Thursday, April 23News That Matters

ഒരേ കയറിൽ യുവാവും യുവതിയും തൂങ്ങി മരിച്ച നിലയിൽ

കോഴിക്കോട് : യുവാവിനേയും യുവതിയേയും ഒരേ കയറിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കുറ്റ്യാടിയിലാണ് സംഭവം. മരിച്ചത് കുറ്റ്യാടി സ്വദേശി അജേഷും തട്ടാൻകണ്ടി സ്വദേശി ശരണ്യയുമാണ്. ആളൊഴിഞ്ഞ പറമ്പിലെ കശുമാവിൻ ഒരേകയറിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു ഇരുവരുടേയും മൃതദേഹങ്ങൾ കണ്ടെത്തിയത്. പുതിയ വീട് അടിച്ചുവരാൻ എന്നും പറഞ്ഞാണ് ശരണ്യ ഇന്നലേ രാവിലെ പോയത്. വൈകുന്നേരമായിട്ടും ശരണ്യ തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും കണ്ടെത്തിയത്. പേരാമ്പ്ര പോലീസ് ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്. അജേഷ് അവിവാഹിതനാണ്. എന്നാൽ ശരണ്യ വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമാണ്

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version