Saturday, April 18News That Matters

Month: August 2025

മലപ്പുറത്ത് പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടു പോയി

MALAPPURAM
മലപ്പുറം പാണ്ടിക്കാട് പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയതായി പരാതി. പട്ടിപ്പറമ്ബത്ത് ഷമീറിനെയാണ് ഇന്നലെ രാത്രി എട്ടുമണിയോടെ തട്ടിക്കൊണ്ടുപോയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.വിദേശത്ത് നിരവധി ബിസിനസ് സംരംഭങ്ങളുള്ള ഷമീറിന് അതു സംബന്ധിച്ച്‌ ചില തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് അറിയുന്നത്. ഇന്നലെ രാത്രി എട്ടുമണിയോടെ പാണ്ടിക്കാട് ടൗണില്‍ ഇന്നോവയില്‍ എത്തിയ സംഘം ഷമീറിനെ ബലമായി പിടിച്ചുകൊണ്ടുപോകുകയായിരുന്നു. മലപ്പുറം എസ്പിയുടെ പ്രത്യേക നിര്‍ദേശപ്രകാരം പ്രത്യേക അന്വഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്....

റാഫ് ഏരിയ കൺവൻഷനും KMK വെള്ളയിൽ അനുസ്മരണവും നടന്നു.

KOTTAKKAL
കോട്ടക്കൽ: റോഡ് ആക്സിഡന്റ് ആക് ഷൻ ഫോറം കോട്ടയ്ക്കൽ ഏരിയ കൺവെൻഷനും കെഎംകെ വെള്ളയിൽ അനുസ്മരണവും കോട്ടക്കൽ എ എം ടൂറിസ്റ്റ് ഹോം ഹാളിൽ സംഘടിപ്പിച്ചു . കെ പി കോയക്കുട്ടി പ്രസിഡണ്ടും രാജീവ് പുതുവിൽ ജനറൽ സെക്രട്ടറിയും ഷംസു കൊമ്പത്തിയിൽ ട്രഷറുമടങ്ങിയ പതിനഞ്ച് അംഗ റാഫ് ഏരിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു. പരിപാടി റാഫ് സംസ്ഥാന പ്രസിഡണ്ട് ഡോ. കെഎം അബ്ദു ഉദ്ഘാടനം ചെയ്തു. കലാരംഗത്ത് അമ്പത് വർഷത്തിലേറെക്കാലം തിളങ്ങി നിന്ന കെഎംകെ വെള്ളയിൽ, മാപ്പിള കലാരംഗത്ത് സംഗീത സദസ്സൊരുക്കുന്നതിൽ നിർണ്ണായകമായ പങ്കുവഹിച്ചുവെന്ന് അബ്ദു പറഞ്ഞു.റാഫ് ജില്ലാ ട്രഷറർ അരുൺ വാരിയത്ത് അധ്യക്ഷനായിരുന്നു. ജാഫർ മാറാക്കര,ഹനീഫ അടിപ്പാട്ട്, എൻ സി ദാസൻ,ചീരങ്ങൻ ഷാജഹാൻ, ഡ്രൈവർ കോയ,അടാട്ടിൽ ബഷീർ,പള്ളിത്തൊടി ഷൗക്കത്തലി,കെ പുരുഷോത്തമൻ മാസ്റ്റർ,എം സുന്ദരൻ, താലിബ് മങ്ങാടൻ, കെ മുഹമ്മദ്, മുസ്തഫ വില്ലൂർ തുടങ്ങിയവർ പ്രസംഗിച്ചു.പി രാജീവ് സ്വാഗതവും ഹംസ പ...

നിപ അതിജീവിതയെ മന്ത്രി വീണ ജോര്‍ജ് സന്ദര്‍ശിച്ചു

MALAPPURAM
മഞ്ചേരി മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന നിപ അതിജീവിതയെ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് സന്ദര്‍ശിച്ചു. മെഡിക്കല്‍ കോളെജില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ചെയ്ത ശേഷമാണ് മന്ത്രി ഐസൊലേഷന്‍ വാര്‍ഡിലെത്തി രോഗിയെ സന്ദര്‍ശിക്കുകയും ക്ഷേമ വിവരങ്ങള്‍ അന്വേഷിക്കുകയും ചെയ്തത്. നിപ പോസിറ്റീവായി പെരിന്തല്‍മണ്ണ ഇ.എം.എസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രോഗിയെ തുടര്‍ പരിചരണത്തിനായി മെഡിക്കല്‍ കോളെജിലേക്ക് മാറ്റുകയായിരുന്നു.മെച്ചപ്പെട്ട ചികിത്സയിലൂടെ രോഗിക്ക് ഓരോദിവസവും പുരോഗതിയുണ്ടെന്നു മന്ത്രി പറഞ്ഞു. ആഗോളതലത്തില്‍ 70 ശതമാനം മരണനിരക്കുള്ള നിപ കേസുകളില്‍ കേരളത്തിലെ മരണനിരക്ക് വളരെയധികം കുറച്ചു കൊണ്ടുവരാന്‍ ശക്തമായ ഇടപെടലുകളിലൂടെ ആരോഗ്യ വകുപ്പിന് കഴിഞ്ഞിട്ടുണ്ട്. കേരളത്തിലെ നിപ പ്രതിരോധ സംവിധാനങ്ങളിലും വൈറസ് കണ്ടുപിടിക്കുന്നതിനുള്ള ഇവിടുത്തെ വി.ആര്‍.ഡി.എല്‍ ലാബിലെ പരിശോധനയിലും ഐ.സി.എം...

പനക്കൽ മരക്കാർ കുട്ടി ഹാജി മരണപ്പെട്ടു

MARANAM
തിരൂരങ്ങാടി:കൊടിഞ്ഞി കോൺഗ്രസ് നേതാവും മുൻ പഞ്ചായത്ത് മെമ്പറുമായിരുന്ന പനക്കൽ മരക്കാരുട്ടി(77)അന്തരിച്ചു. നന്നമ്പ്ര സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗമായിരുന്നു. ഭാര്യ:നഫീസ, മക്കൾ: അബ്ദുറസാഖ്, ഷെയ്ഖ് മുഹമ്മദ്, അൻവർ, റഹ്മത്ത്, ഹാജറ, താഹിറ. മരുമക്കൾ:ഷൗക്കത്ത് കാമ്പ്ര(ചെറുമുക്ക്), വി.വി അബ്ദുൽ മജീദ്(പന്താരങ്ങാടി), അബ്ദുറസാഖ് നഹ(ചെട്ടിപ്പടി), റുബീന പലേക്കോടൻ (തയ്യാല), ഫൗസിയ(വേങ്ങര), മുനീറ (പറമ്പിൽപീടിക) സഹോദരങ്ങൾ: നഫീസ,ആയിഷ, മുഹമ്മദ് കുട്ടി, പരേതരായ ബീരാൻകുട്ടി ഹാജി, പരേതയായ പാത്തുമ്മു, കുഞ്ഞിപ്പാത്തുട്ടി. ജനാസ നിസ്കാരം ബുധൻ കാലത്ത് 11മണിക്ക് കൊടിഞ്ഞി പ്പള്ളിയിൽ....

ഒന്നര ലക്ഷത്തോളം വില വരുന്ന ഹെറോയിനുമായി രണ്ടു ആസാം സ്വദേശികളെ മഞ്ചേരി എക്സൈസ് പിടികൂടി

MALAPPURAM
എക്സൈസ് വകുപ്പിൻറെ ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി മഞ്ചേരി എക്സൈസ് റെയ്ഞ്ചും മലപ്പുറം എക്സൈസ് ഇൻറലിജൻസ് യൂറോയും സംയുക്തമായി മഞ്ചേരി പുല്ലൂരിൽ വച്ച് നടത്തിയ പരിശോധനയിലാണ് രണ്ട് ആസാം സ്വദേശികൾ പിടിയിലായത്. നിലമ്പൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ മുഹമ്മദ് ഷഫീക്കിന്റെ നിർദ്ദേശാനുസരണം മലപ്പുറം എക്സൈസ് ഇൻറലിജൻസ് ബ്യൂറോ എക്സൈസ് ഇൻസ്പെക്ടർ ടി ഷിജുമോൻ, മഞ്ചേരി എക്സൈസ് ഇൻസ്പെക്ടർ വി നൗഷാദ് എന്നിവരാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. വിപണിയിൽ ഒന്നര ലക്ഷത്തോളം വില വരുന്ന 10.753 ഗ്രാം ഹെറോയിൻ ആണ് പിടികൂടിയത്. ആസാം സംസ്ഥാനത്തെ നാഗോൺ ജില്ലയിൽ കൊസുവ പോലീസ് സ്റ്റേഷൻ പരിധിയിൽ ബര്‍പ്പാരി ബഞ്ചൻ അബ്ദുൽ മുത്തലിബ് മകൻ ഹുസൈൻ അലി 31 വയസ്സ്, ആസാം സംസ്ഥാനത്തെ നാഗോൺ ജില്ലയിൽ കൊസുവ പോലീസ് സ്റ്റേഷൻ പരിധിയിൽ അബ്ദുൽ ബാറക്ക് മകൻ അബൂബക്കർ സിദ്ദീഖ് (31 വയസ്സ്) എന്നിവരാണ് പിടിയിലായത്. അന്യസംസ്ഥാന തൊഴിലാളികൾ വ്യാപകമായി ഹെറോയിൻ കടത...

