Thursday, January 22News That Matters

Author: admin

SSF ഇരിങ്ങല്ലൂർ സെക്ടർ സാഹിത്യോത്സവ് സമാപിച്ചു

VENGARA
മാട്ടനപ്പാട് : രണ്ട് ദിവസങ്ങളിലായി കുഴിപ്പുറം മാട്ടനപ്പാട് നടന്നു കൊണ്ടിരുന്ന എസ്എസ്എഫ് ഇരിങ്ങല്ലൂർ സെക്ടർ സാഹിത്യോത്സവ് സമാപിച്ചു. മാട്ടനപ്പാട്, കവല,ചീനിപ്പടി യൂണിറ്റുകൾ യഥാക്രമം ആദ്യ സ്ഥാനങ്ങൾ കരസ്തമാക്കി. കലാ പ്രതിഭയായി കുറ്റിത്തറ യൂണിറ്റിലെ അഹ്‌മദ്‌ സ്വബീഹ്, സർഗ്ഗ പ്രതിഭയായി മാട്ടനപ്പാട് യൂണിറ്റിലെ അഹ്‌മദ്‌ ശമ്മാസ് എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.ഞായറാഴ്ച്ച ഉച്ചക്ക് നടന്ന സാംസ്‌കാരിക സംഗമത്തിൽ മുസ്തഫ പി എറയ്ക്കൽ സംസാരിച്ചു. സമാപന സംഗമം കേരള മുസ്ലിം ജമാഅത്ത് മലപ്പുറം ജില്ല സെക്രട്ടറി PKM സഖാഫി ഇരിങ്ങല്ലൂർ ഉദ്ഘാടനം ചെയ്തു. എസ്എസ്എഫ് വേങ്ങര ഡിവിഷൻ സെക്രട്ടറി സഫ്‌വാൻ സഖാഫി അനുമോദന പ്രഭാഷണം നടത്തി. ഒ.കെ അബ്ദുൽ റഷീദ് ബാഖവി, സൽമാൻ സഅദി, അഷ്‌റഫ്‌ പാലാണി, അഹ്‌മദ്‌ മുനവ്വർ കുഴിപ്പുറം എന്നിവർ സംബന്ധിച്ചു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക...

മഴയിൽ വീട് തകർന്ന് വയോധിക മരിച്ചു

Accident
പാലക്കാട് മണ്ണാർക്കാട് മഴയിൽ വീട് തകർന്ന് വയോധിക മരിച്ചു. മണലടിയിൽ സ്വദേശി പാത്തുമ്മബി (80)യാണ് മരിച്ചത്. രാവിലെ 10:30 ഒടെയാണ് സംഭവം. വീടിൻ്റെ ഒരു ഭാഗം പൊളിച്ചിരുന്നു. ശക്തമായ മഴ പെയ്തതോടെ മറുവശവും വീണു. സംഭവ സമയത്ത് മകൾ ഉണ്ടായിരുന്നെങ്കിലും രക്ഷപ്പെട്ടു. ഇവർക്ക് ലൈഫ് പദ്ധതി പ്രകാരം വീടു ലഭിച്ചിരുന്നു. ഈ സാഹചര്യത്തിൽ പാത്തുമ്മാബി മറ്റൊരു വീട്ടിലേക്ക് താമസം മാറിയിരുന്നു. ഇതിൻ്റെ ഭാഗമായാണ് താമസിച്ചിരുന്ന വീട് പൊളിച്ചത്. ഈ വീടു പണി നോക്കാനായി എത്തിയപ്പോഴാണ് അപകടമുണ്ടായത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി...

ബന്ധുവീട്ടിൽ വിരുന്നിനെത്തിയ യുവാവ് കുളത്തിൽ വീണ് മരിച്ചു.

LOCAL NEWS, THRISSUR
തൃശൂർ: ബന്ധുവീട്ടിൽ വിരുന്നിനു എത്തിയ ഇടുക്കി സ്വദേശിയായ യുവാവ് കുളത്തിൽ വീണ് മരിച്ചു (Young man). ഇടുക്കി മങ്കുളം നെല്ലംകുഴി വീട്ടിൽ സണ്ണിയുടെ മകൻ ബിറ്റോ (22) ആണ് മരിച്ചത്. ഒല്ലൂരിലെ ചിയ്യാരത്തുള്ള അമ്മായിയുടെ വീട്ടിലേക്ക് വന്നപ്പോഴാണ് ബിറ്റോ അപകടത്തിൽപ്പെട്ടത്. ഞായറാഴ്ച ഉച്ചയ്ക്ക് ചിയ്യാരത്തെ കാരമുക്ക് കുളത്തിൽ ബന്ധുവിനെപ്പം കുളിക്കാൻ ഇറങ്ങിയതായിരുന്നു. വെള്ളത്തിൽ മുങ്ങി പോയ ബിറ്റോയെ അഗ്നി രക്ഷാസേന എത്തി പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അമ്മ ഷിനി. സഹോദരങ്ങൾ: ബ്രിറ്റോ, ബിൻ്റോ നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക...

