Friday, January 23News That Matters
Shadow

Author: admin

താനൂർ മൂലക്കൽ ഓപ്പൺ ജിം നാടിന് സമർപ്പിച്ചു

താനൂർ മൂലക്കൽ ഓപ്പൺ ജിം നാടിന് സമർപ്പിച്ചു

MALAPPURAM
എല്ലാവര്‍ക്കും കായികശേഷി, എല്ലാവര്‍ക്കും ആരോഗ്യം എന്ന മുദ്രാവാക്യം ഉയര്‍ത്തി സംസ്ഥാന കായിക വകുപ്പ് പൊതുജനങ്ങള്‍ക്കായി നടപ്പാക്കുന്ന ഓപ്പണ്‍ ജിം പദ്ധതി പ്രകാരം താനാളൂർ പഞ്ചായത്തിൽ മൂലക്കലിൽ ആരംഭിച്ച ഓപ്പൺ ജിം കായിക- ന്യൂനപക്ഷ ക്ഷേമ-വഖഫ്- ഹജ്ജ് വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാൻ നാടിന് സമർപ്പിച്ചു. ഒരു നാടിന്റെ സമഗ്രമായ പുരോഗതിക്കാണ് സർക്കാർ ലക്ഷ്യം വയ്ക്കുന്നതെന്നും താനൂർ മണ്ഡലത്തിൽ കായിക -വിദ്യാഭ്യാസ- ആരോഗ്യ -ഗതാഗത മേഖലകളിൽ വൻ മാറ്റമാണ് ഇതിനോടകം നടന്നു വരുന്നതെന്നും മന്ത്രി പറഞ്ഞു. ഓപ്പൺ ജിം ആയതുകൊണ്ട് തന്നെ ഉപകരണങ്ങൾ ഏവരും കൃത്യമായി പരിപാലിച്ച് പോരണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.സംസ്ഥാന കായിക വകുപ്പിന്റെ പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് മൂലക്കല്‍ - ദേവധാര്‍ റോഡിലാണ് ഓപ്പൺ ജിം പ്രവർത്തനമാരംഭിച്ചിരിക്കുന്നത്. എയർ വാക്കർ, ചെസ്റ്റ് പ്രെസ്, ട്രിപ്പിൾ ട്വിസ്റ്റർ, ലെഗ് പ്രെസ്, റോവർ, ഷോൾഡർ ബിൽഡർ, സിറ്റ് അപ് ബോ...
ഏഴാം തരം തുല്യതാ പരീക്ഷ ജി എച്ച് എസ് തൃക്കുളം സ്കൂളിൽ വെച്ച് നടന്നു.

ഏഴാം തരം തുല്യതാ പരീക്ഷ ജി എച്ച് എസ് തൃക്കുളം സ്കൂളിൽ വെച്ച് നടന്നു.

TIRURANGADI
സംസ്ഥാന സാക്ഷരതാ മിഷൻ, ജില്ലാ സാക്ഷരത മിഷന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ഏഴാം തരം തുല്യതാ പരീക്ഷ ജി എച്ച് എസ് തൃക്കുളം സ്കൂളിൽ വെച്ച് നടന്നു. ഔപചാരിക ചടങ്ങിന് പ്രേരക് എ സുബ്രഹ്മണ്യൻ സ്വാഗതം പറഞ്ഞു. തിരൂരങ്ങാടി നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ കാലൊടി സുലൈഖ മുതിർന്ന പഠിതാവിന് ചോദ്യപേപ്പർ നൽകി ഉദ്ഘാടനം നിർവഹിച്ചു. ഡിവിഷൻ കൗൺസിലർ ജാഫർ കുന്നത്തേരി ആശംസകളർപ്പിച്ചു. തുടർന്നുള്ള പരീക്ഷയ്ക്ക് പ്രേരക്മാരായ വിജയശ്രീ വി. പി, എം. കാർത്യായനി എന്നിവർ നേതൃത്വം നൽകി. തിരൂരങ്ങാടി ബ്ലോക്കിന് കീഴിലെ പഠിതാക്കളിൽ പരപ്പനങ്ങാടി നഗരസഭയിലെ 64 വയസ്സായ സുഹറബിയാണ് മുതിർന്ന പഠിതാവ്. തിരൂരങ്ങാടി, പരപ്പനങ്ങാടി നഗരസഭയിലെ പഠിതാക്കളാണ് പരീക്ഷ എഴുതുന്നത് പരീക്ഷയിൽ വിജയിക്കുന്നവർക്ക് പത്താംതരം തുല്യത കോഴ്സിന് പ്രവേശനം നേടാവുന്നതാണ്....
വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണണം എന്ന് ആവശ്യപ്പെട്ട് AR നഗർ യൂത്ത് ലീഗ് കമ്മിറ്റി നിവേദനം നൽകി

വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണണം എന്ന് ആവശ്യപ്പെട്ട് AR നഗർ യൂത്ത് ലീഗ് കമ്മിറ്റി നിവേദനം നൽകി

TIRURANGADI
AR നഗർ: സർവ്വീസ് സഹകരണ ബാങ്കിൻ്റെ മുൻവശം ഉള്ള വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണണം എന്ന് ആവശ്യപ്പെട്ട് അബ്ദു റഹ്മാൻ നഗർ പഞ്ചായത്ത് മുസ് ലിം യൂത്ത് ലീഗ് കമ്മിറ്റി സ്ഥലം MLA യും പ്രതിപക്ഷ ഉപനേതാവും ആയ പി.കെ കുഞ്ഞാലികുട്ടി നിവേദനം നൽകി. സ്ഥലം സന്ദർശിച്ച് വേണ്ട നടപടികൾ സ്വീകരിക്കാം എന്ന് അദ്ദേഹം അറിയിച്ചു. അബ്ദുറഹ്മാൻ നഗർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് റഷീദ് കൊണ്ടാണത്ത്, പഞ്ചായത്ത് മുസ് ലിം ലീഗ് ട്രഷറർ സി.കെ മുഹമ്മദ് ഹാജി,പഞ്ചായത്ത് മുസ് ലിം യൂത്ത്ലീഗ് പ്രസിഡൻ്റ് മുനീർ വിലാശേരി, ജനറൽ സെക്രട്ടറി കെ.കെ സക്കരിയ എന്നിവർ സംബന്ധിച്ചു....
മാട്ര ബീരാൻകുട്ടി മരണപ്പെട്ടു

മാട്ര ബീരാൻകുട്ടി മരണപ്പെട്ടു

MARANAM
വേങ്ങര : A R നഗർ പുതിയത്ത്പുറായ മാട്ര ബീരാൻകുട്ടി (94) എന്നവർ മരണപ്പെട്ടു. ഭാര്യ: നഫീസ. മക്കൾ: മുഹമ്മദ് കുട്ടി (Late), ഹസൈൻ, മൻസൂർ, ഹംസ, ഫൗസിയ, കദീജ, ഫാത്തിമ. മരുമക്കൾ: ഷംസു വേങ്ങര, ഹംസ, ഫൈസൽ, സീനത്ത്, ബുഷ്റ, ഉമ്മുക്കുലുസു, മയ്യിത്ത് നമസ്കാരം ഉച്ചക്ക് 3 മണിക്ക് പുതിയത്ത്പുറായ ജുമാ മസ്ജിദിൽ
അറബിക് അധ്യാപകർക്ക് ഐ.ടി. ശിൽപശാല

അറബിക് അധ്യാപകർക്ക് ഐ.ടി. ശിൽപശാല

TIRURANGADI
പരപ്പനങ്ങാടി: കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ പരപ്പനങ്ങാടി സബ്ജില്ല കമ്മിറ്റി ‘മാറിയ പാഠപുസ്തകവും മാറേണ്ട അധ്യാപകരും’ എന്ന വിഷയത്തെ ആസ്പദമാക്കി സബ്ജില്ലയിലെ അറബിക് അധ്യാപകർക്ക് വേണ്ടി ഐ.ടി. ശിൽപശാല സംഘടിപ്പിച്ചു. പാഠപുസ്തകങ്ങളിൽ വന്ന മാറ്റങ്ങൾക്ക് അനുസരിച്ച് അധ്യാപകരുടെ അധ്യാപനരീതിയും സാങ്കേതിക പ്രാപ്തിയും വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ശിൽപശാലയിൽ, സ്കൂളിന് അവധിയായിട്ടും നിരവധി അധ്യാപകർ ആവേശത്തോടെ പങ്കെടുത്തു. പ്രായോഗിക പരിശീലനത്തിന് മുൻഗണന നൽകി, പുതിയ പാഠ്യപദ്ധതിയുടെ അധ്യാപനത്തിൽ സാങ്കേതിക വിദ്യയെ ഫലപ്രദമായി വിനിയോഗിക്കുന്ന മാർഗങ്ങൾ, ഓൺലൈൻ ഉപകരണങ്ങൾ, ഡിജിറ്റൽ കണ്ടന്റ് സൃഷ്ടി, ക്ലാസ്റൂം മാനേജ്മെന്റ് സോഫ്റ്റ്‌വെയർ മുതലായ വിഷയങ്ങളിൽ പരിശീലനം നൽകി. അധ്യാപകർക്ക് കൈകൊണ്ടു ചെയ്യാവുന്ന രീതിയിൽ ക്ലാസ്‌റൂം അധ്യാപനം നവീകരിക്കുന്നതിന് ആവശ്യമായ മാതൃകാപരമായ അവതരണങ്ങളും നടത്തി. പരപ്പനങ്ങാട...
ജില്ലാ ജൂനിയർ അത്‌ലറ്റിക് മീറ്റിൽ വാക്കേഴ്സ് താരത്തിന് ഡബിൾ ഗോൾഡ് മെഡൽ

ജില്ലാ ജൂനിയർ അത്‌ലറ്റിക് മീറ്റിൽ വാക്കേഴ്സ് താരത്തിന് ഡബിൾ ഗോൾഡ് മെഡൽ

MALAPPURAM
തേഞ്ഞിപ്പലം യൂണിവേഴ്സിറ്റി സിന്തറ്റിക് സ്റ്റേഡിയത്തിൽ വച്ച് നടന്ന മലപ്പുറം ജില്ലാ ജൂനിയർ അത്‌ലറ്റിക് മീറ്റിൽ തിരൂർ തുഞ്ചൻ മെമ്മോറിയൽ ഗവൺമെൻറ് കോളേജിനെ പ്രതിനിധീകരിച്ച് വനിത U -20 വിഭാഗത്തിൽ പരപ്പനങ്ങാടി സ്വദേശി ശ്രീലക്ഷ്മി ടി.കെ ഹൈജമ്പ്, ലോംഗ് ജംപ് എന്നിവയിൽ ഗോൾഡ് മെഡൽ കരസ്ഥമാക്കി. താഴത്തം കണ്ടിയിൽ സന്ദീപിൻ്റെയും സ്മിതയുടെയും മകളാണ്. തിരൂർ തുഞ്ചൻ കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയും പരപ്പനാട് വാക്കേഴ്സ് ക്ലബ്ബ് മെമ്പറുമാണ്. പരപ്പനങ്ങാടി ചുടലപ്പറമ്പ് മൈതാനത്തിൽ കെ.ടി വിനോദിൻ്റെയും ഉനൈസ് സി പിയുടെയും തുഞ്ചൻ കോളേജിൽ കായിക വിഭാഗം മേധാവി ക്യാപ്റ്റൻ ഷുക്കൂർ ഇല്ലത്തിൻ്റെ കീഴിലുമാണ് പരിശീലനം ചെയ്യുന്നത്....
നാനോ കാറിൽ മലപ്പുറത്ത് കറങ്ങി മിഠായി കച്ചവടം; ലാഭം കൂട്ടാന്‍ മദ്യവിൽപ്പനയും വേങ്ങര ഊരകം സ്വദേശി പിടിയില്‍

നാനോ കാറിൽ മലപ്പുറത്ത് കറങ്ങി മിഠായി കച്ചവടം; ലാഭം കൂട്ടാന്‍ മദ്യവിൽപ്പനയും വേങ്ങര ഊരകം സ്വദേശി പിടിയില്‍

MALAPPURAM
മലപ്പുറം: മിഠായി കച്ചവടത്തിൽ ലാഭം ഇത്തിരി കുറവാണെന്ന് കണ്ടതോടെ സൈഡ് ആയി മദ്യവിൽപ്പനയും നടത്തിയ യുവാവിനെ കയ്യോടെ പൊക്കി എക്സൈസ് സംഘം. വേങ്ങര ഊരകം പള്ളിയാളി വീട്ടില്‍ അസീസിനെ(47)യാണ് മഞ്ചേരി സ്റ്റേറ്റ് ബാങ്ക് പരിസരത്ത് വച്ച്‌ അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ എം.എൻ. രഞ്ജിത്ത് അറസ്റ്റ് ചെയ്തത്. നാനോ കാർ ഉപയോഗിച്ച്‌ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ മിഠായി വില്‍പ്പന നടത്തി വരികയായിരുന്നു അസീസ്. എന്നാല്‍ മിഠായിയേക്കാള്‍ ലാഭം മദ്യവില്‍പ്പനക്കാണെന്ന് മനസിലാക്കിയ ഇയാള്‍ പോകുന്ന വഴികളിലെ ബീവറേജസ് ഔട്ട്‌ലെറ്റുകളില്‍ നിന്ന് ഇന്ത്യൻ നിർമിത വിദേശ മദ്യം വാങ്ങുകയും ഇത് കൂടിയ വിലയ്ക്ക് ആവശ്യക്കാർക്ക് എത്തിച്ചു നല്‍കുകയുമായിരുന്നു. എക്സൈസ് വകുപ്പിന്‍റെ ഓണം സ്പെഷല്‍ ഡ്രൈവിന്‍റെ ഭാഗമായി നടത്തിയ പരിശോധനയില്‍ നാനോ കാറില്‍ സൂക്ഷിച്ച 20 കുപ്പി മദ്യം പിടികൂടുകയായിരുന്നു. മദ്യം കടത്താനുപയോഗിച്ച കാറും അന്വേഷണ സംഘം കസ്റ്റഡ...
യുകെയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; മകൾക്ക് പിന്നാലെ അമ്മയും അറസ്റ്റിൽ

യുകെയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; മകൾക്ക് പിന്നാലെ അമ്മയും അറസ്റ്റിൽ

LOCAL NEWS, THRISSUR
തൃശൂർ: യു.കെയിൽ ജോലി വാഗ്‌ദാനം ചെയ്ത് തൃശ്ശൂർ എടവിലങ്ങ് സ്വദേശികളായ മൂന്ന് പേരിൽ നിന്നും 6.5 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. എടവിലങ്ങ് കാര പുതിയ റോഡ് ചള്ളിയിൽ വീട്ടിൽ ശ്യാമള (59) യെയാണ് കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഇവരുടെ മകൾ സായ (29) അറസ്റ്റിലായിരുന്നു. മകൾ സായ നടത്തിയ തട്ടിപ്പ് കേസിൽ അമ്മയ്ക്കും പങ്കുണ്ടെന്ന് വ്യക്തമായതിന് പിന്നാലെയാണ് ശ്യാമളയെയും അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു. സായയും റിമാൻ്റിൽ കഴിയുകയാണ്. കൊടുങ്ങല്ലൂർ, മതിലകം, മാള, ഇരിങ്ങാലക്കുട, കാട്ടൂർ, വെള്ളിക്കുള്ളങ്ങര പൊലീസ് സ്റ്റേഷനുകളിലായി യുകെയിലേക്ക് വീസയും ജോലിയും വാഗ്‌ദാനം ചെയ്ത് പലരിൽ നിന്നായി ഇവർ പണം തട്ടിയിരുന്നു. ഇത്തരത്തിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയതിന് സായയുടെ പേരിൽ ഒമ്പത് ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്‌തിരുന്നു. സായ നടത്തിയ തട്ടിപ്പിൽ പങ്കുണ്ടെന...
സിവിൽ സർവ്വീസ് കായിക മേളയിൽ മികവ് തെളിയിച്ച് താലൂക്ക് ആശുപത്രിയിലെ ഷീബ

സിവിൽ സർവ്വീസ് കായിക മേളയിൽ മികവ് തെളിയിച്ച് താലൂക്ക് ആശുപത്രിയിലെ ഷീബ

TIRURANGADI
തിരൂരങ്ങാടി: സിവിൽ സർവ്വീസ് കായികമേളയിൽ മിന്നും പ്രകടനം കാഴ്ചവെച്ച് തിരൂരങ്ങാടി താലൂക്ക് ആശുപത്രി ജീവനക്കാരി ഷീബ. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ വെച്ച് നടന്ന സിവിൽ സർവ്വീസ് കായിക മേള 2025 ഓപ്പൺ കാറ്റഗറി വിഭാഗത്തിലാണ് തിരൂരങ്ങാടി ഗവ: താലൂക്ക് ആശുപത്രിയിൽ നഴ്സിംഗ് അസിസ്റ്റന്റായ പരപ്പനങ്ങാടി ചുടലപ്പറമ്പ് സ്വദേശി പി. ഷീബ മിന്നും പ്രകടനം കാഴ്ചവെച്ചത്. ജാവലിൻ ത്രോയിൽ ഗോൾഡ് മെഡലും ഷോട്ട്പുട്ട് മൽസരത്തിൽ സിൽവർ മെഡലും കരസ്ഥമാക്കി സംസ്ഥാന സിവിൽ സർവ്വീസ് മൽസരത്തിലേക്ക് യോഗ്യത നേടിയത്.ഇതിന് മുമ്പ് കേരള മാസ്റ്റേഴ്സ് കായിക മേളയിൽ ജാവലിൻ ത്രോയിൽ വെള്ളി മെഡൽ നേടിയിട്ടുണ്ട്. അന്താരാഷ്ട്ര മൽസരത്തിന് യോഗ്യത നേടിയിട്ടുള്ള ഷീബ മാസ്റ്റേഴ്സ് ഇന്റർ നാഷണൽ അത് ലറ്റ്സ് ആണ്....
യൂത്ത് കോൺഗ്രസ് ക്വിറ്റ് ഇന്ത്യ ദിനാചരിച്ചു

യൂത്ത് കോൺഗ്രസ് ക്വിറ്റ് ഇന്ത്യ ദിനാചരിച്ചു

VENGARA
യൂത്ത് കോൺഗ്രസ് വേങ്ങര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്വിറ്റ് ഇന്ത്യ ദിനം ആചരിച്ചു മണ്ഡലം പ്രസിഡന്റ് ഹാഷിഫ് പൂവളപ്പിൽ പതാക ഉയർത്തി കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് രാധാകൃഷ്ണൻ സംഗമം ഉദ്ഘാടനം ചെയ്തു നിയോജകമണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ സെക്രട്ടറി ശാക്കിർ കാലടിക്കൽ, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി അസീസ് കൈപ്രൻ അൻവർ മട്ടിൽറഹീം പറഞ്ചേരി ഹാരിസ് പുളിക്കൽ ഷൌക്കത്ത് കൂരിയാട് അർഷാദ് MT സമീർ എം, ജുനൈദ് കെ. കെ, ജബ്ബാർ NT, ഫാസിൽ എം എന്നിവർ പങ്കെടുത്തു....
കോര്‍ട്ടേഴ്സില്‍ മോഷണം; പ്രതി പിടിയില്‍

കോര്‍ട്ടേഴ്സില്‍ മോഷണം; പ്രതി പിടിയില്‍

VENGARA
വേങ്ങര: കണ്ണമംഗലം തോട്ടശ്ശേരിയറയില്‍ കോര്‍ട്ടേഴ്സില്‍ മോഷണം നടത്തിയ പ്രതിയെ വേങ്ങര പോലീസ് അറസ്റ്റ് ചെയ്തു. കന്യാകുമാരി സ്വദേശിയും കീൽകുളം സ്വദേശിയും അരികുളം ക്വാർട്ടേഴ്സില്‍ താമസക്കാരനുമായ രാജേഷ് കുമാർ (46)നെയാണ് അറസ്റ്റ് ചെയ്തത്. അസം സ്വദേശിയായ തൊഴിലാളി താമസിക്കുന്ന ക്വാർട്ടേർസിന്റെ വാതിലിന്റെ പൂട്ട് പൊളിച്ച് അകത്ത് കയറിയ മോഷ്ട്ടാവ് 6000 രൂപ മോഷ്ട്ടിക്കുകയായിരുന്നു. പ്രതിയെ നാട്ടുകാര്‍ പിടി കൂടി പോലീസിലേല്പിക്കുകയായിരുന്നു. പ്രതിയെ റിമാന്റ് ചെയ്തു....
പുലിക്കോടൻ അബുഹാജി മരണപ്പെട്ടു

പുലിക്കോടൻ അബുഹാജി മരണപ്പെട്ടു

MARANAM
വേങ്ങര: ചേറൂർ വി കെ മാട് പുലിക്കോടൻ അബുഹാജി എന്നവർ മരണപ്പെട്ടു. മക്കൾ ..അബ്ദുൽ സമദ്,എൻജിനീയർ നൗഷാദ്. മയ്യിത്ത് രാത്രി 9.00 മണിക്ക് വി.കെ. മാട് ജുമാ മസ്ജിദിൽ നടക്കും.
സമ്മിശ്ര കൃഷിയില്‍ വിജയം; ഖദീജയുടെ തോട്ടത്തില്‍ എല്ലാം വിളയും

സമ്മിശ്ര കൃഷിയില്‍ വിജയം; ഖദീജയുടെ തോട്ടത്തില്‍ എല്ലാം വിളയും

MALAPPURAM
കൃഷി ഒരിക്കലും നഷ്ടമല്ല, അറിഞ്ഞ് ചെയ്താല്‍ ലാഭമാണെന്നു പറയുകയും അത് തെളിയിക്കുകയും ചെയ്യുകയാണ് പെരിന്തല്‍മണ്ണ താഴേക്കോട് സ്വദേശിനിയായ ഖദീജ. ആത്മ സംതൃപ്തിക്ക് വേണ്ടി കൃഷിയില്‍ ഏര്‍പ്പെട്ടിരുന്ന വീട്ടമ്മ ഇന്ന് സംസ്ഥാനത്ത് തന്നെ മികച്ച കര്‍ഷകയും സംരഭകയുമാണ്. കൃഷി വകുപ്പിന്റെ സഹായമാണ് തന്റെ വളര്‍ച്ചയ്ക്ക് കാരണമെന്ന് ഖദീജ പറയുന്നു. സൗദി അറേബ്യയിലെ താഴ്വരയുടെ പേരാണ് ഖദീജ കൃഷിയിടത്തിന് നല്‍കിയിട്ടുള്ളത്. കൊടികുത്തിമലയുടെ താഴവരയിലാണ് മനോഹരമായ ' തുവ ഫാം '. സ്ഥിതി ചെയ്യുന്നത്. പൂര്‍ണമായും ജൈവ രീതിയിലാണ് ഇവിടെയുള്ള കൃഷി. ആകെ 18 ഏക്കറിലാണ് കൃഷി. മൂന്ന് ഏക്കര്‍ സ്ഥലത്ത് കവുങ്ങും, 3.5 ഏക്കര്‍ സ്ഥലത്ത് മാവും പ്ലാവും, ഒരു ഏക്കര്‍ സ്ഥലത്ത് കശുമാവും വാഴയും, മറ്റു പല വൃക്ഷങ്ങളും കൃഷി ചെയ്യുന്നുണ്ട്. 10 സെന്റില്‍ ഇഞ്ചി, മഞ്ഞള്‍ എന്നിവയും, 100 സ്‌ക്വയര്‍ മീറ്റര്‍ മഴമറയില്‍ പച്ചക്കറികളും, 300 ഓളം ഓര്‍ക്കിഡുകളും...
അപ്രതീക്ഷിതമായി നിസാറിന്റെ മരണം

അപ്രതീക്ഷിതമായി നിസാറിന്റെ മരണം

CRIME NEWS
അപ്രതീക്ഷിതമായിട്ടായിരുന്നു നിസാറിന്റെ മരണം. ഈ രീതിയില്‍ നിസാർ ജീവനൊടുക്കിയതിന്റെ കാരണം എന്താണെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. പൊതുവില്‍ ശാന്തപ്രകൃതക്കാരനായ ഇദ്ദേഹം ജീവനൊടുക്കാൻ വിചിത്രമായ വഴി തേടിയത് എന്തിനാണെന്ന സംശയത്തിലാണ് പ്രിയപ്പെട്ടവരെല്ലാം.തിരൂരങ്ങാടി നഗരസഭയില്‍, ടൗണില്‍നിന്ന് നാലുകിലോമീറ്ററോളം മാറിയാണ് നിസാറിന്റെ വീട്. എറണാകുളത്ത് ജോലി ശരിയായിട്ടുണ്ടെന്നുപറഞ്ഞ് രണ്ടുദിവസം മുൻപാണ് വീടു വിട്ടുപോയത്. പോകുന്നതിനുമുൻപ് നാട്ടില്‍ പെയിന്റിങ് ജോലി ചെയ്തിരുന്നു. സ്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം കാറ്ററിങ് സ്ഥാപനങ്ങളിലും ജ്യൂസ് കടകളിലും ഹോട്ടലുകളിലും മാറിമാറി ജോലിചെയ്തിരുന്നു. നിലവില്‍ ഇദ്ദേഹത്തിന് വലിയ സാമ്ബത്തിക പ്രശ്നങ്ങളോ ഗൗരവമായ മറ്റെന്തെങ്കിലും കാരണങ്ങളോ ഉള്ളതായി അയല്‍വാസികള്‍ക്കും ബന്ധുക്കള്‍ക്കും അറിവില്ല. മദ്യമോ മയക്കുമരുന്നോ ഉപയോഗിച്ചിരുന്ന ആളല്ലെന്നും അയല്‍വാസികള്‍ പറയുന്നു. ഇദ്ദേഹം...
റിയാദിൽ ഹൃദയാഘാതം മൂലം  മരണപ്പെട്ടു.

റിയാദിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു.

GULF NEWS
റിയാദ്: ഹൃദയാഘാതം മൂലം മലയാളി റിയാദിൽ നിര്യാതനായി. പരപ്പനങ്ങാടി ചെറമംഗലം സ്വദേശി ഫൈസൽ മേലെവീട്ടിൽ (46) ആണ് മരിച്ചത്. റിയാദിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ശാരീരിക അസ്വസ്ഥതയെ തുടർന്ന് ചൊവ്വാഴ്ച വൈകീട്ട് ബത്ഹയിലെ സ്വകാര്യ ക്ലിനിക്കിൽ പ്രവേശിപ്പിക്കുകയും തുടർന്ന് ശുമൈസി ആശുപത്രിയിലെ ഐ.സി.യുവിലേക്ക് മാറ്റുകയും ചെയ്തിരുന്നു....
പുത്തൻ പീടിക പള്ളിപ്പറം സ്വദേശി തെക്കെപുരകൽ രാമൻ നിര്യാതനായി

പുത്തൻ പീടിക പള്ളിപ്പറം സ്വദേശി തെക്കെപുരകൽ രാമൻ നിര്യാതനായി

MARANAM
പരപ്പനങ്ങാടി: പുത്തൻ പീടിക പള്ളിപ്പറം സ്വദേശി തെക്കെപുരകൽരാമൻ(84) നിര്യാതനായി. ഭാര്യ : പരേതയായ ലീലമകൾ :ഷൈനിമരുമകൻ : സുരേഷ് സുരേഷ് പച്ചാട്ടിരിസഹോദരങ്ങൾ: പ്രഭാകരൻ, കല്യാണി , ബേബി, പരേതരായ തങ്കു , പത്മിനി. സംസ്കാരം (8-8.2025) ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പിൽ.
സാക്ഷി മോഹൻ പെരിന്തൽമണ്ണ സബ് കളക്ടർ

സാക്ഷി മോഹൻ പെരിന്തൽമണ്ണ സബ് കളക്ടർ

MALAPPURAM
പെരിന്തൽമണ്ണ സബ് കളക്ടറായി 2023 ബാച്ച് ഐ എ എസ് ഉദ്യോഗസ്ഥയായ സാക്ഷി മോഹൻ ചുമതലയേറ്റു. ഉത്തർപ്രദേശിലെ ലക്നൗ സ്വദേശിയാണ്. പെരിന്തൽമണ്ണ സബ് കളക്ടറായിരുന്ന അപൂർവ ത്രിപാഠി എൽ എസ് ജി ഡി - ലൈഫ് മിഷന്റെ സി ഇ ഒ ആയി സ്ഥലം മാറ്റം ലഭിച്ച ഒഴിവിലാണ് നിയമനം. അമൃത് മിഷൻ ഡയറക്ടറുടെ പൂർണ അധിക ചുമതല കൂടി ത്രിപാഠിക്ക് ലഭിച്ചിട്ടുണ്ട്. വ്യാഴാഴ്ച വൈകീട്ട് കലക്ടറേറ്റിലെത്തിയ സാക്ഷി മോഹനെ ജില്ലാ കളക്ടർ വി ആർ വിനോദ് സ്വീകരിച്ചു. ജില്ല വിട്ടു പോകുന്ന അപൂർവ ത്രിപാഠിക്ക് ജില്ലാ കളക്ടർ മെമൻ്റോയും നൽകി....
തെന്നലയുടെ മദര്‍ തെരേസ ചില്ലറക്കാരിയല്ല..

തെന്നലയുടെ മദര്‍ തെരേസ ചില്ലറക്കാരിയല്ല..

MALAPPURAM
'ഓളൊരു വെല്ല്യ മദര്‍ തെരേസ'' എന്ന് പലരും പരിഹസിക്കുമായിരുന്നു. എന്നാല്‍ യാസ്മിന് അത് അഭിമാനമായിരുന്നു. മദര്‍ തെരേസ ചില്ലറക്കാരിയല്ലല്ലോ…! കളിയാക്കലുകള്‍ക്കിടയിലും യാസ്മിന്റെ ഉള്ളില്‍ തന്റെ സഹജീവികളോട് എങ്ങനെ പെരുമാറണമെന്നും താന്‍ എന്താവണമെന്നും ഉറച്ച തീരുമാനമുണ്ടായിരുന്നു. അവരുടെ ഉറച്ച നിലപാടുകള്‍ക്ക് കരുത്തേകാന്‍ കുടുംബശ്രീയും. 2006 ല്‍ അയല്‍ക്കൂട്ട അംഗം ആയിട്ടായിരുന്നു തുടക്കം. തുടര്‍ന്ന് സി.ഡി.എസ് അംഗവും 2010 ല്‍ സി.ഡി.എസ് ചെയര്‍പേഴ്സണുമായി. സി.ഡി.എസ് ചെയര്‍പേഴ്സണ്‍സ് മീറ്റിങിനു പോയപ്പോഴാണ് മറ്റ് പല പഞ്ചായത്തുകളിലും മികച്ച സംരംഭങ്ങളുണ്ടെന്ന് മനസ്സിലാക്കിയത്. സ്വന്തം പഞ്ചായത്ത് ആയ തെന്നലയ്ക്ക് ഇനിയും മുന്നോട്ടുപോകാനുണ്ടെന്നും. അന്നുമുതല്‍ കുടുബശ്രീ വഴി എന്തെല്ലാം തന്റെ പഞ്ചായത്തിന് വേണ്ടി ചെയ്യാന്‍ കഴിയും എന്ന ചിന്തയിലായിരുന്നു യാസ്മിന്‍. ആ ചിന്തകളാണ് തെന്നല അഗ്രോ പ്രൊഡ്യൂസര്‍ എന്ന ...
2 കിലോഗ്രാം കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി പിടികൂടി

2 കിലോഗ്രാം കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി പിടികൂടി

CRIME NEWS
പെരിന്തൽമണ്ണ : ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് എക്‌സ്സൈസ് ഇൻസ്‌പെക്ടർ ടി. ഷിജുമോൻ നൽകിയ രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ മലപ്പുറം ഇൻ്റലിജൻസ് വിഭാഗം, എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖലാ സ്ക്വാഡ്, പെരിന്തൽമണ്ണ എക്‌സൈസ് സർക്കിൾ പാർട്ടി എന്നിവ എക്‌സൈസ് ഇൻസ്‌പെക്ടർ പി. ഹരിദാസിന്റെ നേതൃത്വത്തിൽ പെരിന്തൽമണ്ണ ട്രാഫിക് ജങ്ഷനിലുള്ള ഷോപ്പിംഗ് കോംപ്ലക്സ്നകത്ത് വെച്ച് നടത്തിയ പരിശോധനയിൽ 2 kg കഞ്ചാവുമായി ബീഹാർ സ്വദേശി മുഹമ്മദ് ഷനാവുള്ള (28 ) എന്നയാളെ അറസ്റ്റ്‌ കേസെടുത്തു. പാർട്ടിയിൽ എക്സൈസ് ഇൻസ്പെക്ടർ ഹരിദാസ്. പി, ടി ഷിജുമോൻ, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർമാരായ രാമൻകുട്ടി, കുഞ്ഞാലൻ കുട്ടി, രാമകൃഷ്ണൻ, സിവിൽ എക്സൈസ് ഓഫീസർമാരായ അഖിൽ ദാസ്, സച്ചിൻ ദാസ്, പ്രവീൺ ഇ, എക്സൈസ് ഡ്രൈവർ പുഷ്പൻ എന്നിവർ ഉണ്ടായിരുന്നു. പ്രതിയെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു....
അപകട മേഖലകളും വിദ്യാലയങ്ങളും കേന്ദ്രീകരിച്ചുള്ള ബോധവൽക്കരണത്തിന്ന് ഊന്നൽ നൽകും: റാഫ്

അപകട മേഖലകളും വിദ്യാലയങ്ങളും കേന്ദ്രീകരിച്ചുള്ള ബോധവൽക്കരണത്തിന്ന് ഊന്നൽ നൽകും: റാഫ്

LOCAL NEWS, THRISSUR
തൃശൂർ: പോലീസ്,മോട്ടോർ വാഹന,എക്സൈസ്, വിദ്യാഭ്യാസം എന്നീ വകുപ്പുകളുമായി സഹകരിച്ച് അപകട മേഖലകളിലും ജില്ലയിലെ സ്കൂൾ കോളേജ് കലാലയങ്ങളിലും വിപുലമായ റോഡ് സുരക്ഷ ബോധവൽക്കരണവും ലഹരി നിർമാർജ്ജന കർമ്മപരിപാടികളും വരും നാളുകളിൽ നടത്താൻ റോഡ് ആക്സിഡന്റ് ആക് ഷൻ ഫോറം തൃശൂർ ജില്ല കൺവെൻഷൻ തീരുമാനിച്ചു. റാഫ് സംസ്ഥാന പ്രസിഡണ്ട് ഡോ. കെ എം അബ്ദു പരിപാടി ഉദ്ഘാടനം ചെയ്തു. റോഡുകൾക്ക് താങ്ങാനാവുന്നതിലേറെ വാഹനങ്ങളുള്ള സാഹചര്യത്തിൽ ഒരു പുതിയ റോഡ് സംസ്കാരം രൂപപ്പെടണമെന്ന് അദ്ദേഹം പറഞ്ഞു. തൃശ്ശൂർ സാവിത്രി കഫെ ഹാളിൽ നടന്ന ജില്ലാതല കൺവെൻഷനിൽ കെ ടി പിയൂഷ് അധ്യക്ഷനായിരുന്നു. സംസ്ഥാന വൈസ് പ്രസിഡണ്ട് ടിഐകെ മൊയ്തു മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. റിട്ടയേർഡ് പോലീസ് സബ് ഇൻസ്പെക്ടർ കെ എ ഡേവിസ് ജില്ലാ പ്രസിഡണ്ടും കെ തവരാജ് ജനറൽ സെക്രട്ടറിയായും റാഫ് തൃശൂർ ജില്ലാ കമ്മിറ്റി പുനഃസംഘടിപ്പിച്ചു . വനിതാ ഫോറം ജില്ലാ പ്രസിഡണ്ടായി നിമ്മി റപ്പായി...

MTN NEWS CHANNEL