Sunday, May 24News That Matters
Shadow

പൂക്കോട്ടൂർ പിലാക്കലിന് സമീപം തോടിൽ വീണ് രണ്ട് പിഞ്ചുകുട്ടികൾ മരിച്ചു.

മലപ്പുറം: പൂക്കോട്ടൂർ പിലാക്കലിന് സമീപം തോടിൽ വീണ് രണ്ട് പിഞ്ചുകുട്ടികൾ മരിച്ചു. മേൽമുറി പടിഞ്ഞാറെമുക്ക് സ്വദേശി ചേർത്തൊടി അഫ്സലിന്റെ മകൻ ആദിൽ മിറാഷ് (6), അഫ്സലിന്റെ ഭാര്യസഹോദരിയുടെ മകൻ മുഹമ്മദ് ഫൗസാൻ (4, കിഴിശ്ശേരി) എന്നിവരാണ് മരിച്ചത്. പൂക്കോട്ടൂർ പിലാക്കലിന് സമീപമുള്ള വലിയ തോട്ടിലായിരുന്നു നാടിനെ നടുക്കിയ ദാരുണ സംഭവം നടന്നത്. കളിക്കുന്നതിനിടെ കുട്ടികൾ അബദ്ധത്തിൽ തോട്ടിൽ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. രണ്ട് കുട്ടികളുടെയും മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ബന്ധുവീട്ടിലെത്തിയതായിരുന്നു കുട്ടികളിലൊരാൾ. ഒരേ കുടുംബത്തിലെ രണ്ട് കുരുന്നുകളുടെ അപ്രതീക്ഷിത വേർപാട് പ്രദേശത്തെയാകെ വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL