Thursday, January 22News That Matters

Author: admin

സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ പ്രതി അറസ്റ്റില്‍.

CRIME NEWS
കോഴിക്കോട് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ പ്രതി അറസ്റ്റില്‍. പാറക്കല്‍ സ്വദേശി സജിത്തിനെ (32) ആണ് അറസ്റ്റ് ചെയ്തത്. ജൂണ്‍ ഏഴിനാണ് കേസിന് ആസ്പദമായ സംഭവം. പതിനാലുകാരിയെ വഴിയില്‍ തടഞ്ഞുവെച്ചാണ് പ്രതി ലൈംഗികാതിക്രമം നടത്തിയത്. പിതാവിന്‌റെ ഫോണ്‍ സുഹൃത്തിന് കൈമാറാന്‍ പോകവേ പാറക്കുളം അയ്യപ്പമഠം റോഡിലെ പാര്‍ക്കിന് സമീപം തടഞ്ഞുവെച്ച് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പോക്‌സോ കേസ് ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക...

പിലാത്തോട്ടം ഗോവിന്ദൻ കുട്ടി നായർ അന്തരിച്ചു

MARANAM
വേങ്ങര : ഊരകം പുത്തൻപീടിക പിലാത്തോട്ടം ഊരകം ഹെൽത്ത് സെൻ്ററിലെ മുൻ ജീവനക്കാരൻ ഗോവിന്ദൻ കുട്ടി നായർ (76) എന്നവർ അന്തരിച്ചു. ഭാര്യ : രതിദേവി (Late) മകൻ : അഭിലാഷ് ഗോവിന്ദ്. സംസ്കാരം ഉച്ചക്ക് 1 മണിക്ക് വീട്ടുവളപ്പിൽ നടക്കും. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

കൈകുഞ്ഞിനെ ഒന്നര ലക്ഷത്തിന് വിറ്റ സംഭവം; അമ്മയുള്‍പ്പെടെ അഞ്ച് പ്രതികള്‍ റിമാന്‍ഡില്‍

CRIME NEWS
തിരൂരില് ഒന്പത് മാസം പ്രായമായ കുഞ്ഞിനെ ഒന്നരലക്ഷം രൂപയ്ക്ക് വിറ്റ കേസില് അമ്മയുള്പ്പെടെ അഞ്ച് പ്രതികളും റിമാന്ഡിൽ. തമിഴ്നാട് സ്വദേശികളായ കുട്ടിയുടെ മാതാവ് കീര്ത്തന (24), രണ്ടാം ഭര്ത്താവ് ശിവ (24), കുട്ടിയെ വാങ്ങിയ ആദി ലക്ഷ്മി (40), ഇടനിലക്കാരായി നിന്ന സെന്തില് കുമാര് (49), ഭാര്യ പ്രേമലത (45) എന്നിവരെയാണ് റിമാന്ഡ് ചെയ്തത്. രഹസ്യ വിവരത്തെ തുടര്ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള് പിടിയിലായത്.തിരൂര് കോട്ട് സ്കൂളിന് പിറകുവശത്തെ ക്വാര്ട്ടേഴ്സിലാണ് കീര്ത്തനയും, രണ്ടാം ഭര്ത്താവും താമസിക്കുന്നത്. കോഴിക്കോട് താമസിക്കുന്ന തമിഴ്നാട് സ്വദേശികളായ ദമ്ബതികള്ക്കാണ് പ്രതികള് കുട്ടിയെ വിറ്റത്. കുട്ടിയെ കാണാനില്ലെന്ന് നാട്ടുകാര് ചോദിച്ചപ്പോള് മാതാപിതാക്കള് വ്യക്തമായ മറുപടി നല്കിയിരുന്നില്ല. തുടര്ന്ന് നാട്ടുകാര് നല്കിയ പരാതിയിലാണ് പൊലിസെത്തി അന്വേഷണം ആരംഭിച്ചത്. തുടക്കത്തില് ചോദ്യം ചെയ്യലിനോട് ദമ്ബതികള് കൃത്...

വായനയും ജീവിതവും സംവാദം സംഘടിപ്പിച്ചു

TIRURANGADI
വായനദിനത്തിന്റെ ഭാഗമായി ചെട്ടിയാൻകിണർ ഗവ. ഹൈസ്കൂളിൽ വായനയും ജീവിതവും എന്ന വിഷയത്തിൽ വിദ്യാർത്ഥികൾക്കായി സംവാദം സംഘടിപ്പിച്ചു. എഴുത്തുകാരിയും അധ്യാപികയുമായ ഡോ. ബിന്ദു നരവത്ത് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ പി. പ്രസാദ് അധ്യക്ഷത വഹിച്ചു. അധ്യാപകരായ അസൈനാർ എടരിക്കോട്, അനിൽകുമാർ എ.ബി., ധനേഷ് സി., ശിഹാബുദീൻ കാവപ്പുര, സറീന തിരുനിലത്ത്, മേഖ രാമകൃഷ്ണൻ, രൺജിത്ത് എൻ.വി. എന്നിവർ സംസാരിച്ചു. വായന മാസാചരണത്തിന്റെ ഭാഗമായി ജൂലൈ 16 വരെ നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളാണ് വിദ്യാലയത്തിൽ ആസൂത്രണം ചെയ്തിട്ടുള്ളത്. വായനദിന സന്ദേശം, ഇഷ്ടപുസ്തകം (ആസ്വാദനക്കുറിപ്പ് തയാറാക്കൽ), പദപ്രശ്നം, സ്കൂൾ ലൈബ്രറിയിലെ കൂടുതൽ പുസ്തകം വായിച്ച കുട്ടികൾക്ക് ആദരം, വായനമൂല ആരംഭം, അമ്മ വായന, വായന മത്സരം, ക്വിസ് മത്സരം, എഴുത്തുകാരുമായി അഭിമുഖം, വാർത്ത വായന മത്സരം, ക്ലാസ് ലൈബ്രറി തയാറാക്കൽ, ഗണിത ക്വിസ് തുടങ്ങിയ പരിപാടികൾ തുടർന്നുള്ള ദിവ...

കൂട്ടുകാരോടൊപ്പം കുളത്തിൽ നീന്താനിറങ്ങിയ 14 കാരന് ദാരുണാന്ത്യം

KOZHIKODE, LOCAL NEWS
കോഴിക്കോട് വടകര താഴെങ്ങാടി ചിറക്കൽ കുളത്തിൽ 14 കാരൻ മുങ്ങി മരിച്ചു. താഴെങ്ങാടി ചേരാൻ വിട അസ്ലമിന്റെ മകൻ സഹൽ ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു അപകടം. കൂട്ടുകാരനോടൊപ്പം ചിറക്കൽ കുളത്തിൽ നീന്താനെത്തിയതായിരുന്നു സഹൽ. നീന്തുന്നതിനിടയിൽ മുങ്ങി പോയി. നാട്ടുകാർ നടത്തിയ തിരച്ചിലിൽ കുട്ടിയെ പുറത്തെടുത്തു. ഉടന്‍ തന്നെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക...

ആണ്‍ സുഹൃത്തിനോട് സംസാരിച്ചതിന് ആള്‍ക്കൂട്ട വിചാരണ: യുവതി ജീവനൊടുക്കി

CRIME NEWS
പിണറായി കായലോട് പറമ്ബായിയില്‍ ആണ്‍സുഹൃത്തിനോട് സംസാരിച്ചതിന് ആള്‍ക്കൂട്ട വിചാരണ ചെയ്ത സംഭവത്തില്‍ യുവതി ജീവനൊടുക്കിയത് മനംനൊന്തെന്ന് പൊലീസ്. റസീന മൻസിലില്‍ റസീനയെയാണ് (40) ചൊവ്വാഴ്ച വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മൂന്ന് പേരെ റിമാൻഡ് ചെയ്തു. പറമ്ബായി സ്വദേശികളായ എം.സി. മൻസിലില്‍ വി.സി. മുബഷീർ (28), കണിയാന്റെ വളപ്പില്‍ കെ.എ. ഫൈസല്‍ (34), കൂടത്താൻകണ്ടി ഹൗസില്‍ വി.കെ. റഫ്നാസ് (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ആത്മഹത്യക്കുറിപ്പില്‍നിന്ന് കിട്ടിയ സൂചനയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇവർ എസ്ഡിപിഐ പ്രവർത്തകരാണെന്ന് പൊലീസ് അറിയിച്ചു.ഞായറാഴ്ച വൈകീട്ട് മൂന്നോടെ കായലോട് അച്ചങ്കര പള്ളിക്കു സമീപം കാറിനരികില്‍ റസീന സുഹൃത്തിനോട് സംസാരിച്ചുനില്‍ക്കുന്നത് അറസ്റ്റിലായവർ ഉള്‍പ്പെടെയുള്ള സംഘം ചോദ്യം ചെയ്തു. യുവതിയെ വീട്ടിലേക്ക് പറഞ്ഞയച്ചശേഷം മയ്യില്‍ സ്വദേ...

കനത്ത കാറ്റും മഴയും; സ്‌കൂളിന്റെ മേൽക്കൂര തകർന്ന് താഴെ വീണു

MALAPPURAM
മലപ്പുറം: കനത്ത കാറ്റിലും മഴയിലും സ്‌കൂളിന്റെ മേൽക്കൂര തകർന്ന് താഴെ വീണു. മലപ്പുറം പെരിന്തൽമണ്ണ ആലിപ്പറമ്പ് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ കെട്ടിടത്തിന്റെ മേൽക്കുരയാണ് തകർന്നത്. ചൊവ്വാഴ്ച വൈകീട്ട് 6.45നാണ് സംഭവം. മുന്നാം നിലയിലെ മേൽക്കൂരയുടെ ഷീറ്റിന്റെ പകുതി ഭാഗവും കാറ്റിൽ തകർന്ന് താഴെ വീഴുകയായിരുന്നു. ജില്ലാ പഞ്ചായത്തിന്റെ ഫണ്ടിൽ നിന്ന് നിർമിച്ച നാല് ക്ലാസ് മുറികളുള്ള കെട്ടിടത്തിന്റെ രണ്ടു ക്ലാസ് മുറികളുടെ ആസ്ബറ്റോസ് ഷീറ്റിട്ട മേൽക്കൂരയാണ് കാറ്റിൽ തകർന്നത്. മേൽക്കൂര തകർന്നത് പകൽ സമയത്തല്ലാതിരുന്നതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. കെട്ടിടം പുനർനിർമിച്ച് ക്ലാസ് ആരംഭിക്കണമെങ്കിൽ വൈകുമെന്നും അതുവരെ ഹൈസ്‌കൂൾ വിഭാഗത്തിലെ രണ്ടു ക്ലാസ് മുറികൾ താൽക്കാലികമായി ഒരുക്കുമെന്നും സ്‌കൂൾ അധികൃതർ അറിയിച്ചിട്ടുണ്ട്. പൊളിഞ്ഞു വീണ ബ്ലോക്കിന് ഈ വർഷം ഫിറ്റ്നസ് ലഭിച്ചതാണ്. ഇത് പുതുക്കി നിർമിച്ച് ഷീറ്റിട്ടാൽ മാത്രമേ ക്...

മലപ്പുറം കലക്ട്രേറ്റിലെ സാമൂഹിക നീതി ഓഫീസിൽ പെരുമ്പാമ്പിൻ കുഞ്ഞ്.

MALAPPURAM
മലപ്പുറം: കലക്ടറേറ്റിലെ ജില്ലാ സാമൂഹിക നീതി ഓഫിസിനകത്തെ ശുചിമുറിയിൽ പെരുമ്പാമ്പിന്‍റെ കുഞ്ഞിനെ കണ്ടെത്തി. ബുധനാഴ്ച രാവിലെ ഓഫിസിലെത്തിയ ജീവനക്കാരനാണ് ശുചിമുറിക്കകത്ത് ഓടിട്ട മേൽക്കൂരയിൽ പാമ്പിനെ കണ്ടത്. ഇതോടെ വനം വകുപ്പ് സ്‌നേക്ക് റെസ്‌ക്യുവറെ വിവരം അറിയിച്ചു. എന്നാൽ സ്‌നേക്ക് റെസ്‌ക്യൂവർ എത്താൻ വൈകിയതോടെ ഓഫിസിലെ ക്ലർക്ക് കെ സി അബുബക്കർ പെരുമ്പാമ്പിൻ കുഞ്ഞിനെ പിടികൂടി കുപ്പിയിലാക്കി. പിന്നീടെത്തിയ വനം വകുപ്പ് സ്‌നേക്ക് റെസ്‌ക്യൂവർക്ക് പാമ്പിൻകുഞ്ഞിനെ കൈമാറി. പഴയ ഓടിട്ട കെട്ടിടത്തിൽ പ്രവൃത്തിക്കുന്ന ഓഫീസിന് ചുറ്റും അടിക്കാട് വളർന്നിട്ടുണ്ട്. ഓഫിസിനോട് ചേർന്ന് മരങ്ങളുമുണ്ട്. നേരത്തെ വേനൽ കാലത്ത് ഓഫിസിൽ പുഴു ശല്യമുണ്ടായിരുന്നു. ഫയലുകളിലടക്കം പുഴുക്കൾ നിറഞ്ഞിരുന്നു. 2025 മാർച്ചിൽ ഓഫിസ് പരിസരത്തു നിന്ന് ആളുകൾക്ക് തെരുവുനായുടെ കടിയുമേറ്റിരുന്നു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ...

ശക്തമായ മഴയില്‍ വീട്ടുമുറ്റത്തെ കിണര്‍ ഇടിഞ്ഞു താഴ്ന്നു.

MALAPPURAM
മലപ്പുറം: ശക്തമായ മഴയില്‍ വീട്ടുമുറ്റത്തെ കിണര്‍ ഇടിഞ്ഞു താഴ്ന്നു. കാളികാവ് അരിമണലിലെ തെറ്റത്ത് സുഭാഷിന്റെ വീടിനോട് ചേര്‍ന്നുള്ള കിണറാണ് ഇടിഞ്ഞത്. ആള്‍മറയും മോട്ടോറും ഉള്‍പ്പെടെ 17 റിങ്ങുകളും മണ്ണിനടിയിലായി. സമീപത്തുണ്ടായിരുന്ന കല്ലുകളും കിണറ്റില്‍ വീണടിഞ്ഞു. നിലവില്‍ വീടിന്റെ തറയും അപകട ഭീഷണിയിലാണ്.വലിയ ശബ്ദത്തോടെയാണ് കിണര്‍ ഇടിഞ്ഞത്. വലിയ ഗര്‍ത്തം രൂപപ്പെട്ട് കിണര്‍ താഴ്ന്നു പോയ നിലയിലാണുള്ളത്. കിണറിനോട് ചേര്‍ന്നുള്ള വീടിന്‍റെ നിലനിൽപ്പും ഭീഷണിയിലാണ്.നേരത്തെ മലപ്പുറം ജില്ലയിലെ വാഴക്കാട് കനത്ത മഴയിൽ കിണർ ഇടിഞ്ഞു താഴ്ന്ന സംഭവമുണ്ടായി. വാഴക്കാട് മപ്രം സ്വദേശി മുഹമ്മദലിയുടെ വീട്ടിലെ കിണറാണ് ഇടിഞ്ഞത്. രാവിലെ എഴുന്നേറ്റ് മോട്ടോർ ഇട്ടു. കുറേ നേരമായിട്ടും വെള്ളം കയറിയില്ല. തുടർന്ന് ഓഫാക്കി. പോയി നോക്കിയപ്പോൾ കിണറ്റിലെ വെള്ളം ആകെ കലങ്ങിക്കിടക്കുകയായിരുന്നു. എന്തോ ശബ്ദം കേട്ട് വീണ്ടും നോക്കി. നോക്...

ഉള്ളാട്ടുപറമ്പിൽ അബു ഹാജി മരണപ്പെട്ടു.

MARANAM
വേങ്ങര: അച്ചനമ്പലം സ്വദേശി ഉള്ളാട്ടുപറമ്പിൽ അബു ഹാജി (72) മരണപ്പെട്ടു. മയ്യിത്ത് നമസ്കാരം (18/06/2025) രാവിലെ 8 മണിക്ക് അച്ചനമ്പലം ജുമാ മസ്ജിദിൽ നടക്കും.

പനക്കത്ത് അഹമ്മദ് ഹാജി മരണപ്പെട്ടു.

MARANAM
കണ്ണമംഗലം : അച്ചനമ്പലം പനക്കൻ കുണ്ട് സ്വദേശി പരേതനായ പനക്കത്ത് കുഞ്ഞിപോക്കർ എന്നവരുടെ മകൻ പനക്കത്ത് അഹമ്മദ് ഹാജി (75) മരണപ്പെട്ടു. ജനാസ നമസ്കാരം ഇന്ന് വൈകിട്ട് 5.30ന് പനക്കൻ കുണ്ട് ജുമാമസ്ജിദിൽ വെച്ച് നടത്തപ്പെടും.

വോയിസ് ഓഫ് വേങ്ങര മൂന്നാം വാർഷികം ആഘോഷിച്ചു

VENGARA
വേങ്ങരയിലെ ജീവകാരുണ്യ കലാ സാമൂഹിക സാംസ്‌കാരിക മേഖലകളില്‍ നിറഞ്ഞു നില്‍ക്കുന്ന വോയിസ് ഓഫ് വേങ്ങരയുടെ മൂന്നാം വാര്‍ഷികം ജീവകാരുണ്യ പ്രവര്‍ത്തകന്‍ നാസര്‍ മാനു ഉദ്ഘാടനം ചെയ്തു. അജ്മല്‍ പുല്ലമ്പലവന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ വേങ്ങരയിലെ പല പ്രമുഖരും പങ്കെടുത്തു. പാലിയേറ്റീവ് പ്രസിഡണ്ട് പുല്ലമ്പലവന്‍ ഹംസ ഹാജി, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി കെ പൂച്ചിയാപ്പു, വ്യാപാരി വ്യവസായി പ്രസിഡണ്ട് അസീസ് ഹാജി, സെക്രട്ടറി സൈനുദ്ദീന്‍ ഹാജി, ടി കെ ബാവ, സബാഹ് കുണ്ടുപുഴക്കല്‍, മുസ്തഫ തോട്ടശ്ശേരി, പറങ്ങോടത്ത് മജീദ് മാസ്റ്റര്‍, അഡ്മിന്‍ ഇ വി അബ്ദുല്‍ അസീസ് എന്ന കുഞ്ഞാപ്പു, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. കാപ്പന്‍ മുസ്തഫ സ്വാഗതവും യുകെ സെയ്തലവി ഹാജി നന്ദിയും രേഖപ്പെടുത്തി. എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കുട്ടികളെയും എംബിബിഎസ് ഉന്നത മാര്‍ക്ക് നേടിയ ഡോക്ടര്‍ ഫിദ കാപ്പനെയും യോഗം ആദ...

മംഗളൂരുവില്‍ കാര്‍ ഡിവൈഡറിലിടിച്ച്‌ മലപ്പുറം സ്വദേശി മരിച്ചു.

Accident
മംഗളൂരുവില്‍ നഗരത്തിനടുത്ത് ദേശീയപാതയില്‍ കാർ ഡിവൈഡറില്‍ ഇടിച്ചുമറിഞ്ഞ് മലയാളി യുവാവ് മരിച്ചു. മലപ്പുറം അരീക്കോട് താഴെ കൊഴക്കോട്ടൂർ എം.പി. ഹൗസില്‍ അബ്ദുല്‍ കബീറിന്റെ മകൻ മുഹമ്മദ് അമല്‍ (28) ആണ് മരിച്ചത്. സുഹൃത്തുമായി യാത്ര ചെയ്യുന്നതിനിടെ നന്തൂർ താരത്തോട്ടയില്‍ തിങ്കളാഴ്ച രാത്രി 11.40-നാണ് അപകടം. ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അമലിനെ രക്ഷിക്കാനായില്ല. കാറിലുണ്ടായിരുന്ന ആലപ്പുഴ സ്വദേശി ഫർസാന നാസർ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു.യേനപ്പോയ കോളേജില്‍ ഫിസിയോതെറാപ്പി പഠനം പൂർത്തിയാക്കിയശേഷം മറ്റൊരു സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ഫിസിയോ തെറാപ്പിസ്റ്റ് ആയി ജോലിചെയ്യുകയായിരുന്നു . ബന്ധുക്കളെത്തി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. കാർ അപകടം നടന്നശേഷം തൊട്ടുപിന്നാലെ വന്ന ലോറി പെട്ടെന്ന് ബ്രേക്കിട്ടത്തോടെ നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞു. ലോറിയിലെ ആർക്കും പരിക്കില്ല. കദ്രി ട്രാഫിക് പോലീസ് കേസെട...

തിരൂരില്‍ 9 മാസം പ്രായമുള്ള കുഞ്ഞിനെ ഒന്നര ലക്ഷം രൂപക്ക് വിറ്റു

MALAPPURAM
തിരൂരില്‍ 9 മാസം പ്രായമായ കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമം. മാതാപിതാക്കള്‍ ഒന്നര ലക്ഷം രൂപയ്ക്കാണ് കുഞ്ഞിനെ വിറ്റത്. കുഞ്ഞിനെ വിറ്റതും വാങ്ങിയതും തമിഴ്‌നാട് സ്വദേശികളാണ്. കുഞ്ഞിനെ തിരൂര്‍ പൊലീസ് രക്ഷിച്ചു. കുഞ്ഞിന്റെ അമ്മ കീര്‍ത്തന, രണ്ടാനച്ഛന്‍ ശിവ, കുട്ടിയെ വാങ്ങിയ ആദി ലക്ഷ്മി, ഇട നിലക്കാരായ ശെന്തില്‍ കുമാര്‍, പ്രേമലത എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. വളര്‍ത്തുക എന്ന ഉദ്ദേശത്തോടെയാണ് കുഞ്ഞിനെ വാങ്ങിയതെന്ന് തമിഴ്‌നാട് സ്വദേശികള്‍ അറിയിച്ചു. കുഞ്ഞിനെ വാങ്ങിയവരും വിറ്റവരും കേരളത്തിലാണ് ജോലി ചെയ്ത് വരുന്നത്. തിരൂരിലെ ഒരു വാടക ക്വാട്ടേഴ്‌സിലാണ് കുട്ടിയുടെ അമ്മയും രണ്ടാനച്ഛനും താമസിക്കുന്നത്. കുട്ടിയെ കുറേ നേരമായി കാണാനില്ലെന്ന് ഇവര്‍ക്കൊപ്പം ക്വാട്ടേഴ്‌സില്‍ താമസിക്കുന്നവരാണ് തിരൂര്‍ പൊലീസിനെ അറിയിച്ചത്. പിന്നീട് കുട്ടിയുടെ മാതാപിതാക്കള്‍ തന്നെയാണ് പൊലീസിനോട് കുട്ടിയെ വിറ്റെന്ന സത്യം വെളിപ്പെടുത്തു...

എ ആർ നഗർ സഹോദരനുമായി നടന്ന തര്‍ക്കത്തിനിടെ അധ്യാപകന്‍ കുഴഞ്ഞു വീണു മരിച്ചു.

VENGARA
എ.ആര്‍. നഗര്‍: കിണറിന് മുകളില്‍ ഷീറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സഹോദരനുമായി നടന്ന തര്‍ക്കത്തിനിടെ അധ്യാപകന്‍ കുഴഞ്ഞു വീണു മരിച്ചു. കുന്നുംപുറം എ.ആര്‍. നഗര്‍ അരീത്തോട് പാലന്തറ പൂക്കോടന്‍ അയ്യപ്പന്‍ (59) എന്ന റിട്ട. അധ്യാപകനാണ് മരിച്ചത്. മരണവുമായി ബന്ധപ്പെട്ട് സഹോദരന്‍ ബാബു (47)വിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകുന്നേരം 6.30-നാണ് സംഭവം. അയ്യപ്പനെ വീടിന് സമീപം കുഴഞ്ഞുവീണ് നിലയില്‍ കണ്ടെത്തുകയായിരുന്നു. കിണറിന് മുകളില്‍ ഷീറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് അയ്യപ്പനും സഹോദരന്‍ ബാബുവും തമ്മില്‍ തര്‍ക്കങ്ങളുണ്ടായിരുന്നതായി പൊലീസ് വിശദമാക്കുന്നു. ഈ തര്‍ക്കത്തെത്തുടര്‍ന്ന് ബാബു അയ്യപ്പനെ മര്‍ദിക്കുകയും, ഇതിനു പിന്നാലെ അയ്യപ്പൻകുഴഞ്ഞു വീഴുകയുമായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മര്‍ദനവിവരം പുറത്തുവന്നത്. സ്വത്തുതര്‍ക്കവുമായി ബന്ധപ്പെട്ട് അയ്യപ്പനും ബാബുവും വീടിനു സമീപം വച്ചും...

കവർച്ച, അടിപിടി, വീടുകയറി ആക്രമണം, തൃശൂരിൽ രണ്ട് യുവതികൾക്കെതിരെ കാപ്പ ചുമത്തി.

CRIME NEWS
തൃശൂർ: വലപ്പാട് നിരവധി കേസുകളിൽ പ്രതിയായ രണ്ട് യുവതികൾക്കെതിരെ കാപ്പ ചുമത്തി. കരയാമുട്ടം സ്വദേശി ചിക്കവയലിൽ വീട്ടിൽ സ്വാതി ( 28), വലപ്പാട് സ്വദേശി ഈയാനി വീട്ടിൽ ഹിമ( 25) എന്നിവരെയാണ് കാപ്പ പ്രകാരം 6 മാസക്കാലത്തേക്ക് കൊടുങ്ങല്ലൂർ ഡിവൈ എസ്പി ഓഫീസിൽ വന്ന് ഒപ്പ് വയ്ക്കുന്നതിനും ഉത്തരവായി. ഇവരെ സ്റ്റേഷനുകളിൽ വിളിച്ച് വരുത്തിയാണ് ഉത്തരവ് നടപ്പാക്കിയത്. ഹിമ, സ്വാതി എന്നിവർ വലപ്പാട് പൊലീസ് സ്റ്റേഷനിൽ ഒരു കവർച്ചക്കേസിലും, വീടുകയറി ആക്രമണം നടത്തിയ ഒരു കേസിലും, ഒരു അടിപിടിക്കേസിലും അടക്കം 3 ക്രിമിനൽ കേസുകളിലെ പ്രതികളാണ്. തൃശ്ശൂർ റൂറൽ ജില്ല പൊലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസ്. നല്കിയ ശുപാർശയിൽ തൃശൂർ റേഞ്ച് ഡി.ഐ.ജി. ഹരിശങ്കർ ഐ.പി.എസ്. ആണ് കാപ്പ പ്രകാരമുള്ള ഉത്തരവുകൾ പുറപ്പെടുവിച്ചത്. വലപ്പാട് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം.കെ. രമേഷ്, സബ് ഇൻസ്പെക്ടർ ഹരി, സിവിൽ പൊലീസ് ഓഫിസർമാരായ, ആഷിക്, സുബി സെബാസ്റ്റ്യ...

അനധികൃത മദ്യവില്‍പന; യുവാവ് അറസ്റ്റില്‍

MALAPPURAM
കൊണ്ടോട്ടി : അനധികൃതമായി വിദേശ മദ്യം വില്‍പന നടത്തിയ യുവാവ് എക്‌സൈസിന്റെ പിടിയില്‍. കുഴിമണ്ണ മുണ്ടംപറമ്ബ് മഠത്തില്‍ പുറായ് മുഹമ്മദ് ഷാഫി (34) ആണ് അറസ്റ്റിലായത്. ഇയാളില്‍ നിന്ന് 29 കുപ്പികളിലായി 14.5 ലിറ്റര്‍ മദ്യവും 5500 രൂപയും മദ്യ വില്‍പനക്ക് ഉപയോഗിച്ചിരുന്ന സ്‌കൂട്ടറും പിടിച്ചെടുത്തു.അനധികൃത മദ്യ വില്‍പന നടത്തിയതിന് നേരത്തേയും മുഹമ്മദ് ഷാഫിക്കെതിരെ എക്‌സൈസിലും പൊലീസിലും കേസുകളുണ്ട്. മലപ്പുറം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.മലപ്പുറം എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ഒ. അബ്ദുല്‍ നാസര്‍, പ്രിവന്റിവ് ഓഫിസര്‍ എന്‍. രഞ്ജിത്ത്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ സതീഷ് കുമാര്‍, പി. വിനയന്‍, പി.എസ്. സില്ല, ഡ്രൈവര്‍ കെ. അനില്‍കുമാര്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്....

മലാപ്പറമ്ബ് സെക്സ് റാക്കറ്റ് കേസ്: ഒളിവിലായിരുന്ന രണ്ട് പൊലീസുകാര്‍ പിടിയില്‍

KOZHIKODE, LOCAL NEWS
മലാപ്പറമ്ബ് സെക്സ് റാക്കറ്റ് കേസില്‍ ഒളിവിലായിരുന്ന രണ്ട് പൊലീസുകാർ കസ്റ്റഡിയില്‍. ഡ്രൈവർമാരായ ഷൈജിത്ത്, സനിത് എന്നിവരെ താമരശ്ശേരിയില്‍ നിന്നാണ് കസ്റ്റഡിയില്‍ എടുത്തത്.സെക്സ് റാക്കറ്റ് കേന്ദ്രത്തിന്റെ നടത്തിപ്പില്‍ ഇവർക്ക് മുഖ്യപങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. നടത്തിപ്പുകാരുടെ പക്കല്‍ നിന്ന് ഇവരുടെ അക്കൗണ്ടിലേക്ക് വൻതോതില്‍ പണം വന്നതായി കണ്ടെത്തിയിരുന്നു. താമരശ്ശേരി കോരങ്ങാട് വെച്ചാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. നേരത്തെ പിടിയിലായ ബിന്ദുവിനെയും മറ്റ് മൂന്ന് സ്ത്രീകളെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്തതോടെയായിരുന്നു കേസില്‍ പൊലീസുകാരുടെ പങ്ക് വെളിവായത്. അന്നുമുതല്‍ ഇവർക്കുവേണ്ടിയുള്ള അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇവർക്ക് മുന്‍കൂര്‍ ജാമ്യമെടുക്കാനുള്ള അവസരം പൊലീസ് തന്നെ ഒരുക്കി നല്‍കുകയാണെന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെയാണ് അറസ്റ്റ്. താമരശ്ശേരിയില്‍ തന്നെ ആള്‍പ്പാർപ...

അയുത ചണ്ഡികാ യാഗം രാഷ്ട്രത്തിന്റെ സംരക്ഷണത്തിന് വേണ്ടി – മഹാമണ്ഡലേശ്വര്‍ ആനന്ദവനം ഭാരതി മഹാരാജ്

MALAPPURAM
മലപ്പുറം: അയുത ചണ്ഡികാ യാഗം രാഷ്ട്രത്തിന്റെയും സമാജത്തിന്റെയും ശക്തിക്കും സംരക്ഷണത്തിനും വേണ്ടിയാണന്ന് മഹാകുംഭമേളയുടെ പരമാചാര്യനായ പരംപൂജ്യ സ്വാമി ആനന്ദവനം ഭാരതി മഹാരാജ് പറഞ്ഞു. അയുത ചണ്ഡി മഹായാഗ സമിതിയുടെ നേതൃത്വത്തില്‍ മഞ്ചേരിയില്‍ നല്‍കിയ ആദരസഭയില്‍ മുഖ്യപ്രഭക്ഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ധര്‍മ്മത്തിന്റെ ശക്തി പ്രത്യക്ഷമായി കാണിക്കേണ്ട കാലമാണിതെന്നും ദേവിമാഹാത്മ്യം എന്ന അമൃത് ഉപാസാനാ ചെയ്ത് കൊണ്ട് ശക്തി അര്‍ജ്ജിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ആസുരികതയെ ഇല്ലാതാക്കി ധര്‍മ്മബോധത്തിന്റെ ശക്തി പ്രദാനം ചെയ്യുന്ന യാഗമാണ് മഞ്ചേരിയില്‍ നടക്കാന്‍ പോകുന്നതെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. മൊടപ്പിലാപ്പള്ളി പരമേശ്വരന്‍ നമ്പൂതിരിപ്പാട് അധ്യക്ഷത വഹിച്ചു. മുള്ളമ്പാറ അമൃതാനന്ദമയി മഠം ഹാളില്‍ പ്രത്യക സജ്ജമാക്കിയ വേദിയില്‍ നടന്ന ആദര സഭയില്‍ മഹായാഗ സമിതി കാര്യാലയ ഉദ്ഘാടനവും നടന്നു. പ്രയാഗി...

പറപ്പൂർ നടന്നു കൊണ്ടിരുന്ന SSF സെക്ടർ സാഹിത്യോത്സവ് സമാപിച്ചു

VENGARA
ഇല്ലിപ്പിലാക്കൽ : രണ്ട് ദിവസങ്ങളിലായി പറപ്പൂർ ഇല്ലിപ്പിലാക്കലിൽ നടന്നു കൊണ്ടിരുന്ന എസ്എസ്എഫ് പറപ്പൂർ സെക്ടർ സാഹിത്യോത്സവ് സമാപിച്ചു. ഇല്ലിപ്പിലാക്കൽ, വടക്കുമുറി, ആലച്ചുള്ളി യൂണിറ്റുകൾ യഥാക്രമം ആദ്യ സ്ഥാനങ്ങൾ കരസ്തമാക്കി. കലാ പ്രതിഭയായി വടക്കുമുറി യൂണിറ്റിലെ ഹാമിദ് ഇയാസ്, സർഗ്ഗ പ്രതിഭയായി ഉണ്ണിയാലുങ്ങൽ യൂണിറ്റിലെ മുഹമ്മദ് യാസിർ എന്നിവരെ തിരഞ്ഞെടുക്കപ്പെട്ടു.നഗരിയിൽ ജുബൈർ സഖാഫിയുടെ നേതൃത്വത്തിൽ അബ്ദുൽ ഖാദർ ഹാജി പതാക ഉയർത്തി.ശനിയാഴ്ച്ച നടന്ന ഉദ്ഘാട സംഗമത്തിൽ കുഞ്ഞാപ്പു സഖാഫി പ്രാർത്ഥന നിർവഹിച്ചു. പറപ്പൂർ സെക്ടർ ജനറൽ സെക്രട്ടറി ശാഹിദ് സഖാഫി സ്വാഗതം അരുളി. പറപ്പൂർ സെക്ടർ പ്രിസിഡൻ്റ് ജുനൈദ് അഹ്സനിയുടെ അദ്ധ്യക്ഷതയിൽ കേരള മുസ്ലിം ജമാഅത്ത് സർക്കിൾ പ്രിസിഡൻ്റ് അബ്ദുറഹീം മുസ്ലിയാർ ഉദ്ഘാടനം ചെയ്തു, മുഖ്യാ അതി ത്ഥി പ്രശസ്ത ചിത്രാ കലാകാരൻ എം.വി.എസ് കണ്ണമംഗലം വരച്ച് കൊണ്ട് സദസ്സിന് സന്ദേശം നൽകി, എസ് എസ് ...

MTN NEWS CHANNEL

Exit mobile version