Monday, March 2News That Matters

മലപ്പുറം സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു

നാട്ടില് പോകാന് മണിക്കൂറുകള് ബാക്കി നില്ക്കെ മലപ്പുറം സ്വദേശിയായ പ്രവാസി ജിദ്ദയില് ഹൃദയാഘാതംമൂലം മരിച്ചു. ജിദ്ദ ബാബ് ശരീഫില് ജോലി ചെയ്യുന്ന വൈലത്തൂര് പൊന്മുണ്ടം സ്വദേശി കുന്നത്ത് അബ്ദുസലാം (64) ആണ് ഹൃദയാഘാതത്തെ തുടര്ന്ന് മരിച്ചത്. നാളെ നാട്ടില് വരാനിരിക്കുകയായിരുന്നു. ഇതിനായി ടിക്കറ്റെടുത്ത് ഒരുക്കങ്ങള് നടത്തിവരുന്നതിനിടെയാണ് മരണം.ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതോടെ ജിദ്ദ ജെ.എന്.പി ആശുപത്രിയില് പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. നാല്പ്പതു വര്ഷത്തോളമായി അബ്ദുസലാം പ്രവാസിയാണ്. പരേതനായ മൊയ്തീന് ഹാജിയുടെയും ബീരായുമ്മയുടെയും മകനാണ്. ഭാര്യ: റസിയാബി. ഹസ്ന അബ്ദുസലാം, അന്വര് അബ്ദുസലാം എന്നിവരാണ് മക്കള്. അയ്യൂബ്, സുബൈര്, സുബൈദ, സല്മ എന്നിവര് സഹോദരങ്ങളുമാണ്. ജിദ്ദ കെ.എം.സി.സി വെല്ഫയര് വിങ് ആണ് നിയമനടപടികള് നീക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version