മലപ്പുറം; കെട്ടിട നിര്‍മ്മാണ തൊഴിലാളികളുടെ പെന്‍ഷന്‍ കുടിശിക തീര്‍ത്ത് വിതരണം ചെയ്യണമെന്ന് ആള്‍ കേരള ആര്‍ട്ടിസാന്‍സ് ആന്റ് സ്‌ക്കിന്‍ഡ് വര്‍ക്കേഴ്‌സ് പെന്‍ഷന്‍ യൂണിയന്‍ ജില്ലാ സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കണ്‍വെന്‍ഷന്‍ കെ പി സി സി അംഗം വി സുധാകരന്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ ജില്ലാ ചെയര്‍മാന്‍ കെ പി. നാസര്‍ അദ്ധ്യക്ഷത വഹിച്ചു . ഡിസിസി അംഗം സുഭാഷിണി പാണായി മുഖ്യ പ്രഭാഷണം നടത്തി പി.കെ.എം ബഷീര്‍, കെ. ജയപ്രകാശ് ബാബു, ഐ പി അയ്യപ്പന്‍, എം. രാമചന്ദന്‍ (ഉണ്ണി) ,ആമിന ആലുങ്ങല്‍, കര്‍ഷക കോണ്‍ഗ്രസ്സ് സംസ്ഥാന സെക്രട്ടറി സിയാദ് മാലങ്ങാടന്‍, ഗംഗാധരന്‍ വേങ്ങര ,സാബു സെബാസ്റ്റ്യന്‍, മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡണ്ട് വിജീഷ് എങ്കൂര്‍, മജീദ് എടവണ്ണ ,ജമാല്‍ ഒതായി, പി സുരേഷ് ബാബു എന്നിവര്‍ സംസാരിച്ചു. എം.മജീദ് സ്വാഗതവും ശിഹാബ് മൊറയൂര്‍ നന്ദിയും പറഞ്ഞു.
മിനിമം പെന്‍ഷന്‍ 3000 രൂപയാക്കുക, പെന്‍ഷന്‍ കുടിശികയും അടച്ചസംഖ്യയും ഉടന്‍ വിതരണം ചെയ്യുക, സേവന സോഫറ്റ്‌വെയറിന്റെ പേരില്‍ പെന്‍ഷന്‍ തടഞ്ഞ് വെക്കുന്ന നടപടി ഒഴിവാക്കുക, പെന്‍ഷന്‍ അനുവദിക്കാനുളള കാലതാമസം ഒഴിവാക്കുക തുടങ്ങിയ പ്രമേയങ്ങളും കണ്‍വെന്‍ഷന്‍ പാസാക്കി.ഭാരവാഹികളായി കെ.പി. നാസര്‍ (ചെയര്‍മാന്‍),എം മജീദ് മങ്കട (ജനറല്‍ കണ്‍വീനര്‍),ഇമ്പിച്ചികോയതങ്ങള്‍ കാളികാവ് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com