എക്സൈസ് വകുപ്പിൻറെ ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി മഞ്ചേരി എക്സൈസ് റെയ്ഞ്ചും മലപ്പുറം എക്സൈസ് ഇൻറലിജൻസ് യൂറോയും സംയുക്തമായി മഞ്ചേരി പുല്ലൂരിൽ വച്ച് നടത്തിയ പരിശോധനയിലാണ് രണ്ട് ആസാം സ്വദേശികൾ പിടിയിലായത്. നിലമ്പൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ മുഹമ്മദ് ഷഫീക്കിന്റെ നിർദ്ദേശാനുസരണം മലപ്പുറം എക്സൈസ് ഇൻറലിജൻസ് ബ്യൂറോ എക്സൈസ് ഇൻസ്പെക്ടർ ടി ഷിജുമോൻ, മഞ്ചേരി എക്സൈസ് ഇൻസ്പെക്ടർ വി നൗഷാദ് എന്നിവരാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. വിപണിയിൽ ഒന്നര ലക്ഷത്തോളം വില വരുന്ന 10.753 ഗ്രാം ഹെറോയിൻ ആണ് പിടികൂടിയത്. ആസാം സംസ്ഥാനത്തെ നാഗോൺ ജില്ലയിൽ കൊസുവ പോലീസ് സ്റ്റേഷൻ പരിധിയിൽ ബര്‍പ്പാരി ബഞ്ചൻ അബ്ദുൽ മുത്തലിബ് മകൻ ഹുസൈൻ അലി 31 വയസ്സ്, ആസാം സംസ്ഥാനത്തെ നാഗോൺ ജില്ലയിൽ കൊസുവ പോലീസ് സ്റ്റേഷൻ പരിധിയിൽ അബ്ദുൽ ബാറക്ക് മകൻ അബൂബക്കർ സിദ്ദീഖ് (31 വയസ്സ്) എന്നിവരാണ് പിടിയിലായത്. അന്യസംസ്ഥാന തൊഴിലാളികൾ വ്യാപകമായി ഹെറോയിൻ കടത്തിക്കൊണ്ടുവന്ന് വിൽപ്പന നടത്തുന്നതായി മലപ്പുറം എക്സൈസ് ഇൻറലിജൻസിന് വിവരം ലഭിച്ചിരുന്നു അതിൻറെ അടിസ്ഥാനത്തിൽ ദിവസങ്ങളോളം നിരീക്ഷണം നടത്തിയാണ് പ്രതികളെ എക്സൈസ് സംഘം പിടികൂടിയത്. അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർമാരായ എം എൻ രഞ്ജിത്ത്, പ്രകേഷ്, പ്രിവന്റീവ് ഓഫീസർമാരായ അനീഷ് കെ എ, അഭിലാഷ് ജി, ജയപ്രകാശ് എം, സഫീർ അലി പി , വനിത സിവിൽ എക്സൈസ് ഓഫീസർ നിമിഷ എ കെ, സിവിൽ എക്സൈസ് ഓഫീസർ അഖിൽദാസ് ഇ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ എം ഉണ്ണികൃഷ്ണൻ എന്നിവരാണ് പരിശോധനയിൽ പങ്കെടുത്തത്. പ്രതികളെ മഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി മഞ്ചേരി സബ് ജയിലിൽ റിമാൻഡ് ചെയ്തു.