Monday, May 25News That Matters
Shadow

വിദ്വേഷ പ്രചാരണങ്ങൾ ഇനിയെങ്കിലും അവസാനിപ്പിക്കണം: റസാഖ് പാലേരി

മലപ്പുറം: യുഡിഎഫ് സർക്കാർ രൂപീകരണത്തിന് പിന്നാലെ ബിജെപിയും ചില സമുദായ നേതാക്കളും നടത്തിക്കൊണ്ടിരിക്കുന്ന വിദ്വേഷ പ്രചാരണങ്ങൾ ഇനിയെങ്കിലും അവസാനിപ്പിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ആവശ്യപ്പെട്ടു. വെൽഫെയർ പാർട്ടി മെമ്പർഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി എടപ്പാൾ പഞ്ചായത്തിലെ കോലൊളമ്പ് യൂണിറ്റ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പ് കാലയളവിൽ ഉൾപ്പെടെ കഴിഞ്ഞ പത്ത് വർഷത്തോളമായി കേരളത്തിൽ സിപിഎമ്മും ഇടതു സർക്കാരും പ്രോത്സാഹിപ്പിച്ച വിഷം ചീറ്റലുകളുടെ തുടർച്ചയാണ് ഇപ്പോൾ സംസ്ഥാനത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരം പ്രചാരണങ്ങൾ ബിജെപിയുടെ വിദ്വേഷ രാഷ്ട്രീയത്തിന് മണ്ണൊരുക്കുമെന്ന് ഇവർ മനസ്സിലാക്കണം. സിപിഎം പ്രോത്സാഹിപ്പിച്ച ഇത്തരം വർത്തമാനങ്ങൾ ഏറ്റവും ഗുരുതരമായ സ്വഭാവത്തിൽ ബിജെപിയും സമുദായ നേതാക്കളും ഇപ്പോഴും തുടരുകയാണെന്നും ഇത് അടിയന്തരമായി അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യൂണിറ്റ് പ്രസിഡന്റ് നജീബ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ സെക്രട്ടറി ഇബ്രാഹിംകുട്ടി മംഗലം, മണ്ഡലം പ്രസിഡന്റ് ഷാജഹാൻ നല്ലെപ്പാട്ട്, ഖമറുദ്ദീൻ എടപ്പാൾ, ശഹ്നാസ് കോലൊളമ്പ് തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL