പെരുവള്ളൂർ :- മണ്ഡലം കോൺഗ്രസ് കമ്മിറ്റി മെയ് 23ന് നടത്തുന്ന സ്നേഹാസ്തം ‘ വിദ്യാർത്ഥിസൗഹൃദ സംഗമവും പഠനോപകരണവിതരണവും പരിപാടിയുടെ ഭാഗമായി നടത്തുന്ന ലഹരിവിരുദ്ധ ബോധവത്കരണ കാമ്പയിൻ പോസ്റ്റർ പ്രകാശനം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവ്വഹിച്ചു. മുതിർന്ന കോൺഗ്രസ് നേതാവും മുൻഗ്രാമപഞ്ചായത്ത് അംഗവുമായ ചെമ്പൻ മൊയ്തീൻ കുട്ടി ഹാജി ഏറ്റുവാങ്ങി .മണ്ഡലം കോൺഗ്രസ് പ്രസിഡൻറ്റ് ചെമ്പൻ മുഹമ്മദ് ഹനീഫ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി കെ.പി.അബ്ദുൽ മജീദ് ,യു.കെ അഭിലാഷ്, അഞ്ചാലൻ അഷ്റഫ്, കാരാടൻമുനീർ. ഒറുവിൽ അഷ്റഫ്, കാമ്പ്രൻ ഷറീഫ്, അഞ്ചാലൻ കബീർ, അഞ്ചാലൻ സക്കീർ തുടങ്ങിയവർ സംസാരിച്ചു. അഞ്ചാലൻ കുഞ്ഞിമൊയ്തീൻഹാജി സ്വാഗതവും ചെമ്പൻമുഹമ്മദ് നന്ദിയും പറഞ്ഞു ഫോട്ടോ. പെരുവള്ളൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തുന്ന ലഹരി വിരുദ്ധ കാമ്പയിൻ പോസ്റ്റർ പ്രകാശനം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവ്വഹിക്കുന്നു.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com