Tuesday, September 15News That Matters

Author: admin

സോഷ്യൽ മീഡിയ വഴി പ്രണയക്കെണി; പീഡിപ്പിച്ച് സ്വർണം കവർന്ന കേസിൽ യുവാവ് പിടിയിൽ

CRIME NEWS
കോഴിക്കോട്: യുവതിയെ ബലാത്സംഗത്തിനിരയാക്കി സ്വർണം തട്ടിയ കേസിൽ ഒരു വർഷമായി ഒളിവിലായിരുന്ന പ്രതിയെ പോലീസ് പിടികൂടി. മലപ്പുറം കോട്ടക്കൽ സ്വദേശി നെല്ലിക്കപറമ്പ് കുഞ്ഞിതൊടി വീട്ടിൽ മുഹമ്മദ് ജസീലാണ് (34) കോഴിക്കോട് വെച്ച് പോലീസ് പിടിയിലായത്. 2023 ഏപ്രിലിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.​സമൂഹമാധ്യമങ്ങൾ വഴി നാദാപുരം സ്വദേശിനിയുമായി പരിചയപ്പെട്ട പ്രതി യുവതിയെ കോഴിക്കോട് നഗരത്തിലെ ഹോട്ടലിലെത്തിച്ച് ബലാത്സംഗം ചെയ്യുകയും ആറ് പവന ഓളം സ്വർണം കൈക്കലാക്കി മുങ്ങുകയുമായിരുന്നു. യുവതിയുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്ന പോലീസ് സംഘം കഴിഞ്ഞ ദിവസമാണ് പ്രതിയെ വലയിലാക്കിയത്.​സോഷ്യൽ മീഡിയ വഴി സ്ത്രീകളെ പ്രണയക്കെണിയിൽ കുടുക്കി ഹോട്ടൽ മുറികളിലെത്തിച്ച് പീഡിപ്പിക്കുകയും സ്വർണ്ണാഭരണങ്ങൾ കവരുകയും ചെയ്യുന്നതാണ് ഇയാളുടെ രീതി എന്ന് പോലീസ് പറഞ്ഞു. ഇയാൾക്കെതിരെ സമാനമായ മറ്റ് പരാതികളും ലഭിച്ചിട...

അപകടം പതിയിരിക്കുന്ന ട്രാൻസ്ഫോർമറുകൾ: അടിയന്തര സുരക്ഷാവലയം വേണമെന്ന് ആവശ്യം

VENGARA
വേങ്ങര: കച്ചേരിപ്പടി - പുത്തനങ്ങാടി റോഡിലെ സുരക്ഷാവേലിയില്ലാത്ത ട്രാൻസ്ഫോർമറുകൾ കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും വലിയ ഭീഷണിയാകുന്നു. കെ.എസ്.ഇ.ബിക്ക് കീഴിലുള്ള ഈ ട്രാൻസ്ഫോർമറുകൾക്ക് ചുറ്റും മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാത്തത് വലിയ അപകടങ്ങൾക്ക് കാരണമായേക്കാമെന്ന പരാതി ശക്തമാണ്. സ്കൂൾ കുട്ടികളടക്കം നിരവധി പേർ നിത്യേന കടന്നുപോകുന്ന പാതയോരത്താണ് ഈ അപകടക്കെണിയുള്ളത്. ട്രാൻസ്ഫോർമറുകൾ ജനങ്ങൾക്ക് ഭീഷണിയായി പ്രവർത്തിക്കുന്നതിനെതിരെ മനുഷ്യാവകാശ പ്രവർത്തകൻ അബ്ദുൽ റഹീം പൂക്കത്ത് രംഗത്തെത്തി. വിഷയത്തിന്റെ ഗൗരവം ചൂണ്ടിക്കാട്ടി അദ്ദേഹം തിരൂരങ്ങാടി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർക്ക് പരാതി നൽകി. പരാതി പരിഗണിച്ച അധികൃതർ, അപകടസാധ്യത ഒഴിവാക്കാൻ അടിയന്തരമായി വേണ്ട സുരക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് അസിസ്റ്റന്റ് എൻജിനീയർ (AE) ഉറപ്പുനൽകി. ജനവാസ മേഖലകളിലെ ഇത്തരം വൈദ്യുതി സംവിധാനങ്ങൾക്ക് ചുറ്റും സുരക്ഷാവേല...

ചാലിയാർ പുഴയിൽ കൂട്ടുകാരോടൊത്ത് കുളിക്കുന്നതിനിടയിൽ 12 വയസ്സുകാരൻ മുങ്ങിമരിച്ചു

Accident
എടവണ്ണ: കുണ്ടുതോട് ചാലിയാർ പുഴയിൽ കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെ 12 വയസ്സുകാരൻ മുങ്ങിമരിച്ചു. എരഞ്ചിക്കോട് കുണ്ടുതോട് സ്വദേശി തിലക്കാട് ജാഫർ എന്ന ബാപ്പുട്ടിയുടെ (കൊട്ടമ്പാറ) മകൻ ഷാമിൽ ആണ് മരണപ്പെട്ടത്. എടവണ്ണ എ.എം.എ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് ഷാമിൽ. ബുധനാഴ്ച വൈകുന്നേരം കൂട്ടുകാരോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ ഷാമിൽ അപ്രതീക്ഷിതമായി ചുഴിയിൽ പെടുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാർ നടത്തിയ തിരച്ചിലിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്. ഉടൻ തന്നെ എടവണ്ണ ഇ.എം.സി (EMC) ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിലവിൽ എടവണ്ണ ഇ.എം.സി ഹോസ്പിറ്റലിലുള്ള മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റും. കളിക്കൂട്ടുകാരോടൊപ്പം പുഴയിലിറങ്ങിയ ഷാമിലിന്റെ അപ്രതീക്ഷിത വിയോഗം കുണ്ടുതോട് ഗ്രാമത്തെയും സ്കൂളിനെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്....

മഞ്ചേരി നറുകരയിൽ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ച് കോളേജ് വിദ്യാർത്ഥി മരിച്ചു

Accident
മഞ്ചേരി: നറുകരയിൽ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ ദാരുണമായ അപകടത്തിൽ കോളേജ് വിദ്യാർത്ഥിക്ക് അന്ത്യം. മേൽമുറി അധികാരിത്തൊടി സ്വദേശി പറമ്പൻ ബാപ്പുവിന്റെ മകൻ പറമ്പൻ സൽമാനുൽ ഫാരിസ് (19) ആണ് മരണപ്പെട്ടത്. നറുകര പെട്രോൾ പമ്പിന് സമീപം വെച്ചായിരുന്നു അപകടം നടന്നത്. സൽമാനുൽ ഫാരിസും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്ക് ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഫാരിസിനെ ഉടൻ തന്നെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഫാരിസിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് പരിക്കുകളോടെ ചികിത്സയിലാണ്. മൃതദേഹം ഇപ്പോൾ മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും....

റോഡ് പണിയിലെ ഉദാസീനത: പ്രതിഷേധവുമായി കോൺഗ്രസ് രംഗത്ത്

VENGARA
ഊരകം: കുറ്റാളൂർ എം.എൽ.എ റോഡിൽ നെല്ലിപറമ്പ് ഭാഗത്തെ പാലം പണി നീണ്ടു പോകുന്നതിനെതിരെ പ്രതിഷേധവുമായി ഊരകം മണ്ഡലം കോൺഗ്രസ് കമ്മിറ്റി രംഗത്ത്. മാസങ്ങളായി നിർമ്മാണം തുടങ്ങിയെങ്കിലും കരാറുകാരന്റെ ഉദാസീനത കാരണം വർക്കുകൾ എങ്ങുമെത്താത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് നേതാക്കൾ ആരോപിച്ചു. പാലം പണി ഉടൻ പൂർത്തിയാക്കി പ്രദേശവാസികളുടെയും യാത്രക്കാരുടെയും യാത്രാക്ലേശം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പൊതുമരാമത്ത് അസിസ്റ്റന്റ് എൻജിനീയർക്ക് നിവേദനം നൽകി.​മണ്ഡലം പ്രസിഡന്റ് എം.കെ. മൊയ്‌തീന്റെ നേതൃത്വത്തിലാണ് ഉദ്യോഗസ്ഥരെ കണ്ട് പരാതി ബോധിപ്പിച്ചത്. പണി പൂർത്തിയാകാത്തത് മൂലം ഈ വഴിയിലൂടെയുള്ള ഗതാഗതം ദുസ്സഹമായിരിക്കുകയാണ്. കരാറുകാരന്റെ ഭാഗത്തുനിന്നുള്ള വീഴ്ചകൾ ഉദ്യോഗസ്ഥരെ നേരിട്ട് ബോധ്യപ്പെടുത്തിയതായും ഉടൻ നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും നേതാക്കൾ പറഞ്ഞു.​മണ്ഡലം നേതാക്കളായ എം.പി. വേലാ...

വലിയോറയിൽ സ്കൂൾ വാനിടിച്ച് ആറാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Accident
വേങ്ങര: വലിയോറ മുതലമാട് സ്കൂൾ വാനിടിച്ച് വിദ്യാർത്ഥി മരണപ്പെട്ടു. വലിയോറ ഈസ്റ്റ് എ.എം.യു.പി (AMUP) സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് റിസ്‌വാൻ (12) ആണ് അപകടത്തിൽപ്പെട്ടത്. വലിയോറ മുതലമാട് ഉമ്മീസ് ന്യൂ ബോൺ കെയറിന് മുൻപിൽ വെച്ച് റോഡ് മുറിച്ചു കടക്കുന്നതിനിടെയായിരുന്നു അപകടം. ഓട്ടോയിൽ നിന്നും ഇറങ്ങി റോഡ് മുറിച്ചു കടക്കുകയായിരുന്ന റിസ്‌വാനെ എതിർദിശയിൽ നിന്നും വന്ന സ്കൂൾ വാൻ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരേതനായ മോയൻ കുഞ്ഞാലിയാക്കയുടെ മകൻ മോയൻ ഇസ്മായീലിന്റെ മകനാണ് മരണപ്പെട്ട റിസ്‌വാൻ. അടക്കാപ്പുര ഇരുകുളം കളത്തുംപടി സ്വദേശികളായ കുടുംബം ഇപ്പോൾ പാണ്ടികശാല വെസ്റ്റ് റോഡിൽ മാട്ടുമ്മലിലാണ് താമസിക്കുന്നത്. റിസ്‌വാന്റെ വിയോഗം വലിയോറ ഗ്രാമത്തെയും സ്കൂളിനെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്....

വിവാഹവാഗ്ദാനം നൽകി പീഡനം: ജിം ട്രെയിനർ അറസ്റ്റിൽ

LOCAL NEWS, THRISSUR
തൃശ്ശൂർ: വിവാഹ വാഗ്ദാനം നൽകി യുവതികളെ പീഡിപ്പിച്ച കേസിൽ ജിം ട്രെയിനർ പിടിയിൽ. കണിമംഗലം 'എഫ് 2' (F2) ജിം നടത്തിപ്പുകാരനായ അജ്മലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ജിമ്മിൽ പരിശീലനത്തിനെത്തിയ യുവതികളെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയെത്തുടർന്നാണ് നടപടി. പ്രതി ഇതിനു മുമ്പും സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. രണ്ട് പീഡനക്കേസുകളിൽ കൂടി ഇയാൾ നേരത്തെ പ്രതിയായിരുന്നു. ഇരയാക്കപ്പെട്ട കൂടുതൽ യുവതികൾ പരാതിയുമായി എത്താൻ സാധ്യതയുള്ളതിനാൽ കേസിൽ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു....

എഴുത്തിന്റെ കരുത്താണ് സമൂഹത്തെ മുന്നോട്ടു നയിക്കുന്നത്: ഡോ. അബു കുമ്മാളി

MALAPPURAM
ഫറോക്ക്: സമൂഹത്തിന്റെ വളർച്ചയ്ക്കും ഇന്ന് നാം ആർജിച്ചിട്ടുള്ള മുഴുവൻ നേട്ടങ്ങൾക്കും പിന്നിൽ എഴുത്ത് എന്ന ക്രിയയുടെ വലിയ പിൻബലമുണ്ടെന്ന് പ്രമുഖ പരിസ്ഥിതി പ്രവർത്തകനും എഴുത്തുകാരനുമായ ഡോ. അബു കുമ്മാളി അഭിപ്രായപ്പെട്ടു. എഴുത്തിനെ പരിപോഷിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും ആദരിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജയ കിളിയുടെ പുതിയ കഥാസമാഹാരമായ 'രാശി'യുടെ കവർ പ്രകാശനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള മാപ്പിള കലാ അക്കാദമി ഫറോക്ക് ചാപ്റ്റർ സംഘടിപ്പിച്ച പരിപാടിയിൽ മുൻ നഗരസഭാ അധ്യക്ഷൻ എൻ.സി. അബ്ദുൾ റസാക്ക് അധ്യക്ഷത വഹിച്ചു. കേരള പാഠപുസ്തക സമിതി അംഗം ഡോ. മുഹമ്മദ് ഷിയാസ് മുഖ്യപ്രഭാഷണം നടത്തി. പ്രമുഖ പ്രഭാഷകനും ട്രെയിനറുമായ ലുക്മാൻ അരീക്കോട് മുഖ്യാതിഥിയായിരുന്നു. ചടങ്ങിൽ നഗരസഭാ ഉപാധ്യക്ഷൻ പി.കെ. ഷബീർ അലി, കൗൺസിലർ ഷാജി പറശ്ശേരി, അബ്ദുറഹ്മാൻ കള്ളിത്തൊടി, ജഹാഷലി, അഷറഫ് കോടമ്പുഴ, കുഞ്...

മതസൗഹാർദ്ദത്തിന്റെ പൊങ്കാല; ആതിഥേയത്വമൊരുക്കി പാളയം മസ്ജിദും ചർച്ചും

KERALA NEWS
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല മഹോത്സവത്തിനിടയിലും മതസൗഹാർദ്ദത്തിന്റെ ഉത്തമ മാതൃകയായി തലസ്ഥാനത്തെ പാളയം പ്രദേശം. ക്ഷേത്രവും ജുമാ മസ്ജിദും സെന്റ് ജോസഫ് ചർച്ചും തൊട്ടടുത്തായി നിലകൊള്ളുന്ന പാളയത്ത്, പൊങ്കാലയ്ക്കെത്തുന്ന ഭക്തർക്കായി വിപുലമായ സൗകര്യങ്ങളാണ് ഇത്തവണയും ഒരുക്കിയിരിക്കുന്നത്. ജുമാ നമസ്കാരത്തിന് മുന്നോടിയായുള്ള പ്രഭാഷണത്തിൽ, പൊങ്കാലയ്‌ക്കെത്തുന്ന സഹോദരിമാർക്കും കുട്ടികൾക്കും മികച്ച ആതിഥേയത്വം നൽകണമെന്ന് പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി ആഹ്വാനം ചെയ്തത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവുകയും "ഇതാണ് യഥാർത്ഥ കേരളം" എന്ന പേരിൽ ജനങ്ങൾ ഏറ്റെടുക്കുകയും ചെയ്തു. വെറും വാക്കിലൊതുക്കാതെ പ്രായോഗികമായ സഹായങ്ങളും പാളയം ജുമാ മസ്ജിദ് ഭാരവാഹികൾ ഒരുക്കിയിരുന്നു. ദൂരസ്ഥലങ്ങളിൽ നിന്നും എത്തുന്നവർക്ക് കുളിക്കാനും പ്രാഥമിക സൗകര്യങ്ങൾക്കുമായി പ്രത്യേക സംവിധാനങ്ങളാണ് പള്ളിയിൽ ഒരുക്കിയത്. പൊള്ളുന്ന ചൂടിൽ നിന്ന...

വയോജനങ്ങൾക്ക് നിയമ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

VENGARA
വേങ്ങര ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് & ജി.ആർ.സി, ജില്ലാ ലീഗൽ സർവീസ് അതോറിറ്റി മഞ്ചേരി, തിരൂരങ്ങാടി താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി, വേങ്ങര ഗ്രാമ പഞ്ചായത്ത് സായംപ്രഭാ ഹോം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വയോജന അംഗങ്ങൾക്കായി നിയമ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. വയോജനങ്ങളുടെ നിയമാവകാശങ്ങൾ, ക്ഷേമപദ്ധതികൾ, സംരക്ഷണ നിയമങ്ങൾ എന്നിവയെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്നതായിരുന്നു പരിപാടിയുടെ പ്രധാന ലക്ഷ്യം. വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ.ടി അബ്ദുൽ നാസർ ക്ലാസ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സബ്ന ഇബ്രാഹീം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. അഡ്വക്കേറ്റ് സജ്‌ന വയോജന നിയമങ്ങളെക്കുറിച്ച് വിശദമായ ക്ലാസ് നയിച്ചു. പഞ്ചായത്ത് ഭരണസമിതി അംഗം ചന്ദ്രൻമോഹൻ, സി.ഡി.എസ് ചെയർപേഴ്സൺ സജ്‌ന എം.ടി, വൈസ് ചെയർപേഴ്സൺ ഗീത കരങ്ങാടൻ എന്നിവർ പരിപാടിയിൽ സംസാരിച്ചു. കൂടാതെ ഐ.സി.ഡി.എസ് സൂപ്പ...

ഉമ്മിണിക്കടവത്ത് മൊയ്തീൻ കുട്ടി മാസ്റ്റർ അന്തരിച്ചു

MARANAM
വേങ്ങര: ഊരകം നെല്ലിപറമ്പ് സ്കൂൾ മാനേജരും മുൻ ഹെഡ്മാസ്റ്ററുമായ ഉമ്മിണിക്കടവത്ത് മൊയ്തീൻ കുട്ടി മാസ്റ്റർ അന്തരിച്ചു. നെല്ലിപറമ്പ് സ്കൂളിന്റെ വളർച്ചയിൽ നിർണ്ണായക പങ്ക് വഹിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹം. പരേതന്റെ മയ്യത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 3:30-ന് കൈപ്പറ്റ ഉമ്മിണിക്കടവത്ത് ജുമാ മസ്ജിദിൽ നടക്കും. മക്കൾ: ഇസ്ഹാഖ്, അബ്ദു, സുബൈർ മാസ്റ്റർ, ഹാറൂൻ, മുഹ്സിൻ, സക്കരിയ മാസ്റ്റർ, ഹാരിസ് മാസ്റ്റർ, നവാസ്....

500 കോടി രൂപ ചെലവിൽ അന്താരാഷ്ട്ര നിലവാത്തിലുള്ള സ്റ്റേഡിയം: ഭൂമി അനുവദിക്കാൻ കാലിക്കറ്റ് യൂനി. സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു

KERALA NEWS
500 കോടി രൂപ ചെലവില്‍ ഫിഫ നിലവാരമുള്ള അന്താരാഷ്ട്ര സ്‌റ്റേഡിയം നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ തയ്യാറാക്കിയ പദ്ധതിയ്ക്ക് ഭൂമി അനുവദിക്കാന്‍ കാലിക്കറ്റ് സര്‍വകലാശാല സിൻഡിക്കേറ്റ് തീരുമാനിച്ചു. ഉടമസ്ഥാവകാശം യൂണിവേഴ്‌സിറ്റിയില്‍ നിലനിര്‍ത്തിക്കൊണ്ട് കൃത്യമായ വ്യവസ്ഥകളോടെ 35 ഏക്കര്‍ ഭൂമിയാണ് അനുവദിക്കുക. ഈ വിവരം സര്‍ക്കാരിലേക്ക് അറിയിക്കാനും കഴിഞ്ഞദിവസം ചേര്‍ന്ന സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു.മലപ്പുറം-കോഴിക്കോട് ജില്ലാ അതിര്‍ത്തിയില്‍ തേഞ്ഞിപ്പലത്ത് ദേശീയപാതയോട് ചേര്‍ന്നാണ് സ്‌റ്റേഡിയത്തിന് അനുവദിക്കുന്ന ഭൂമി. കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന് 9 കിലോ മീറ്റര്‍ മാത്രമാണ് ദൂരമെന്നതും 2 പ്രധാന റെയില്‍വേ സ്‌റ്റേഷനുകള്‍ തൊട്ടടുത്താണെന്നതും പദ്ധതിയുടെ മാറ്റുകൂട്ടുന്നു. അമ്പതിനായിരം സീറ്റിങ്ങ് കപ്പാസിറ്റിയുള്ളതാണ് ഇവിടെ നിര്‍മ്മിക്കാന്‍ നിശ്ചയിച്ച സ്‌റ്റേഡിയം. സ്വിമ്മിങ്പുള്‍, ഫിറ്റ്‌നസ് സെന്റര്‍, താമ...

ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച്‌ ഇറാൻ; അന്ത്യമാകുന്നത് ഒരു യുഗത്തിന്

INTERNATIONAL
ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ട വിവരം ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസികള്‍ സ്ഥിരീകരിച്ചു. ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസികളായ തസ്നിം (Tasnim), ഫാർസ് (Fars) എന്നിവയാണ് 86 വയസ്സുകാരനായ ഖാംനഈയുടെ മരണം സ്ഥിരീകരിച്ചത്. ശനിയാഴ്ച അമേരിക്കയും ഇസ്റാഈലും സംയുക്തമായി ടെഹ്‌റാനിലെ ഖാംനഈയുടെ വസതി ലക്ഷ്യമിട്ട് നടത്തിയ വ്യോമാക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്.ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തെ ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. ചരിത്രത്തിലെ ഏറ്റവും ക്രൂരനായ വ്യക്തികളില്‍ ഒരാളായ ഖാംനഈ കൊല്ലപ്പെട്ടത് ഇറാന്റെ നീതിക്ക് മാത്രമല്ല, ലോകമെമ്പാടുമുള്ള സമാധാനപ്രേമികള്‍ക്ക് ലഭിച്ച വലിയ വിജയമാണെന്ന് ട്രംപ് കുറിച്ചു. അത്യാധുനികമായ ഇന്റലിജൻസ് സംവിധാനങ്ങളും ട്രാ...

കണ്ണമംഗലം പഞ്ചായത്തിൽ ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കും ഉപകരണങ്ങൾ വിതരണം ചെയ്തു

VENGARA
വേങ്ങര: കണ്ണമംഗലം ഗ്രാമപഞ്ചായത്ത് 13 ലക്ഷം രൂപ വകയിരുത്തി ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കുമായി ഉപകരണങ്ങൾ വിതരണം ചെയ്തു. പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ കെ.വി. ഹുസൈൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ നെടുമ്പള്ളി സൈതു അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ റൂഫിയ ചോല, വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീന അനൂബ് എന്നിവർ പ്രസംഗിച്ചു. വാർഡ് മെമ്പർമാരായ നൗഷാദ് ചേറൂർ, ടി.കെ. റഷീദ്, എ.പി. സൈതു, ശംസിയ മലാക്കാരൻ, നംഷാദ് അമ്പലവൻ, മുബീന തൈകണ്ടി, രഹിയാനത്ത് വി.ടി., സക്കീന, മുജീബ് പി.പി., എ. ഉണ്ണികൃഷ്ണൻ, ലത്തീഫ് മങ്ങാട്ടിൽ, കെ. ഉമ്മുസൽമത്ത്, സുബൈദ, മോനിഷ പി.പി., അബ്ദുറഹിമാൻ പള്ളിയാളി, എം.വി. ഗൗരി, ടി.കെ. അബ്ദുട്ടി, പനകത്ത് സമദ് എന്നിവരും പഞ്ചായത്ത്‌ സെക്രട്ടറി ആർ. വിവേക് രാജ്, അധ്യാപകരായ സമീറ പി.പി., പ്...

കുണ്ടുപുഴക്കൽ കോയാ ഹാജി അന്തരിച്ചു

MARANAM
വേങ്ങര: ഊരകംചേലത്തൂർ റോഡിലെ കുണ്ടു പുഴക്കൽ കോയ ഹാജി (78) നിര്യാതനായി. കുറ്റാളൂർ മഹല്ല് പ്രസിഡണ്ടും ബദരിയ്യ ശരി അത്ത് കോളേജ് ട്രഷററുമാണ്. മുൻ ഊരകം ഗ്രാമ പഞ്ചായത്ത് അംഗമായിരുന്നു. വേങ്ങര അങ്ങാടിയിലെ മുൻ കെ പി ഹാർഡ്‌വേഴ്സ് ഉടമയും വ്യാപാരി വ്യവസായി യൂണിറ്റ് ഭാരവാഹിയുമായിരുന്നു. കബറടക്കം ശനിയാഴ്ച രാവിലെ 10 മണിക്ക് കുറ്റാളൂർ മഹല്ല് ജുമാ മസ്ജിദിൽ, ഭാര്യ തിത്തുമ്മു കരിവേപ്പിൽ മക്കൾ: ഖദീജ, റാബിയ്യ, മുഹമ്മദ് സാജിദ്, സമീർ നവാസ്, സമിത, ശബ്ന, സജ്ന, മരുമക്കൾ : മായിൻ ഹാജി പാണക്കാട്, മുഹമ്മദലി കൊടിഞ്ഞി, ഫൈസൽ കൊണ്ടോട്ടി, ഫൈസൽ തിരൂർ, മൊയ്തു അരിമ്പ്ര, ഫൗസിയ്യ അരിമ്പ്ര, റഫീദ. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ,പാണക്കാട്അബ്ബാസലി ശിഹാബ് തങ്ങൾ, പി ഉബൈദുല്ല എം എൽ എ വസതി സന്ദർശിച്ചു....

കൂരിയാട് പാടത്ത് ആവേശക്കൊടിയേറ്റ്; സോക്കർ കപ്പ് വിളംബരത്തിന് തുടക്കമായി

VENGARA
വേങ്ങര: തിരൂരങ്ങാടി സോക്കർ കിംഗ്‌സും കൂരിയാട് കാസ്മ ക്ലബ്ബും സംയുക്തമായി സംഘടിപ്പിക്കുന്ന സോക്കർ കപ്പ് ഫുട്ബോൾ മത്സരത്തിന്റെ വിളംബരമറിയിച്ച് ഗ്രൗണ്ടിൽ പതാക ഉയർത്തി. കൂരിയാട് പാടത്ത് നടന്ന ചടങ്ങ് മലപ്പുറം ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. അസ്‌ലു ഉദ്ഘാടനം ചെയ്തു. കാസ്മ ക്ലബ്ബ് രക്ഷാധികാരി ചന്ദ്രമോഹനൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.ടി. അബ്ദുൽ നാസർ, എ.ആർ. നഗർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലൈല പുല്ലൂണി, തിരൂരങ്ങാടി മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ എം. അബ്ദുറഹ്മാൻ കുട്ടി എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. എസ്.എഫ്.എ. സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് കെ.ടി. ഹംസ, ഫൂബ സോക്കർ അറീന ഡയറക്ടർ സിറാജുദ്ധീൻ പൊറ്റയിൽ എന്നിവർ ചടങ്ങിൽ സംസാരിച്ചു. വരും ദിവസങ്ങളിൽ കൂരിയാട് പാടത്ത് വാശിയേറിയ ഫുട്ബോൾ പോരാട്ടങ്ങൾക്കാണ് പന്തുരുളുക. സ്പോർട്സ് കൗൺസിൽ പ്രതിനിധികളും ഫുട്ബോൾ ...

തിരൂരങ്ങാടി കരുമ്പിൽ സ്വദേശി യുവ ഡോക്ടർ തൃശൂരിൽ ട്രെയിൻ തട്ടി മരിച്ചു.

Accident
തിരൂരങ്ങാടി: തൃശ്ശൂരിൽ ട്രെയിൻ തട്ടി തിരൂരങ്ങാടി സ്വദേശിയായ യുവ ഡോക്ടർ മരിച്ചു. കരുമ്പിൽ സ്വദേശിയും നിലവിൽ വെന്നിയൂർ കൊടിമരം വലിയപറമ്പിൽ താമസക്കാരനുമായ മടപ്പള്ളി അബ്ദുറഹിമാന്റെ മകൻ ഡോ. മുഹമ്മദ് റയ്യാൻ (25) ആണ് മരിച്ചത്. തൃശ്ശൂർ മെഡിക്കൽ കോളേജിൽ ഹൗസ് സർജൻസി ചെയ്ത് വരികയായിരുന്നു അദ്ദേഹം. ഇന്ന് രാവിലെ പത്ത് മണിയോടെ തൃശ്ശൂർ അത്താണി കെൽട്രോണിന് സമീപമുള്ള റെയിൽവേ ട്രാക്കിലാണ് റയ്യാനെ ട്രെയിൻ തട്ടിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ തൃശ്ശൂർ മെഡിക്കൽ കോളേജിൽ എത്തിച്ച് അടിയന്തര ചികിത്സ നൽകിയെങ്കിലും പകൽ 11:30-ഓടെ മരണം സംഭവിക്കുകയായിരുന്നു. തൃശ്ശൂർ മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ഇന്ന് രാത്രി 11:30-ഓടെ മൃതദേഹം വെന്നിയൂരിലെ വീട്ടിലെത്തിക്കും. മയ്യത്ത് നമസ്‌കാരം നാളെ (വെള്ളി) രാവിലെ 7 മണിക്ക് കരുമ്പിൽ ജുമുഅത്ത് പള്ളിയിൽ നടക്കും....

അരിക്കുളം സി.സി. മാട്ടിൽ താമസിക്കുന്ന റഫീഖ് മരണപ്പെട്ടു

MARANAM
വേങ്ങര: വലിയോറ അരീക്ക പള്ളിയാളി സ്വദേശിയും നിലവിൽ അരിക്കുളം സി.സി. മാട്ടിൽ താമസക്കാരനുമായ ചോലക്കപറമ്പിൽ റഫീഖ് (45) കർണാടകയിലെ ഗുൽബർഗയിൽ അന്തരിച്ചു. അവിടെ ബേക്കറി ജീവനക്കാരനായി ജോലി ചെയ്തു വരികയായിരുന്നു. പരേതരായ ചോലക്കപറമ്പിൽ മുഹമ്മദ് - പാത്തുമ്മു ദമ്പതികളുടെ മകനാണ്.​ഭാര്യ: നസീറ.മക്കൾ: മുഹമ്മദ് റബീഹ്, ഫാത്തിമ റിഫ, റസീൻ അലി.​മയ്യത്ത് നിസ്കാരവും ഖബറടക്കവും ഇന്ന് രാത്രി (വ്യാഴം) 10 മണിക്ക് പുത്തനങ്ങാടി ജുമാ മസ്ജിദിൽ നടക്കും...

തോട്ടശ്ശേരിയറയിൽ കാറിടിച്ച് വയോധികൻ മരിച്ചു

Accident
വേങ്ങര: കണ്ണമംഗലം തോട്ടശ്ശേരിയറയിൽ കാറിടിച്ച് വയോധികൻ തൽക്ഷണം മരിച്ചു. തോട്ടശ്ശേരിയറ സ്വദേശി മാട്ടറ മുഹമ്മദ് ഹാജി (75) ആണ് മരിച്ചത്. ഇന്നലെ രാത്രി ഇശാ നമസ്‌കാരത്തിനായി പള്ളിയിലേക്ക് നടന്നുപോകുന്നതിനിടെ റോഡ് മുറിച്ചുകടക്കുമ്പോഴാണ് അപകടം സംഭവിച്ചത്.​മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ഇന്ന് (വ്യാഴം) ഉച്ചയോടെ നടുപ്പറമ്പ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം നടക്കും.​ഭാര്യ: ഖദീജ പുതുക്കിടി.മക്കൾ: അബ്ദുസലാം, ഹാജറ, സമീറ.മരുമക്കൾ: ലുബ്ന (പാലമഠത്തിൽ, ചിന), പരേതനായ ഹംസ (പാക്കടപ്പുറായ)....

ഊരകം കാരാതോട് സ്വദേശി പൂഞ്ഞൊടുവിൽ മമ്മുദു അന്തരിച്ചു

MARANAM
വേങ്ങര: ഊരകം കോട്ടുമല കാരാതോട് സ്വദേശി മുസ്ലിയാർ കുറുങ്കാട്ടിൽ പോക്കരാജി എന്നവരുടെ മകൻ പൂഞ്ഞൊടുവിൽ മമ്മുദു അന്തരിച്ചു. ഭാര്യ: വള്ളിക്കാടൻ ആയിഷ. മക്കൾ: ഫസീല, ജംഷീൽ, സമീറ, ജഹാംഗീർ. മരുമക്കൾ: മുജീബ് (തോട്ടശ്ശേരിയറ), ജബ്ബാർ ബാബു (ആനക്കയം), ജുനൈറ, പർവ്വീൻ.മയ്യത്ത് നിസ്കാരം ഇന്ന് ഉച്ചയ്ക്ക് 3 മണിക്ക് കോട്ടുമല ജുമാ മസ്ജിദിൽ നടക്കും....

MTN NEWS CHANNEL

Exit mobile version