വേങ്ങര: ചേറൂർ വി കെ മാട് പുലിക്കോടൻ അബുഹാജി എന്നവർ മരണപ്പെട്ടു. മക്കൾ ..അബ്ദുൽ സമദ്,എൻജിനീയർ നൗഷാദ്. മയ്യിത്ത് രാത്രി 9.00 മണിക്ക് വി.കെ. മാട് ജുമാ മസ്ജിദിൽ നടക്കും.
കൃഷി ഒരിക്കലും നഷ്ടമല്ല, അറിഞ്ഞ് ചെയ്താല്‍ ലാഭമാണെന്നു പറയുകയും അത് തെളിയിക്കുകയും ചെയ്യുകയാണ് പെരിന്തല്‍മണ്ണ താഴേക്കോട് സ്വദേശിനിയായ ഖദീജ. ആത്മ സംതൃപ്തിക്ക് വേണ്ടി കൃഷിയില്‍ ഏര്‍പ്പെട്ടിരുന്ന വീട്ടമ്മ ഇന്ന് സംസ്ഥാനത്ത് തന്നെ മികച്ച കര്‍ഷകയും സംരഭകയുമാണ്. കൃഷി വകുപ്പിന്റെ സഹായമാണ് തന്റെ വളര്‍ച്ചയ്ക്ക് കാരണമെന്ന് ഖദീജ പറയുന്നു. സൗദി അറേബ്യയിലെ താഴ്വരയുടെ പേരാണ് ഖദീജ കൃഷിയിടത്തിന് നല്‍കിയിട്ടുള്ളത്. കൊടികുത്തിമലയുടെ താഴവരയിലാണ് മനോഹരമായ ' തുവ ഫാം '. സ്ഥിതി ചെയ്യുന്നത്. പൂര്‍ണമായും ജൈവ രീതിയിലാണ് ഇവിടെയുള്ള കൃഷി. ആകെ 18 ഏക്കറിലാണ് കൃഷി. മൂന്ന് ഏക്കര്‍ സ്ഥലത്ത് കവുങ്ങും, 3.5 ഏക്കര്‍ സ്ഥലത്ത് മാവും പ്ലാവും, ഒരു ഏക്കര്‍ സ്ഥലത്ത് കശുമാവും വാഴയും, മറ്റു പല വൃക്ഷങ്ങളും കൃഷി ചെയ്യുന്നുണ്ട്. 10 സെന്റില്‍ ഇഞ്ചി, മഞ്ഞള്‍ എന്നിവയും, 100 സ്‌ക്വയര്‍ മീറ്റര്‍ മഴമറയില്‍ പച്ചക്കറികളും, 300 ഓളം ഓര്‍ക്കിഡുകളും...
അപ്രതീക്ഷിതമായിട്ടായിരുന്നു നിസാറിന്റെ മരണം. ഈ രീതിയില്‍ നിസാർ ജീവനൊടുക്കിയതിന്റെ കാരണം എന്താണെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. പൊതുവില്‍ ശാന്തപ്രകൃതക്കാരനായ ഇദ്ദേഹം ജീവനൊടുക്കാൻ വിചിത്രമായ വഴി തേടിയത് എന്തിനാണെന്ന സംശയത്തിലാണ് പ്രിയപ്പെട്ടവരെല്ലാം.തിരൂരങ്ങാടി നഗരസഭയില്‍, ടൗണില്‍നിന്ന് നാലുകിലോമീറ്ററോളം മാറിയാണ് നിസാറിന്റെ വീട്. എറണാകുളത്ത് ജോലി ശരിയായിട്ടുണ്ടെന്നുപറഞ്ഞ് രണ്ടുദിവസം മുൻപാണ് വീടു വിട്ടുപോയത്. പോകുന്നതിനുമുൻപ് നാട്ടില്‍ പെയിന്റിങ് ജോലി ചെയ്തിരുന്നു. സ്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം കാറ്ററിങ് സ്ഥാപനങ്ങളിലും ജ്യൂസ് കടകളിലും ഹോട്ടലുകളിലും മാറിമാറി ജോലിചെയ്തിരുന്നു. നിലവില്‍ ഇദ്ദേഹത്തിന് വലിയ സാമ്ബത്തിക പ്രശ്നങ്ങളോ ഗൗരവമായ മറ്റെന്തെങ്കിലും കാരണങ്ങളോ ഉള്ളതായി അയല്‍വാസികള്‍ക്കും ബന്ധുക്കള്‍ക്കും അറിവില്ല. മദ്യമോ മയക്കുമരുന്നോ ഉപയോഗിച്ചിരുന്ന ആളല്ലെന്നും അയല്‍വാസികള്‍ പറയുന്നു. ഇദ്ദേഹം...
റിയാദ്: ഹൃദയാഘാതം മൂലം മലയാളി റിയാദിൽ നിര്യാതനായി. പരപ്പനങ്ങാടി ചെറമംഗലം സ്വദേശി ഫൈസൽ മേലെവീട്ടിൽ (46) ആണ് മരിച്ചത്. റിയാദിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ശാരീരിക അസ്വസ്ഥതയെ തുടർന്ന് ചൊവ്വാഴ്ച വൈകീട്ട് ബത്ഹയിലെ സ്വകാര്യ ക്ലിനിക്കിൽ പ്രവേശിപ്പിക്കുകയും തുടർന്ന് ശുമൈസി ആശുപത്രിയിലെ ഐ.സി.യുവിലേക്ക് മാറ്റുകയും ചെയ്തിരുന്നു....
പരപ്പനങ്ങാടി: പുത്തൻ പീടിക പള്ളിപ്പറം സ്വദേശി തെക്കെപുരകൽരാമൻ(84) നിര്യാതനായി. ഭാര്യ : പരേതയായ ലീലമകൾ :ഷൈനിമരുമകൻ : സുരേഷ് സുരേഷ് പച്ചാട്ടിരിസഹോദരങ്ങൾ: പ്രഭാകരൻ, കല്യാണി , ബേബി, പരേതരായ തങ്കു , പത്മിനി. സംസ്കാരം (8-8.2025) ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പിൽ.
പെരിന്തൽമണ്ണ സബ് കളക്ടറായി 2023 ബാച്ച് ഐ എ എസ് ഉദ്യോഗസ്ഥയായ സാക്ഷി മോഹൻ ചുമതലയേറ്റു. ഉത്തർപ്രദേശിലെ ലക്നൗ സ്വദേശിയാണ്. പെരിന്തൽമണ്ണ സബ് കളക്ടറായിരുന്ന അപൂർവ ത്രിപാഠി എൽ എസ് ജി ഡി - ലൈഫ് മിഷന്റെ സി ഇ ഒ ആയി സ്ഥലം മാറ്റം ലഭിച്ച ഒഴിവിലാണ് നിയമനം. അമൃത് മിഷൻ ഡയറക്ടറുടെ പൂർണ അധിക ചുമതല കൂടി ത്രിപാഠിക്ക് ലഭിച്ചിട്ടുണ്ട്. വ്യാഴാഴ്ച വൈകീട്ട് കലക്ടറേറ്റിലെത്തിയ സാക്ഷി മോഹനെ ജില്ലാ കളക്ടർ വി ആർ വിനോദ് സ്വീകരിച്ചു. ജില്ല വിട്ടു പോകുന്ന അപൂർവ ത്രിപാഠിക്ക് ജില്ലാ കളക്ടർ മെമൻ്റോയും നൽകി....
'ഓളൊരു വെല്ല്യ മദര്‍ തെരേസ'' എന്ന് പലരും പരിഹസിക്കുമായിരുന്നു. എന്നാല്‍ യാസ്മിന് അത് അഭിമാനമായിരുന്നു. മദര്‍ തെരേസ ചില്ലറക്കാരിയല്ലല്ലോ…! കളിയാക്കലുകള്‍ക്കിടയിലും യാസ്മിന്റെ ഉള്ളില്‍ തന്റെ സഹജീവികളോട് എങ്ങനെ പെരുമാറണമെന്നും താന്‍ എന്താവണമെന്നും ഉറച്ച തീരുമാനമുണ്ടായിരുന്നു. അവരുടെ ഉറച്ച നിലപാടുകള്‍ക്ക് കരുത്തേകാന്‍ കുടുംബശ്രീയും.
2006 ല്‍ അയല്‍ക്കൂട്ട അംഗം ആയിട്ടായിരുന്നു തുടക്കം. തുടര്‍ന്ന് സി.ഡി.എസ് അംഗവും 2010 ല്‍ സി.ഡി.എസ് ചെയര്‍പേഴ്സണുമായി. സി.ഡി.എസ് ചെയര്‍പേഴ്സണ്‍സ് മീറ്റിങിനു പോയപ്പോഴാണ് മറ്റ് പല പഞ്ചായത്തുകളിലും മികച്ച സംരംഭങ്ങളുണ്ടെന്ന് മനസ്സിലാക്കിയത്. സ്വന്തം പഞ്ചായത്ത് ആയ തെന്നലയ്ക്ക് ഇനിയും മുന്നോട്ടുപോകാനുണ്ടെന്നും. അന്നുമുതല്‍ കുടുബശ്രീ വഴി എന്തെല്ലാം തന്റെ പഞ്ചായത്തിന് വേണ്ടി ചെയ്യാന്‍ കഴിയും എന്ന ചിന്തയിലായിരുന്നു യാസ്മിന്‍. ആ ചിന്തകളാണ് തെന്നല അഗ്രോ പ്രൊഡ്യൂസര്‍ എന്ന ...
പെരിന്തൽമണ്ണ : ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് എക്‌സ്സൈസ് ഇൻസ്‌പെക്ടർ ടി. ഷിജുമോൻ നൽകിയ രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ മലപ്പുറം ഇൻ്റലിജൻസ് വിഭാഗം, എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖലാ സ്ക്വാഡ്, പെരിന്തൽമണ്ണ എക്‌സൈസ് സർക്കിൾ പാർട്ടി എന്നിവ എക്‌സൈസ് ഇൻസ്‌പെക്ടർ പി. ഹരിദാസിന്റെ നേതൃത്വത്തിൽ പെരിന്തൽമണ്ണ ട്രാഫിക് ജങ്ഷനിലുള്ള ഷോപ്പിംഗ് കോംപ്ലക്സ്നകത്ത് വെച്ച് നടത്തിയ പരിശോധനയിൽ 2 kg കഞ്ചാവുമായി ബീഹാർ സ്വദേശി മുഹമ്മദ് ഷനാവുള്ള (28 ) എന്നയാളെ അറസ്റ്റ് കേസെടുത്തു. പാർട്ടിയിൽ എക്സൈസ് ഇൻസ്പെക്ടർ ഹരിദാസ്. പി, ടി ഷിജുമോൻ, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർമാരായ രാമൻകുട്ടി, കുഞ്ഞാലൻ കുട്ടി, രാമകൃഷ്ണൻ, സിവിൽ എക്സൈസ് ഓഫീസർമാരായ അഖിൽ ദാസ്, സച്ചിൻ ദാസ്, പ്രവീൺ ഇ, എക്സൈസ് ഡ്രൈവർ പുഷ്പൻ എന്നിവർ ഉണ്ടായിരുന്നു. പ്രതിയെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു....
തൃശൂർ: പോലീസ്,മോട്ടോർ വാഹന,എക്സൈസ്, വിദ്യാഭ്യാസം എന്നീ വകുപ്പുകളുമായി സഹകരിച്ച് അപകട മേഖലകളിലും ജില്ലയിലെ സ്കൂൾ കോളേജ് കലാലയങ്ങളിലും വിപുലമായ റോഡ് സുരക്ഷ ബോധവൽക്കരണവും ലഹരി നിർമാർജ്ജന കർമ്മപരിപാടികളും വരും നാളുകളിൽ നടത്താൻ റോഡ് ആക്സിഡന്റ് ആക് ഷൻ ഫോറം തൃശൂർ ജില്ല കൺവെൻഷൻ തീരുമാനിച്ചു. റാഫ് സംസ്ഥാന പ്രസിഡണ്ട് ഡോ. കെ എം അബ്ദു പരിപാടി ഉദ്ഘാടനം ചെയ്തു. റോഡുകൾക്ക് താങ്ങാനാവുന്നതിലേറെ വാഹനങ്ങളുള്ള സാഹചര്യത്തിൽ ഒരു പുതിയ റോഡ് സംസ്കാരം രൂപപ്പെടണമെന്ന് അദ്ദേഹം പറഞ്ഞു. തൃശ്ശൂർ സാവിത്രി കഫെ ഹാളിൽ നടന്ന ജില്ലാതല കൺവെൻഷനിൽ കെ ടി പിയൂഷ് അധ്യക്ഷനായിരുന്നു. സംസ്ഥാന വൈസ് പ്രസിഡണ്ട് ടിഐകെ മൊയ്തു മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. റിട്ടയേർഡ് പോലീസ് സബ് ഇൻസ്പെക്ടർ കെ എ ഡേവിസ് ജില്ലാ പ്രസിഡണ്ടും കെ തവരാജ് ജനറൽ സെക്രട്ടറിയായും റാഫ് തൃശൂർ ജില്ലാ കമ്മിറ്റി പുനഃസംഘടിപ്പിച്ചു . വനിതാ ഫോറം ജില്ലാ പ്രസിഡണ്ടായി നിമ്മി റപ്പായി...
തിരൂരങ്ങാടി : മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ മതിയായ ക്ലാസ് മുറികൾ ഇല്ലാത്തതിനാൽ വിദ്യാർത്ഥികളും അദ്ധ്യാപകരും ഏറെ പ്രയാസത്തിലാണന്ന് കാണിച്ച് ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് സംസ്ഥാന വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നൽകികഷ്‌ടിച്ച് 40 കുട്ടികൾക്ക് ഇരിക്കാൻ സൗകര്യമുള്ള ക്ലാസ് മുറിയിൽ ഇപ്പോൾ ഇരിക്കുന്നത് 60 കുട്ടികളാണ്. മുറി സൗകര്യമില്ലാത്തതിനാൽ ലൈബ്രറിയും ലാബും ക്ലാസ് മുറിയാക്കി പഠനം നടത്തുകയാണ് ഇവിടെ. കുട്ടികൾ ഞെങ്ങി ഞെരുങ്ങി ഇരുന്നാണ് പഠനം നടത്തുന്നത്. സ്റ്റേജും ലാബും ക്ലാസ് മുറിയാക്കി കഴി ഞ്ഞപ്പോൾ ബാക്കിയുണ്ടായിരു ന്നത് ലൈബ്രറിയും സെമിനാർ ഹാളുമായിരുന്നു. ഒടുവിൽ അതും ക്ലാസ് മുറിയാക്കി മാറ്റേണ്ടി വന്നു. സ്‌കൂളിൽ ഹയർ സെക്കൻഡറിയിൽ13 ബാച്ചുകളാണുളളത്. ഇതിന് 26 ക്ലാസ് മുറികളാണ് വേണ്ടത്. എന്നാൽ ഇവിടെ 21ക്ലാസ് മുറികളാണുള്ളത്. കഴിഞ്ഞ വർഷം 2 അഡീഷനൽ...
തൃശൂർ: ബസ്സിൽ കയറുമ്പോൾ കോളേജ് വിദ്യാർത്ഥിയോട് അപമര്യാദയായി പെരുമാറിയ ബസ് കണ്ടക്ടർ അറസ്റ്റിൽ. തൃപ്രയാർ – അഴീക്കോട് റൂട്ടിൽ ഓടുന്ന ഷാജി ബസിലെ കണ്ടക്ടർ എസ്.എൻ പുരം പടിഞ്ഞാറെ വെമ്പല്ലൂർ സ്വദേശി കൊട്ടേക്കാട് വീട്ടിൽ അനീഷ് (28) നെയാണ് വലപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാവിലെ കോളേജിൽ പോകുന്നതിനായി നാട്ടിക ഫിഷറീസ് സ്കൂളിന് സമീപത്തുള്ള ബസ് സ്റ്റോപ്പിൽ നിന്നും കയറിയ വിദ്യാർത്ഥിയോട് ബസിലെ കണ്ടക്ടർ അപമര്യാദയായി പെരുമാറുകയായിരുന്നു. തുടർന്ന് വിദ്യാർത്ഥി നൽകിയ പരാതിയിൽ വലപ്പാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സംഭവത്തിൽ ഉൾപ്പെട്ട ബസും പൊലീസ് പിടിച്ചെടുത്തു. അനീഷ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗിക അതിക്രമം ചെയ്ത കേസിലും, ലഹളയുണ്ടാക്കാൻ ശ്രമിച്ച കേസിലും, മനുഷ്യജീവന് അപകടം വരത്തക്ക വിധം വാഹനമോടിച്ച കേസിലും പ്രതിയാണ്. തൃശ്ശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബികൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ വലപ്പാട് ...
