Tuesday, March 3News That Matters
Shadow

Author: admin

മുസ്ലിം ലീഗ് നേതാവ് ബക്കർ ചെർണ്ണൂർ നിര്യാതനായി.

മുസ്ലിം ലീഗ് നേതാവ് ബക്കർ ചെർണ്ണൂർ നിര്യാതനായി.

MARANAM
മുസ്ലിം ലീഗ് നേതാവ് ബക്കർ ചെർണ്ണൂർ നിര്യാതനായി.മൂന്നിയൂർ: മുസ്ലിം ലീഗ് വള്ളിക്കുന്ന് മണ്ഡലം ജനറൽ സെക്രട്ടറിയും മുൻ മൂന്നിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന ബക്കർ ചെർണ്ണൂർ (61) നിര്യാതനായി. അസുഖ ബാധിതനായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. മുസ്ലിം ലീഗ് സംസ്ഥാന കൗൺസിലർ ,അവിഭക്ത തിരൂരങ്ങാടി മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി, പ്രസിഡണ്ട് , മലപ്പുറം ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി, മൂന്നിയൂർ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി,മലപ്പുറം ജില്ലാ മുസ്ലിം യൂത്ത് ലീഗ് സെക്രട്ടറി, മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ ,തയ്യിലക്കടവ് ചെർണ്ണൂർ മഹല്ല് സെക്രട്ടറി തുടങ്ങി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. തയ്യിലക്കടവ് തഖ് വീമുൽ ഖുർആൻ മദ്രസ്സയിൽ പൊതു ദർശന സൗകര്യം ചെയ്തിട്ടുണ്ട്. ഖബറടക്കം 4-10-2025 (ശനി) രാവിലെ 11 മണിക്ക് തയ്യിലക്കടവ് മൂച്ചിത്താണി മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.ഭാര്യ: ഫാത്തിമമക്കൾ:...
കക്കൂസ് മാലിന്യം ടാങ്കര്‍ ലോറിയില്‍ കൊണ്ടുവന്ന് തള്ളാനെത്തിയവരെ പൊലീസ് പിടികൂടി

കക്കൂസ് മാലിന്യം ടാങ്കര്‍ ലോറിയില്‍ കൊണ്ടുവന്ന് തള്ളാനെത്തിയവരെ പൊലീസ് പിടികൂടി

MALAPPURAM
തിരൂരില്‍ കക്കൂസ് മാലിന്യം ടാങ്കര്‍ ലോറിയില്‍ കൊണ്ടുവന്ന് തള്ളാനെത്തിയവരെ പൊലീസ് പിടികൂടി.പൊലീസിനെ വെട്ടിച്ച്‌ രക്ഷപ്പെടാൻ ശ്രമിച്ചവരെ 30 കിലോമീറ്ററിലേറെ ദൂരം പിന്തുടര്‍ന്നാണ് പൊലീസ് പിടികൂടിയത്. തുഞ്ചന്‍പറമ്ബിലെ വിദ്യാരംഭത്തോടനുബന്ധിച്ച്‌ പച്ചാട്ടിരിയില്‍ ഗതാഗത നിയന്ത്രണ ഡ്യട്ടിയിലുണ്ടായിരുന്ന പൊലീസ് സംശയം തോന്നി ടാങ്കര്‍ ലോറിക്ക് കൈ കാണിച്ചതോടെയാണ് തുടക്കം. പുലര്‍ച്ചെ നാല് മണിയോടെയാണ് ലോറി പറവണ്ണ റോഡിലൂടെ തിരൂര്‍ ഭാഗത്തേക്ക് വന്നത്. വാഹനങ്ങള്‍ വഴി തിരിച്ചുവിടുന്നതിന്റെ ഭാഗമായി എസ്.ഐ നിര്‍മ്മല്‍ കൈ കാണിച്ചെങ്കിലും ലോറി നിര്‍ത്തിയില്ല. ഒപ്പം വെട്ടിച്ച്‌ അതിവേഗം മുന്നോട്ട് പായുകയും ചെയ്തു. ഇതോടെ പൊലീസ് സംഘം ലോറി പിന്തുടര്‍ന്ന് പിടികൂടി. പരിശോധിച്ചപ്പോഴാണ് ടാങ്കറില്‍ കക്കൂസ് മാലിന്യമാണെന്നും തിരൂരില്‍ തള്ളാൻ കൊണ്ടുവന്നതാണെന്നും വ്യക്തമായത്. ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും വാഹനത്തിലുണ്ടായിരുന്...
ഒക്ടോബർ 2ന് ഗാന്ധി മഹാത്മാ ജോതി ദിനമായി കോൺ ഗ്രസ്സ് എസ് ജില്ലാ കമ്മിറ്റി ആചരിച്ചു

ഒക്ടോബർ 2ന് ഗാന്ധി മഹാത്മാ ജോതി ദിനമായി കോൺ ഗ്രസ്സ് എസ് ജില്ലാ കമ്മിറ്റി ആചരിച്ചു

MALAPPURAM
കോൺഗ്രസ്സ്. എസ് സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം ഒക്ടോബർ 2ന് ഗാന്ധി മഹാത്മാ ജോതി ദിനമായി കോൺഗ്രസ്സ് .എസ് ജില്ലാ കമ്മിറ്റി ആചരിച്ചു. ജില്ലാ പ്രസിഡന്റ് ജോസ് വർഗീസ് അദ്ധ്യക്ഷത വഹിച്ചു മുസ്തഫ കടമ്പോട്ട് ഉൽഘാടനം ചെയ്തു. നാസർ പുൽപറ്റ, കെ.ടി. സമദ്, പ്രകാശ് കുണ്ടൂർ, മോഹനൻ, അബ്ദുന്നാസർ പുളിക്കൽ, AP മുഹമ്മദ് കുട്ടി, മഹ് മൂദ്, ഹരിദാസൻ വള്ളിക്കുന്ന്, അബ്ദുറഹിമാൻ, എ.പി, ബാവ, അലവി ചുങ്കത്ത്, ടി.എം.തോമസ്, എന്നിവർ പ്രസംഗിച്ചു....
ലെൻസ്ഫഡ് മാസ്റ്റർ പ്ലാൻ മന്ത്രി വി. അബ്ദുറഹ്മാൻ പ്രകാശനം ചെയ്തു

ലെൻസ്ഫഡ് മാസ്റ്റർ പ്ലാൻ മന്ത്രി വി. അബ്ദുറഹ്മാൻ പ്രകാശനം ചെയ്തു

VENGARA
കണ്ണമംഗലം : ലെൻസ്ഫഡ് കണ്ണമംഗലം യൂണിറ്റ് തയാറാക്കിയ ചേറൂർ ചാക്കീരി അഹമ്മദ് കുട്ടി മെമ്മോറിയൽ ഗവണ്മെന്റ് UP സ്കൂളിന്റെ മാസ്റ്റർ പ്ലാൻ മന്ത്രി വി. അബ്ദുറഹ്മാൻ വേങ്ങര MLA പി കെ കുഞ്ഞാലി കുട്ടിയു സാന്നിധ്യത്തിൽ നൽകി പ്രകാശനം ചെയ്തു. ചടങ്ങിൽ ലെൻസ്ഫഡ് ജില്ലാ സെക്രട്ടറി വി കെ റസാഖ് വേങ്ങര ഏരിയ പ്രസിഡന്റ് റിയാസ് അലി പി കെ കണ്ണാമംഗലം പഞ്ചായത്ത് പ്രസിഡന്റ് യു എം ഹംസ, വേങ്ങര ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പുളിക്കൽ അബുബക്കർ മാസ്റ്റർ, ലെൻസ്ഫഡ് കണ്ണാമംഗലം യൂണിറ്റ് മെമ്പർമാരായ അജേഷ്, മഖ്ബൂൽ പി, ഇർഷാദ് അലി ഇ കെ, സുബ്രമന്ന്യൻ, യൂസുഫ് അലി ഇ കെ, ഷിഹാബുദീൻ വിടി, മുനീർ കണ്ണെത്ത്, ഇർഷാദ് കെ കെ എന്നിവർ പങ്കാടുത്തു...
ഊരകം മണ്ഡലം കോൺഗ്രസ് ഗാന്ധിജയന്തി ദിനം ആചരിച്ചു

ഊരകം മണ്ഡലം കോൺഗ്രസ് ഗാന്ധിജയന്തി ദിനം ആചരിച്ചു

VENGARA
ഊരകം മണ്ഡലം കോൺഗ്രസ് ഗാന്ധിജയന്തി ദിനാചരണത്തോടനുബന്ധിച്ച് അനുസ്മരണ സദസ്സും ഭീകരവാദത്തിനും വിഘടനവാദത്തിനും എതിരെ പ്രതിജ്ഞയും എടുത്തു.ഐ എൻ ടി യു സി ജില്ലാ വൈസ് പ്രസിഡണ്ട് അസൈനാർ ഊരകം അധ്യക്ഷത വഹിച്ചു. റാഫ് സംസ്ഥാന പ്രസിഡണ്ട് കെ എം അബ്ദു ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മണ്ണിൽ ബിന്ദു, സി പി നിയാസ് , പി വി മുഹമ്മദലി, ഷാഹിദ ബീവി , കുഞ്ഞാലി കെ പി , സനൂജ എം, തുടങ്ങിയവർ സംസാരിച്ചു. സഹൽ നെടുംപറമ്പ് സ്വാഗതവും, റഷീദ് നീറ്റിക്കൽ നന്ദിയും പറഞ്ഞു....
ഗാന്ധി ജയന്തി ദിനാഘോഷം : മാമാങ്ക സ്മാരകങ്ങളും ഗാന്ധി സ്മൃതിയും ശുചീകരിച്ചു

ഗാന്ധി ജയന്തി ദിനാഘോഷം : മാമാങ്ക സ്മാരകങ്ങളും ഗാന്ധി സ്മൃതിയും ശുചീകരിച്ചു

MALAPPURAM
ഗാന്ധി ജയന്തി ദിനാചരണത്തിന്റെ ഭാഗമായി മലപ്പുറം ജില്ലാ ഇൻഫർമേഷൻ ഓഫീസ്, തിരുനാവായ റി എക്കൗ ട്രോമ കെയർ എന്നിവർ ചേർന്ന് തിരുനാവായയിൽ മാമാങ്ക സ്മാരകങ്ങൾ, ഗാന്ധി സ്മൃതി എന്നിവ ശുചീകരിച്ചു. ഗാന്ധി സ്മാരകത്തിൽ പുഷ്പാർച്ചനയും നടത്തി. തിരുനാവായ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മാമ്പറ്റ ദേവയാനി പരിപാടി ഉദ്ഘാടനം ചെയ്തു. റി എക്കൗ പ്രസിഡന്റ് പുവ്വത്തിങ്കൽ റഷീദ് അധ്യക്ഷത വഹിച്ചു. തിരുനാവായിലെ മാമാങ്ക സ്മാരകങ്ങളിൽപ്പെട്ട മണി കിണർ, ചങ്ങമ്പള്ളി കളരിയുടെ പരിസരം എന്നിവയാണ് ശുചീകരിച്ചത്. കേരള ബാങ്ക് എഫ്.എൽ.സി.എം. കെ. സതിഷ് ബാബു, ട്രോമ കെയർ കൽപകഞ്ചേരി യൂണിറ്റ് ലീഡർ ഇസ്മായിൽ പറവന്നൂർ, യുനസ് കുന്നും പുറം, ഷറഫുദ്ധീൻ പല്ലാർ , എന്നിവർ നേതൃത്വം നൽകി. ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ഹാരിസ് പറമ്പിൽ , സോളമൻ കളരിക്കൽ, കോഴിപുറം ട്രോമ കെയർ കോ ഓർഡിനേറ്റർ ഷമീർ അലി വൈലത്തൂർ, ഖാലിദ് ഗുരുക്കൾ സർവോദയ മേള കമ്മിറ്റി വൈസ് ചെയർമാൻ മുളക്ക...
ഐ.എസ്.എം. ജില്ലാ യുവജന സമ്മേളനം ഒക്ടോബർ 5 ന് വളാഞ്ചേരിയിൽ

ഐ.എസ്.എം. ജില്ലാ യുവജന സമ്മേളനം ഒക്ടോബർ 5 ന് വളാഞ്ചേരിയിൽ

MALAPPURAM
വളാഞ്ചേരി : ആദർശ യൗവനം ആത്മാഭിമാനം എന്ന പ്രമേയത്തിൽ ഐ.എസ്. എം മലപ്പുറം വെസ്റ്റ് ജില്ലാ യുവജന സമ്മേളനം കഞ്ഞിപ്പുര ഇവൻ്റ് കൺവെൻഷൻ സെൻ്ററിൻ ഒക്ടോബർ അഞ്ചിന് രാവിലെ 9 മുതൽ വൈകുന്നേരം അഞ്ച് മണി വരെ വിവിധ സെഷനുകളിലായി സംഘടിപ്പിക്കും. ഉദ്ഘാടന സമ്മേളനം , തർബിയ, തസ്കിയ , കരിയർ ഡെവലപ്പ്മെൻ്റ്, ഫിനാൻസ് മനേജ്മെൻ്റ്, ഫലസ്തീൻ ഐക്യദാർഡ്യ സമ്മേളനം തുടങ്ങി വൈവിധ്യമാർന്ന സെഷനുകളിൽ കേരളത്തിലെ പ്രമുഖ പണ്ഡിതർ പ്രഭാഷണം നിർവ്വഹിക്കും. ഫിഖ്ഹ് കോർണർ , ഹെൽത്ത് കെയർ ഹബ്ബ് , കൗൺസിലിംഗ് സെൻ്റർ തുടങ്ങിയ കൗണ്ടറുകൾ സമ്മേളന നഗരിയിൽ പ്രവർത്തിക്കും. രാവിലെ 9 മണിക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനം കെ.എൻ.എം. സംസ്ഥാന വൈസ് പ്രസിഡൻ്റ് ഡോ: ഹുസൈൻ മടവൂർ ഉദ്ഘാടനം ചെയ്യും. കോട്ടക്കൽ നിയോജക മണ്ഡലം എം.എൽ.എ. അബിദ് ഹുസൈൻ തങ്ങൾ മുഖ്യ അതിഥിയായി പങ്കെടുക്കും. കെ.ജെ.യു ജനറൽ സെക്രട്ടറി ഹനീഫ കായക്കൊടി,IMB സ്റ്റേറ്റ് പ്രസിഡന്റ്Dr. Pa കബീർ, ഐ.എസ്.എം....
മൂന്ന് മാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരിച്ചു

