Monday, May 25News That Matters
Shadow

കൊളപ്പുറത്ത് പിക്കപ്പ് വാൻ സുരക്ഷാഭിത്തിയിലിടിച്ച് അപകടം; ഒരാൾ മരിച്ചു.

കൊളപ്പുറം: തൃശൂർ – കോഴിക്കോട് ദേശീയപാതയിലെ കൊളപ്പുറത്തുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. പെരിന്തൽമണ്ണ സ്വദേശി റഫീഖ് ആണ് മരണപ്പെട്ടത്. വാഹനത്തിലുണ്ടായിരുന്ന മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. നിയന്ത്രണം വിട്ട ദോസ്ത് പിക്കപ്പ് വാൻ റോഡരികിലെ സുരക്ഷാഭിത്തിയിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഇടിയുടെ ആഘാതത്തിൽ വാഹനത്തിന് കനത്ത നാശനഷ്ടം സംഭവിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ റഫീഖിനെ ഉടൻ തന്നെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ മറ്റേയാൾ ഇതേ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സംഭവസ്ഥലത്ത് എത്തിയ പോലീസ് തുടർനടപടികൾ സ്വീകരിച്ചു വരുന്നു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റും.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL