Thursday, April 23News That Matters
Shadow

റിസോർട്ടിലെ നീന്തൽകുളത്തിൽ മുങ്ങി വേങ്ങര സ്വദേശിയായ എട്ടു വയസ്സുകാരൻ മരിച്ചു

വേങ്ങര: കുടുംബത്തോടൊപ്പം കുമരകത്തേക്ക് വിനോദയാത്രയ്ക്ക് പോയ എട്ടു വയസ്സുകാരൻ റിസോർട്ടിലെ നീന്തൽകുളത്തിൽ മുങ്ങിമരിച്ചു. വേങ്ങര വെട്ടുതോട് കാപ്പിൽ നജീമിന്റെ മകൻ മുഹമ്മദ് നബാൻ (8) ആണ് മരിച്ചത്.​കഴിഞ്ഞ ദിവസം മാതാപിതാക്കളടക്കമുള്ള 35 അംഗ സംഘത്തോടൊപ്പമാണ് നബാൻ വിനോദയാത്രയ്ക്ക് പോയത്. ഇവർ താമസിച്ചിരുന്ന കുമരകത്തെ പാരഡൈസ് റിസോർട്ടിലെ നീന്തൽകുളത്തിൽ വെച്ചായിരുന്നു അപകടം സംഭവിച്ചത്. വേങ്ങര അൽ ഇസ്‌ഹാൻ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ് മുഹമ്മദ് നബാൻ.​മാതാവ്: ഉമ്മു സൽമ. സഹോദരങ്ങൾ: നസീം, നഹ്യാൻ, നെഹ്റ. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കും. നിസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം വേങ്ങര ടൗൺ പുത്തൻ പള്ളി ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും .

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL