Thursday, April 23News That Matters

പുളിക്കലിൽ ജ്വല്ലറിയിൽ പട്ടാപ്പകൽ വൻ കവർച്ച

കൊണ്ടോട്ടി: പുളിക്കലിൽ സ്വർണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തിയ യുവാവ് സ്വർണ്ണാഭരണങ്ങളുമായി കടന്നുകളഞ്ഞു. പുളിക്കൽ അങ്ങാടിയിലെ ‘കനകമഹൽ’ എന്ന ജ്വല്ലറിയിൽ ഇന്ന് ഉച്ചയോടെയാണ് സിനിമാ സ്റ്റൈൽ കവർച്ച നടന്നത്. രണ്ടുലക്ഷത്തിലേറെ രൂപ വിലവരുന്ന മൂന്ന് സ്വർണ്ണ വളകളുമായാണ് മോഷ്ടാവ് മുങ്ങിയത്.​ചെറിയ വളകൾ വേണമെന്ന് ആവശ്യപ്പെട്ടാണ് യുവാവ് ജ്വല്ലറിയിലെത്തിയത്. ജീവനക്കാർ കാണിച്ചുകൊടുത്ത വളകളുടെ തൂക്കവും തുകയും ചോദിച്ചറിയുന്നതിനിടെ, അടുത്തുണ്ടായിരുന്ന മൂന്ന് വളകൾ കൈക്കലാക്കി ഇയാൾ പെട്ടെന്ന് പുറത്തേക്ക് ഓടുകയായിരുന്നു. കടയ്ക്ക് പുറത്ത് ബൈക്കുമായി കാത്തുനിന്നിരുന്ന കൂട്ടാളിക്കൊപ്പം മോഷ്ടാവ് നിമിഷങ്ങൾക്കുള്ളിൽ അപ്രത്യക്ഷനായി.​സംഭവമറിഞ്ഞ് കൊണ്ടോട്ടി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. ജ്വല്ലറിയിലെയും പരിസരത്തെയും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പ്രതികൾക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version