾ നീണ്ടുനിന്ന കയറ്റുമതിയെ നിശ്ചലമാക്കി. ഇതോടെ കർഷകരിൽ കുറച്ചു പേരെങ്കിലും പ്രവാസം സ്വ...

സംസ്ഥാനത്തെ ആദ്യ ‌ഡബിള്‍ ഡക്കര്‍ ട്രെയിൻ സര്‍വീസ് ഉടൻ ആരംഭിക്കും; ആദ്യ സര്‍വീസ് പാലക്കാട്ടേക്ക്.

LOCAL NEWS
തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ ‌ഡബിള്‍ ഡക്കർ ട്രെയിൻ സർവീസ് ഉടൻ ആരംഭിക്കും. പാലക്കാട്ടേക്കാണ് ആദ്യ വരവ്. തമിഴ്നാട്ടില്‍ സർവീസ് നടത്തുന്ന രണ്ട് ട്രെയിനുകളില്‍ ഒന്ന് പാലക്കാട്ടേക്ക് നീട്ടാനാണ് ആലോചന. ബംഗളൂരുവില്‍ നിന്ന് കോയമ്പത്തൂരിലേക്ക് വരുന്ന ഉദയ് എക്സ്‌പ്രസാണ് പാലക്കാട്സ്റ്റേഷനിലൂടെ പോകുന്നത്. കഴിഞ്ഞ വർഷം ഏപ്രില്‍ 18ന് കോയമ്പത്തൂർ-പാലക്കാട് റൂട്ടില്‍ പരീക്ഷണയോട്ടം നടത്തിയിരുന്നു. രണ്ട് ഡബിള്‍ ഡക്കർ ബോഗി ഉള്‍പ്പെടെ നാല് ബോഗിയാണ് പരീക്ഷണയോട്ടത്തിലുണ്ടായിരുന്നത്.മധുരയില്‍ നിന്നു തിരുവനന്തപുരത്തക്ക് ഡബിള്‍ ഡക്കർ സർവീസ് നടത്താനുള്ള സാദ്ധ്യത ദക്ഷിണ റെയില്‍വേ പരിശോധിച്ചിരുന്നു. നാഗർകോവില്‍ മുതല്‍ തിരുവനന്തപുരം വരെ ഇരട്ടപാതയില്ലാത്തതിനാല്‍ അത് ഉപേക്ഷിക്കുകയായിരുന്നു. ദക്ഷിണേന്ത്യയില്‍ കേരളത്തില്‍ മാത്രമാണ് ഡബിള്‍ ഡക്കർ സർവീസ് ഇല്ലാത്തത്. തമിഴ്നാട്ടില്‍ മൂന്ന് ട്രെയിനുകളുണ്ട്. സംസ്ഥാനത്...

അംബേദ്കർ ദിന സംഗമം; വേങ്ങരയിൽ സംഘടിപ്പിച്ചു.

VENGARA
വേങ്ങര : രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളെ തകർത്ത് വംശീയ വാഴ്ച നടത്തുന്ന ദുശ്ശക്തികളെ ഭരണ ഘടന വിഭാവന ചെയ്യുന്ന സാഹോദര്യമെന്ന ആശയം കൊണ്ട് പൊതു സമൂഹം പ്രതിരോധിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി സുരേന്ദ്രൻ കരീപ്പുഴ പ്രസ്താവിച്ചു. വെൽഫെയർ പാർട്ടി സംഘടിപ്പിച്ച അംബേദ്കർ ദിന സംഗമം വേങ്ങരയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ജില്ല ജനറൽ സെക്രട്ടറി കൃഷ്ണൻ കുനിയിൽ, സ്റ്റേറ്റ് കോ കോർഡിനേറ്റർ പി എച്ച് ലത്തീഫ് വയനാട്, ദാമോദരൻ പനക്കൽ, എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ എം എ ഹമീദ് സ്വാഗതവും മണ്ഡലം പ്രസിഡന്റ്‌ പി. പി. കുഞ്ഞാലി മാസ്റ്റർ നന്ദിയും പറഞ്ഞു. ജില്ലാ പ്രസിഡന്റ്‌ കെ. വി. സഫീർഷ അധ്യക്ഷത വഹിച്ചു. നജീബ് പറപ്പൂർ, നൗഷാദ് അരീക്കൻ, അഷ്‌റഫ്‌ ഊരകം, കുട്ടി മോൻ ചാലിൽ, കെ. വി. ഹമീദ് എന്നിവർ നേതൃത്വം നൽകി നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്ക...

കെ-സ്മാർട്ടിനെ വരവേറ്റ് ലെൻസ്ഫെഡ്

VENGARA
ഗ്രാമപഞ്ചായത്തുകളിൽ നിന്ന് ബിൽഡിംങ്ങ് പെർമിറ്റ്, റഖുലറൈസേഷൻ,നമ്പറിങ്ങ് തുടങ്ങിയ സേവനങ്ങൾ ലഭിക്കുന്നതിന് ഏപ്രിൽ മാസം മുതൽ അപേക്ഷകൾ കെ - സ്മാർട്ട് എന്ന പുതിയ ആപ്ലികേഷൻ വഴി നൽകേണ്ടി വന്നതോടുക്കൂടി ലൈസൻസികളായ എൻജിനിയർമാർക്ക് കെ- സ്മാർട്ടിൻ്റെ പരിജ്ഞാനം ലഭിക്കുന്നതിന് വേണ്ടി വേങ്ങര യൂണിറ്റ് ലെൻസ്ഫെഡ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വേങ്ങരയിൽ വെച്ച് ബിൽഡിംങ്ങ് പെർമിറ്റ് - കെ-സ്മാർട്ട് ക്ലാസ്സ് സംഘടിപ്പിച്ചു. ലെൻസ്ഫെഡ് ജില്ലാ സെക്രട്ടറി വി.കെ.എ റസാഖ് ക്ലാസ്സ് ഉൽഘാടനം ചെയ്തു.ലെൻസ്ഫെഡ് തുടർവിദ്യാഭ്യാസ കമ്മറ്റി അംഗം നിസാമുദ്ധിൻ പരേടത്ത് ക്ലാസ്സിന് നേതൃത്വം നൽകി. യൂണിറ്റ് പ്രസിഡൻ്റ് ദുൽകിഫിൽ ടി.ടിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ഏരിയ പ്രസിഡൻ്റ് റിയാസലി പി.കെ, സെക്രട്ടറി ഇസ്മായിൽ കെ.സി, യൂണിറ്റ് സെക്രട്ടറി സഹീർ അബ്ബാസ് നടക്കൽ, ട്രഷറർ സാലിഹ് ഇ വി എന്നിവർ പ്രസംഗിച്ചു. ഏരിയ സമിതി അംഗങ്ങളയ അനീസ് ടി.കെ, ജസീർ അ...

ഭിന്നശേഷി വിദ്യാർഥികൾക്ക് ലാപ്ടോപ്പ് വിതരണം ചെയ്തു

VENGARA
വേങ്ങര ഗ്രാമപഞ്ചായത്ത് 2024 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് ലാപ്ടോപ്പ് വിതരണം ചെയ്തു. പദ്ധതി മാർഗരേഖ പ്രകാരം വിതരണത്തിന് അനുമതി ഇല്ലാത്തതിനാൽ നൂതന പദ്ധതിയായി ഉൾപ്പെടുത്തിയാണ് നടപ്പിലാക്കിയത്. ലാപ്ടോപ്പ് വിതരണം പഞ്ചായത്ത് പ്രസിഡൻറ് ഹസീന ഫസൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ടി കെ കുഞ്ഞിമുഹമ്മദ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ എ കെ സലിം, മെമ്പർമാരായ അബ്ദുൽ കരീം ടി ടി, റഫീഖ് മൊയ്തീൻ ചോലക്കൻ, യൂസഫലി വലിയോറ, അബ്ദുൽ മജീദ് മടപ്പള്ളി, കെ വി ഉമ്മർ കോയ, നുസ്രത്ത് അമ്പാടൻ അബ്ദുൽ ഖാദർ സി പി, ICDS സൂപ്പർവൈസർ ജസീന മോൾ, പരിവാർ പ്രതിനിധികളായ പ്രഭാകരൻ സി എം, ഹംസക്കുട്ടി രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

ഹൃദയാഘാതം: 18 വയസ്സുകാരൻ മരിച്ചു

LOCAL NEWS
എടപ്പാൾ: ഉറങ്ങികിടന്നിരുന്ന വിദ്യാർത്ഥി ഹൃദയാഘാതം മൂലം മരണപ്പെട്ടു. എടപ്പാൾ തട്ടാൻപടി കണ്ണയിൽ അക്ബർ സാബിറ ദമ്പതികളുടെ മകൻ അൻഫിൽ (18)ആണ് മരണപ്പെട്ടത്. തിങ്കളാഴ്ച ഉച്ചയോടെ ഭക്ഷണം കഴിച്ച് കിടന്നതായിരുന്നു അൻഫിൽ. വൈകുന്നേരമായിട്ടും എഴുന്നേൽക്കാത്തതിനെ തുടർന്ന് വീട്ടുകാർ നോക്കിയപ്പോഴാണ് കാര്യം ശ്രദ്ധയിൽ പെട്ടത്. ഉടൻ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. സഹോദരങ്ങൾ അജ്ഫൽ (ദുബായ്), അൻസിൽ. മരണപ്പെട്ട അൻഫിൽ എടപ്പാളിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിൽ പ്ലസ്ടു വിദ്യാർത്ഥിയാണ്....

മഹിളാ സാഹസ് കേരള യാത്രയുടെ സീകരണം നൽകുന്നതിൻ്റെ ഭാഗമായി സ്വാഗത സംഘ രൂപീകരണ യോഗം സംഘടിപ്പിച്ചു.

VENGARA
വേങ്ങര, മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് അഡ്വ , ജെബി മേത്തർ എം പി നയിക്കുന്ന മഹിളാ സാഹസ് കേരള യാത്രയുടെ സ്വീകരണം വേങ്ങര നിയോജക മണ്ഡലത്തിലെ ആറ് പഞ്ചായത്തിലും സംഘടിപ്പിക്കുന്നതിൻ്റെ ഭാഗമായി വേങ്ങര കോൺഗ്രസ് ഓഫീസിൽ സ്വാഗത സംഘ രൂപീകരണ യോഗം സംഘടിപ്പിച്ചു . കെ പി സി സി സെക്രട്ടറി കെ പി അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി സുലൈഖ മജീദ് അധ്യക്ഷത വഹിച്ചു. ഡി സി സി അംഗം എ കെ എ നസീർ. മണ്ഡലം പ്രസിഡൻ്റുമാരായ പി കെ സിദ്ധീഖ്, രാധാകൃഷ്ണൻ മാസ്റ്റർ, മാനോക്ക, മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി ഹസീന,മെനോറിറ്റി കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി കരീം കാംബ്രൻ , ബ്ലോക്ക് വൈസ് പ്രസിഡൻ്റ് ഇ കെ ആലി മെയ്ദീൻ, മൈനോറിറ്റി കോൺഗ്രസ് നിയോജക മണ്ഡലം ചെയർമാൻ മൊയ്ദീൻകുട്ടി മാട്ടറ, മണി നീലഞ്ചേരി, പുള്ളാട്ട് സലിം, റാഫി കൊളക്കാട്ടിൽ, മറിയുന്മ,മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് റാബിയ, ടി വി റഷീദ്, മുസ്തഫ കാ...

വേങ്ങര എജ്യു എക്‌സ്‌പോ മെയ് 10ന്: ലോഗോ പ്രകാശനം ചെയ്തു

VENGARA
വേങ്ങര: ഉപരിപഠന-കരിയര്‍ മേഖലയില്‍ ഉയര്‍ന്നതലങ്ങളിലേക്ക് വിദ്യാര്‍ഥികള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുന്ന വേങ്ങര എജ്യു എക്‌സ്‌പോ മൂന്നാമത് എഡിഷന്‍ മെയ് 10ന് വേങ്ങരയില്‍ നടക്കും. വേങ്ങര ജി വി എച്ച് എസ് എസാണ് എക്‌സ്‌പോക്ക് വേദിയാവുക. പ്രമുഖ കരിയര്‍ കൗണ്‍സിലര്‍മാരും വിദ്യാഭ്യാസ രംഗത്തെ പ്രമുഖരും നേതൃത്വം നല്‍കും. ഉപരിപഠന സംബന്ധമായ വിദ്യാര്‍ഥികളുടെ മുഴുവന്‍ സംശയങ്ങള്‍ക്കും മറുപടി ലഭിക്കും. വിസ്ഡം എജ്യുക്കേഷന്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ, എസ് വൈ എസ് വേങ്ങര സോണ്‍ സാംസ്‌കാരികം ഡയറക്ടറേറ്റ്, ഐ പി എഫ് വേങ്ങര ചാപ്റ്റര്‍ സംയുക്തമായി സംഘടിപ്പിക്കുന്ന എജ്യു എക്‌സ്‌പോ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പുതിയൊരനുഭവമാകും. സിവില്‍ സര്‍വീസ്, മെഡിക്കല്‍, എന്‍ജിനീയറിംഗ്, കൊമേഴ്‌സ്, മാനേജ്‌മെന്റ് പഠനം, ഹ്യുമാനിറ്റീസ്, സൈക്കോളജി തുടങ്ങിയ നിരവധി കോഴ്‌സുകളെ കുറിച്ച് വിശദമായ വിവരങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കും. എ ...

മലപ്പുറം പാണ്ടിക്കാട് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്

MALAPPURAM
മലപ്പുറം:മലപ്പുറം പാണ്ടിക്കാട് വാഹനങ്ങൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. ലോറിയും ഓട്ടോറിക്ഷയും വാനുമാണ് അപകടത്തിൽപ്പെട്ടത്. സിമന്റ്‌ കയറ്റി വന്ന ലോറിയുടെ നിയന്ത്രണം വിട്ടാണ് അപകടം ഉണ്ടായത്. ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം. അപകടത്തിൽ ഓട്ടോറിക്ഷ ഡ്രൈവർ നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപെട്ടുകയായിരുന്നു. ലോറിക്കടിയിൽപെട്ട് ഓട്ടോറിക്ഷ പൂർണമായും തകർന്നു. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

ഊർഷമണ്ണിൽ കുഞ്ഞിമരക്കാർ ഹാജി മരണപ്പെട്ടു

MARANAM
വേങ്ങര : ചോലക്കുണ്ട് മില്ലും പടി ഊർഷമണ്ണിൽ അലവി മൊല്ലാക്ക എന്നവരുടെ മകൻ കുഞ്ഞിമരക്കാർ ഹാജി മരണപ്പെട്ടു. മക്കൾ ..ഇസ്മായിൽ, യൂനുസ്, യഹ്‌യ, നൗഫൽ. മയ്യിത്ത് നമസ്കാരം ഉച്ചക്ക് 12 മണിക്ക് ചോലക്കുണ്ട് ജുമാഅത്ത് പള്ളിയിൽ.

കാട്ടാന; അതിരപ്പിളളിയില്‍ രണ്ടുപേരെ ചവിട്ടിക്കൊന്നു

LOCAL NEWS, THRISSUR
തൃശൂര്‍: അതിരപ്പിള്ളിയില്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയ രണ്ട് ആദിവാസികളെ കാട്ടാന ചവിട്ടിക്കൊന്നു. വാഴച്ചാല്‍ ശാസ്താപൂവം ഉന്നതിയിലെ സതീഷ്, അംബിക എന്നിവരാണ് കൊല്ലപ്പെട്ടത്.അതിരിപ്പിള്ളി വഞ്ചിക്കടവില്‍ വനവിഭവങ്ങള്‍ ശേഖരിക്കാനായി ഇവര്‍ കുടില്‍ കെട്ടി താമസിക്കുകയായിരുന്നു. ഇന്നലെ രാത്രിയാണ് കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം ഉണ്ടായത്. ആക്രമണം ഉണ്ടായതോടെ ഇവര്‍ ചിതറി ഓടുകയായിരുന്നു. ഗ്രാമവാസികള്‍ നടത്തിയ തിരിച്ചിലിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ സ്ഥലത്തെത്തിയിട്ടുണ്ട്.ഇന്നാലെ അതിരപ്പിള്ളി മലക്കപ്പാറയില്‍ ഒരാളെ കാട്ടാന ചവിട്ടിക്കൊന്നിരുന്നു. തേന്‍ ശേഖരിക്കാന്‍ പോയപ്പോള്‍ കാട്ടാനയുടെ മുന്നില്‍പ്പെടുകയായിരുന്നു നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

ദേശീയപാത കരാറുകാരുടെ അനാസ്ഥ സ്കൂട്ടർ യാത്രക്കാരന്റെ ഒരു ജീവൻ നഷ്ടമായി

Accident
കോഴിചെനയില്‍ റോഡരികില്‍ വലിയ കോണ്‍ക്രീറ്റ് ഡിവൈഡര്‍ മണ്‍കൂനക്ക് മുകളില്‍ ചരിച്ച് വച്ചു കോഴിചെനയില്‍ ഡിവൈഡറില്‍ സ്‌കൂട്ടര്‍ ഇടിച്ച് നിലത്ത് വീണ യുവാവിന്റെ ദേഹത്ത് അതേ ഡിവൈഡര്‍ വീണ് സ്കൂട്ടർ യാത്രക്കാരൻ മരണപ്പെട്ടു. കൊടക്കല്ല് ചുള്ളിപ്പാറ സ്വദേശി ഭഗവതി കാവുങ്ങൽ സൈതലവി എന്നവരുടെ മകൻ. മുഹമ്മദ്‌ എന്ന മാനു ആണ് മരണപ്പെട്ടത്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

വേങ്ങര ഗ്രാമ പഞ്ചായത്ത് തോട് സൈഡ് ഭിത്തി ഉദ്ഘാടനം ചെയ്തു.

VENGARA
വേങ്ങര : വേങ്ങര ഗ്രാമ പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച വേങ്ങര തോട് സൈഡ് ഭിത്തി സംരക്ഷണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ ഉദ്ഘാടാനം നിർവ്വഹിച്ചു. വാർഡ് മെമ്പർ ടി ടി അബ്ദുൽ കരീം അദ്ധ്യക്ഷത വഹിച്ചു രണ്ടാം വാർഡ് മെമ്പർ ഉമ്മർ കോയ എഞ്ചിനീയർ മുബഷിർ പി, പി എച് ഫൈസൽ തുടങ്ങിയവർ സംബന്ധിച്ചു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

സൗദിയിൽനിന്ന് വീണ്ടും പോക്സോ അറസ്റ്റ്; മണ്ണാർക്കാട് സ്വദേശിയെ കേരള പൊലീസ് നാട്ടിലെത്തിച്ചു

GULF NEWS
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചശേഷം റിയാദിലേക്ക് മുങ്ങിയ പ്രതി ഇന്റർപോളിന്റെ സഹായത്തോടെ പിടിയിലായി. പാലക്കാട് മണ്ണാർക്കാട് തെങ്കര വെള്ളാരംകുന്ന് മാളികയില്‍ വീട്ടില്‍ അബ്ദുല്‍ അസീസിനെയാണ് (50) മണ്ണാർക്കാട് പൊലീസ് റിയാദില്‍നിന്നും അറസ്റ്റ് ചെയ്തത്. 2022-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അതിജീവിതയുടെ ചെറിയമ്മയുടെ സുഹൃത്തായ പ്രതി അവരുടെ അറിവോടെയാണ് പീഡനം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.ചെറിയമ്മയെ അന്ന് തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പാലക്കാട് എ.എസ്.പി രാജേഷ് കുമാർ, പൊലീസ് ഓഫീസർമാരായ ഉണ്ണികൃഷ്ണൻ, മുഹമ്മദ് റമീസ് എന്നിവരടങ്ങുന്ന പൊലീസ് സംഘം രണ്ടു ദിവസം മുമ്ബാണ് റിയാദിലെത്തിയത്. ഇന്റർപോള്‍ റെഡ്കോർണർ നോട്ടീസ് പുറപ്പെടുവിച്ചതിനെ തുടർന്ന് സൗദി പൊലീസ് ദിവസങ്ങള്‍ക്ക് മുമ്ബ് പ്രതിയെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ സൂക്ഷിക്കുകയായിരുന്നു.നടപടി പൂർത്തിയാക്കി റിയാദ് കിങ് ഖാലിദ് എയർപ്പോർട്ടില്‍ വെ...

വിജ്ഞാന കേരളം മലപ്പുറം ബ്ലോക്ക് ജോബ് സ്‌റ്റേഷന്‍ ഉദ്ഘാടനവും ജനപ്രതിനിധികള്‍ക്കുള്ള പരിശീലനവും

MALAPPURAM
മലപ്പുറം : മലപ്പുറം ബ്ലോക്കില്‍ വിജ്ഞാന കേരളം ജന പ്രതിനിധികള്‍ക്കുള്ള പരിശീലനവും ജോബ് സ്‌റ്റേഷന്‍ ഉദ്ഘാടനവും മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. അബ്ദുറഹിമാന്‍ കാരാട്ട് നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് റജുല പെലത്തൊടി അധ്യക്ഷതവഹിച്ചു. മൊറയൂര്‍ , പൂക്കോട്ടൂര്‍, ആനക്കയം, കോഡൂര്‍, പൊന്മള, ഒതുക്കുങ്ങല്‍ എന്നീ ഗ്രാമപഞ്ചായത്തുകളിലെ ജനപ്രതിനിധികള്‍ക്കുള്ള കില പരിശീലനമാണ് നടന്നത്.  ബ്ലോക്ക് കോ. ഓര്‍ഡിനേറ്ററും കെ. ആര്‍ പി യുമായ കെ എം റഷീദ്,  കെ ആര്‍ പി സക്കീന പുല്‍പ്പാടന്‍, ഡിആര്‍ പി മാരായ രാജന്‍ മാസ്റ്റര്‍, ഹരിദാസന്‍ മാസ്റ്റര്‍, ടിമാറ്റിക്ക് എക്‌സ്‌പേര്‍ട്ട് സഹീറ എന്നിവര്‍ ക്ലാസെടുത്തു. ജോയിന്റ്  ബി ഡി ഒ അജയ് ഘോഷ്, ജി ഇ ഒ സുള്‍ഫീക്കര്‍ അലി, ബ്ലോക്ക് മെമ്പര്‍മാരായ എം ടി ബഷീര്‍, ജലീല്‍ മാസ്റ്റര്‍, മുഹമ്മദലി മാസ്റ്റര്‍, എ കെ മഹനാസ്, സുബൈദ എം, ബഷീര്‍ പി ബി  , ആര്‍ പി മാരായ റ...

ആദിവാസികള്‍ക്ക് ഭക്ഷ്യക്കിറ്റും വീട്ടുപകരണങ്ങളും വിതരണം ചെയ്തു

MALAPPURAM
മലപ്പുറം : ഇന്ത്യന്‍ റെഡ്‌ക്രോസ് സൊസൈറ്റി ജില്ലാ കമ്മിറ്റിയുടെ നതൃത്വത്തില്‍ വിഷു പ്രമാണിച്ച് നിലമ്പൂര്‍ മേഖലയിലെ ആദിവാസികള്‍ക്ക് ഭക്ഷ്യ കിറ്റും വീട്ടുപകരണങ്ങളും വിതരണം ചെയ്തു. ജില്ലാ ചെയര്‍മാന്‍ ജി. മോഹന്‍കുമാര്‍ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ അഡ്വ. ടി പി മോഹന്‍ദാസ്, ട്രഷറര്‍ പാറപ്പുറത്ത് കുഞ്ഞുട്ടി, സെക്രട്ടറി പി വാസു മാസ്റ്റര്‍, അബ്രഹാം ചാക്കുങ്കല്‍, സഞ്ജയന്‍ എന്നിവര്‍ പങ്കെടുത്തു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

MTN NEWS CHANNEL

Exit mobile version