Saturday, January 17News That Matters

Author: admin

കണ്ണമംഗലം പ്രീമിയർ ലീഗ് ലോഗോ പ്രകാശനം ചെയ്തു

VENGARA
വേങ്ങര: കണ്ണമംഗലം ഗ്രാമപഞ്ചായത്ത് സിൽവർ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് പഞ്ചായത്ത്‌ ഭരണ സമിതി നടത്തപ്പെടുന്ന വിവിധ പരിപാടികളിൽ ഒന്നായ കൗമാരപ്രായക്കാർക്ക് വേണ്ടിയുള്ള അണ്ടർ 20 ഫുട്ബോൾ ലീഗിന്റെ ലോഗോ പ്രകാശനം മുൻ ഇന്ത്യൻ ഫുട്ബോൾ താരവും മലപ്പുറം എംഎസ്പി അസിസ്റ്റന്റ് കമാൻഡന്റുമായ പി ഹബീബ് റഹ്മാൻ നിർവഹിച്ചു. കണ്ണമംഗലം പ്രീമിയർ ലീഗ് (കെ. പി. എൽ) എന്ന് നാമകരണം ചെയ്തിരിക്കുന്ന ടൂർണമെന്റ് ഫുട്ബോളാണ് ലഹരി എന്ന പ്രമേയം മുൻനിർത്തി കൗമാരപ്രായക്കാർക്കിടയിലുള്ള ലഹരി ഉപയോഗം ഇല്ലാതാക്കുക, ലഹരി എന്നത് കായിക മത്സരങ്ങളിലേക്ക് മാറ്റിയെടുക്കുക, പരസ്പരം സൗഹൃദം ഊട്ടി ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടു കൂടി നടത്തുന്ന മത്സരത്തിൽ 8 പ്രാദേശിക ഫ്രാഞ്ചൈസികൾ ഉൾപ്പെടുന്ന മികവുറ്റ ടീമുകളായിരിക്കും മാറ്റുരുക്കുക. ലീഗിന്റെ ഓൺലൈൻ രജിസ്ട്രേഷൻ വരും ദിവസങ്ങളിൽ ആരംഭിക്കും. അതിനുശേഷം ലേലം വിളിയിലൂടെ ഓരോ പ്ലയേസിനെയും ടീമുകളിലേക്ക് തെരഞ്ഞെടു...

വരാന്തയിലെ ​ഗ്രില്ലിൽ നിന്ന് ഷോക്കേറ്റ് അഞ്ച് വയസ്സുകാരൻ മരിച്ചു

KANNUR, LOCAL NEWS
കണ്ണൂർ: മട്ടന്നൂർ കോളാരിയിൽ അഞ്ചു വയസുകാരൻ ഷോക്കേറ്റു മരിച്ചു. കൊളാരി സ്വദേശി ഉസ്മാന്റെ മകൻ മുഹിയുദ്ദീനാണ് മരിച്ചത്. വീട്ടു വരാന്തയിലെ ഗ്രില്ലിൽ പിടിപ്പിച്ചിരുന്ന മിനിയേച്ചർ ലൈറ്റിൽ നിന്നാണ് ഷോക്കേറ്റത്. മൃതദേഹം തലശ്ശേരി ജില്ലാ ആശുപത്രിയിൽ. നടപടികൾക്ക് ശേഷം വീട്ടുകാർക്ക് വിട്ട് നൽകും.

അവശ്യ സാധന വിലവർദ്ധനവ് നിയന്ത്രിക്കുക; കെ എച് ആർ എ

MALAPPURAM
കേരളാ ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ ജില്ലാ പ്രവർത്തക കൺവെൻഷൻ സംസ്ഥാന ഉപദേശക സമിതി ചെയർമാൻ എം മൊയ്‌ദീൻകുട്ടി ഹാജി ഉദ്ഘാടനം ചെയ്തു.അവശ്യ സാധന വിലവർദ്ധനവ് നിയന്ത്രിക്കണമെന്നും, സർക്കാർ വിപണിയിൽ ഇടപെടണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു.യോഗത്തിൽ ജില്ലാ പ്രസിഡന്റ്‌ സി എച് സമദ്, ജില്ലാ സെക്രട്ടറി കെ ടി രഘു, ബഷീർ റോളക്സ്, പി.പി. അബ്ദുറഹ്മാൻ, സജീർ അരീക്കോട്, അമീർ സബ്ക, ബിജു കൊക്യൂറോ, മുജീബ് അൽ ഫറൂജ്‌, അനസ് യൂണിയൻ തുടങ്ങിയവർ സംസാരിച്ചു....

മലപ്പുറം ഇരുമ്പുഴിയിൽ വാഹനാപകടം കണ്ടെയ്നർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരണപ്പെട്ടു

Accident
മലപ്പുറം മഞ്ചേരി റൂട്ടിൽ ഇരുമ്പുഴിയിൽ വാഹനാപകടം. കണ്ടെയ്നർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരണപ്പെട്ടു. മലപ്പുറം വള്ളൂവമ്പ്രം അത്താണിക്കൽ സ്വദേശി അഹമ്മദ് കുട്ടി (60)ആണ് മരണപ്പെട്ടത്. അതീവ ഗുരുതരാവസ്ഥയിൽ സ്കൂട്ടർ യാത്രക്കാരനെ മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല. KL-10-AR-2344 എന്ന സ്കൂട്ടർ ആണ് അപകടത്തിൽ പെട്ടത്. മലപ്പുറം മുണ്ടുപറമ്പിൽ റേഷൻ ഷോപ്പ് നടത്തി വരുന്ന ആൾ ആണ് മരണപ്പെട്ട അഹമ്മദ് കുട്ടി....

തിരൂരങ്ങാടി നഴ്സിംഗ് ഹോം ഉടമ വലിയാട്ട് റഫീഖ് നിര്യാതനായി.

MARANAM
ചെമ്മാട് : തിരൂരങ്ങാടി നഴ്സിംഗ് ഹോം ഉടമ വലിയാട്ട് റഫീഖ് (58) നിര്യാതനായി. പരേതരായ ഡോ. സൈദ് മുഹമ്മദ് ഡോ. ആരിഫാബി എന്നിവരുടെ മകനാണ്. ഇന്ന് (വ്യാഴം) രാവിലെ ചെമ്മാട് സലഫി മസ്ജിദിൽ സുബഹി നമസ്കരിക്കുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. തിരൂരങ്ങാടി ഓർഫനേജ് കമ്മറ്റി അംഗവും ചെമ്മാട് ശാഖാ കെ എൻ എം. ജോയിൻ്റ് സെക്രട്ടറിയും ആയിരുന്നു. ഭാര്യ: സബീന (ചെറുവണ്ണൂർ). മക്കൾ: ഡോ. റസീൽ (മുംബൈ), റായിദ് (മുംബൈ), റന്ന. മരുമകൾ: ഫിദ (വട്ടോളി). സഹോദരങ്ങൾ:മുനീർ വലിയാട്ട്, സുബൈദ. മയ്യിത്ത് നമസ്ക്കാരം ഇന്ന് (വ്യാഴം) രാത്രി 9.30 ന് ചെമ്മാട് ജുമുഅത്ത് പള്ളിയിൽ....

ചെമ്പൻ മൊയ്‌ദീൻ കുട്ടി ഹാജി മരണപ്പെട്ടു

MARANAM
വേങ്ങര : കുറ്റൂർ മാടംചിന പരേതനായ ചെമ്പൻ ആലസ്സൻ എന്നവരുടെ മകൻ ചെമ്പൻ മൊയ്‌ദീൻ കുട്ടി ഹാജി (74) മരണപ്പെട്ടു. മക്കൾ : ബദ്റുദ്ധീൻ, അലി, ലുക്മാൻ. മയ്യിത്ത് നമസ്കാരം ഉച്ചക്ക് 2 മണിക്ക് മാടംചിന ജുമാ മസ്ജിദിൽ നടക്കും .