മൂന്ന് മാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരിച്ചു

LOCAL NEWS, THRISSUR
കുന്നംകുളം: മൂന്ന് മാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരിച്ചു. കുന്നംകുളം താഴ്‌വാരത്ത് ആണ് സംഭവം. അഭിഷേക് അഞ്ജലി ദമ്ബതികളുടെ 90 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞാണ് മരണപ്പെട്ടത്. പാല്‍ തൊണ്ടയില്‍ കുരുങ്ങിയാണ് മരണപ്പെട്ടതെന്ന് നിഗമനം. ഇന്നലെ രാത്രി അമ്മ കുഞ്ഞിനെ അടുത്തി കിടത്തി പാല് കൊടുത്തിരുന്നു. അതിന് ശേഷം ഉറങ്ങിപ്പോയി. രാവിലെ എഴുന്നേറ്റപ്പോള്‍ കുഞ്ഞിന് അനക്കമുണ്ടായില്ല. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു....
നിര്‍മ്മാണ ജോലിക്കിടെ കെട്ടിടത്തില്‍ നിന്നും വീണു മരിച്ചു

നിര്‍മ്മാണ ജോലിക്കിടെ കെട്ടിടത്തില്‍ നിന്നും വീണു മരിച്ചു

Accident
ഐക്കരപ്പടി കുറിയോടം ഓട്ടുപാറ മാനോളി മുഹമ്മദ് കുട്ടി (ബാപ്പുട്ടി ) എന്നവരുടെ മകൻ അസ്‌ലം (45) നിർമാണ ജോലിക്കിടെ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു. പുളിക്കല്‍ കൊടികുത്തിപറമ്ബിലെ സ്വകാര്യ വ്യക്തിയുടെ നിർമ്മാണത്തിലിരിക്കുന്ന ഇരുനില കൊട്ടിടത്തിൻ്റെ കോണ്‍ഗ്രീറ്റ് ജോലിക്കിടെ ഉച്ചക്ക് 2 മണിയോടെയായിരുന്നു അപകടം. ഉടനെ തൊട്ടടുത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടർന്ന് കോഴിക്കോട് MCH ലേ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. നരിക്കുത്ത് കളത്തില്‍ ചെറക്കത്തോടി സുഹറാബി യാണ് മാതാവ്. മക്കള്‍: ആദില്‍, (കുറ്റിപ്പുറംപോളിടെക്നിക് വിദ്യാർത്ഥി), ഹിദ, സൻഹ (Ammhs വിദ്യാർത്ഥികള്‍). ഭാര്യ: സുനിറ മലപ്പുറം....
കുഴഞ്ഞുവീണു മരിച്ചെന്ന് സുഹൃത്തുക്കള്‍ മൊഴി നല്‍കിയ മധ്യവയസ്ക്കൻ്റെ മരണം കൊലപാതകം

കുഴഞ്ഞുവീണു മരിച്ചെന്ന് സുഹൃത്തുക്കള്‍ മൊഴി നല്‍കിയ മധ്യവയസ്ക്കൻ്റെ മരണം കൊലപാതകം

CRIME NEWS
തേഞ്ഞിപ്പാലത്ത് കുഴഞ്ഞുവീണു മരിച്ചെന്ന് സുഹൃത്തുക്കള്‍ മൊഴി നല്‍കിയ മധ്യവയസ്ക്കൻ്റെ മരണം കൊലപാതകമെന്ന് കണ്ടെത്തല്‍. ചിനക്കലങ്ങാടി സ്വദേശി രജീഷ് എന്ന ചെറുട്ടി ആണ് തിങ്കളാഴ്ച രാത്രിയോടെ കൊല്ലപ്പെട്ടത്. സുഹൃത്തുക്കളായ അബൂബക്കർ, രാമകൃഷ്ണൻ എന്നിവരെ തേഞ്ഞിപ്പാലം പൊലീസ് അറസ്റ്റ് ചെയ്തു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് രജീഷിന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞത്.കളത്തിക്കണ്ടി രജീഷ് എന്ന ചെറൂട്ടി തിങ്കളാഴ്ച്ച രാത്രി പതിനൊന്നു മണിയോടെയാണ് മരിച്ചത്. സുഹൃത്ത് അബൂബക്കറിന്‍റെ വീട്ടിലായിരുന്നു മരിച്ച നിലയില്‍ രജീഷിനെ കണ്ടെത്തിയത്. പിന്നാലെ തന്നെ അബൂബക്കറിനേയും വീട്ടിലുണ്ടായിരുന്ന മറ്റൊരു സുഹൃത്തായ രാമകൃഷ്ണനേയും പൊലീസ് കസ്റ്റഡിയിലെടുത്തു. രജീഷ് കുഴഞ്ഞു വീണ് മരിച്ചെന്നായിരുന്നു ഇവരുടെ മൊഴി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ മരണം ശ്വാസം മുട്ടിയെന്ന് വ്യക്തമായതോടെയാണ്...
വേങ്ങര സ്വീമ്മേഴ്‌സ് ടീം ഭാരവാഹികളെ തെരഞ്ഞെടുത്തു

വേങ്ങര സ്വീമ്മേഴ്‌സ് ടീം ഭാരവാഹികളെ തെരഞ്ഞെടുത്തു

VENGARA
വേങ്ങര സ്വീമ്മേഴ്‌സ് ജനറൽ ബോഡി യോഗത്തിൽ നുഹുമാൻ ബാവാനെ പ്രസിഡണ്ടായി യും വി കെ ജബാറിനെ ജനറൽ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുത്തു . പുതിയ ട്രെഷർ ആയി CH സൈനുദ്ധീനെയും തെരഞ്ഞെടുക്കപ്പെട്ടു. പരിപാടിയിൽ പൂച്ചെങ്ങൽ അലവി, സബാഹ് കുണ്ടുപുഴക്കൽ , മൂസു സിറ്റി ഫാർമസി, മൊയ്‌ദീൻ പാലേരി, റസാഖ് മാസ്റ്റർ, അസീസ് മാസ്റ്റർ എന്നിവർ നേതൃത്വം നൽകി ജോയിൻ സെക്രട്ടറി cv ആബിദ് നന്ദി പറഞ്ഞു....
വേങ്ങര SS റോഡ് സ്വദേശി കാപ്പൻ ഹംസ മരണപ്പെട്ടു.

വേങ്ങര SS റോഡ് സ്വദേശി കാപ്പൻ ഹംസ മരണപ്പെട്ടു.

MARANAM
വേങ്ങര : SS റോഡ് സ്വദേശി കാപ്പൻ മുഹമ്മദ്‌ എന്നവരുടെ മകൻ കാപ്പൻ ഹംസ മരണപ്പെട്ടു. മക്കൾ : അഷറഫ്, മുസ്തഫ, ഷംസീർ, നൗഫൽ, സഫിയ, ഖൈറുന്നിസ. മയ്യിത്ത് നമസ്ക്കാരം വൈകീട്ട് 5 മണിക്ക് കാവുങ്ങൽ പള്ളിയിൽ നടക്കും.
ഗൾഫ് സെക്ടറിലേക്ക് എയർ ഇന്ത്യാ സർവ്വീസ് വെട്ടിച്ചുരുക്കാനുള്ള നീക്കം ; മുഖ്യമന്ത്രി ഇടപെടണം.

ഗൾഫ് സെക്ടറിലേക്ക് എയർ ഇന്ത്യാ സർവ്വീസ് വെട്ടിച്ചുരുക്കാനുള്ള നീക്കം ; മുഖ്യമന്ത്രി ഇടപെടണം.

TIRURANGADI
തിരൂരങ്ങാടി: കേരളത്തിൽ നിന്നും ഗൾഫ് സെക്ടറിലേക്കും തിരിച്ചുമുള്ള എയർ ഇന്ത്യാ എക്സ് പ്രസ് സർവ്വീസ് ഓക്ടോബർ മുതൽ വെട്ടിച്ചുരുക്കാനുള്ള എയർ ഇന്ത്യയുടെ തീരുമാനത്തിൽ നിന്നും അധികൃതർ പിൻമാറണമെന്നും കേരളത്തിൽ നിന്നുള്ള പ്രവാസികളുടെ ആശങ്ക പരിഹരിക്കാൻ മുഖ്യമന്ത്രി അടിയന്തിരമായി ഇടപെടണമെന്നും ഗൾഫ് മലയാളി കോ-ഓർഡിനേഷൻ കമ്മറ്റി ചെയർമാൻ അഷ്റഫ് കളത്തിങ്ങൽ പാറ ആവശ്യപ്പെട്ടു. കേരളത്തിലെ നാല് എയർപോർട്ടുകളിൽ നിന്നുമായി ആഴ്ചയിൽ എയർ ഇന്ത്യ എക്സ് പ്രസിന്റെ 78 സർവ്വീസുകളാണ് നഷ്ടപ്പെടുക. ഇത് ഗൾഫ് യാത്രക്കാരെയും ഗൾഫ് വഴി അമേരിക്ക, യൂറോപ്പ് യാത്രക്കാരെയും സാരമായി ബാധിക്കും. മാത്രമല്ല ഇപ്പോൾ സർവ്വീസ് നടത്തുന്ന മറ്റ് വിമാന കമ്പനികൾ അമിതമായ ടിക്കറ്റ് ചാർജ്ജ് ഈടാക്കുകയും ചെയ്യും. ബന്ധപ്പെട്ടവർ ഈ തീരുമാനത്തിൽ നിന്നും പിൻമാറിയില്ലെങ്കിൽ പ്രവാസികളയും കുടുംബങ്ങളെയും അണിനിരത്തി ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നു...
പറപ്പൂർ പഞ്ചായത്ത് കുടുംബശ്രീക്ക് ISO അംഗീകാരം ലഭിച്ചു