ഹൃദയാഘാതം മൂലം ബഹ്റൈനില്‍ നിര്യാതനായി

GULF NEWS
പൊന്നാനി സ്വദേശി പുത്തൻ വീട്ടില്‍ ഇളയേടത്ത് മുഹമ്മദ് എന്ന മുഹമ്മദ്‌ മാറഞ്ചേരി (56) ഹൃദയാഘാതം മൂലം ബഹ്റൈനില്‍ നിര്യാതനായി. പി.സി.ഡബ്ല്യൂ.എഫ് ബഹ്‌റൈൻ കമ്മിറ്റി പ്രസിഡന്റാണ്. മനാമയിലെ ഓണ്‍ലൈൻ കണ്‍സ്ട്രക്ഷൻ എന്ന സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടരായിരുന്നു.പിതാവ്: അബ്ദു. മാതാവ്: ഫാത്തിമ. ഭാര്യ: സെമിത. മക്കള്‍: അബാദ് മുഹമ്മദ്‌, ഫായിസ് മുഹമ്മദ്‌, ഫാത്തിമ മുഹമ്മദ്‌.സഹോദരങ്ങള്‍: അബൂബക്കർ, ഉമ്മർ, അബ്ദു റഹ്മാൻ, അലി (ലേറ്റ്), ഉസ്മാൻ, കദീജ, റംല. പി.സി.ഡബ്ല്യു.എഫ് ബഹ്റൈനും കെ.എം.സി.സിയും ചേർന്ന് മയ്യിത്ത് നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടി ക്രമങ്ങള്‍ ചെയ്തു വരുന്നു....

വീട്ടമ്മയെ കൊന്ന് കുഴിച്ചിട്ടെന്ന് സംശയം; പ്രദേശവാസി കസ്റ്റഡിയില്‍

CRIME NEWS
തിരുവനന്തപുരം വെള്ളറട പനച്ചമൂട് പഞ്ചാംകുഴിയില്‍ വീട്ടമ്മയെ കൊന്ന് കുഴിച്ചിട്ടതായി സംശയം. പഞ്ചാംകുഴി സ്വദേശിയായ പ്രിയംവദ (48) യെയാണ് മൂന്നുദിവസം മുമ്പ് കാണാതായത്. പ്രിയംവദയുടെ മൃതദേഹം സമീപവീട്ടില്‍ കുഴിച്ചിട്ടതായി നാട്ടുകാര്‍ ആരോപിച്ചതാണ് സംശയത്തിന് വഴിവച്ചത്. പൊലീസ് കസ്റ്റഡിയിലെടുത്ത വിനോദ് എന്നയാള്‍ കുറ്റം സമ്മതിച്ചതായാണ് സൂചന. കശുവണ്ടി ഫാക്ടറിയിലെ തൊഴിലാളിയായിരുന്ന പ്രിയംവദ ഭര്‍ത്താവുമായി പിരിഞ്ഞാണ് താമസിച്ചിരുന്നത്. രണ്ട് പെണ്‍മക്കളുടേയും വിവാഹശേഷം പഞ്ചാംകുഴിയിലെ വീട്ടില്‍ ഇവര്‍ ഒറ്റയ്ക്കായിരുന്നു. നാട്ടുകാരുടെ ആരോപണത്തെ തുടര്‍ന്ന് വെള്ളറട പൊലീസ് സ്ഥലത്തെത്തി പരിശോധനകള്‍ നടത്തിവരികയാണ്. മൃതദേഹം കുഴിച്ചിട്ടെന്ന് സംശയിക്കുന്ന സ്ഥലത്ത് ദുരൂഹ സാഹചര്യങ്ങളില്‍ രണ്ട് പുരുഷന്മാരെ കണ്ടതായി നാട്ടുകാര്‍ ആരോപിക്കുന്നു. സഹോദരന്മാരായ വിനോദ്, സന്തോഷ് എന്നിവര്‍ക്ക് നേരെയാണ് ആരോപണങ്ങള്‍ നീണ്ടത്. ഇത് ശ്ര...

ഊരകം വി സി സ്മാരക ഗ്രന്ഥശാല സമിതി ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.

VENGARA
വേങ്ങര: ഊരകം കുറ്റാളൂർ വി.സി. സ്മാരക വായനശാല സമിതി ഊരകം പഞ്ചായത്തിലെ2 3 4 വാർഡുകളിൽ നിന്നും LSS fc, USS എന്നീ പരീക്ഷകളിൽ ഉന്നതവിജയം നേടിയവർക്കും SSLC, PLUS - 2 ഫുൾ എ പ്ലസ് നേടിയ മുഴുവൻ വിദ്യാർത്ഥികളെയും ആദരിച്ചു. ജേതാക്കളായ 34 വിദ്യാർത്ഥികളും അവരവരുടെ രക്ഷിതാക്കളും വായനശാല മെമ്പർമാരു മടക്കമുള്ളവർ പങ്കെടുത്ത അനുമോദന ചടങ്ങ്താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡൻ്റ് ശ്രീ. സംസുദ്ദീൻ കാനാഞ്ചേരി ഉദ്ഘാടനം ചെയ്തു. വായനശാലാ പ്രസിഡൻ്റ് ശ്രീ. കെ.പി.സോമൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.. ശ്രീ. യു.സുലൈമാൻ മാസ്റ്റർ, ശ്രീ.പി.പി.ചാത്തപ്പൻ, ശ്രീമതി കെ.എം. സുചിത്ര എന്നിവർ പ്രസംഗിച്ചു. വിജയികളായ എല്ലാ വിദ്യാർത്ഥികൾക്കും ട്രോഫിൾ വിതരണം ചെയ്തു. വായനശാലാ സെക്രട്ടറി ശ്രീ.ടി.പി. ശങ്കരൻ മാസ്റ്റർ സ്വാഗതവും പഞ്ചായത്ത് നേതൃസമിതി കൺവീനർ ശ്രീ. ഗിരീഷ് മാസ്റ്റർ നന്ദിയും പറഞ്ഞു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ...

അന്തരിച്ച ശ്രീ താഴത്ത് വീട്ടിൽ സുരേഷ്ബാബു അനുസ്മരണയോഗം നടത്തി

VENGARA
വേങ്ങര : അന്തരിച്ച ടി വി സുരേഷ്ബാബു അനുസ്മരണയോഗം നടത്തി. ബിജെപി കുന്നുംപുറം ഓഫീസിൽ വെച്ച് നടന്ന യോഗത്തിൽ വിവിധ ക്ഷേത്ര പ്രസ്ഥാനങ്ങളുടെ കാര്യകർത്താക്കൾ ശ്രീ ബാബുവിനെ അനുസ്മരിച്ചു കൊണ്ട് സംസാരിച്ചു. ബിജെപി യുടെ ബൂത്ത്‌ - പഞ്ചായത്ത് ചുമതല മുതൽ വേങ്ങര നിയോജക മണ്ഡലം ജനറൽ സെക്രട്ടറി തുടങ്ങിയ ചുമതലകളും സംഘപരിവാർ പ്രസ്ഥാനങ്ങളുടെ ചുമതലകളും വഹിച്ച് പ്രസ്ഥാനത്തിനു മുതൽക്കൂട്ടായിരുന്നു ടി വി ബാബു എന്ന് അനുസ്മരിച്ചു കൊണ്ട് കാര്യകർത്താക്കൾ പറഞ്ഞു. നിലവിൽ ഹിന്ദു ഐക്യവേദി തിരൂരങ്ങാടി താലൂക്ക് ജോയിൻ സെക്രട്ടറി ആയിരുന്നു അന്തരിച്ച ശ്രീ ടി വി ബാബു. ബിജെപി വേങ്ങര മണ്ഡലം പ്രസിഡന്റ് വി എൻ ജയകൃഷ്ണൻ അധ്യക്ഷനായ യോഗത്തിൽ ബിജെപി സെൻട്രൽ ജില്ല പ്രസിഡന്റ് പി സുബ്രഹ്മണ്യൻ, രാഷ്ട്രീയ സ്വയം സേവകസംഘത്തിന് വേണ്ടി ഭുവനേശ്വൻ കണ്ണമംഗലം, എം സതീഷ് എ ആർ നഗർ, സേവാഭാരതിക്ക് വേണ്ടി എം വി കൃഷ്ണൻ കണ്ണമംഗലം, പ്രതീപ് തൊട്ടശ്ശേരിയറ, ടി ...

മുസ്ലിം ലീഗിനും കോണ്‍ഗ്രസിനുമെതിരെ സമസ്ത.

MALAPPURAM
മലപ്പുറം : ന്യൂനപക്ഷ അവകാശ സംരക്ഷണ വിഷയത്തില്‍ പ്രതിപക്ഷ പാർട്ടികളുടെ നിലപാട് അവസരവാദ പരമെന്നാണ് വിമർശനം. പ്രതിപക്ഷ പാർട്ടികളുടെ മൗനത്തിന്റെ അർത്ഥം എന്താണെന്നും സമയമാറ്റത്തെ അനുകൂലിക്കുന്നു എന്നാണെങ്കില്‍ അത് വിശദീകരിക്കണമെന്നും സമസ്ത നേതൃത്വം ആവശ്യപ്പെടുന്നു. മുഖ്യമന്ത്രിയിലും വിദ്യാഭ്യാസ മന്ത്രിയിലും വിശ്വാസമുണ്ട്. കോടതിയെ ബോധ്യപ്പെടുത്തി സർക്കാർ സമയമാറ്റത്തില്‍ അനുകൂല നിലപാട് കൊണ്ടുവരണമെന്നും സമസ്ത മുഖപത്രമായ സുപ്രഭാതത്തില്‍ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം സമസ്തയുടെ പ്രതിപക്ഷത്തിനെതിരെയുള്ള വിമർശനം ചർച്ച ചെയ്യുമെന്ന് കെപിസിസി നിലമ്ബൂരില്‍ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പ്രതികരിച്ചു.സ്കൂള്‍ സമയം രാവിലെയും വൈകിട്ടുമായി അരമണിക്കൂർ കൂട്ടാനുള്ള സർക്കാർ തീരുമാനത്തിലെ പ്രതിഷേധം സമസ്ത അധ്യക്ഷൻ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നേരത്തെ അറിയിച്ചതാണ്. മ...

നഷ്ടപ്പെട്ടത് 25 വര്‍ഷം മുമ്ബ്; ഉടമപോലും മറന്ന സ്വര്‍ണമാല തിരിച്ചു കിട്ടി.

MALAPPURAM
പെരിന്തല്‍മണ്ണ: 25 വർഷം മുമ്ബ് നഷ്ടപ്പെട്ട മാല ഒരിക്കലും തിരിച്ചുകിട്ടില്ലെന്ന് ഉറപ്പിച്ചപ്പോഴും വർഷങ്ങള്‍ക്കിപ്പുറം ഒരു ട്വിസ്റ്റ് ഉണ്ടാകുമെന്ന് ഉടമ മാത്രമല്ല ആരും കരുതിയിട്ടുണ്ടാവില്ല. 25 വർഷം മുമ്ബ് നഷ്ടപ്പെട്ട നാലര പവൻ സ്വർണമാല തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ലഭിക്കുകയും തിരികെ ഉടമയുടെ കയ്യിലെത്തിയതും ഭാഗ്യം എന്ന് തന്നെ പറയണം. മലപ്പുറം - പെരിന്തല്‍മണ്ണ റോഡില്‍ രാമപുരം സ്കൂള്‍പടി കല്ലറ കുന്നത്ത് കോളനിക്ക് സമീപമുള്ള പിലാപ്പറമ്ബ് ക്വാറിയില്‍ നിന്നാണ് പരിസരവാസിയായ മച്ചിങ്ങല്‍ മുഹമ്മദിന്റെ ഭാര്യ ആമിനയുടെ സ്വർണമാലയാണ് തിരികെ കിട്ടിയത്.ഏകദേശം 25 വർഷം മുമ്ബ് വസ്ത്രം അലക്കുന്നതിനിടെയാണ് മാല നഷ്ടപ്പെട്ടത്. അന്ന് ഏറെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെ പുഴക്കാട്ടിരി പഞ്ചായത്ത് ഒന്നാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ ജോലിക്കിടെ കൈകാലുകള്‍ കഴുകാൻ ക്വാറിയില...

നീറ്റ് പരീക്ഷ; റാങ്ക് പട്ടികയില്‍ ഇടം നേടി കുടുംബത്തിലെ മൂന്നുപേര്‍

MALAPPURAM
ഇന്ത്യയിലും വിദേശത്തുമായി 22.7 ലക്ഷം വിദ്യാർഥികള്‍ എഴുതിയ നീറ്റ് യു.ജി പരീക്ഷഫലം പുറത്ത് വന്നപ്പോള്‍ ഒരു കുടുംബത്തിലെ മൂന്ന് പേർ റാങ്ക് ലിസ്റ്റില്‍ ഇടം നേടി. വലിയ പീടിയേക്കല്‍ കുടുംബത്തിലെ ഷാന സൈനബ്, റിദ്്വ തൻഹ, ഫാത്തിമ നിദ എന്നിവരാണ് റാങ്ക് ലിസ്റ്റില്‍ ഇടം നേടിയത്. പെരിന്തല്‍മണ്ണ താഴക്കോട് പഞ്ചായത്തിലെ നിവാസികളാണിവർ.അഖിലേന്ത്യ തലത്തില്‍ 6300ാം റാങ്ക് നേടിയാണ് ഷാന സൈനബ് റാങ്ക് ലിസ്റ്റില്‍ ഇടം നേടിയത്. റിദ്്വ തൻഹ 16000-ാം റാങ്കും ഫാത്തിമ നിദ 22300 -ാം റാങ്കും കരസ്ഥമാക്കി. മൂന്നുപേർക്കും എം.ബി.ബി.എസിന് പഠിക്കാനാണ് താത്പര്യം. തിരൂരിലെ സ്വകാര്യ ക്ലിനിക്കില്‍ സേവനം ചെയ്യുന്ന ഡോ. ഉമറുല്‍ ഫാറൂഖ്- ജംഷി ഫാറൂഖ് ദമ്ബതികളുടെ മകളാണ് റിദ്്വ തൻഹ. ഡോ. ഉമറുല്‍ ഫാറൂഖിന്‍റെ സഹോദരനായ അഡ്വ. നൗഷാദ് - അഷ്റബി ദമ്ബതികളുടെ മകളാണ് ഫാത്തിമ നിദ. ഇവരുടെ സഹോദരിയുടെ മകനും മേലാറ്റൂർ പഞ്ചായത്ത് സെക്രട്ടറിയുമായ അബ്ദു സലീം -...

വിശ്വദീപ്തി മള്‍ട്ടിസ്റ്റേറ്റ് സൊസൈറ്റി തട്ടിപ്പ് കേസിലെ മുഖ്യപ്രതി കരിപ്പൂരിൽ അറസ്റ്റിൽ

MALAPPURAM
ഇ​രി​ങ്ങാ​ല​ക്കു​ട: വി​ശ്വ​ദീ​പ്തി മ​ൾ​ട്ടി സ്റ്റേ​റ്റ് അ​ഗ്രി കോ​ഓ​പ​റേ​റ്റി​വ് സൊ​സൈ​റ്റി ത​ട്ടി​പ്പി​ലെ മു​ഖ്യ​പ്ര​തി​യും മു​ൻ ചെ​യ​ർ​മാ​നു​മാ​യ മ​ല​പ്പു​റം പ​യ്യ​നാ​ട് ചി​ത്രാ​ല​യം വീ​ട്ടി​ൽ സ​ജീ​ഷ് കു​മാ​റി​നെ (45) അ​റ​സ്റ്റ്​ ചെ​യ്തു. വി​ദേ​ശ​ത്തു​നി​ന്ന്​ മ​ട​ങ്ങു​ന്ന​തി​നി​ടെ ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വെ​ച്ചാ​ണ്​ ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. റൂ​റ​ൽ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ബി. ​കൃ​ഷ്ണ​കു​മാ​റി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ഇ​യാ​ൾ​ക്കെ​തി​രെ ലു​ക്കൗ​ട്ട്​ സ​ർ​ക്കു​ല​ർ പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ടാ​യി​രു​ന്നു. ഇ​രി​ങ്ങാ​ല​ക്കു​ട ച​ന്ത​ക്കു​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന വി​ശ്വ​ദീ​പ്തി മ​ൾ​ട്ടി സ്റ്റേ​റ്റ് അ​ഗ്രി കോ​ഓ​പ​റേ​റ്റി​വ് സൊ​സൈ​റ്റി ഇ​രി​ങ്ങാ​ല​ക്കു​ട ബ്രാ​ഞ്ച് സ്ഥാ​പ​ന​ത്തി​ൽ പ​ണം നി​ക്ഷേ​പി​ച്ചാ​ൽ കൂ​ടു​ത​ൽ പ​ലി​ശ ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ച് പ​ല​രി​ൽ​...

ഖത്തറിൽ വെച്ച് ഹൃദയാഘാതം: സി കെ നഗർ സ്വദേശി നിര്യാതനായി

GULF NEWS
തിരൂരങ്ങാടി: ചെമ്മാട് സി കെ നഗർ സ്വദേശി തലാപ്പിൽ മുജീബ് റഹ്മാൻ 45 ആണ് ഖത്തറിൽ വെച്ച് ഹൃദയാഘാതം മൂലം മരണപ്പെട്ടു. നാട്ടിൽ വന്ന് നാല് മാസം ആയിട്ടുള്ളൂ തിരിച്ചു പോയിട്ട്. ഖത്തർ കെ,എം,സി,സി, തിരുരങ്ങാടി മണ്ഡലം ഭാരവാഹിയും നഗരസഭ കൗൺസിലർ അയ്യൂബ് തലാപ്പിന്റെ സഹോദരനുമാണ്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക...

സ്ത്രീകൾ താമസിക്കുന്ന സ്ഥലത്ത് ശുചിമുറിയിൽ മൊബൈൽ ക്യാമറ വെച്ചയാള്‍ പിടിയില്‍.

KOZHIKODE, LOCAL NEWS
കോഴിക്കോട് : കുറ്റ്യാടിയിൽ സ്ത്രീകൾ താമസിക്കുന്ന സ്ഥലത്ത് ശുചിമുറിയിൽ മൊബൈൽ ക്യാമറ വെച്ചയാള്‍ പിടിയില്‍. അരീക്കര സ്വദേശി അസ്ലം ആണ് പിടിയിലായത്. വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീകൾ താമസിക്കുന്ന സ്ഥലത്താണ് അതിക്രമം നടന്നത്. സിസിടിവിയുടെ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. കുറ്റ്യാടി അരീക്കരയിൽ സ്ത്രീകൾ താമസിക്കുന്ന സ്ഥലത്തെ ശുചിമുറിയിലാണ് പ്രതി മൊബൈൽ വെച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീകൾ ഇവിടെ താമസിക്കുന്നുണ്ട്. ഇന്നലെ രാത്രി ഒമ്പത് മണിയോടെ ഒരു പെൺകുട്ടി ശുചിമുറിയിൽ പോയപ്പോൾ ചെറിയ ജനാലയ്ക്ക് അരികിൽ മൊബൈൽ ക്യാമറയുമായി ഒരാൾ നിൽക്കുന്നത് കണ്ടു. അവർ ബഹളം വെച്ചതോടെ നാട്ടുകാർ ഓടിക്കൂടുകയായിരുന്നു. പിന്നീട് സിസിടിവി പരിശോധിച്ചപ്പോഴാണ് അരീക്കര സ്വദേശി അസ്ലമാണ് സ്ഥലത്തെത്തിയതെന്ന് മനസ്സിലായത്. ഇയാളെ കുറ്റ്യാടി പൊലീസ് കസ്റ്റഡിയിലെടുത്തു. ...

പ്രവാസി വ്യവസായി ഹണിട്രാപ്പ് കേസില്‍ രണ്ടുപേര്‍ പിടിയില്‍

KANNUR, LOCAL NEWS
നാദാപുരം സ്വദേശിയായ പ്രവാസി വ്യവസായിയെ ഹണിട്രാപ്പില്‍ കുരുക്കി 1.06 ലക്ഷം രൂപയും ജീപ്പും അപഹരിച്ച്‌ കടന്നുകളഞ്ഞ സംഭവത്തില്‍ രണ്ടുപേരെ ചോമ്ബാല പോലീസ് അറസ്റ്റചെയ്തു. മാഹി പള്ളൂരിലെ പാറാല്‍ പുതിയവീട്ടില്‍ തെരേസ റൊവീന റാണി (37), തലശ്ശേരി ധർമടം നടുവിലോതി അജിനാസ് (35) എന്നിവരെയാണ് ചോമ്ബാല ഇൻസ്പെക്ടർ ബി.കെ. സിജു, എസ്‌ഐ. പി. അനില്‍കുമാർ എന്നിവരുടെ നേതൃത്വത്തില്‍ പിടികൂടിയത്. പോലീസിന്റെ കൃത്യസമയത്തുള്ള ഇടപെടലില്‍ കുഞ്ഞിപ്പള്ളി ജങ്ഷനില്‍നിന്ന് ജീപ്പും കസ്റ്റഡിയിലെടുത്തു. ജീപ്പുമായി പോകുമ്ബോഴാണ് അജിനാസ് പിടിയിലായത്. സംഭവത്തില്‍ മൊത്തം ഏഴാളുടെ പേരില്‍ കേസുണ്ട്. വ്യാഴാഴ്ച രാത്രിയാണ് സംഭവം. കേസിലെ ഒന്നാംപ്രതിയായി പോലീസ് കണക്കാക്കുന്ന റുബൈദയുടെ മുക്കാളിയിലെ വാടകവീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് ഹണിട്രാപ്പ് ഒരുക്കിയത്. നേരത്തേ റുബൈദ പരാതിക്കാരനെ വിളിച്ച്‌ സാമ്ബത്തികപ്രയാസം പറയുകയും പലപ്പോഴായി പണം വ...

നിലമ്ബൂരില്‍ ഷാഫിയും രാഹുലും സഞ്ചരിച്ച വാഹനം പരിശോധിച്ച്‌ പൊലീസ്.

MALAPPURAM
ഉപതെരഞ്ഞെടുപ്പ് നടത്തുന്ന നിലമ്ബൂരില്‍ ഷാഫി പറമ്ബിലില്‍ എംപിയും രാഹുല്‍ മാങ്കൂട്ടം എംഎല്‍എയും സഞ്ചരിച്ച വാഹനം പരിശോധിച്ച്‌ പൊലീസ്. ഇന്നലെ രാത്രി പത്ത് മണിയോടെ നിലമ്ബൂർ വടപുറത്തായിരുന്നു വാഹന പരിശോധന. വാഹനത്തില്‍ നിന്ന് പെട്ടി താഴെയിറക്കി പരിശോധിച്ചു. പെട്ടിയില്‍ വസ്ത്രങ്ങളും പുസ്തകങ്ങളുമായിരുന്നു. വാഹന പരിശോധനക്കിടെ ഉദ്യോഗസ്ഥരോട് രാഹുല്‍ മാങ്കൂട്ടത്തില്‍ കയർത്തു. സിപിഎമ്മിന് വേണ്ടി വേഷം കെട്ടേണ്ടന്ന് ഷാഫിയും രാഹുലും ഉദ്യോഗസ്ഥരോട് പൊട്ടിത്തെറച്ചു, പരിശോധന ഏകപക്ഷീയമാണെന്ന് ഷാഫി പറമ്ബിലും രാഹുല്‍ മാങ്കൂട്ടവും പ്രതികരിച്ചു. യുഡിഎഫ് എംപിമാരുടെയും ജനപ്രതിനിധികളുടെയും വണ്ടി മാത്രമാണ് പരിശോധിക്കുന്നതെന്നും ഷാഫി വിമർശിച്ചു. പാലക്കാട് ഉപ തെരഞ്ഞെടുപ്പില്‍ 'നില പെട്ടി' വിവാദം വലിയ ചര്‍ച്ചയ്ക്ക് ഇടയാക്കിയിരുന്നു. പാലക്കാട് ഉപതിരഞ്ഞെടുപ്പിനിടെ കോണ്‍ഗ്രസ് നേതാക്കള്‍ താമസിച്ച ഹോട്ടല്‍ മുറികളില്‍ പൊലീസ് രാ...

കിഡ്നി രോഗിക്ക് മലയിൽ ബസ്സിന്റെ കാരുണ്യ യാത്ര

TIRURANGADI
കൊളപ്പുറം സൗത്ത് പാറമ്മൽ ഷൈജുവിന്റെ കിഡ്നി മാറ്റിവെക്കൽ ശാസ്ത്രക്രിയക്കായി ഫണ്ട് സമാഹരിക്കുന്നതിന് കാരുണ്യ യാത്ര നടത്തി. പരപ്പനങ്ങാടി കൊണ്ടോട്ടി റൂട്ടിൽ ഓടുന്ന മലയിൽ ബസ്സിന്റെ ഒരുദിവസത്തെ കളക്ഷനാണ് ഷൈജുവിന്റെ കിഡ്നി സഹായ ഫണ്ടിലേക്ക് നൽകുന്നത്. ഭാര്യയും ഒരു പെൺകുട്ടിയും അമ്മയും അടങ്ങുന്ന നിർധന കുടുംബത്തിലെ അംഗമാണ് ഷൈജു. പതിനഞ്ച് ലക്ഷം രൂപയാണ് സമാഹരിക്കേണ്ടത് അതിനുവേണ്ടി നാട്ടുകാർ സഹായ ഷൈജു ചികിത്സ സഹായ സമിതി രൂപീകരിച്ചിട്ടുണ്ട്. ബസ് ഡ്രൈവർ ജാബിർ, കണ്ടക്ടർ അസ്കർ, മലയിൽ ബസ് ഓണർ നാസർ മലയിൽ,സഹായ സമിതി ചെയർമാൻ റിയാസ് കല്ലൻ, സിദ്ദിഖ് ബാഖവി, ചെറുവത്തു മൊയ്തീൻ, മദാരി അബുക്ക, ഷാരത് സൈതലവി, സൈതു പറാടൻ, ടി അബ്ദുറഹ്മാൻ തുടങ്ങിയ പങ്കെടുത്തു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക...

കോട്ടക്കലിൽ വീ​ടി​ന്റെ മു​ൻ​വാ​തി​ൽ തകർത്ത് മോഷണം

KOTTAKKAL
കോ​ട്ട​ക്ക​ൽ: അ​ഞ്ചു ദി​വ​സ​ത്തി​നി​ടെ കോ​ട്ട​ക്ക​ൽ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ വീ​ണ്ടും മോ​ഷ​ണം. എ​ട​രി​ക്കോ​ട് പ​ന്ത​ക്ക​ൻ കു​ണ്ടി​ൽ ഉ​റ​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്ന യു​വ​തി​യു​ടെ ര​ണ്ടു പ​വ​ൻ തൂ​ക്കം വ​രു​ന്ന പാ​ദ​സ​ര​മാ​ണ് മോ​ഷ്ടാ​വ് ക​വ​ർ​ന്ന​ത്. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ മൂ​ന്നോ​ടെ പ​ന്ത​ക്ക​ൻ മ​മ്മ​ദു​വി​ന്റെ ഭാ​ര്യ വീ​ട്ടി​ലാ​ണ് സം​ഭ​വം. മു​ൻ​വാ​തി​ലി​ന്റെ പാ​ളി ആ​യു​ധം ഉ​പ​യോ​ഗി​ച്ച് പൊ​ളി​ച്ചാ​ണ് മോ​ഷ്ടാ​വ് അ​ക​ത്ത് ക​ട​ന്നി​രി​ക്കു​ന്ന​ത്. മു​ക​ളി​ലെ കി​ട​പ്പു​മു​റി​യി​ൽ കു​ട്ടി​ക​ൾ​ക്കും ബ​ന്ധു​ക​ൾ​ക്കു മൊ​പ്പ​മാ​ണ് ഇ​വ​ർ ഉ​റ​ങ്ങി​യി​രു​ന്ന​ത്. അ​ന​ക്കം കേ​ട്ടു​ണ​ർ​ന്ന് ബ​ഹ​ളം വെ​ച്ച​തോ​ടെ മോ​ഷ്ടാ​വ് ര​ക്ഷ​പ്പെ​ട്ടു. ഒ​രു കാ​ലി​ലെ പാ​ദ​സ​ര​മാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. മോ​ഷ്ടാ​വി​ന്റെ ക​യ്യു​റ വീ​ട്ടി​ൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​ഴി​ഞ്ഞ മാ​സം മ​മ്മ​ദു​വി​ന്റെ കു​ടും​ബ​ക്കാ​...

ജമാഅത്തെ ഇസ്‍ലാമിയുമായി രാഷ്ട്രീയപരമായ അഭിപ്രായ വ്യത്യാസമില്ല ഉള്ളത് ആശയപരമായ വ്യത്യാസം: ജിഫ്രി മുത്തുക്കോയ തങ്ങള്‍

KERALA NEWS
ജമാഅത്തെ ഇസ്‍ലാമിയുമായി തങ്ങള്‍ക്കുള്ളത് ആശയപരമായ അഭിപ്രായ വ്യത്യാസമാണെന്നും രാഷ്ട്രീയപരമായല്ലെന്നും സമസ്ത നേതാവ് ജിഫ്രി മുത്തുകോയ തങ്ങള്‍. തെരഞ്ഞെടുപ്പില്‍ അവരുടെ നിലപാട് സംബന്ധിച്ച്‌ സമസ്ത അഭിപ്രായം പറയാനില്ല. അവരുടെ നിലപാട് അവരോട് ചോദിക്കുക. നന്മ ചെയ്യുന്നവരോട് നല്ല നിലയില്‍ നില്‍ക്കും, അത് യു.ഡി.എഫ് ആയാലും എല്‍.ഡി.എഫ് ആയാലും ശരി -തങ്ങള്‍ വ്യക്തമാക്കി. നിലമ്ബൂർ ഉപതെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്‍ലാമിയെ കുറിച്ചോ ഹിന്ദു മഹാസഭയെ കുറിച്ചോ ചർച്ച ചെയ്യാനില്ല. സമസ്ത ആർക്കും രാഷ്ട്രീയമായി പിന്തുണ നല്‍കാറില്ല. വ്യക്തികള്‍ക്ക് അവരവർക്ക് ഇഷ്ടമുള്ളവർക്ക് വോട്ടുചെയ്യാം. വോട്ടിങ് സ്വകാര്യമായ കാര്യമാണ്. നാലാളെ കൂട്ടി ആരും വോട്ടു ചെയ്യാൻ പോകാറില്ല. മറയുടെ ഉള്ളില്‍ വെച്ച്‌ സ്വകാര്യമായാണ് വോട്ടുചെയ്യുന്നത്. ഉമർ ഫൈസി മുക്കം പറയുന്നത് അയാളുടെ വ്യക്തിപരമായ അഭിപ്രായമാണ്. അയാള്‍ പറഞ്ഞത് എന്നോട് ചോദിക്കേണ്ടതില്ല....

വിമാന ദുരന്തത്തിൽ നിന്ന് ഒരു യാത്രക്കാരൻ മാത്രം അത്ഭുതകരമായി രക്ഷപ്പെട്ടു

NATIONAL NEWS
അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്ന് വീണ അപകടത്തിൽ ഒരാൾ അത്ഭുതകരമായി രക്ഷപ്പെട്ടു. 11 A സീറ്റിലിരുന്ന വിശ്വാസ് കുമാർ രമേശ് ആണ് എമർജൻസി എക്സിറ്റ് വഴി രക്ഷപ്പെട്ടത്. വിമാനത്തിലുണ്ടായിരുന്ന മുഴുവൻ പേരും മരിച്ചതായി നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഒരാൾ എമർജൻസി എക്സിറ്റ് വഴി രക്ഷപ്പെട്ടെന്ന് സ്ഥിരീകരിച്ചത്. 230 യാത്രികരും 12 ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. മരിച്ചവരിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും മലയാളി നഴ്സ് രഞ്ജിത ഗോപകുമാറും ഉള്‍പ്പെടുന്നു. 169 ഇന്ത്യക്കാര്‍, 53 ബ്രിട്ടീഷ് പൗരന്മാര്‍, ഏഴ് പോര്‍ച്ചുഗീസുകാര്‍, ഒരു കനേഡിയന്‍ പൗരനുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. അഹമ്മദാബാദിലെ മേഘാനി നഗറിലെ ബിജെ മെഡിക്കൽ കോളജ് യുജി ഹോസ്റ്റലിലെ മെസ്സിലേക്കാണ് എയർ ഇന്ത്യയുടെ ബോയിങ് 787 ഡ്രീംലൈനർ വിമാനം ഇടിച്ചിറങ്ങിയത്. ഹോസ്റ്റലിലെ അഞ്ച്...

ഗ്ലാസ്‌ പൊട്ടി കാലിൽ കൊണ്ടു; രക്തം വാർന്ന് എൽകെജി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

KOLLAM, LOCAL NEWS
കൊല്ലം കുണ്ടറയിൽ രക്തം വാർന്ന് എൽകെജി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ടേബിളിലെ ഗ്ലാസ്‌ പൊട്ടി കുട്ടിയുടെ കാലിൽ കൊണ്ട് രക്തം പോവുകയായിരുന്നു. വീട്ടിൽ മറ്റാരും ഉണ്ടാവാതിരുന്ന സമയത്തായിരുന്നു സംഭവം. വിളയിലഴികത്ത് വീട്ടിൽ സുനീഷിൻ്റെയും റൂബിയുടെയും മകൻ എയ്ദൻ സുനീഷ് ആണ് മരിച്ചത്. കൊല്ലം കുണ്ടറ സെന്റ് ജോസഫ് ഇന്റർനാഷണൽ സ്കൂളിലെ വിദ്യാർത്ഥിയാണ് എയ്ദൻ. സംഭവത്തിൽ കുണ്ടറ പൊലീസ് അന്വേഷണം ആരംഭിച്ചു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക...

MTN NEWS CHANNEL

Exit mobile version