സൗദി അറേബ്യ: ജിസാൻ ആര്‍ദയിൽ ജോലി ചെയ്യുന്ന മലപ്പുറം ജില്ലയിലെ വേങ്ങര വലിയോറ ചിനക്കൽ സ്വദേശി പരേതനായ മൂഴിക്കല്‍ മൊയ്തീൻ എന്നവരുടെ മകൻ അബ്ദുൽ മജീദ് (46 വയസ്സ്) ജിസാൻ പ്രിൻസ് മുഹമ്മദ് ബിൻ നാസർ ഹോസ്പിറ്റലിൽ വെച്ച് ഹൃദയാഘാതം മൂലം മരണപ്പെട്ടു .
ജിസാനിൽ മറവ് ചെയ്യുന്നതിന് വേണ്ട നടപടിക്രമങ്ങൾക്ക് മജീദിന്റ സഹോദരൻ സിറാജും കെഎംസിസി വെൽഫെയർ വിങ്ങും രംഗത്തുണ്ട്....
വിദേശ ജോലി എന്ന സ്വപ്‌നം സാക്ഷാത്കരിക്കുന്നതിന് സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ സഹായിക്കുന്നതിനുളള വായ്പാ ധനസഹായപദ്ധതിയായ നോര്‍ക്ക ശുഭയാത്ര പദ്ധതിയുടെ ഭാഗമായി കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷനും. ഇതിനായുളള കരാര്‍ വനിതാ വികസന കോര്‍പ്പറേഷന്‍ ചെയര്‍പേഴ്സണ്‍ കെ.സി റോസക്കുട്ടിയുടെ സാന്നിധ്യത്തില്‍ നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരിയും വനിതാ വികസന കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടര്‍ ബിന്ദു വി. സി യും കൈമാറി. വിദേശയാത്രയ്ക്കൊരുങ്ങുന്ന വനിതകള്‍ പലപ്പോഴും പലിശക്കാരുടെ സാമ്പത്തിക ചൂഷണത്തിന് വിധേയരാകാറുണ്ട്. ഇതില്‍ നിന്നുളള മോചനം സാധ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് കെ.സി റോസക്കുട്ടി പറഞ്ഞു. തൈക്കാട് നോര്‍ക്ക സെന്ററില്‍ നടന്ന ചടങ്ങില്‍ നോര്‍ക്ക റൂട്ട്സില്‍ നിന്നും ജനറല്‍ മാനേജര്‍ റ്റി രശ്മി റിക്രൂട്ട്മെന്റ് മാനേജര്‍ പ്രകാശ് പി ജോസഫ്, ഹോം ഒതന്റിക്കേ...
കണ്ണൂർ പരിയാരത്ത് എട്ടാം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കിയത് പരീക്ഷയിൽ മാര്‍ക്ക് കുറഞ്ഞതിലെ മനോവിഷമം കാരണമെന്ന് പൊലീസ്. ഞായറാഴ്ച്ച വൈകീട്ടാണ് പിലാത്തറ മേരിമാത സ്‌ക്കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ത്ഥി അജുല്‍രാജിനെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പന്ത്രണ്ടുകാരനായ അജുല്‍രാജ് പിലാത്തറ സ്വദേശി രാജേഷിന്റയും വിജിനയുടെയും മകനാണ് . മാര്‍ക്ക് കുറഞ്ഞതിൽ കുട്ടി വീട്ടിൽ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. സംഭവത്തിൽ പരിയാരം പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു....
ട്രെയിനിലെ റിസർവേഷൻ കോച്ചില്‍ നിന്നും യാത്രക്കാരന്റെ സ്വർണ മോതിരവും മൊബൈല്‍ ഫോണും ഉള്‍പ്പെടെയുള്ള ബാഗ് കവർന്ന കേസില്‍ പ്രതിയെ റെയില്‍വെ പൊലീസ് പിടികൂടി. മലപ്പുറം തിരൂരങ്ങാടി സ്വദേശി കെ.സാക്കിർ(28) ആണ് പിടിയിലായത്. ജൂലായ് 31ന് മുരുഡേശ്വർ-കാച്ചിഗുഡ എക്സ്പ്രസില്‍ യാത്ര ചെയ്ത ആലപ്പുഴ സ്വദേശിയുടെ ബാഗാണ് മോഷ്ടിച്ചത്. ഒരു പവൻ ആഭരണം, വെള്ളി മോതിരം, മൊബൈല്‍ ഫോണ്‍ എന്നിവ കണ്ടെടുത്തു. റെയില്‍വെ പൊലീസ് എസ്.ഐ അനില്‍ മാത്യു, എ.എസ്.ഐ ഗോകുല്‍ദാസ്, സീനിയർ സിവില്‍ ഓഫീസർമാരായ സുഗീർത്ഥകുമാർ, എം.ജി.അബ്ദുള്‍ മജീദ്, ശശിനാരായണൻ, ടി.സി.സുരേഷ് എന്നിവരാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്....
കോഴിക്കോട്: ലഹരി ഇടപാട് നടത്തുന്നുണ്ടെന്ന് രഹസ്യ വിവരത്തെ തുടർന്ന് പരിശോധനയ്ക്കെത്തിയ പൊലീസിനെ ആക്രമിച്ച യുവാവ് പിടിയിൽ. പതിമംഗലം സ്വദേശി പി കെ ബുജൈറിനെയാണ് കുന്ദമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തത്. ആക്രമണത്തിൽ കുന്ദമംഗലം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ശ്രീജിത്തിന് പരിക്കേറ്റു. യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിന്റെ സഹോദരനാണ് പിടിയിലായ ബുജൈർ. ലഹരി ഇടപാട് നടത്തുന്നുണ്ടെന്ന് രഹസ്യ വിവരത്തെ തുടർന്ന് ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ചോദ്യം ചെയ്യുന്നതിനിടെയാണ് ബുജൈര്‍ പൊലീസിനെ ആക്രമിച്ചത്. ബുജൈറിൽ നിന്ന് ലഹരി മരുന്ന് ഉപയോഗിക്കാനുള്ള ഉപകരണങ്ങൾ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. എന്നാൽ വാഹന പരിശോധനയിലും ദേഹ പരിശോധനയിലും ലഹരിമരുന്ന് കണ്ടെത്താൻ സാധിച്ചില്ല. അതേസമയം ബുജൈറിന് ലഹരി ഇടപാടില്‍ പങ്കുണ്ടെന്ന് മറ്റൊരു പ്രതി കുറ്റസമ്മത മൊഴി നൽകിയതായി റിപ്പോർട്ടുണ്ട്. മയക്കുമരുന്ന് വില്‍പ്പന നടത്തിയതിന് പൊലീസ് അറസ്...
പെരിന്തല്‍മണ്ണയില്‍ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയതായി പരാതി. ദമ്ബതികള്‍ അടക്കം ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ജയിലിലുള്ള ഭർത്താവിന് ജാമ്യം എടുത്തുനല്‍കാം എന്ന് പറഞ്ഞ് യുവതിയെ ലോഡ്ജില്‍ എത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി.മണ്ണാർക്കാട് സ്വദേശി രാമചന്ദ്രൻ, തിരൂർ സ്വദേശി റൈഹാൻ, കൊപ്പം സ്വദേശി സുലൈമാൻ, ഏലംകുളം സ്വദേശി സൈനുല്‍ ആബിദ്, പയ്യനാട് സ്വദേശി ജസീല, പള്ളിക്കല്‍ ബസാർ സ്വദേശി സനൂപ് എന്നിവരെയാണ് പെരിന്തല്‍മണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്. രാമചന്ദ്രന്റെ പെരിന്തല്‍മണ്ണയിലെ ലോഡ്ജിലെത്തിച്ചാണ് യുവതിയെ പീഡനത്തിനരയാക്കിയതെന്ന് പൊലീസ് പറഞ്ഞു. ജാമ്യത്തിന്റെ ആവശ്യത്തിനായി ഒരാളെ കാണാനുണ്ടെന്ന് പറഞ്ഞാണ് യുവതിയെ ലോഡ്ജിലെത്തിച്ചതെന്നും പൊലീസ് പറയുന്നു....
കേരള മാപ്പിള കലാ അക്കാദമി മെമ്പർഷിപ്പ് ക്യാമ്പയിൻ തിരുരങ്ങാടി ചാപ്റ്റർ സംസ്ഥാന ആക്ടിംഗ് പ്രസിഡന്റ് എ കെ. മുസ്തഫ ഉടുഘടനം ചെയ്തു. ചടങ്ങിൽ ചാപ്റ്റർ പ്രസിഡന്റ് അഷ്‌റഫ് മനരിക്കൽ അധ്യക്ഷം വഹിച്ചു സുഹ്‌റ കൊളപ്പുറം. കെ പി. നസീമ ടീച്ചർ സഹീദ് ഗ്രാമ്പു എം വി. റഷീദ് എന്നിവർ അംഗത്വം എടുത്തു. ഉസ്താദ് നല്ലവൻ മുഹമ്മദ്, തബലിസ്റ്റ് അപ്പുട്ടി മമ്പുറം, നുഹ ഖാസിം എന്നിവർ പങ്കെടുത്തു ആഗസ്റ്റ് 2 നു വൈകുന്നേരം 7 മണിക്ക് ചാപ്റ്റർ സംഗമം ചെമ്മാട് ഓഫിസിൽ സംഘടിപ്പിക്കും...
വളാഞ്ചേരിയില്‍ ബസിനുള്ളില്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ചശേഷം ഇറങ്ങി ഓടിയ പ്രതിയെ പിടികൂടി പൊലീസ്. കുറ്റിപ്പുറം തൃക്കണാപുരം സ്വദേശി ഷക്കീറിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ബസില്‍ മോശം അനുഭവം ഉണ്ടായെന്ന് കണ്ടക്ടറോട് പറഞ്ഞിട്ടും കണ്ടക്ടർ അതില്‍ ഇടപെട്ടില്ലെന്ന് പരാതിക്കാരിയായ പെണ്‍കുട്ടി പറഞ്ഞു.കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് സംഭവം. ബസില്‍ വെച്ച് ഷക്കീർ പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. ഉപദ്രവം സഹിക്കാതെ പെണ്‍കുട്ടി ബഹളം വച്ചതോടെ ബസിലെ കണ്ടക്ടര്‍ ഇയാളെ പിറകിലെ സീറ്റില്‍ കൊണ്ടുപോയി ഇരുത്തി. അടുത്ത സ്റ്റോപ്പ് എത്തിയതോടെ ഉപദ്രവിക്കാൻ ശ്രമിച്ച ആള്‍ ബസില്‍ നിന്ന് ഇറങ്ങി രക്ഷപ്പെടുകയായിരുന്നു. തന്നെ സഹായിക്കേണ്ട ബസ് ജീവനക്കാര്‍ അത് ചെയ്യാതെ പ്രതിക്ക് രക്ഷപ്പെടാനാണ് അവസരമുണ്ടാക്കിയതെന്ന് പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു.വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ കേസെടുത്ത വളാഞ്ചേരി പൊലീസ് രണ്ട് ദിവസത്തെ ...
ഗാന്ധിക്കുന്ന്: വെൽഫെയർ പാർട്ടി ഗാന്ധിക്കുന്ന് യൂണിറ്റ് പ്രതിഭാ സംഗമവും അവാർഡ് ദാനവും നടത്തി. പ്രദേശത്ത് നിന്ന് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കാണ് സ്വീകരണം നൽകിയത്. പാർട്ടി ജില്ലാ സെക്രട്ടറി കെ. എം. എ. ഹമീദ് മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡണ്ട് ബഷീർ പുല്ലമ്പലവൻ അധ്യക്ഷനായിരുന്നു. മണ്ഡലം പ്രസിഡണ്ട് പി. പി. കുഞ്ഞാലി മാസ്റ്റർ, പനക്കൽ സക്കരിയ , അബ്ദുസ്സലാം .ഇ.വി , മുൻ മെമ്പർ ടി പി നസീമ എന്നിവർ സംസാരിച്ചു. റിഫാ സുബൈർ.പി , ദുഹാ സക്കരിയ്യ , നിഹാല പി കെ , ഫാത്തിമ സഹ് ല .എ. കെ, അസ്ന പർവിൻ, ഇ. വി, അഫ്രീൻ മിർഷ പി , ഷെബിൻ മുഹമ്മദ്, ഇഷാൻ നൗഫൽ, ഷഹീൻ മുഹമ്മദ്. പി.കെ, അംന ഷെറിൻ.പി എന്നിവർ അവാർഡ് ഏറ്റുവാങ്ങി....