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ കേസ് എടുത്ത് ക്രൈംബ്രാഞ്ച്.

KERALA NEWS
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ കേസ് എടുത്ത് ക്രൈംബ്രാഞ്ച്. സ്ത്രീകളെ പിന്തുടര്‍ന്ന് ശല്യം ചെയ്‌തെന്ന വകുപ്പാണ് രാഹുലിനെതിരെ ചുമത്തിയിരിക്കുന്നത്. ഡിജിപിക്ക് ലഭിച്ച വിവിധ പരാതികളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. ചില പരാതികളില്‍ കൂടുതല്‍ ഗുരുതരമായ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള സൂചനയുണ്ടെന്നാണ് വിവരം. ആവശ്യമെങ്കില്‍ ഒരേ എഫ്‌ഐആര്‍ എടുത്ത് കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയേക്കും. പരാതിയുടെ രഹസ്യസ്വഭാവം കണക്കിലെടുത്ത് ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. രാഹുലിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ വിശദമായ പരിശോധനയ്ക്ക് ഡിജിപി നിര്‍ദേശം നല്‍കി. പരാതികള്‍ ഉയര്‍ന്നാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന സൂചന മുഖ്യമന്ത്രി ഇന്ന് വാര്‍ത്താ സമ്മേളനത്തില്‍ നല്‍കിയിരുന്നു. രാഹുല്‍ പിന്തുടര്‍ന്ന് നിരന്തരം ശല്യപ്പെടുത്തിയതായുള്ള പരാതികള്‍ ആരോപണം ഉന്നയിച്ചവര്‍ക്ക് ഉണ്ടോ എന്ന സാധ്യത പൊലീ...

ക്യാന്‍സര്‍ ബാധിതയായ വീട്ടമ്മ മരിച്ച സംഭവത്തില്‍ അക്യുപങ്ചര്‍ ചികിത്സാകേന്ദ്രത്തിനെതിരേ പരാതിയുമായി കുടുംബം.

KOZHIKODE, LOCAL NEWS
കോഴിക്കോട്: കുറ്റ്യാടിയില്‍ ക്യാന്‍സര്‍ ബാധിതയായ വീട്ടമ്മ മരിച്ച സംഭവത്തില്‍ ഇവരെ ചികിത്സിച്ച അക്യുപങ്ചര്‍ ചികിത്സാകേന്ദ്രത്തിനെതിരേ ഗുരുതര പരാതിയുമായി കുടുംബം. അടുക്കത്ത് സ്വദേശിയായ ഹാജിറയാണ് കഴിഞ്ഞ ദിവസം മരിച്ചത്. ആവശ്യമായ ചികിത്സ ലഭിക്കാതെ ഹാജറയെ മരണത്തിലേക്ക് നയിച്ചത് കുറ്റ്യാടി കെഎംസി ആശുപത്രിക്ക് മുന്‍പില്‍ പ്രവര്‍ത്തിക്കുന്ന അക്യുപങ്ചര്‍ ചികിത്സാ കേന്ദ്രമാണെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. യുവതിക്ക് സ്തനാര്‍ബുദമാണെന്ന് തിരിച്ചറിഞ്ഞിട്ടും കുടുംബത്തെ അറിയിക്കാതെ അക്യുപങ്ചര്‍ ചികിത്സ തുടരുകയായിരുന്നുവെന്ന് പരാതി ഉയര്‍ന്നിട്ടുള്ളത്. ഒരു ദിവസം വെറും 300 മില്ലി ലിറ്റർ വെള്ളവും നാല് ഈത്തപ്പഴവും മാത്രം കഴിക്കാനാണ് ഹാജറയോട് അക്യുപങ്ചര്‍ ചികിത്സാ കേന്ദ്രത്തിലുള്ളവ‍ർ നിര്‍ദേശിച്ചത്. കഴിഞ്ഞ ഒരു മാസമായി യുവതി ഇത് മാത്രമാണ് കഴിച്ചിരുന്നത്. പിന്നീട് ആരോഗ്യം വഷളായതോടെ സംശയം തോന്നിയ ബന്ധുക്കള്‍ ഇവ...

VKFIപൂക്കോട്ടൂർ യുദ്ധ അനുസ്മരണം സംഘടിപ്പിച്ചു

MALAPPURAM
ഇന്ത്യൻ സ്വാതന്ത്ര്യസമരം ചരിത്രത്തിലെ രക്ത പങ്കില അധ്യായമായ മലബാർ വിപ്ലവത്തിലെ അവിസ്മരണീയ സംഭവമായ പൂക്കോട്ടൂർ യുദ്ധ അനുസ്മരണം വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഫൗണ്ടേഷൻ ഓഫ് ഇന്ത്യ (VKFI) ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. ഫൗണ്ടേഷൻ ദേശീയ ചെയർമാൻ അലവി കക്കാടൻ അധ്യക്ഷം വഹിച്ചു. ഫൗണ്ടേഷൻ ഭാരവാഹികളായ KPS ആബിദ് തങ്ങൾ, അഡ്വ.അബ്ദു റഹ്മാൻ കാരാട്ട്, നാസർ ഡിബോണ, TP വിജയൻ, സമദ് ചേറൂർ, സന്തോഷ് പറപ്പൂർ എന്നിവർ പ്രസംഗിച്ചു.മോഹൻ ഐസക് സ്വാഗതവും സലീം കോൽമണ്ണ നന്ദിയും പറഞ്ഞു....

വിസ വാഗ്ദാനം ചെയ്ത് 13 ലക്ഷം തട്ടിയെടുത്ത രണ്ട് പേർ അറസ്റ്റിൽ

LOCAL NEWS, THRISSUR
തൃശൂർ: വിസ വാഗ്ദാനം ചെയ്ത് അരിമ്പൂർ സ്വദേശിനിയുടെ 13 ലക്ഷം തട്ടിയെടുത്ത രണ്ട് പേർ അറസ്റ്റിൽ. കോട്ടയം ഏറ്റുമാനൂർ നീലിമംഗലം സ്വദേശി കൃഷ്ണകൃപ സാഗരം വീട്ടിൽ രഞ്ജിതയെ (33) ഇടപ്പള്ളിയിൽ നിന്നും, കോട്ടയം ചെന്നാനിക്കാട് മുറ്റുത്തറ വീട്ടിൽ അനൂപ് വർഗീസിനെ (36) കോട്ടയത്ത് നിന്നുമാണ് തൃശ്ശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള അന്തിക്കാട് പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. അരിമ്പൂർ സ്വദേശിനിയായ യുവതിയിൽ നിന്ന് യു.കെ.യിൽ കെയർ അസിസ്റ്റന്റ് നഴ്സ് ജോലിക്കായി വിസ ശരിയാക്കിക്കൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പണം തട്ടിയ കേസിലാണ് അറസ്റ്റ് ചെയ്തത്. 2023 സെപ്റ്റംബർ 23 മുതൽ 2024 ഫെബ്രുവരി 27 വരെയുള്ള കാലയളവിൽ പല തവണകളിലായി പതിമൂന്ന് ലക്ഷം രൂപയാണ് പ്രതികൾ തട്ടിയെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. രഞ്ജിത എറണാംകുളം തൃക്കാര പൊലീസ് സ്റ്റേഷനിലും, തൃശ്ശൂർ, ഒല്ലൂർ പൊലീസ് സ്റ്...

23 കിലോ കഞ്ചാവുമായി മൂന്ന് സ്ത്രീകൾ പിടിയിൽ.

KOLLAM, LOCAL NEWS
കൊല്ലം റെയിൽവേ സ്റ്റേഷനിൽ 23 കിലോ കഞ്ചാവുമായി മൂന്ന് സ്ത്രീകൾ പിടിയിൽ. ജാർഖണ്ഡ് സ്വദേശികളായ ശോഭകുമാരി, സവിതകുമാരി, മുനികുമാരി എന്നിവരാണ് അറസ്റ്റിലായത്. തിരുവനന്തപുരത്ത് ഉണക്കമീൻ കമ്പനിയിൽ ജോലി ചെയ്യുന്നവരാണ് പിടിക്കപ്പെട്ടത്. റെയിൽവേ പൊലീസ് നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടാൻ കഴിഞ്ഞത്. 13 പൊതികളിലായി കഞ്ചാവ് ബാഗുകളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിക്കുകയായിരുന്നു ഇവരെന്ന് റെയിൽവേ പൊലീസ് അറിയിച്ചു. അതേസമയം, മറ്റൊരു സംഭവത്തിൽ കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കസ്റ്റംസിന്റെ പരിശോധനയിൽ കഞ്ചാവ് പിടിച്ചെടുത്തു. അന്താരാഷ്ട്ര വിപണിയിൽ ഏകദേശം നാല് കോടി രൂപ വിലമതിക്കുന്ന 4.1 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് പിടിച്ചെടുത്തത്. തായ്‌ലൻഡിൽ നിന്ന് ക്വാലാലംപൂർ വഴി കടത്തിയ കഞ്ചാവാണ് പിടികൂടിയത്.സംഭവത്തിൽ ഇരിങ്ങാലക്കുട സ്വദേശി സിബിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. ഭക്ഷണ പാക്കേജിംഗിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്...

വേങ്ങര ഗ്രാമപഞ്ചായത്ത് സായംപ്രഭാ ഫോമില്‍ വെച്ച് മദര്‍ തെരേസാ ദിനം ആചരിച്ചു

VENGARA
സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വേങ്ങര ഗ്രാമപഞ്ചായത്ത് സായംപ്രഭാ ഫോമില്‍ വെച്ച് മദര്‍ തെരേസാ ദിനം- അനാഥ അഗതിദിനം ആചരിച്ചു. പൊതുസമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസല്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സാമൂഹ്യനീതിവകുപ്പ് ഓഫീസര്‍ സമീര്‍ മച്ചിങ്ങല്‍ അധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. കുഞ്ഞുമുഹമ്മദ്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ.കെ. സലിം, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഹസീന ബാനു, ആരോഗ്യ-വിദ്യാഭ്യാസ ചെയര്‍പേഴ്‌സണ്‍ ആരിഫ മടപള്ളി, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ആസാദ്, കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ പ്രസന്ന, സായംപ്രഭാ ഇംപ്ലിമെന്റിംഗ് ഓഫീസര്‍ സബിത, ഫെസിലിറ്റേറ്റര്‍ ഇബ്രാഹീം എ.കെ. തുടങ്ങിയവര്‍ പ്രസംഗിച്ചു. ഘോഷയാത്രയില്‍ പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍, ജില്ലാ സാമൂഹ്യനീതി വകുപ്പ് പ്രതിനിധികള്‍, സായംപ്രഭാ അംഗങ്ങള്‍, കുടുംബശ്രീ പ്രതിനിധികള്‍, പി.പി.ടി.എം ...

എ ആർ നഗർ സേവാഭാരതിയുടെ ആഭിമുഖ്യത്തിൽ ഏകദിന പ്രശിക്ഷണം സംഘടിപ്പിച്ചു

TIRURANGADI
എ ആർ നഗർ: എ ആർ നഗർ സേവാഭാരതിയുടെ ആഭിമുഖ്യത്തിൽ യൂണിറ്റ് ഭാരവാഹികൾക്കായുള്ള ഏകദിന പ്രശിക്ഷണം ഞായറാഴ്ച രാവിലെ 10 മുതൽ വൈകുന്നേരം 4 മണിവരെ പുകയൂർ വ്യാസ വിദ്യാ നികേതൻ കൊടുവായൂരിൽ വെച്ച് നടന്നു. സേവാഭാരതിയുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി ലക്ഷ്യമിട്ടുള്ള പരിശീലനത്തിൽ തേഞ്ഞിപ്പലം സൗത്ത്, മലപ്പുറം, തിരൂർ നോർത്ത്, തിരൂർ സൗത്ത് എന്നീ ഖണ്ടുകളിലെ യൂണിറ്റ് ഭാരവാഹികൾ പങ്കെടുത്തു. അടിയന്തിരാവസ്‌ഥക്കെതിരെ പ്രവർത്തിച്ച് ആറുമാസം ജയിൽവാസം അനുഷ്ഠിക്കേണ്ടിവന്ന ശ്രീ മേലെപുറത്ത് വേലായുധൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്ത പ്രശിക്ഷണത്തിൽ ദേശീയ സേവഭാരതി മലപ്പുറം ജില്ല വൈസ് പ്രസിഡൻറ്റ് റിട്ട.വില്ലേജ് ഓഫീസർ AS നിർമൽ കുമാർ അധ്യക്ഷത വഹിച്ചു. സേവാഭാരതി മലപ്പുറം ജില്ലാ സെക്രട്ടറി എം.വി കൃഷ്ണൻ, ജില്ലാ വൈസ് പ്രസിഡൻ്റ് നിർമൽ കുമാർ, ജില്ലാ വിദ്യാഭ്യാസ ആയാം കൺവീനർ സി.പി വിനോദ് കുമാർ, ജില്ലാ ആരോഗ്യം കൺവീനർ കെ. ...

ഡി എ കുടിശ്ശിക : മുൻകാല പ്രാബല്യം അനുവദിക്കണം :കെ പി എ സ് ടി എ

VENGARA
വേങ്ങര : കെ പി എസ് ടി എ സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ സെപ്തംബർ 15 ന് കാസർഗോഡ് നിന്ന് ആരംഭിക്കുന്ന വിദ്യാഭ്യാസ പരിവർത്തന സന്ദേശയാത്ര മാറ്റൊലിയുടെ വേങ്ങരയിൽ നൽകുന്ന സ്വീകരണത്തിൻ്റെ സ്വാഗത സംഘം രൂപീകരണത്തിൻ്റെ ഉദ്ഘാടനം കെ പി സി സി അംഗം പി.എ ചെറീത് നിർവ്വഹിച്ചു. ജില്ലാ പ്രസിഡണ്ട് എം.പി മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു . കെ പി എസ് ടി എ സംസ്ഥാന പ്രസിഡണ്ട് കെ. അബ്ദുൽ മജീദ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി കെ. സുഭാഷ്, വേങ്ങര മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് കെ. രാധാകൃഷ്ണൻ , എം.കെ വെലായുധൻ ,വി.പി സഫീർ ബാബു , ആസിഫ് പി.വി , സംസ്ഥാന കമ്മറ്റി അംഗങ്ങളായ പി എം ജോസഫ് , പി.കെ മനോജ് , ജില്ലാ ഭാരവാഹികളായ സി.പി ഷറഫുദ്ദീൻ, എൻ അബ്ദുല്ല, എവി ഷറഫലി , ഇ.എം ബിജു ,കെ.പി പ്രജീഷ് എന്നിവർ പ്രസംഗിച്ചു....

വേങ്ങര മണ്ഡലം വെൽഫെയർ പാർട്ടി നേതൃസംഗമം സംഘടിപ്പിച്ചു

VENGARA
വേങ്ങര : പഞ്ചായത്ത്‌ വെൽഫയർ പാർട്ടിയുടെ നേതൃ സംഗമം വേങ്ങര മണ്ഡലം ഓഫീസിൽ ജില്ലാ വൈസ് പ്രസിഡന്റ്‌ ആരിഫ് ചുണ്ടയിൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ ആകെയുള്ള ഇരുപതിനാല് വാർഡുകളിൽ, പതിനെട്ടു വാർഡുകളിലും ആസന്നമായ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് കമ്മറ്റികൾ രൂപീകരിച്ചു. സാധ്യമായ ഇടങ്ങളിൽ മറ്റു പാർട്ടികളുമായി നീക്കുപോക്ക് നടത്തുകയോ വേണ്ടി വന്നാൽ ഒറ്റക്കു മത്സരിക്കാനോ കമ്മിറ്റി തീരുമാനമെടുത്തു.സംസ്ഥാന കമ്മിറ്റി അംഗം നാസർ കീഴുപറമ്പ് വിഷയവതരണം നടത്തി. അലവി എം. പി, പരീക്കുട്ടി, ഫസൽ പി. പി, നസീമ ടി. പി, സബ്ന ഗഫൂർ, ശിഹാബ് സി, ഖുബൈബ് എം, ഹംസ എം. പി എന്നിവർ സംസാരിച്ചു. മണ്ഡലം പ്രസിഡന്റ്‌ കുഞ്ഞാലി മാസ്റ്റർ സമാപന പ്രസംഗം നടത്തി. പഞ്ചായത്ത് പ്രസിഡൻ്റ് ബഷീർ പുല്ലമ്പലവൻ അധ്യക്ഷം വഹിച്ചു. മണ്ഡലം കമ്മിറ്റി അംഗം റഹീം ബാവ സ്വാഗതവും സെക്രട്ടറി കുട്ടി മോൻ ചാലിൽ നന്ദിയും പറഞ്ഞു....

27 വര്‍ഷങ്ങള്‍ക്കിപ്പുറം സ്വന്തം നാട്ടില്‍ തിരിച്ചെത്തി മന്‍സൂര്‍

MALAPPURAM
കരുവാരകുണ്ട് കേമ്ബിന്‍കുന്നിലെ കല്ലിടുമ്ബന്‍ മുഹമ്മദിന്റെ മകന്‍ മന്‍സൂര്‍ 1992ലാണ് നാട്ടുകാരനോടൊപ്പം ജോലി തേടി മദ്രാസിലേക്ക് വണ്ടി കയറിയത്. 24ാം വയസ്സില്‍ നാടുവിട്ട മന്‍സൂര്‍ തിരിച്ചെത്തുമ്ബോള്‍ വയസ്സ് 49. ആദ്യകാലങ്ങളില്‍ മദ്രാസില്‍ തുന്നല്‍ ജോലി ചെയ്തു. പിന്നീട് ഹോട്ടല്‍ ജോലിയിലേക്ക് മാറി. ഏഴുവര്‍ഷത്തിനു ശേഷം നാട്ടിലെത്തിയെങ്കിലും വീണ്ടും തിരികെ പോവുകയായിരുന്നു.പിന്നീട് മന്‍സൂറിനെക്കുറിച്ച്‌ ഒരു വിവരവും ഇല്ലായിരുന്നു. വീട്ടുകാര്‍ പലയിടത്തും അന്വേഷിച്ചു. പത്രങ്ങളിലും ചാനലിലും വാര്‍ത്തകള്‍ വന്നു. പക്ഷേ, മന്‍സൂര്‍ തിരികെ വന്നില്ല.മകനെ കാണണമെന്ന ആഗ്രഹം ബാക്കി വെച്ച്‌ ഉമ്മ നബീസ അഞ്ചുവര്‍ഷം മുമ്ബ് യാത്രയായി. രണ്ട് വര്‍ഷം മുമ്ബ് ഉപ്പ മുഹമ്മദും കണ്ണടച്ചു. ഇതിനിടയിലാണ് തിരൂര്‍ സ്വദേശി മന്‍സൂറിനെ പരിചയപ്പെടുന്നത്. ഓര്‍മകള്‍ പലതും മങ്ങിത്തുടങ്ങിയ മന്‍സൂറില്‍ നിന്ന് സ്ഥലവും വീട്ടുപേരും ചോദിച്ചറിഞ്ഞ ഇ...

മിനി ഊട്ടിയിലെ മാലിന്യം തള്ളല്‍; പഞ്ചായത്ത്‌ അധികൃതരുടെ പരാതിയില്‍ കേസെടുത്തു

MALAPPURAM
അരിമ്ബ്ര മലയിലെ വിനോദസഞ്ചാര കേന്ദ്രമായ മിനി ഊട്ടിയില്‍ പ്ലാസ്റ്റിക് മാലിന്യം തള്ളിയ സംഭവത്തില്‍ കൊണ്ടോട്ടി പൊലിസ് കേസെടുത്തു.മൊറയൂർ പഞ്ചായത്ത് സെക്രട്ടറി പി.എസ് സല്‍മാബീവിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ഭാരതീയ ന്യായ സംഹിത (ബി. എൻ. എസ്) 271, 272 (ജീവന് ഭീഷണിയാവുന്ന പകർച്ചവ്യാധി പരത്തല്‍), 280 (ആരോഗ്യത്തിന് ഹാനികരമായ വിധത്തില്‍ പരിസ്ഥിതി മലിനീകരണം) എന്നീ വകുപ്പുകളടക്കം ചുമത്തിയാണ് കേസെടുത്തത്.മിനിഊട്ടിയിലെ റോഡ് സൈഡില്‍ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് രണ്ട് സ്ഥലങ്ങളിലായി മാലിന്യം നിഷേപിച്ചിട്ടുണ്ടെന്ന് പൊലിസ് എഫ്.ഐ.ആറില്‍ വ്യക്തമാക്കുന്നു. അതേ സമയം കോഴിക്കോട് കോർപറേഷനിലെയും ഈരാറ്റുപേട്ട നഗരസഭയിലെയും ഹരിത കർമ സേനയില്‍ നിന്നും ഏജൻസികള്‍ ശേഖരിച്ച അജൈവ മലിന്യമാണ് മിനി ഊട്ടിയില്‍ കൊണ്ടു വന്ന് തള്ളിയതെന്ന് മൊറയൂർ പഞ്ചായത്ത് സെക്രട്ടറി തദ്ദേശ സ്വയംഭരണ വകുപ്പ് ജോ. ഡയരക്ടർക്കും, ...

അരീക്കപ്പള്ളിയാളി കല്ലറമ്പൻ മമ്മുദു എന്നവർ മരണപ്പെട്ടു.

MARANAM
വേങ്ങര: അരീക്കപ്പള്ളിയാളി കല്ലറമ്പൻ മമ്മുദു എന്നവർ മരണപ്പെട്ടു. മക്കൾ കമ്മു, മുഹമ്മദാലി, മജീദ്. മയ്യിത്ത് നമസ്കാരം വൈകീട്ട് 6 മണിക്ക് പുത്തനങ്ങാടി ജുമാ മസ്ജിദിൽ നടക്കും.

ഉത്തൻ മാവുങ്ങൽ അസൈൻ എന്നവർ മരണപ്പെട്ടു.

MARANAM
വേങ്ങര: ചേറൂർ കിളിനക്കോട് സ്വദേശി ഉത്തൻ മാവുങ്ങൽ അസൈൻ എന്നവർ മരണപ്പെട്ടു. മയ്യിത്ത് നമസ്കാരം വൈകുന്നേരം 5:30 ന് കിളിനക്കോട് ജുമാ മസ്ജിദിൽ.

MTN NEWS CHANNEL

Exit mobile version