Friday, October 30News That Matters
Shadow

GVHSS വേങ്ങരയിൽ വി.എച്ച്.എസ്.ഇ. വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ‘സ്കിൽ ഫെസ്റ്റ് – 2026’ സംഘടിപ്പിച്ചു.

വേങ്ങര: ജി.വി.എച്ച്.എസ്.എസ്. വേങ്ങരയിലെ വി.എച്ച്.എസ്.ഇ. വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികളുടെ തൊഴിൽ നൈപുണ്യം പ്രകടമാക്കുന്നതിനായി ‘സ്കിൽ ഫെസ്റ്റ് – 2026’ സംഘടിപ്പിച്ചു. എൻ.എസ്.ക്യു.എഫ്. (NSQF) പദ്ധതിയുടെ ഭാഗമായി നടത്തുന്ന ഇലക്ട്രീഷ്യൻ ഡൊമസ്റ്റിക് സൊല്യൂഷൻസ് (EDS), വെബ് ഡെവലപ്പർ (WDE), ലാബ് ടെക്നീഷ്യൻ (LTPM), ക്രാഫ്റ്റ് ബേക്കർ (CRB) എന്നീ കോഴ്സുകളിലെ വിദ്യാർത്ഥികളാണ് ഫെസ്റ്റിന് നേതൃത്വം നൽകിയത്. ഊരകം ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ ഷക്കീല അത്തോളി ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ യാസ്മിൻ അരിമ്പ്ര ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു.

വിവിധ കോഴ്സുകളിലൂടെ വിദ്യാർത്ഥികൾ സ്വായത്തമാക്കിയ തൊഴിൽനൈപുണ്യങ്ങളും പ്രായോഗിക അറിവുകളും പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിനായി വൈവിധ്യമാർന്ന പ്രദർശനങ്ങളും ഭക്ഷ്യമേളയും ഒരുക്കിയിരുന്നു. വിദ്യാർത്ഥികളുടെ സർഗാത്മകതയും പ്രായോഗിക മികവും വിളിച്ചോതിയ പ്രദർശനങ്ങൾ സന്ദർശകരുടെ വലിയ ശ്രദ്ധയാണ് ആകർഷിച്ചത്. വി.എച്ച്.എസ്.ഇ. പ്രിൻസിപ്പൽ ജിൻസി പി.വി. ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പി.ടി.എ. പ്രസിഡന്റ് മുജീബ് റഹ്മാൻ, എസ്.എം.സി. ചെയർമാൻ അബ്ദുൽ മജീദ് കെ.ടി., പി.ടി.എ. അംഗങ്ങളായ കുഞ്ഞീത്കുട്ടി, ഹംസ, റഫീഖ്, എം.പി.ടി.എ. പ്രസിഡന്റ് രമ്യ തുടങ്ങിയവർ ആശംസകൾ നേർന്നു. അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും നാട്ടുകാരും ഉൾപ്പെടെ നിരവധി പേർ പരിപാടിയിൽ സജീവമായി പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL