കുഴിയിൽ വീണ് അപകടത്തിൽ പെട്ട ആദിവാസി യുവാവിനെ രക്ഷകരയായി നിലമ്പൂർ പോലീസ്
നിലമ്പൂർ പോലീസ് സ്റ്റേഷനിലേക്ക് ഇന്നലെരാത്രി 12. മണിയോടെ control room ൽ നിന്നും ഒരു ഫോൺ കോൾ വരുന്നു. ഒരു യുവാവ് നിലമ്പൂർ ഭാഗത്ത് എവിടെയോ കുഴിയിൽ വീണു കിടക്കുന്നു എന്നും സഹായം വേണമെന്നും control room ൽ വിളിച്ചു പറഞ്ഞിട്ടുണ്ട് എന്നായിരുന്നു മെസേജ്. രാത്രി നൈറ്റ് പട്രോളിംങ്ങ് ഡ്യൂട്ടിയിണ്ടായിരുന്ന SI T.P മുസ്തഫയും, സീനിയർ സിപിഒ നിബിൻ ദാസും ഉടൻ തന്നെ യുവാവിന്റെ ഫോണിലേക്ക് തിരിച്ചു വിളിച്ചെങ്കിലും കുഴിയിൽ വീണു കിടക്കുയാണ്, സ്ഥലം എവിടെയാണ് എന്നറിയില്ല എന്നായിരുന്നു മറുപടി. തുടർന്ന് യുവാവ് വിളിച്ച ഫോൺ നമ്പറിന്റെ ലൊക്കേഷൻ സൈബർ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചപ്പോൾ മമ്പാട് ടാണ ഭാഗത്താണ് യുവാവുള്ളതെന്ന് പോലീസിന് മനസ്സിലായി. പരിഭ്രാന്തനായ യുവാവിനെ ഫോണിലൂടെ ധൈര്യം പകർന്ന്, പോലീസ് ഉടൻ തന്നെ സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ ടാണയിൽ പുഴക്കടവിലേക്ക് പോകുന്ന റോഡിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ സമീപ...