കൊണ്ടോട്ടിയിൽ ഒമ്പതു വയസുകാരിക്കുനേരെ ലൈംഗികാതിക്രമം

MALAPPURAM
കൊണ്ടോട്ടിയിൽ ഒമ്പതുവയസുകാരിക്കുനേരെ ലൈംഗികാതിക്രമം എന്ന് പരാതി. സംഭവത്തിൽ ഐക്കരപ്പടി സ്വദേശി മമ്മദിനെതിരെ കൊണ്ടോട്ടി പൊലീസ് കേസെടുത്തു. കേസെടുത്തതിന് പിന്നാലെ പ്രതി ഒളിവിൽ പോയി. ഒളിവിലുള്ള പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. മമ്മദിന്‍റെ പെട്ടിക്കടയിൽ വെച്ചാണ് കുട്ടി പീഡനത്തിനിരയായതെന്നാണ് പരാതി. പീഡന വിവരം പുറത്തറിയിച്ചാൽ കൊല്ലുമെന്ന് കുട്ടിയെ മമ്മദ് ഭീഷണിപ്പെടുത്തി. സംഭവത്തെ തുടര്‍ന്ന് ഇയാളുടെ പെട്ടിക്കട നാട്ടുകാരിൽ ചിലര്‍ അടിച്ചുതകര്‍ത്തു. പെട്ടിക്കടയിൽ വെച്ച് പീഡനത്തിനിരയാക്കിയെന്ന് കുട്ടി മൊഴി നൽകിയത്....

ഇസ്ലാം മത വിശ്വാസികള്‍ തീവ്രവാദികളല്ല: പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

MALAPPURAM
മലപ്പുറം : മദ്രസ്സ പഠനത്തിലൂടെ ചെറു പ്രായത്തില്‍ തന്നെ വിദ്യാര്‍ത്ഥികളില്‍ മതബോധം വളര്‍ത്തിയെടുക്കാന്‍ ശ്രമം വേണമെന്നും വളര്‍ന്നു വരുന്ന സമൂഹത്തിന് മത വിശ്വാസം നഷ്ടപ്പെട്ടാല്‍ അതിന് സമൂഹം മാത്രമല്ല,  രാജ്യം തന്നെ മറുപടി പറയേണ്ടി വരുമെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.  ഇസ്ലാം മത വിശ്വാസികള്‍ ഒരിക്കലും തീവ്രവാദ ചിന്താഗതിയിലേക്ക് പോകുന്നവരല്ലെന്നും അത്തരക്കാര്‍  യഥാര്‍ത്ഥ മത വിദ്യാര്‍ത്ഥികള്‍ അല്ലെന്നും തങ്ങള്‍ കൂട്ടി ചേര്‍ത്തു. വടക്കേമണ്ണ മദ്രസത്തുല്‍ ഫലാഹ് നവീകരിച്ച കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മഹല്ല് ഖാസികൂടിയായ തങ്ങള്‍. മഹല്ല് പ്രസിഡന്റ് സി എച്ച് മൂസ്സ ഹാജി അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ എം ടി ഉമ്മര്‍ മാസ്റ്റര്‍, എം പി മുഹമ്മദ്, കെ എന്‍ ഷാനവാസ്,  അഡ്വ. ഫസലുറഹ്്മാന്‍, കെ പി ശിഹാബ്, സി പി ഷാഫി, കെ പി ഷാനവാസ്, പി പി മുജീബ്,  കെ ഷ...

ജയിലിൽ നിന്നിറങ്ങി വീട്ടിൽ പോകാൻ ബൈക്ക് മോഷ്ടിച്ച പ്രതിയെ പിടികൂടി പൊലീസ്.

KANNUR, LOCAL NEWS
കണ്ണൂർ: ജയിലിൽ നിന്നിറങ്ങി വീട്ടിൽ പോകാൻ ബൈക്ക് മോഷ്ടിച്ച പ്രതിയെ പിടികൂടി പൊലീസ്. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ശിക്ഷ കഴിഞ്ഞ് ഇറങ്ങി നാട്ടിലേക്ക് പോകാനായി പ്രതി ബൈക്ക് മോഷ്ടിക്കുകയായിരുന്നു. തൃശൂർ സ്വദേശി ബാബുരാജ് എന്ന സോഡ ബാബുവാണ് ബൈക്ക് മോഷ്ടിച്ചതിനെ തുടർന്ന് വീണ്ടും അറസ്റ്റിലായത്. ജയിലിൽ നിന്നിറങ്ങിയ സോഡാ ബാബുവിന് വീട്ടിലേക്ക് പോവാൻ വാഹനം ഉണ്ടായിരുന്നില്ല. തുടർന്ന് ഇയാൾ ബൈക്ക് മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. ബൈക്ക് മോഷണം പോയ വിവരം പുറത്തുവന്നതോടെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. കണ്ണൂർ ടൗൺ പൊലീസ് ആണ് സോഡാ ബാബുവിനെ പിടികൂടിയത്. പ്രതിയെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.  ...

മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമി സാഹിത്യ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

MALAPPURAM
മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി സാഹിത്യ കൃതികള്‍ക്കുള്ള അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. 2021, 2022, 2023 വര്‍ഷത്തെ കൃതികളാണ് അവാര്‍ഡിനായി ക്ഷണിച്ചിരുന്നത്. മാപ്പിള കലകളുമായി ബന്ധപ്പെട്ട സാഹിത്യ, ചരിത്ര, പഠന ഗ്രന്ഥങ്ങളാണ് അവാര്‍ഡിനായി പരിഗണിച്ചത്. 2021 വര്‍ഷത്തെ അവാര്‍ഡ് ''നവോത്ഥാനവും ശ്രാവ്യ കലകളും'' എന്ന ഡോ. പി.ടി. നൗഫല്‍ എഴുതിയ പഠനത്തിനാണ്. 2022-ലെ അവാര്‍ഡ് ഒ.എം. കരുവാരകുണ്ട് രചിച്ച ''ഇശല്‍ രാമായണം'' കാവ്യ കൃതിയ്ക്കും 2023ലെ അവാര്‍ഡ് ''മലയാള സൂഫി കവിത'' എന്ന പേരിലുള്ള ഡോ. മുനവ്വര്‍ ഹാനിഹ് എഴുതിയ പഠന കൃതിയ്ക്കുമാണ്. പ്രൊഫ. എം.എം. നാരായണന്‍, ഡോ. പി.പി. അബ്ദുല്‍ റസാഖ്, പക്കര്‍ പന്നൂര്‍ എന്നിവരുള്‍പ്പെട്ട ജൂറിയാണ് കൃതികള്‍ തെരഞ്ഞെടുത്തത്. ഗിഫ്റ്റ് വൗച്ചറും ക്യാഷ് പ്രൈസും ഉള്‍പ്പടെ പതിനായിരം രൂപയാണ് അവാര്‍ഡ് തുക. സെപ്റ്റംബറില്‍ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന ചടങ്ങ...

ഓപ്പറേഷൻ ഷവർമ മലപ്പുറം ജില്ലയിൽ വ്യാപക പരിശോധന

MALAPPURAM
മലപ്പുറം: ഓപ്പറേഷൻ ഷവർമ എന്ന പേരിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ ഗുരുതര പ്രശ്നങ്ങൾ കണ്ടെത്തി. മലപ്പുറം ജില്ലയില്‍ നടത്തിയ ഷവർമ്മയുടെ ഗുണനിലവാര പരിശോധനയില്‍ 31 സ്ഥാപനങ്ങളില്‍ നിന്ന് പിഴ ഈടാക്കാൻ ശുപാർ നൽകി. 136 ഇടങ്ങളിലാണ് പരിശോധന നടത്തിയത്. നിയമലംഘനം കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഹിയറിംഗിന് ശേഷം പിഴത്തുക നിശ്ചയിക്കും. ലൈസൻസ് ഇല്ലാതെയും വൃത്തിഹീനമായ സാഹചര്യത്തിലും പ്രവർത്തിച്ച രണ്ട് സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി. കഴിഞ്ഞ ചൊവ്വ, ബുധൻ ദിവസങ്ങളിലായിരുന്നു പരിശോധന നടത്തിയത്. എല്ലാ സർക്കിളുകളിലും അഞ്ച് വീതം സ്‌ക്വാഡുകളാണ് രംഗത്തിറങ്ങിയത്. വൈകീട്ട് മൂന്ന് മുതല്‍ രാത്രി എട്ട് വരെയായിരുന്നു പരിശോധന. സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വകുപ്പ് ഷവർമ്മ മാർഗ നിർദ്ദേശങ്ങള്‍ പുറത്തിറക്കിയിരുന്നു. സംസ്ഥാനത്ത് പച്ചമുട്ട കൊണ്ടുള്ള മയോണൈസ് നിരോധിച്ചിട്ടുണ്ട്.  ഇത് സംബന്ധിച്ച പരിശോധനകളും...

വയോധികയുടെ മാല മോഷ്ടിച്ചയാൾ പിടിയിൽ

LOCAL NEWS, PALAKKAD
പാലക്കാട് വയോധികയുടെ മാല മോഷ്ടിച്ചയാൾ പിടിയിൽ. പാലക്കാട് ആലത്തൂരിലാണ് എയ്ഡഡ് സ്കൂൾ ജീവനക്കാരൻ പിടിയിലായത്. ചൂലനൂരിലെ എയ്ഡഡ് സ്കൂളിലെ ഓഫീസ് അസിസ്റ്റൻറ് സമ്പത്ത് ആണ് പിടിയിലായത്. രണ്ടാഴ്ച മുൻപാണ് സംഭവം. തൊഴിലുറപ്പ് ജോലി കഴിഞ്ഞു വരുന്ന സ്ത്രീയുടെ മാല ഇയാൾ മോഷ്ടിക്കുകയായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് സ്കൂൾ ജീവനക്കാരൻ പിടിയിലായത്....

താനൂർ മൂലക്കൽ ഓപ്പൺ ജിം നാടിന് സമർപ്പിച്ചു

MALAPPURAM
എല്ലാവര്‍ക്കും കായികശേഷി, എല്ലാവര്‍ക്കും ആരോഗ്യം എന്ന മുദ്രാവാക്യം ഉയര്‍ത്തി സംസ്ഥാന കായിക വകുപ്പ് പൊതുജനങ്ങള്‍ക്കായി നടപ്പാക്കുന്ന ഓപ്പണ്‍ ജിം പദ്ധതി പ്രകാരം താനാളൂർ പഞ്ചായത്തിൽ മൂലക്കലിൽ ആരംഭിച്ച ഓപ്പൺ ജിം കായിക- ന്യൂനപക്ഷ ക്ഷേമ-വഖഫ്- ഹജ്ജ് വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാൻ നാടിന് സമർപ്പിച്ചു. ഒരു നാടിന്റെ സമഗ്രമായ പുരോഗതിക്കാണ് സർക്കാർ ലക്ഷ്യം വയ്ക്കുന്നതെന്നും താനൂർ മണ്ഡലത്തിൽ കായിക -വിദ്യാഭ്യാസ- ആരോഗ്യ -ഗതാഗത മേഖലകളിൽ വൻ മാറ്റമാണ് ഇതിനോടകം നടന്നു വരുന്നതെന്നും മന്ത്രി പറഞ്ഞു. ഓപ്പൺ ജിം ആയതുകൊണ്ട് തന്നെ ഉപകരണങ്ങൾ ഏവരും കൃത്യമായി പരിപാലിച്ച് പോരണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.സംസ്ഥാന കായിക വകുപ്പിന്റെ പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് മൂലക്കല്‍ - ദേവധാര്‍ റോഡിലാണ് ഓപ്പൺ ജിം പ്രവർത്തനമാരംഭിച്ചിരിക്കുന്നത്. എയർ വാക്കർ, ചെസ്റ്റ് പ്രെസ്, ട്രിപ്പിൾ ട്വിസ്റ്റർ, ലെഗ് പ്രെസ്, റോവർ, ഷോൾഡർ ബിൽഡർ, സിറ്റ് അപ് ബോ...

ഏഴാം തരം തുല്യതാ പരീക്ഷ ജി എച്ച് എസ് തൃക്കുളം സ്കൂളിൽ വെച്ച് നടന്നു.

TIRURANGADI
സംസ്ഥാന സാക്ഷരതാ മിഷൻ, ജില്ലാ സാക്ഷരത മിഷന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ഏഴാം തരം തുല്യതാ പരീക്ഷ ജി എച്ച് എസ് തൃക്കുളം സ്കൂളിൽ വെച്ച് നടന്നു. ഔപചാരിക ചടങ്ങിന് പ്രേരക് എ സുബ്രഹ്മണ്യൻ സ്വാഗതം പറഞ്ഞു. തിരൂരങ്ങാടി നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ കാലൊടി സുലൈഖ മുതിർന്ന പഠിതാവിന് ചോദ്യപേപ്പർ നൽകി ഉദ്ഘാടനം നിർവഹിച്ചു. ഡിവിഷൻ കൗൺസിലർ ജാഫർ കുന്നത്തേരി ആശംസകളർപ്പിച്ചു. തുടർന്നുള്ള പരീക്ഷയ്ക്ക് പ്രേരക്മാരായ വിജയശ്രീ വി. പി, എം. കാർത്യായനി എന്നിവർ നേതൃത്വം നൽകി. തിരൂരങ്ങാടി ബ്ലോക്കിന് കീഴിലെ പഠിതാക്കളിൽ പരപ്പനങ്ങാടി നഗരസഭയിലെ 64 വയസ്സായ സുഹറബിയാണ് മുതിർന്ന പഠിതാവ്. തിരൂരങ്ങാടി, പരപ്പനങ്ങാടി നഗരസഭയിലെ പഠിതാക്കളാണ് പരീക്ഷ എഴുതുന്നത് പരീക്ഷയിൽ വിജയിക്കുന്നവർക്ക് പത്താംതരം തുല്യത കോഴ്സിന് പ്രവേശനം നേടാവുന്നതാണ്....

വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണണം എന്ന് ആവശ്യപ്പെട്ട് AR നഗർ യൂത്ത് ലീഗ് കമ്മിറ്റി നിവേദനം നൽകി

TIRURANGADI
AR നഗർ: സർവ്വീസ് സഹകരണ ബാങ്കിൻ്റെ മുൻവശം ഉള്ള വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണണം എന്ന് ആവശ്യപ്പെട്ട് അബ്ദു റഹ്മാൻ നഗർ പഞ്ചായത്ത് മുസ് ലിം യൂത്ത് ലീഗ് കമ്മിറ്റി സ്ഥലം MLA യും പ്രതിപക്ഷ ഉപനേതാവും ആയ പി.കെ കുഞ്ഞാലികുട്ടി നിവേദനം നൽകി. സ്ഥലം സന്ദർശിച്ച് വേണ്ട നടപടികൾ സ്വീകരിക്കാം എന്ന് അദ്ദേഹം അറിയിച്ചു. അബ്ദുറഹ്മാൻ നഗർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് റഷീദ് കൊണ്ടാണത്ത്, പഞ്ചായത്ത് മുസ് ലിം ലീഗ് ട്രഷറർ സി.കെ മുഹമ്മദ് ഹാജി,പഞ്ചായത്ത് മുസ് ലിം യൂത്ത്ലീഗ് പ്രസിഡൻ്റ് മുനീർ വിലാശേരി, ജനറൽ സെക്രട്ടറി കെ.കെ സക്കരിയ എന്നിവർ സംബന്ധിച്ചു....

മാട്ര ബീരാൻകുട്ടി മരണപ്പെട്ടു

MARANAM
വേങ്ങര : A R നഗർ പുതിയത്ത്പുറായ മാട്ര ബീരാൻകുട്ടി (94) എന്നവർ മരണപ്പെട്ടു. ഭാര്യ: നഫീസ. മക്കൾ: മുഹമ്മദ് കുട്ടി (Late), ഹസൈൻ, മൻസൂർ, ഹംസ, ഫൗസിയ, കദീജ, ഫാത്തിമ. മരുമക്കൾ: ഷംസു വേങ്ങര, ഹംസ, ഫൈസൽ, സീനത്ത്, ബുഷ്റ, ഉമ്മുക്കുലുസു, മയ്യിത്ത് നമസ്കാരം ഉച്ചക്ക് 3 മണിക്ക് പുതിയത്ത്പുറായ ജുമാ മസ്ജിദിൽ

അറബിക് അധ്യാപകർക്ക് ഐ.ടി. ശിൽപശാല

TIRURANGADI
പരപ്പനങ്ങാടി: കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ പരപ്പനങ്ങാടി സബ്ജില്ല കമ്മിറ്റി ‘മാറിയ പാഠപുസ്തകവും മാറേണ്ട അധ്യാപകരും’ എന്ന വിഷയത്തെ ആസ്പദമാക്കി സബ്ജില്ലയിലെ അറബിക് അധ്യാപകർക്ക് വേണ്ടി ഐ.ടി. ശിൽപശാല സംഘടിപ്പിച്ചു. പാഠപുസ്തകങ്ങളിൽ വന്ന മാറ്റങ്ങൾക്ക് അനുസരിച്ച് അധ്യാപകരുടെ അധ്യാപനരീതിയും സാങ്കേതിക പ്രാപ്തിയും വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ശിൽപശാലയിൽ, സ്കൂളിന് അവധിയായിട്ടും നിരവധി അധ്യാപകർ ആവേശത്തോടെ പങ്കെടുത്തു. പ്രായോഗിക പരിശീലനത്തിന് മുൻഗണന നൽകി, പുതിയ പാഠ്യപദ്ധതിയുടെ അധ്യാപനത്തിൽ സാങ്കേതിക വിദ്യയെ ഫലപ്രദമായി വിനിയോഗിക്കുന്ന മാർഗങ്ങൾ, ഓൺലൈൻ ഉപകരണങ്ങൾ, ഡിജിറ്റൽ കണ്ടന്റ് സൃഷ്ടി, ക്ലാസ്റൂം മാനേജ്മെന്റ് സോഫ്റ്റ്‌വെയർ മുതലായ വിഷയങ്ങളിൽ പരിശീലനം നൽകി. അധ്യാപകർക്ക് കൈകൊണ്ടു ചെയ്യാവുന്ന രീതിയിൽ ക്ലാസ്‌റൂം അധ്യാപനം നവീകരിക്കുന്നതിന് ആവശ്യമായ മാതൃകാപരമായ അവതരണങ്ങളും നടത്തി. പരപ്പനങ്ങാട...

ജില്ലാ ജൂനിയർ അത്‌ലറ്റിക് മീറ്റിൽ വാക്കേഴ്സ് താരത്തിന് ഡബിൾ ഗോൾഡ് മെഡൽ

MALAPPURAM
തേഞ്ഞിപ്പലം യൂണിവേഴ്സിറ്റി സിന്തറ്റിക് സ്റ്റേഡിയത്തിൽ വച്ച് നടന്ന മലപ്പുറം ജില്ലാ ജൂനിയർ അത്‌ലറ്റിക് മീറ്റിൽ തിരൂർ തുഞ്ചൻ മെമ്മോറിയൽ ഗവൺമെൻറ് കോളേജിനെ പ്രതിനിധീകരിച്ച് വനിത U -20 വിഭാഗത്തിൽ പരപ്പനങ്ങാടി സ്വദേശി ശ്രീലക്ഷ്മി ടി.കെ ഹൈജമ്പ്, ലോംഗ് ജംപ് എന്നിവയിൽ ഗോൾഡ് മെഡൽ കരസ്ഥമാക്കി. താഴത്തം കണ്ടിയിൽ സന്ദീപിൻ്റെയും സ്മിതയുടെയും മകളാണ്. തിരൂർ തുഞ്ചൻ കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയും പരപ്പനാട് വാക്കേഴ്സ് ക്ലബ്ബ് മെമ്പറുമാണ്. പരപ്പനങ്ങാടി ചുടലപ്പറമ്പ് മൈതാനത്തിൽ കെ.ടി വിനോദിൻ്റെയും ഉനൈസ് സി പിയുടെയും തുഞ്ചൻ കോളേജിൽ കായിക വിഭാഗം മേധാവി ക്യാപ്റ്റൻ ഷുക്കൂർ ഇല്ലത്തിൻ്റെ കീഴിലുമാണ് പരിശീലനം ചെയ്യുന്നത്....

നാനോ കാറിൽ മലപ്പുറത്ത് കറങ്ങി മിഠായി കച്ചവടം; ലാഭം കൂട്ടാന്‍ മദ്യവിൽപ്പനയും വേങ്ങര ഊരകം സ്വദേശി പിടിയില്‍

MALAPPURAM
മലപ്പുറം: മിഠായി കച്ചവടത്തിൽ ലാഭം ഇത്തിരി കുറവാണെന്ന് കണ്ടതോടെ സൈഡ് ആയി മദ്യവിൽപ്പനയും നടത്തിയ യുവാവിനെ കയ്യോടെ പൊക്കി എക്സൈസ് സംഘം. വേങ്ങര ഊരകം പള്ളിയാളി വീട്ടില്‍ അസീസിനെ(47)യാണ് മഞ്ചേരി സ്റ്റേറ്റ് ബാങ്ക് പരിസരത്ത് വച്ച്‌ അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ എം.എൻ. രഞ്ജിത്ത് അറസ്റ്റ് ചെയ്തത്. നാനോ കാർ ഉപയോഗിച്ച്‌ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ മിഠായി വില്‍പ്പന നടത്തി വരികയായിരുന്നു അസീസ്. എന്നാല്‍ മിഠായിയേക്കാള്‍ ലാഭം മദ്യവില്‍പ്പനക്കാണെന്ന് മനസിലാക്കിയ ഇയാള്‍ പോകുന്ന വഴികളിലെ ബീവറേജസ് ഔട്ട്‌ലെറ്റുകളില്‍ നിന്ന് ഇന്ത്യൻ നിർമിത വിദേശ മദ്യം വാങ്ങുകയും ഇത് കൂടിയ വിലയ്ക്ക് ആവശ്യക്കാർക്ക് എത്തിച്ചു നല്‍കുകയുമായിരുന്നു. എക്സൈസ് വകുപ്പിന്‍റെ ഓണം സ്പെഷല്‍ ഡ്രൈവിന്‍റെ ഭാഗമായി നടത്തിയ പരിശോധനയില്‍ നാനോ കാറില്‍ സൂക്ഷിച്ച 20 കുപ്പി മദ്യം പിടികൂടുകയായിരുന്നു. മദ്യം കടത്താനുപയോഗിച്ച കാറും അന്വേഷണ സംഘം കസ്റ്റഡ...

യുകെയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; മകൾക്ക് പിന്നാലെ അമ്മയും അറസ്റ്റിൽ

LOCAL NEWS, THRISSUR
തൃശൂർ: യു.കെയിൽ ജോലി വാഗ്‌ദാനം ചെയ്ത് തൃശ്ശൂർ എടവിലങ്ങ് സ്വദേശികളായ മൂന്ന് പേരിൽ നിന്നും 6.5 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. എടവിലങ്ങ് കാര പുതിയ റോഡ് ചള്ളിയിൽ വീട്ടിൽ ശ്യാമള (59) യെയാണ് കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഇവരുടെ മകൾ സായ (29) അറസ്റ്റിലായിരുന്നു. മകൾ സായ നടത്തിയ തട്ടിപ്പ് കേസിൽ അമ്മയ്ക്കും പങ്കുണ്ടെന്ന് വ്യക്തമായതിന് പിന്നാലെയാണ് ശ്യാമളയെയും അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു. സായയും റിമാൻ്റിൽ കഴിയുകയാണ്. കൊടുങ്ങല്ലൂർ, മതിലകം, മാള, ഇരിങ്ങാലക്കുട, കാട്ടൂർ, വെള്ളിക്കുള്ളങ്ങര പൊലീസ് സ്റ്റേഷനുകളിലായി യുകെയിലേക്ക് വീസയും ജോലിയും വാഗ്‌ദാനം ചെയ്ത് പലരിൽ നിന്നായി ഇവർ പണം തട്ടിയിരുന്നു. ഇത്തരത്തിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയതിന് സായയുടെ പേരിൽ ഒമ്പത് ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്‌തിരുന്നു. സായ നടത്തിയ തട്ടിപ്പിൽ പങ്കുണ്ടെന...

സിവിൽ സർവ്വീസ് കായിക മേളയിൽ മികവ് തെളിയിച്ച് താലൂക്ക് ആശുപത്രിയിലെ ഷീബ

TIRURANGADI
തിരൂരങ്ങാടി: സിവിൽ സർവ്വീസ് കായികമേളയിൽ മിന്നും പ്രകടനം കാഴ്ചവെച്ച് തിരൂരങ്ങാടി താലൂക്ക് ആശുപത്രി ജീവനക്കാരി ഷീബ. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ വെച്ച് നടന്ന സിവിൽ സർവ്വീസ് കായിക മേള 2025 ഓപ്പൺ കാറ്റഗറി വിഭാഗത്തിലാണ് തിരൂരങ്ങാടി ഗവ: താലൂക്ക് ആശുപത്രിയിൽ നഴ്സിംഗ് അസിസ്റ്റന്റായ പരപ്പനങ്ങാടി ചുടലപ്പറമ്പ് സ്വദേശി പി. ഷീബ മിന്നും പ്രകടനം കാഴ്ചവെച്ചത്. ജാവലിൻ ത്രോയിൽ ഗോൾഡ് മെഡലും ഷോട്ട്പുട്ട് മൽസരത്തിൽ സിൽവർ മെഡലും കരസ്ഥമാക്കി സംസ്ഥാന സിവിൽ സർവ്വീസ് മൽസരത്തിലേക്ക് യോഗ്യത നേടിയത്.ഇതിന് മുമ്പ് കേരള മാസ്റ്റേഴ്സ് കായിക മേളയിൽ ജാവലിൻ ത്രോയിൽ വെള്ളി മെഡൽ നേടിയിട്ടുണ്ട്. അന്താരാഷ്ട്ര മൽസരത്തിന് യോഗ്യത നേടിയിട്ടുള്ള ഷീബ മാസ്റ്റേഴ്സ് ഇന്റർ നാഷണൽ അത് ലറ്റ്സ് ആണ്....

MTN NEWS CHANNEL

Exit mobile version