പൊന്മുണ്ടം സൗത്ത് GMLP സ്കൂളിന്റെ പുതിയ കെട്ടിട ശിലാസ്ഥാപനം മന്ത്രി വി. അബ്ദുറഹിമാന് നിര്‍വഹിച്ചു
ചെറിയമുണ്ടം ഗ്രാമ പഞ്ചായത്തിലെ പൊന്മുണ്ടം സൗത്ത് ജി.എം.എല്‍.പി. സ്കൂളിലെ പുതിയ കെട്ടിട നിര്‍മാണോദ്ഘാടനം കായിക-ന്യൂനപക്ഷ ക്ഷേമ-വഖഫ്-ഹജ്ജ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന് നിര്‍വഹിച്ചു. സ്ഥലപരിമിതിയില്‍ ബുദ്ധിമുട്ടുന്ന സ്കൂളിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത് ഗ്രൗണ്ടിന്റെ ഒരു ഭാഗം ഉപയോഗപ്പെടുത്തിയാണ്. അതിനാല്‍ പുറത്ത് നിന്ന് സ്ഥലം കണ്ടെത്തി സ്കൂളിന് പ്രയോജനപ്പെടുത്താന്‍ ശ്രമിക്കണമെന്നും കെട്ടിടം ഉയര്‍ന്ന ശേഷം ഗ്രൗണ്ടില്‍ കളിസ്ഥലം കൂടുതല്‍ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി 'ഹെല്‍ത്തി കിഡ്സ്' പദ്ധതി വഴി കളിയുപകരണങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കുമെന്നും മന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 2024 - 25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി മണ്ഡലത്തിലെ ഏഴ് സ്കൂളുകള്‍ക്ക് നാല് കോടി രൂപ വകയിരുത്തിയതില്‍ ഉള്‍പ്പെട്ട സ്കൂള്‍ കെട്ടിടമാണ് ഇത്. 60 ലക്ഷം രൂപ ഉപയോഗിച്ചാണ് കെട...



















