തെന്നല സ്വദേശിയിൽ നിന്ന് 2 കോടി തട്ടിപ്പറിച്ച കേസ്: നാലാം പ്രതി പിടിയില്‍
മലപ്പുറം: തെന്നല സ്വദേശിയെ ആക്രമിച്ച് രണ്ടു കോടിയോളം രൂപ കവര്‍ന്ന സംഭവത്തില്‍ നേരിട്ട് പങ്കാളിയായ നാലാം പ്രതിയും കുപ്രസിദ്ധ മോഷ്ടാവുമായ ഡാനി അയ്യൂബ് പൊലീസ് പിടിയിലായി. ഇതോടെ പണം തട്ടിപ്പറിക്കാന്‍ വാഹനത്തിലെത്തിയ നാലുപേരും പൊലീസിന്റെ പിടിയിലായി. സംഭവം ആസൂത്രണം ചെയ്ത വിദേശത്തുള്ള തലക്കാട് സ്വദേശി പോത്തഞ്ചേരി ഷാജഹാന്‍ (35), കുരിയാട് സ്വദേശി ഏറിയാടന്‍ സാദിഖ് അലി (35) എന്നീ രണ്ടുപേരെയാണ് ഇനി പിടികൂടാനുള്ളത്. കഴിഞ്ഞദിവസം താനൂര്‍ പൊലീസ് പിടികൂടിയ താനൂര്‍ ചിരാന്‍ കടപ്പുറം പക്കിച്ചിന്റെ പുരക്കല്‍ ഡാനി അയ്യൂബ് (44) 13 കേസുകളില്‍ പ്രതിയാണ്. മുന്‍ കാപ്പ ലിസ്റ്റിലുള്ള ഇയാളെ കണ്ടുപിടിക്കാന്‍ പൊലീ സ് സംഘം ഗോവ, മംഗലാപുരം, ബംഗളൂരു, ചെന്നൈ എന്നീവിടങ്ങളില്‍ തിരച്ചില്‍ ഊര്‍ജിതമാക്കിയതിനിടെയാണ് നാട്ടിലെത്തിയ വിവരം ലഭിച്ചത്. ഇതോടെ തിങ്കളാഴ്ച ഉച്ചയോടെ വീട്ടില്‍ നിന്നും പിടികൂടുകയായിരുന്നു. നേരത്തേ കുറ്റകൃത്...



















