മലപ്പുറം : മദ്രസ്സ പഠനത്തിലൂടെ ചെറു പ്രായത്തില്‍ തന്നെ വിദ്യാര്‍ത്ഥികളില്‍ മതബോധം വളര്‍ത്തിയെടുക്കാന്‍ ശ്രമം വേണമെന്നും വളര്‍ന്നു വരുന്ന സമൂഹത്തിന് മത വിശ്വാസം നഷ്ടപ്പെട്ടാല്‍ അതിന് സമൂഹം മാത്രമല്ല, രാജ്യം തന്നെ മറുപടി പറയേണ്ടി വരുമെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഇസ്ലാം മത വിശ്വാസികള്‍ ഒരിക്കലും തീവ്രവാദ ചിന്താഗതിയിലേക്ക് പോകുന്നവരല്ലെന്നും അത്തരക്കാര്‍ യഥാര്‍ത്ഥ മത വിദ്യാര്‍ത്ഥികള്‍ അല്ലെന്നും തങ്ങള്‍ കൂട്ടി ചേര്‍ത്തു. വടക്കേമണ്ണ മദ്രസത്തുല്‍ ഫലാഹ് നവീകരിച്ച കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മഹല്ല് ഖാസികൂടിയായ തങ്ങള്‍. മഹല്ല് പ്രസിഡന്റ് സി എച്ച് മൂസ്സ ഹാജി അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ എം ടി ഉമ്മര്‍ മാസ്റ്റര്‍, എം പി മുഹമ്മദ്, കെ എന്‍ ഷാനവാസ്, അഡ്വ. ഫസലുറഹ്്മാന്‍, കെ പി ശിഹാബ്, സി പി ഷാഫി, കെ പി ഷാനവാസ്, പി പി മുജീബ്, കെ ഷാഹിദ് , മുദരിസ് ജാഫര്‍ ഫൈസി , പി പി മുജീബ് റഹ്്മാന്‍, എം കെ അഹമ്മദ് കുട്ടി, കെ. മുഹമ്മദലി, പി കെ ആലി, സദര്‍ മുഹല്ലിം കോയക്കുട്ടി മുസ്ലിയാര്‍ , എന്നിവര്‍ സംസാരിച്ചു.