Thursday, July 30News That Matters
Shadow

Author: admin

പ്രധാന മന്ത്രി വികസിത് റോസ്ഗാര്‍ യോജന പദ്ധതി തൊഴില്‍ മേഖലക്ക് ചരിത്രപരമായ ഉത്തേജനം നല്‍കും -ബി എം എസ്

പ്രധാന മന്ത്രി വികസിത് റോസ്ഗാര്‍ യോജന പദ്ധതി തൊഴില്‍ മേഖലക്ക് ചരിത്രപരമായ ഉത്തേജനം നല്‍കും -ബി എം എസ്

MALAPPURAM
മലപ്പുറം: കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള പ്രധാന മന്ത്രി വികസിത് റോസ്ഗാര്‍ യോജന പദ്ധതി തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിലും വ്യവസായ വികസനത്തിലും വലിയ കുതിച്ചു ചാട്ടം സൃഷ്ടിക്കുമെന്ന് ബി എം എസ് ദേശീയ സെക്രട്ടറി വി രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. ബിഎംഎസ് ജില്ലാ കമ്മിറ്റിയും ലേബര്‍ സ്റ്റഡീസ് ട്രെയിനിങ് ആന്‍ഡ് റിസര്‍ച്ച് സെന്ററും സംയുക്തമായി കോട്ടക്കല്‍ വ്യാപാര ഭവനില്‍ സംഘടിപ്പിച്ച യുവ നേതൃ ശിബിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ തൊഴിലാളികള്‍ക്ക് തൊഴില്‍ നല്‍കുക, തൊഴില്‍ സാധ്യത വര്‍ദ്ധിപ്പിക്കുക, സാമ്പത്തിക പരിജ്ഞാനവും വൈദഗ്ദ്യവും വര്‍ധിപ്പിക്കുക എന്നീ ലക്ഷ്യത്തോടെ ബി എം എസ് ദേശീയതലത്തില്‍ സംഘടിപ്പിക്കുന്ന യുവ ശിബിരമാണ് ഭാഗമായണ് പരിപാടി സംഘടിപ്പി്ച്ചത്. സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ തൊഴില്‍ മേഖലയ്ക്ക് നല്‍കുന്ന ചരിത്രപരമായ ഉത്തേജന സാമ്പത്തിക പാക്കേജാണ് ഈ പദ്ധതിയ...
നടൻ കലാഭവൻ നവാസ് അന്തരിച്ചു

നടൻ കലാഭവൻ നവാസ് അന്തരിച്ചു

KERALA NEWS
കൊച്ചി‌: കലാഭവൻ നവാസ് അന്തരിച്ചു. 51 വയസായിരുന്നു. കൊച്ചിയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പ്രകമ്പനം എന്ന സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ് ചോറ്റാനിക്കരയിലെ ഹോട്ടല്‍ മുറിയില്‍ എത്തിയതായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണമെന്ന് സംശയിക്കുന്നു. നാടക, ടെലിവിഷൻ, സിനിമ രം​ഗത്ത് സജീവമായിരുന്നു. ഗായകനും മിമിക്രി ആർട്ടിസ്റ്റുമാണ്. സംവിധായകൻ ബാലുകിരിയത്ത് മിമിക്സ് ആക്ഷൻ 500 എന്ന ചിത്രത്തിലൂടെ പരിചയപ്പെടുത്തിയ 38 മിമിക്രി കലാ കാരന്മാരിൽ ഒരാളാണ്. ഹിറ്റ്‌ലർ ബ്രദേഴ്‌സ് (1997), ജൂനിയർ മാൻഡ്രേക്ക് (1997) , മാട്ടുപ്പെട്ടി മച്ചാൻ (1998), ചന്ദമാമ ( 1999) , തില്ലാന തില്ലാന (2003) എന്നീ സിനിമകളിൽ ശ്രദ്ദേയ വേഷങ്ങൾ അവതരിപ്പിച്ചു. രഹനയാണ് ഭാര്യ.സിനിമാ നടനായ അബൂബക്കർ ആണ് പിതാവ്. പ്രശസ്ത ഹാസ്യ താരം നിയാസ് ബക്കർ സഹോദരനാണ്. നിരവധി മിമിക്രി സ്റ്റേജ് ഷോകൾ ചെയ്തിരുന്നു. കലാഭവൻ മിമിക്രി ട്രൂപ്പിലായിരുന്നു പ്...
തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവ്വകലാശാലയിൽ പ്രാദേശികചരിത്രപഠന ഗവേഷണകേന്ദ്രം പ്രവർത്തനം ആരംഭിച്ചു

തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവ്വകലാശാലയിൽ പ്രാദേശികചരിത്രപഠന ഗവേഷണകേന്ദ്രം പ്രവർത്തനം ആരംഭിച്ചു

TIRURANGADI
ബഹുവൈജ്ഞാനിക സ്വഭാവത്തോട് കൂടിയ ഗവേഷണ പഠനപ്രവർത്തനങ്ങൾ ലക്ഷ്യമാക്കിക്കൊണ്ട് തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവ്വകലാശാലയിൽ പ്രാദേശികചരിത്രപഠന ഗവേഷണകേന്ദ്രം പ്രവർത്തനമാരംഭിച്ചു. കേരളത്തിൽ ആദ്യമായാണ് ഒരു സർവകലാശാലയിൽ ഇത്തരം ഒരു ഗവേഷണകേന്ദ്രം പ്രവർത്തനമാരംഭിക്കുന്നത്. സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും പുരോഗതി ലക്ഷ്യമാക്കിക്കൊണ്ടായിരിക്കും ഈ കേന്ദ്രം പ്രവർത്തിക്കുക. കേരളത്തിൽ ഉടനീളം പ്രവർത്തനസജ്ജമായി കൊണ്ടിരിക്കുന്ന പ്രാദേശിക ചരിത്ര നിർമ്മാണ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുക ചരിത്രം മാനവ പുരോഗതിക്ക് എന്ന ആശയത്തെ അടിസ്ഥാനമാക്കി പ്രവർത്തിക്കുക, പ്രാദേശിക ചരിത്ര ഗവേഷണത്തിൽ കേരള മാതൃക സൃഷ്ടിക്കുക, പഠന ഗവേഷണ പ്രവർത്തനങ്ങളിൽ ജനപങ്കാളിത്തം ഉറപ്പാക്കുക തുടങ്ങി ഒട്ടേറെ മൂല്യവത്തായ ആശയങ്ങൾ മുറുകെപ്പിടിച്ചു കൊണ്ടാണ് ഈ കേന്ദ്രം പ്രവർത്തനം ആരംഭിക്കുന്നത്. കേന്ദ്രത്തിന്റെ ഉദ്ഘാടനം വൈസ് ചാൻസലർ പ്രൊഫ. സി ആർ പ്രസാദ് നിർ...
കുന്നത്ത് മഹല്ല് സ്നേഹ സംഗമം ‘അൽ മവദ്ദ’; ലോഗോ പ്രകാശനം നടത്തി

കുന്നത്ത് മഹല്ല് സ്നേഹ സംഗമം ‘അൽ മവദ്ദ’; ലോഗോ പ്രകാശനം നടത്തി

TIRURANGADI
പെരുവള്ളൂർ: മലബാറിലെ പുരാതനമായ പള്ളികളിൽ ഒന്നായ കുന്നത്ത് ജുമാമസ്ജിദ് മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹല്ല് ശാക്തീകരണവും ധാർമിക മുന്നേറ്റവും ലക്ഷ്യമാക്കി സംഘടിപ്പിക്കുന്ന 'അൽമവദ്ദ' സമ്പൂർണ്ണ കുടുംബ സ്നേഹ സംഗമത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. മഹല്ല് പ്രസിഡന്റ്‌ അറക്കൽ മുഹമ്മദലി ഹാജിക്ക് നൽകി മഹല്ല് ഖത്വീബ് അബ്ദുല്ല ബാഖവി പട്ടർകുളം പ്രകാശനം നിർവഹിച്ചു. മഹല്ല് കമ്മിറ്റിയുടെയും നാട്ടുകാരുടെയും ചെറുപ്പക്കാരുടെയും നേതൃത്വത്തിൽ മസ്ജിദ് നവീകരണവും ആധുനികവൽക്കരണവും വിശ്വാസികൾക്ക് മികച്ച സൗകര്യങ്ങളും അച്ചടക്കമുള്ള ഒരു സമൂഹ സൃഷ്ടിപ്പുമാണ് സംഗമത്തിലൂടെ ലക്ഷ്യമിടുന്നത്. മമ്പുറത്തു നിന്നും ജലമാർഗ്ഗം സഞ്ചരിച്ചെത്തിയ മഹാനായ ഖുത്വുബുസ്സമാൻ സയ്യിദ് അലവി (ഖ•സി) തങ്ങളുടെ മഹനീയ കരങ്ങളാൽ തുടക്കം കുറിച്ച കുന്നത്ത് പള്ളിയും പരിസരവും പാരമ്പര്യത്തിന്റെ പ്രൗഢിയാലും നിർമ്മിതിയാലും സമ്പന്നവും പ്രസിദ്ധവുമാണ്. ആഗസ്റ്റ് ...
കാരി മുഹമ്മദ് മരണപ്പെട്ടു

കാരി മുഹമ്മദ് മരണപ്പെട്ടു

MARANAM
ഇരിങ്ങല്ലൂർ കോട്ടപ്പറമ്പ് സ്വദേശി പരേതനായ കാരി ഹുസൈൻ എന്നവരുടെ മകൻ കാരി മുഹമ്മദ് മരണപ്പെട്ടു മയ്യത്ത് നിസ്കാരം. 8 PM ന് കോട്ടപ്പറമ്പ് ജുമാമസ്ജിദിൽ വെച്ച് നടക്കും
കാവുങ്ങല്‍ സ്വദേശിനി പൂവന്‍ വീട്ടില്‍ സരോജിനിയെ കാണ്മാനില്ല

കാവുങ്ങല്‍ സ്വദേശിനി പൂവന്‍ വീട്ടില്‍ സരോജിനിയെ കാണ്മാനില്ല

LOCAL NEWS
മലപ്പുറം കാവുങ്ങല്‍ സ്വദേശി പൂവന്‍ വീട്ടില്‍ സരോജിനിയെ ഇന്ന് രാവിലെ 6 മണി മുതല്‍ വീട്ടില്‍ നിന്നും കാണാനില്ല. കാണാതാകുന്ന സമയത്ത് ചുവപ്പ് നിറത്തിലുള്ള മാക്‌സിയാണ് ധരിച്ചിരുന്നത്. കണ്ടു കിട്ടുന്നവര്‍ ബന്ധപ്പെടുക: ബാബു ( മകന്‍ ) : 9947502070
മാറാരോഗിക്ക് നടവഴി അനുവദിക്കാൻ അടിയന്തിര നടപടി ആവശ്യപ്പെട്ട് NFPR സബ് കലക്ടറെ കണ്ടു.

മാറാരോഗിക്ക് നടവഴി അനുവദിക്കാൻ അടിയന്തിര നടപടി ആവശ്യപ്പെട്ട് NFPR സബ് കലക്ടറെ കണ്ടു.

TIRURANGADI
തിരൂരങ്ങാടി : പക്ഷാഘാതം വന്ന് മാറാരോഗിയായ ബശീറിന് വീട്ടിലേക്ക് നടവഴി അനുവദിക്കുന്നതിന് അടിയന്തിര നടപടി ആവശ്യപ്പെട്ട് മനുഷ്യാവകാശ സംഘടനയായ എൻ.എഫ്.പി.ആർ . തിരൂരങ്ങാടി താലൂക്ക് കമ്മറ്റി തിരൂർ സബ് കലക്ടർക്ക് നിവേദനം നൽകി.തിരൂരങ്ങാടി താലൂക്കിലെ നന്നമ്പ്ര വില്ലേജ് പരിധിയിലുള്ള കൊടിഞ്ഞി കാടംകുന്നിലെ കോട്ടപറമ്പിൽ ബശീർ (53) പക്ഷാഘാതം വന്ന് നടക്കാനോ സം സാരിക്കാനോ കഴിയാത്ത മാറാ രോഗിയായ അവസ്ഥയിൽ വീട്ടിൽ ഒറ്റക്കാണ് താമസിക്കുന്നത്. ബശീറിന്റെ ഭാര്യ ഒന്നര വർഷം മുമ്പ് മരി ച്ചു. ഡോക്ടർമാർ ഫിസിയോ തെറാപ്പി ചെയ്യാൻ നിർദേശിച്ചിരു ന്നെങ്കിലും വഴിയില്ലാത്തത് കാരണം മറ്റുള്ളവരുടെ വീട്ടു മുറ്റത്ത് കൂടെ ചാടി കടന്നു വേണം ബഷീറിനെ കൊണ്ടുപോവാൻ .ആരെങ്കിലും സഹായിക്കാൻ വന്നാൽ നടവഴി ഇല്ലാത്ത ബുദ്ധിമുട്ടിനാലും പണമില്ലാത്തതിനാലും ഫിസിയോ തെറപ്പി ചെയ്യാനും കഴിയുന്നില്ല. മുപ്പത് വർഷത്തിലധികമായി ബഷീറിൻ്റെ വീട്ടിലേക്കുള്ള നടവഴി മുൻ...

മാറാരോഗിക്ക് നടവഴി അനുവദിക്കാൻ അടിയന്തിര നടപടി ആവശ്യപ്പെട്ട് NFPR സബ് കലക്ടറെ കണ്ടു.

TIRURANGADI
തിരൂരങ്ങാടി : പക്ഷാഘാതം വന്ന് മാറാരോഗിയായ ബശീറിന് വീട്ടിലേക്ക് നടവഴി അനുവദിക്കുന്നതിന് അടിയന്തിര നടപടി ആവശ്യപ്പെട്ട് മനുഷ്യാവകാശ സംഘടനയായ എൻ.എഫ്.പി.ആർ . തിരൂരങ്ങാടി താലൂക്ക് കമ്മറ്റി തിരൂർ സബ് കലക്ടർക്ക് നിവേദനം നൽകി.തിരൂരങ്ങാടി താലൂക്കിലെ നന്നമ്പ്ര വില്ലേജ് പരിധിയിലുള്ള കൊടിഞ്ഞി കാടംകുന്നിലെ കോട്ടപറമ്പിൽ ബശീർ (53) പക്ഷാഘാതം വന്ന് നടക്കാനോ സം സാരിക്കാനോ കഴിയാത്ത മാറാ രോഗിയായ അവസ്ഥയിൽ വീട്ടിൽ ഒറ്റക്കാണ് താമസിക്കുന്നത്. ബശീറിന്റെ ഭാര്യ ഒന്നര വർഷം മുമ്പ് മരി ച്ചു. ഡോക്ടർമാർ ഫിസിയോ തെറാപ്പി ചെയ്യാൻ നിർദേശിച്ചിരു ന്നെങ്കിലും വഴിയില്ലാത്തത് കാരണം മറ്റുള്ളവരുടെ വീട്ടു മുറ്റത്ത് കൂടെ ചാടി കടന്നു വേണം ബഷീറിനെ കൊണ്ടുപോവാൻ .ആരെങ്കിലും സഹായിക്കാൻ വന്നാൽ നടവഴി ഇല്ലാത്ത ബുദ്ധിമുട്ടിനാലും പണമില്ലാത്തതിനാലും ഫിസിയോ തെറപ്പി ചെയ്യാനും കഴിയുന്നില്ല. മുപ്പത് വർഷത്തിലധികമായി ബഷീറിൻ്റെ വീട്ടിലേക്കുള്ള ന...
യുഎഇയിൽ കോടികളുടെ തട്ടിപ്പ്, ഇന്ത്യയിൽ കള്ളനോട്ട് കേസിലെ പിടികിട്ടാപ്പുള്ളി: ഒടുവിൽ കുടുക്കി ഷാഹിനയെന്ന യുവതി

യുഎഇയിൽ കോടികളുടെ തട്ടിപ്പ്, ഇന്ത്യയിൽ കള്ളനോട്ട് കേസിലെ പിടികിട്ടാപ്പുള്ളി: ഒടുവിൽ കുടുക്കി ഷാഹിനയെന്ന യുവതി

GULF NEWS
അജ്മാൻ: രണ്ട് പതിറ്റാണ്ടിലേറെയായി യുഎഇയിൽ വ്യാജ കമ്പനികൾ സ്ഥാപിച്ച് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിവന്ന കർണാടക സ്വദേശി മൊയ്തീനബ്ബ ഉമ്മർ ബ്യാരിക്ക് ഒടുവിൽ നിയമക്കുരുക്ക്. ഇയാൾ നടത്തിയ തട്ടിപ്പിൽ പണം നഷ്ടപ്പെട്ട ഒരു ഇന്ത്യൻ യുവതി നിയമപോരാട്ടം നടത്താൻ തീരുമാനിച്ചതാണ് കേസിൽ വഴിത്തിരിവായത്. 2013ൽ ഇന്റർപോൾ റെഡ് നോട്ടിസ് പുറപ്പെടുവിച്ച പ്രതിയാണ് മൊയ്തീനബ്ബ. (ചിത്രത്തിൽ പ്രതി മൊയ്തീനബ്ബ, പരാതിക്കാരി ഷാഹിന. അജ്മാൻ ഫെഡറൽ കോടതി കഴിഞ്ഞ മാസം പുറത്തിറക്കിയ വിധിപ്രകാരം 52-കാരനായ മൊയ്തീനബ്ബ വ്യാജ ചെക്ക് ഉപയോഗിച്ച് ഷാഹിന ഷബീർ എന്ന യുവതിയുടെ കൈയ്യിൽ നിന്ന് 37,878 ദിർഹം തട്ടിയെടുത്ത കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി. പിന്നാലെ ഇന്ത്യയിൽ കള്ളനോട്ട് കേസിൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഇയാളെ മുംബൈയിലേക്ക് നാടുകടത്തി. അതോടെ നീണ്ട നിയമപോരാട്ടത്തിന് വിരാമമായി. കഴിഞ്ഞ ജൂണിൽ ഷാഹിനയുടെ ഉടമസ്ഥതയിലുള്ള പെ...
സ്ഥലം മാറി പോകുന്ന സീനിയർ ക്ലെർക്ക് കോയ മാഷിന് സ്നേഹോപഹാരം നൽകി

സ്ഥലം മാറി പോകുന്ന സീനിയർ ക്ലെർക്ക് കോയ മാഷിന് സ്നേഹോപഹാരം നൽകി

VENGARA
വേങ്ങര: നാല് വർഷം നീണ്ട ജനസേവനത്തിന് ശേഷം വേങ്ങര ഗ്രാമ പഞ്ചായത്തിൽ നിന്നും സ്ഥലം മാറി പോകുന്ന സീനിയർ ക്ലെർക്ക് മൊയ്‌ദീൻ കോയ (കോയ മാഷ്) ക്ക്‌ ബ്രദേഴ്സ് ഗ്രൂപ്പ് നൽകുന്ന സ്നേഹോപഹാരം ജനറൽ മാനേജർ രതീഷ് പിള്ള കൈമാറി. എച്ച് ആർ മാനേജർ ഷറഫലി, പർച്ചേസ് മാനേജർ റാഫി എന്നിവർ പങ്കെടുത്തു.
കൊച്ചിയിൽ പ്രമുഖ ഐടി വ്യവസായിയെ ഹണിട്രാപ്പിൽ പെടുത്തിയ കേസിൽ ട്വിസ്റ്റ്; തന്നെ പീഡിപ്പിച്ചെന്ന് പ്രതിയായ യുവതി

കൊച്ചിയിൽ പ്രമുഖ ഐടി വ്യവസായിയെ ഹണിട്രാപ്പിൽ പെടുത്തിയ കേസിൽ ട്വിസ്റ്റ്; തന്നെ പീഡിപ്പിച്ചെന്ന് പ്രതിയായ യുവതി

CRIME NEWS
കൊച്ചി: ഹണി ട്രാപ്പിലൂടെ പണം തട്ടാൻ ശ്രമിച്ചെന്ന വ്യവസായിയുടെ പരാതിയിൽ കൊച്ചിയിൽ ദമ്പതികള്‍ അറസ്റ്റിലായ സംഭവത്തിൽ വൻ ട്വിസ്റ്റ്. തൃശ്ശൂർ സ്വദേശിനിയെയും ഭർത്താവിനേയുമാണ് ഐടി വ്യവസായിയുടെ പരാതിയിൽ കഴിഞ്ഞ ദിവസം കൊച്ചി സെൻട്രൽപൊലീസ് കസ്റ്റഡിയിലെടുത്തത്. എന്നാൽ ഹണിട്രാപ് ആരോപണം വ്യാജമാണെന്നും വ്യവസായി തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നുമാണ് യുവതി പൊലീസിന് നൽകിയ മൊഴി. ആദ്യ ഘട്ടത്തിൽ കൈമാറിയ 50000 രൂപ തനിക്ക് ബാക്കി കിട്ടാനുള്ള ശമ്പളം കുടിശികയാണെന്നും യുവതി പൊലീസിന് മൊഴി നൽകി. വ്യവസായിക്കെതിരെ ലൈംഗിക പീഡന പരാതി നൽകാനൊരുങ്ങുകയാണ് ഹണിട്രാപ് കേസിൽ പ്രതിയായ യുവതി. കൊച്ചിയിലെ പ്രമുഖ ഐടി വ്യവസായിയുടെ പ്രൈവറ്റ് സെക്രട്ടറിയായി ജോലി ചെയ്ത ആളാണ് പരാതിക്കാരി. വ്യവസായി നടത്തിയ ലൈംഗിക അതിക്രമം എതിർത്തതോടെ യുവതിയെ കള്ളക്കേസിൽ കുടുക്കുക ആയിരുന്നുവെന്നു പരാതിക്കാരിയുടെ അഭിഭാഷകൻ അഡ്വ. പ്രമോദ് ഏഷ്യാനെറ്റ്‌ ന്യൂസിന...
കുഞ്ഞുങ്ങളെ ഹൃദയത്തോട് ചേര്‍ത്ത് ഹൃദ്യം പദ്ധതി; ജില്ലയില്‍ ഇതുവരെ ഹൃദയ ശസ്ത്രക്രിയ നടത്തിയത് 1852 കുട്ടികള്‍ക്ക്

കുഞ്ഞുങ്ങളെ ഹൃദയത്തോട് ചേര്‍ത്ത് ഹൃദ്യം പദ്ധതി; ജില്ലയില്‍ ഇതുവരെ ഹൃദയ ശസ്ത്രക്രിയ നടത്തിയത് 1852 കുട്ടികള്‍ക്ക്

MALAPPURAM
ജന്മനാ ഹൃദയ വൈകല്യമുള്ള ജില്ലയിലെ 1852 കുട്ടികളെ ജീവിതത്തിലേക്ക് തിരികെയെത്തിച്ച് ഹൃദ്യം പദ്ധതി. സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച ഹൃദ്യം പദ്ധതി പ്രകാരം ഈ വര്‍ഷം മാത്രം മലപ്പുറം ജില്ലയിലെ 64 കുട്ടികള്‍ക്കാണ് ഹൃദയശസ്ത്രക്രിയ നടത്തിയത്. ഒരു വയസ്സിന് താഴെയുള്ള 956 കുട്ടികളും ഒന്നിനും രണ്ടിനുമിടയില്‍ പ്രായമുള്ള 187 കുട്ടികളും രണ്ടിനും അഞ്ചിനുമിടയിലുള്ള 354 കുട്ടികളും അഞ്ചുവയസ്സിനുമുകളില്‍ പ്രായമുള്ള 355 കുട്ടികളുമാണ് ജില്ലയില്‍ ഹൃദ്യം പദ്ധതിയുടെ കരുതലിന് വിധേയമായത്. ഈ വര്‍ഷം 237 കുട്ടികളാണ് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയിട്ടുള്ളത്. ഇവരില്‍ അടിയന്തര ശസ്ത്രക്രിയ ആവശ്യമില്ലാത്തതും മെഡിക്കല്‍ ഫോളോ അപ്പ് മാത്രം ആവശ്യമുള്ള കുട്ടികളും ഉള്‍പ്പെടുന്നു. നവജാത ശിശുക്കള്‍ മുതല്‍ 18 വയസ്സ് വരെയുള്ള കുട്ടികളുടെ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്കുള്ള സൗജന്യ ചികിത്സയാണ് ഹൃദ്യം പദ്ധതിയിലൂടെ ലഭ്യമാക്കുന്നത്. ജനന സമയത്ത...
ലയൺസ് ക്ലബ്ബ് അന്താരാഷ്ട്ര പേരന്റ്സ് ഡേ ദിനം സംഘടിപ്പിച്ചു.

ലയൺസ് ക്ലബ്ബ് അന്താരാഷ്ട്ര പേരന്റ്സ് ഡേ ദിനം സംഘടിപ്പിച്ചു.

VENGARA
തിരുരങ്ങാടി ലയൺസ് ക്ലബ്ബ് ഓർബിസ് ക്രീയേറ്റീവ്സുമായി ചേർന്ന് വേങ്ങര അലിവ് ചാരിറ്റി സെല്ലിൽ അന്താരാഷ്ട്ര പേരന്റ്സ് ഡേ ദിനപരിപാടികൾ സംഘടിപ്പിച്ചു. സ്പെഷ്യൽ എബിൾ വിദ്യാർത്ഥികൾക്ക് സൗജന്യ ഗ്രാഫിക് ഡിസൈൻ കോഴ്സ് മറ്റ് സൗജന്യ പഠന കോഴ്‌സുകൾ നടത്തുന്ന അലിവിന്റെ സെന്ററിൽ ഫിസിയോതെറാപ്പി, ഡയാലിസിസ്, ആംബുലൻസ് സേവനം എന്നിവയും സൗജന്യ സേവനമാണ്. വിദ്യാർത്ഥികളും രക്ഷിതാക്കളും ഒത്തുചേർന്ന പരിപാടിയിൽ മുഴുവൻ കുട്ടികൾക്ക് സമ്മാനവും സൽക്കാരവും സംഗീതവിരുന്നുമൊരുക്കി സംഘാടകർ. ചടങ്ങിൽ ലയൺസ് ക്ലബ്ബ്‌ പ്രസിഡന്റ്‌ ജഹ്ഫർ ഓർബിസ് അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത്‌ മെമ്പർ ടി.പി. എം ബഷീർ ഉദ്ഘാടനം ചെയ്തു. അലിവ് സെക്രട്ടറി ശരീഫ് കുറ്റൂർ പേരെന്റ്‌സ് ഡേ ദിനസന്ദേശം നൽകി. ലയൺസ്അ ക്ലബ്മീ സോണൽ ചെയർപേഴ്സൺ ഡോക്ടർ സ്മിത അനി, ഓർബിസ് സി. ഇ ഒ, അമീൻ സിഎം, ഓർബിസ് ക്രീയേറ്റീവ്സ് ബിസിനസ്സ് ഹെഡ് സലീം വടക്കൻ, ഡി. എ. പി എൽ സംസ്ഥാന പ്രസിഡന്റ്‌ ...
കുട്ടികളുമായി ഉല്ലാസയാത്രക്ക് പോയി മടങ്ങി വരുന്നുവെന്ന വ്യാജേന MDMA കടത്തിയ യുവതിയുള്‍പ്പെടെ നാലുപേര്‍ പിടിയിലായി

കുട്ടികളുമായി ഉല്ലാസയാത്രക്ക് പോയി മടങ്ങി വരുന്നുവെന്ന വ്യാജേന MDMA കടത്തിയ യുവതിയുള്‍പ്പെടെ നാലുപേര്‍ പിടിയിലായി

KERALA NEWS
തിരുവനന്തപുരം: കുട്ടികളുമായി ഉല്ലാസയാത്രക്ക് പോയി മടങ്ങിവരുന്നുവെന്ന വ്യാജേന എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവും കടത്തിയ യുവതിയുള്‍പ്പെടെ നാലുപേര്‍ പിടിയിലായി. വട്ടിയൂര്‍ക്കാവ് ഐഎഎസ് കോളനിയില്‍ വാടകയ്ക്ക് താമസിക്കുന്ന ശ്യാം(35) ഇയാളുടെ പെണ്‍സുഹൃത്ത് രശ്മി(31), ആര്യനാട് കടുവാക്കുഴി കുരിശടിയില്‍ നൗഫല്‍ മന്‍സിലില്‍ മുഹമ്മദ് നൗഫല്‍(24), രാജാജി നഗര്‍ സ്വദേശി സഞ്ജയ്(26) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളിലൊരാളായ രശ്മിയുടെ കുട്ടികളും കാറിലുണ്ടായിരുന്നു. ഉല്ലാസയാത്രക്ക് പോയി മടങ്ങിവരുന്നുവെന്ന വ്യാജേനയാണ് കുട്ടികളെയും സംഘത്തില്‍ ഉള്‍പ്പെടുത്തിയിരുന്നതെന്നാണ് പൊലീസ് പറയുന്നത്. ബൈപ്പാസിലെ കോവളം ജങ്ഷനില്‍വെച്ച് നടത്തിയ പരിശോധനയില്‍ കാറിനുളളില്‍ ഒളിപ്പിച്ചുവെച്ച നിലയില്‍ അരക്കിലോ എംഡിഎംഎ, ഒന്‍പതുഗ്രാം ഹൈബ്രിഡ് കഞ്ചാവ് എന്നിവ സിറ്റി ഡാന്‍സാഫ് കണ്ടെടുത്തു. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും സംഘം കസ്റ്റഡിയിലെടുത്തു. കാ...
യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭർത്താവിനെയും മാതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു

യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭർത്താവിനെയും മാതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു

CRIME NEWS
കൊടുങ്ങല്ലൂരില്‍ ഭർതൃവീട്ടില്‍ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭർത്താവിനെയും മാതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. മൂത്ത കുട്ടിക്ക് ഒരു വയസ്സ് തികയും മുമ്ബ് ഗർഭിണിയായതിന്റെ പേരിലായിരുന്നു കുറ്റപ്പെടുത്തലും മർദനവും. ഭർതൃ വീട്ടിലെ പീഡനം സൂചിപ്പിച്ച്‌ യുവതി മാതാവിനെ അയച്ച വാട്സ്‌ആപ്പ് സന്ദേശം പുറത്തുവന്നു.ഇന്നലെ രാവിലെ ആത്മഹത്യ ചെയ്യും മുമ്ബ് ഫസീല എന്ന 23 കാരി ഉമ്മയ്ക്ക് വാട്സാപ്പിലൂടെ അയച്ച സന്ദേശം ഇങ്ങനെയാണ്- "ഉമ്മാ ഞാൻ രണ്ടാമത് ഗർഭിണിയാണ്. നൗഫല്‍ എന്‍റെ വയറ്റില്‍ കുറെ ചവിട്ടി. ഉപദ്രവിച്ചു. ഇവിടുത്തെ ഉമ്മയും എന്നെ തെറി വിളിച്ചു. ഉമ്മാ ഞാൻ മരിക്കുകയാണ് ഇല്ലെങ്കില്‍ ഇവർ എന്നെ കൊല്ലും." നെറ്റ് ഓഫ് ആയിരുന്നതിനാല്‍ ഒരു മണിക്കൂറിനു ശേഷമാണ് മാതാപിതാക്കള്‍ ഈ മെസേജ് കാണുന്നത്. വണ്ടി പിടിച്ച്‌ കൊടുങ്ങല്ലൂരിലെ വീട്ടില്‍ എത്തിയപ്പോഴേക്കും മകളെ ആശുപത്രിയിലേക്ക് കൊണ്ടുപോയെന്ന് അറിഞ്ഞു. അവിടെ എത്തിയപ്പോള്‍ ക...
INTUC ജില്ലാ നേതൃ കേമ്പ് വിജയിപ്പിക്കാൻ സ്വാഗത സംഘം രൂപീകരിച്ചു.

INTUC ജില്ലാ നേതൃ കേമ്പ് വിജയിപ്പിക്കാൻ സ്വാഗത സംഘം രൂപീകരിച്ചു.

VENGARA
വേങ്ങര: ആഗസ്ത് 2 ന് വേങ്ങരയിൽ വെച്ച് നടക്കുന്ന INTUC ജില്ലാ നേതൃ കേമ്പ് വിജയിപ്പിക്കാൻ വേങ്ങര ഇന്ദിരാജി ഭവനിൽ ചേർന്ന INTUC കൺവെൻഷനിൽ സ്വാഗത സംഘം രൂപീകരിച്ചു. എം.എ. അസീസിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന കൺവെൻഷനിൽ പൂച്ചേങ്ങൽ അലവി, CT മൊയ്തീൻ, യു. മുഹമ്മദ് കുട്ടി, കല്ലൻ റിയാസ്, KK ശാക്കിർ, ആശിഖ് എം.സി, ഹാരിസ് പുളിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു. കെ. ഗംഗാധരൻ സ്വാഗതവും കെ ബാബു നന്ദിയും പറഞ്ഞു. സ്വാഗത സംഘം ഭാരവാഹികളായി : ചെയർമാൻ: എം.എ അസീസ്, വൈസ് ചെയർമാൻമാർ സി.ടി മൊയ്തീൻ, പൂച്ചേങ്ങൽ അലവി, കൈപ്രൻ ഉമ്മർ, യു മുഹമ്മദ് കുട്ടി, ജനറൽ കൺവീനർ, ഗoഗാധരൻ കെ, ജോ: കൺവീനർമാർ: സുരേഷ് പി, പൂക്കോയ തങ്ങൾ, ഗോപാലൻ, ആസിഫ് , പി.വി. ഷാഫി കൊളപുറം, യഹ് യ KK ട്രഷറർ: ഉമ്മർ കൈപ്രൻ എന്നിവരെ തിരഞ്ഞെടുത്തു....
ദയ വെൽഫെയർ സൊസൈറ്റി 11‑ആം വാർഷിക ജനറൽ ബോഡിയും സ്നേഹ സംഗമവും

ദയ വെൽഫെയർ സൊസൈറ്റി 11‑ആം വാർഷിക ജനറൽ ബോഡിയും സ്നേഹ സംഗമവും

VENGARA
വലിയോറ: ദയ വെൽഫെയർ സൊസൈറ്റിയുടെ 11‑ആം വാർഷിക ജനറൽ ബോഡി യോഗവും സ്നേഹ സംഗമവും ചിനക്കൽ വലിയോറ കൾച്ചറൽ സെൻറർ ഹാളിൽ നടന്നു. സ്ത്രീശാക്തീകരണം, ദാരിദ്ര്യ നിർമാർജ്ജനം, സാമ്പത്തിക വളർച്ച, സുസ്ഥിര വികസനം, തൊഴിൽ പോഷണം തുടങ്ങിയവ കൈവരിക്കുന്നതിന് സമൂഹത്തെ സജ്ജമാക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് ഈ സൊസൈറ്റിയുടെ ലക്ഷ്യം. ജമാഅത്തെ ഇസ്‌ലാമി വേങ്ങര ഏരിയ പ്രസിഡൻറ് ഇ.വി അബ്ദുസ്സലാം ഉദ്ഘാടന പ്രഭാഷണം നടത്തി. അയൽക്കൂട്ടത്തിന്റെ ഗുണങ്ങൾ, പലിശരഹിത സാമ്പത്തിക വ്യവസ്ഥ,സാമ്പത്തിക അച്ചടക്കം, ഇടപാടിൽ പുലർത്തേണ്ട ജാഗ്രത, ഇടപാടുകളിലെ വീഴ്ചകൾ മൂലം ഉണ്ടാകുന്ന പ്രയാസങ്ങൾ എല്ലാം അദ്ദേഹം സവിസ്ഥരം പ്രതിപാദിച്ചു. ദയ വെൽഫെയർ സൊസൈറ്റി പ്രസിഡൻ്റ് എം.പി അബ്ദുറസാഖ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ശ്രീ സ്വാദിഖ് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ശേഷം കുട്ടികളുടെ സംഗീത നിശയും അയൽക്കൂട്ടം സെക്രട്ടറിമാർക്കുള്ള സമ്മാന വിതരണവും പരിപാടിയിൽ പങ്കെടുത...
രോഗ പ്രതിരോധ കലണ്ടർ വിതരണ ഉദ്ഘാടനം സംഘടിപ്പിച്ചു

രോഗ പ്രതിരോധ കലണ്ടർ വിതരണ ഉദ്ഘാടനം സംഘടിപ്പിച്ചു

VENGARA
GVHSS വേങ്ങര വി എച്ച് എസ് ഇ വിഭാഗം എൻ എസ് എസ് വളണ്ടിയേഴ്സ് ഊരകം ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡിൽ നടത്തുന്ന രോഗ പ്രതിരോധ കലണ്ടർ വിതരണത്തിൻ്റെ ഉദ്ഘാടനം വാർഡ് മെമ്പർ ഷിബു എൻ ടി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഇൻചാർജ് അജ്മൽ കെ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ മുഹമ്മദ് ശരീഫ് എ , സ്റ്റാഫ് സെക്രട്ടറി അഭിലാഷ് എ യു, വളണ്ടിയർ സെക്രട്ടറി ഫാത്തിമ ജസ്ന പി.ടി, വളണ്ടിയർ ലീഡർ സംഗീത് സുനിൽ ടി, NSS വളണ്ടിയർമാർ തുടങ്ങിയവർ പങ്കെടുത്തു....
പാറക്കൻ മൊയ്‌ദീൻ കുട്ടി ഹാജി മരണപ്പെട്ടു.

പാറക്കൻ മൊയ്‌ദീൻ കുട്ടി ഹാജി മരണപ്പെട്ടു.

MARANAM
കണ്ണമംഗലം: എരണിപ്പടി സ്വദേശി പരേതനായ പാറക്കൻ കുഞ്ഞിമുഹമ്മദ് എന്നവരുടെ മകൻ പാറക്കൻ മൊയ്‌ദീൻ കുട്ടി ഹാജി മരണപ്പെട്ടു. ഭാര്യ:കുഞ്ഞാച്ചുമ്മ, മക്കൾ: അബ്ദുലത്തീഫ്, കുഞ്ഞുമുഹമ്മദ്, സിദ്ദീഖ്, ഹാജറ. മരുമക്കൾ : ഷൗക്കത്ത് മൂന്നിയൂർ, ഖദീജ മൂന്നിയൂർ. സുലൈഖ ചെമ്മാട്. മയ്യിത്ത് നമസ്കാരം ഇന്ന്(30/07/25 ബുധൻ) ഉച്ചക്ക് 3.00 മണിക്ക് എടക്കാപറമ്പ് ജുമാ മസ്ജിദിൽ....

MTN NEWS CHANNEL