പറപ്പൂർ പഞ്ചായത്ത് കുടുംബശ്രീക്ക് ISO അംഗീകാരം ലഭിച്ചു

KOTTAKKAL
പറപ്പൂർ പഞ്ചായത്ത് കുടുംബശ്രീ പ്രവർത്തന മികവിന് കുടുംബശ്രീ ISO അംഗീകാരം ലഭിച്ചു. ജില്ലാതല ISO അംഗീകാര പ്രഖ്യാപന ചടങ്ങിൽ പറപ്പൂർ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺ എം കെ റസിയ, കോട്ടക്കൽ മുനിസിപ്പൽ ചെയർപേഴ്സൺ ഡോക്ടർ അനീഷ നിന്നും ISO സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. ചടങ്ങിൽ മെമ്പർ സെക്രട്ടറി അഞ്ജന അക്കൗണ്ട് സിനി വൈസ് ചെയർപേഴ്സൺ സഫിയ കൺവീനർമാരായ സുൽഫത്ത് വസന്ത സിഡിഎസ് മെമ്പർമാരായ ജിജി, സജ്നാ, തുളസി ഭായ്, റീന, സലീന, മാലതി, സെക്കീന, അഗ്രി സി ആർ പി ഉമ്മുസൽമ, MEC ജിൻസി ബ്ലോക്ക് കോഡിനേറ്റർ സൗമ്യ സഹല എന്നിവരാണ് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങിയത്. കുടുംബശ്രീയുടെ പ്രവർത്തനങ്ങളിൽ സമ്പൂർണ്ണ ഗുണമേന്മ ഉറപ്പുവരുത്തി പൊതുജനങ്ങൾക്ക് മികച്ച സേവനം ലഭ്യമാക്കിയതിനാണ് അംഗീകാരം ലഭിച്ചത്....
ലോറിക്ക് പിറകിൽ കാറിടിച്ചുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന വേങ്ങര സ്വദേശി മരണപ്പെട്ടു

ലോറിക്ക് പിറകിൽ കാറിടിച്ചുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന വേങ്ങര സ്വദേശി മരണപ്പെട്ടു

Accident
തൃശൂർ കോഴിക്കോട് ദേശീയപാതയിൽ വി.കെ പടി അരിത്തോട് നിർത്തിയിട്ട ലോറിക്ക് പിറകിൽ കാർ ഇടിച്ചു ഉണ്ടായ വാഹനപകടത്തിൽ പെട്ട് ചികിത്സയിലായിരുന്ന വേങ്ങര ഇരിങ്ങല്ലൂർ സ്വദേശി പങ്ങിണിക്കാടൻ ഉസ്മാൻ എന്നവരുടെ മകൻ ഫഹദ് മൊയ്‌ദീൻ മുസ്‌ലിയാർ (25) മരണപ്പെട്ടു.തലക്കടത്തൂർ ജുമുഅ മസ്ജിദ് ദർസ് വിദ്യാർത്ഥിയാണ്. അപകടം ഉണ്ടായ ദിവസം രണ്ടു ദർസ് വിദ്യാർത്ഥികൾ മരണപ്പെട്ടിരുന്നു....
ഒതുക്കുങ്ങൽ വെൽഫെയർ പാർട്ടി ഭവന സന്ദർശനം കാമ്പയിൻ സംഘടിപ്പിച്ചു

ഒതുക്കുങ്ങൽ വെൽഫെയർ പാർട്ടി ഭവന സന്ദർശനം കാമ്പയിൻ സംഘടിപ്പിച്ചു

KOTTAKKAL
വേങ്ങര : വെൽഫെയർ പാർട്ടി ജനങ്ങളെ കേൾക്കുന്നു എന്ന തലക്കെട്ടിൽ രണ്ടാം ഘട്ട ഭവന സന്ദർശന കാമ്പയിനിൻ്റെ ഭാഗമായി ഒതുക്കുങ്ങൽ പഞ്ചായത്തിലെ ആട്ടീരി, പള്ളിപ്പുറം, മൂലപ്പറമ്പ് വാർസുകളിൽ നടന്ന ഭവന സന്ദർശനത്തിൽ ജനങ്ങൾ അവരുടെ പ്രശ്നങ്ങളും പരാതികളും പങ്കുവെച്ചു. ഭവന സന്ദർശന പരിപാടി മറ്റു വാർഡുകളിലും നടക്കും. സന്ദർശന പരിപാടിക്ക് ജില്ലാ പ്രതിനിധി ദാമോദരൻ പനക്കൽ, പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി. അബ്ദുൽ ഹമീദ്, പഞ്ചായത്ത് ഇലക്ഷൻ കൺവീനർ കെ. പി. അബ്ദുൽ ബാസിത്, ട്രഷറർ അഡ്വ. വി. അബൂബക്കർ സിദ്ദീഖ്, പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ എം. കുഞ്ഞാലി മാസ്റ്റർ, ടി.കെ. മൂസ, വി.കെ. ജലീൽ, ടി. അബ്ദുറഹ്മാൻ, ടി. അബ്ദുസ്സലാം, ഇല്ലിക്കൽ ഇബ്രാഹിം, ഹനീഫ വടക്കേതിൽ, കെ.വി. മമ്മു, ചെമ്പകശ്ശേരി മുഹമ്മദ്, അലവി വടക്കേതിൽ, മലയിൽ ബഷീർ, ടി. മുഹമ്മദ് അസ്‌ലം എന്നിവർ നേതൃത്വം നൽകി....
ബിജെപി എ ആർ നഗർ പഞ്ചായത്ത് ശില്പശാല സംഘടിപ്പിച്ചു.

ബിജെപി എ ആർ നഗർ പഞ്ചായത്ത് ശില്പശാല സംഘടിപ്പിച്ചു.

TIRURANGADI
എ ആർ നഗർ : ബിജെപി എ ആർ നഗർ പഞ്ചായത്ത് ശില്പശാല പുകയൂരിൽ വെച്ച് നടന്നു. മലപ്പുറം സെൻട്രൽ ജില്ല ജനറൽ സെക്രട്ടറി പി പി ഗണേശൻ ഉദ്ഘാടനം ചെയ്തു. മാറാത്തത് ഇനി മാറും... വികസിത കേരളം ലക്ഷ്യം വെച്ചുകൊണ്ട് ബിജെപി കേരളത്തിന്റെ സമസ്ത മേഖലകളിലും പ്രവർത്തന നിരതരായി വരാനിരിക്കുന്ന ത്രിതല പഞ്ചായത്തിനെ നേരിടാൻ സജ്ജമായതായി ഉദ്ഘടകൻ പറഞ്ഞു. കേരളത്തിന്റെ പ്രതിശ്ചായ മാറ്റുന്ന തിരഞ്ഞെടുപ്പിന്റെ സെമി ഫൈനലാണ് ആസന്നമായ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് എന്നും നരേന്ദ്രമോദിജി സർക്കാർ നടപ്പിലാക്കിയ ജനഹൃദയങ്ങളിൽ ഇടം നേടിയ ജനോപകാര പ്രദമായ ജനക്ഷേമ പദ്ധതികൾ തന്നെയാണ് കേരള ജനതയുടെ മനസ് ബിജെപയിലേക്ക് അടുത്തു കൊണ്ടിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. ബിജെപി എ ആർ നഗർ പഞ്ചായത്ത് പ്രസിഡണ്ട് കെ ടി നാരായണൻ അധ്യക്ഷനായ ശില്പശാലയിൽ വേങ്ങര മണ്ഡലം പ്രസിഡണ്ട് വി എൻ ജയകൃഷ്ണൻ ആത്മനിർഭർ ഭാരത് സ്വദേശി പ്രതിജ്ഞ ചൊല്ലി കൊടുത്ത് കൊണ്ട് സംസാരിച്...
വാത്സല്യം ചാരിറ്റബിൾ സൊസൈറ്റി: ഒന്നാം വാർഷികാഘോഷം ഡിസംബറിൽ

വാത്സല്യം ചാരിറ്റബിൾ സൊസൈറ്റി: ഒന്നാം വാർഷികാഘോഷം ഡിസംബറിൽ

VENGARA
വേങ്ങര: വാത്സല്യം ചാരിറ്റബിൾ സൊസൈറ്റിയുടെ ഒന്നാം വാർഷികം 2025 ഡിസംബർ 01 മുതൽ 31 വരെയുള്ള കാലയളവിൽ വിപുലമായ പരിപാടികളോടെ ആഘോഷിക്കാൻ തീരുമാനിച്ചു. സൊസൈറ്റിയുടെ ലീഡേഴ്സ് മീറ്റ് വേങ്ങര ഇന്ദിരാജി ഭവനിൽ 2025 സെപ്റ്റംബർ 27-ന് ശനിയാഴ്ച രാവിലെ 10 മണിക്ക് ചേർന്ന യോഗത്തിലാണ് തീരുമാനം. സംസ്ഥാന പ്രസിഡണ്ട് അഷ്റഫ് മനരിക്കൽ അധ്യക്ഷത വഹിച്ച യോഗം സംസ്ഥാന രക്ഷാധികാരി പി.പി.എ. ബാവ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ വെച്ച്, സാമൂഹിക-ചാരിറ്റി മേഖലകളിൽ സ്തുത്യർഹമായ സേവനം കാഴ്ചവെച്ച മണക്കടവൻ അയ്യൂബ് ഹാജിയെ ആദരിച്ചു. അദ്ദേഹത്തിന് പൊന്നാടയും മൊമെന്റോയും നൽകി. അസൈനാർ ഊരകം, മുഹമ്മദ് ബാവ എ. ആർ. നഗർ, എൻ.ടി. മൈമൂന മെമ്പർ, ബിന്ദു പി.കെ., ജമീല സി., ഷൗക്കത്തലി സി. വി. തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു....
കണ്ണമംഗലം മണ്ഡലം കോൺഗ്രസ് കമ്മിറ്റി വോട്ട് ചോരി പ്രോഗ്രാമും ആര്യാടൻ അനുസ്മരണവും സംഘടിപ്പിച്ചു.

കണ്ണമംഗലം മണ്ഡലം കോൺഗ്രസ് കമ്മിറ്റി വോട്ട് ചോരി പ്രോഗ്രാമും ആര്യാടൻ അനുസ്മരണവും സംഘടിപ്പിച്ചു.

VENGARA
കണ്ണമംഗലം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് വോട്ട് ചോരി പ്രോഗ്രാമും ആര്യാടൻ അനുസ്മരണവും സംഘടിപ്പിച്ചു. ബ്ലോക്ക് കോൺഗ്രസ് അധ്യക്ഷൻ വി പി റഷീദ് ഉദ്ഘാടനം ചെയ്തു. സിഗ്നേച്ചർ ഉദ്ഘാടനം അദ്ദേഹം ക്യാൻവാസിൽ ഒപ്പ് വച്ചു കൊണ്ട് നിർവഹിച്ചു. പി കെ സിദ്ദീഖ് ആദ്യക്ഷ്യം വഹിച്ചു. അരീക്കാട്ട് കുഞ്ഞിപ്പ, പി കെ ഹാഷിം, വി പി കുഞ്ഞി മുഹമ്മദ് ഹാജി, സകീറ ലി കണ്ണേത്, പനക്കത്ത് സമദ് ഹാജി, കണ്ണെത്ത് ലത്തീഫ്, കെ കുഞ്ഞു മൊയ്തീൻ,എ കെ ഹംസ എന്നിവർ സംസാരിച്ചു, പുള്ളാട്ട് സലീം മാസ്റ്റർ സ്വാഗതവും പി കെ അനഫ് നന്ദിയും പറഞ്ഞു....
ഊരകം മലയിൽ റബ്ബർ തോട്ടത്തിൽ പുലാമന്തോൾ സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി

ഊരകം മലയിൽ റബ്ബർ തോട്ടത്തിൽ പുലാമന്തോൾ സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി

VENGARA
വേങ്ങര : ഊരകം പൂളാപ്പീസ് നൂറക്കാട് മലയിൽ തോട്ടം ലീസിനെടുത്ത് ടാപ്പിംഗ് നടത്തുന്ന പുലാമന്തോൾ സ്വദേശിയായ 45 കാരനെ റബ്ബർ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പുലാമന്തോൾ , വളപുരം പരേതനായ പുലാക്കാട്ട് തൊടി മൊയ്തീൻ മകൻ ഹുസൈൻ (45) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ 5 മണിയോടെ പുലാമന്തോളിൽ നിന്നും സ്കൂട്ടറിൽ എത്തി ടാപ്പിങ് പൂർത്തിയാക്കി പത്തരയോടെ തിരിച്ചു പോകാറാണ് പതിവ്. ശനിയാഴ്ച വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ ഊരകത്തെത്തി നടത്തിയ തിരച്ചിലിലാണ് ഊരകം മലയിലെ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വേങ്ങര പൊലീസ് ഡോഗ് സ്കോഡ്, ഫിംഗ്ർ പ്രിൻ്റ് , ഫോറൻസിക്, സെെൻ്റിഫിക് വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. തലയിൽ മാരകമായ മുറിവേറ്റിട്ടുണ്ട്. സമീപ പ്രദേശത്ത് നിരവധി ക്വോറികൾ പ്രവർത്തിക്കുന്നുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. 24 ദിവസം മുമ്പാണ് പിതാവ് മൊയ്തീൻ മരിച്ചത്. ഭാര്യ : ശരീഫ കല്ലുവെട്ടി. മക്കൾ...

MTN NEWS CHANNEL