Saturday, April 18News That Matters

Month: August 2025

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു

VENGARA
വേങ്ങര: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. കണ്ണമംഗലം ചേറൂർ കാപ്പിൽ ആറാം വാർഡിൽ താമസിക്കുന്ന കണ്ണേത്ത് മുഹമ്മദ് ബഷീറിന്റെ ഭാര്യ റംല (52) യാണ് ഒന്നരമാസത്തെ ചികിത്സക്ക് ശേഷം മരണത്തിനു കീഴടങ്ങിയത്. അവർക്ക് ജൂലൈ ഏഴിന് രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് ചികിത്സ തുടങ്ങിയിരുന്നു. എന്നാൽ രോഗം ഭേദമാവാതെയായതോടെ ആഗസ്ത് ഒന്നിന് തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിലും ആഗസ്ത് രണ്ടിന് വേങ്ങരയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. രോഗാവസ്ഥ വഷളായതോടെ ആഗസ്റ്റ് നാലിന് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും അഞ്ചിന് തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്തു. അവിടെ വെച്ചാണ് രോഗം സ്ഥിരീകരിച്ചത്. തുടർന്ന് അടിയന്തര ചികിത്സ നൽകി. പിന്നീട് ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് ആഗസ്റ്റ് 11 ന് ഐ.സി.യുവിൽ നിന്ന് വാർഡിലേക്ക് മാറ്റുകയും ചെയ്തു. എന്നാൽ, ആഗസ്റ്റ് 26ന് വീണ്ടും...

ശ്യാമള ചേച്ചിക്ക് വീടൊരുക്കി സെവൻസ്റ്റാർ ക്ലബ്ബ്

VENGARA
വലിയപറമ്പിൽ 36 വർഷമായി വാടക വീട്ടിൽ കഴിയുന്ന ശ്യാമള ചേച്ചിക്ക് വീടൊരുക്കി സെവൻസ്റ്റാർ ക്ലബ്ബ്, വലിയപറമ്പിന്റെ യുവാക്കൾ മുൻകൈയെടുത്ത് നാട്ടിലേയും, പ്രാവസികളുടേയും ഉൾപ്പെടെ എല്ലാവരുടേയും സഹകരണത്തോടെയാണ്‌ ഈ വീട് നിർമ്മാണം പൂർത്തിയാക്കിയത്.

മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി നാല് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

LOCAL NEWS, PALAKKAD
പാലക്കാട്: മീനാക്ഷിപുരത്ത് മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി ആദിവാസി ശിശു മരിച്ചു. പോഷകാഹാരക്കുറവ് നേരിടുന്ന നാല് മാസം പ്രായമുള്ള കുഞ്ഞാണ് മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി മരിച്ചത്. മീനാക്ഷിപുരം സർക്കാർ ആദിവാസി ഉന്നതിയിൽ താമസിക്കുന്ന പാർഥിപൻ സംഗീത ദമ്പതികളുടെ പെൺകുഞ്ഞ് കനിഷ്കയാണ് മരിച്ചത്. പാൽ നൽകുന്നതിനിടെ അനക്കം ഇല്ലെന്ന് കണ്ടപ്പോൾ കുഞ്ഞിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. കുഞ്ഞ് പോഷകാഹാര കുറവ് നേരിട്ടിരുന്നുവെന്ന് മാതാപിതാക്കൾ പറയുന്നു. ഗർഭിണികൾക്ക് പ്രതിമാസം നൽകുന്ന 2000 രൂപയുടെ സഹായം ലഭിച്ചിട്ടില്ലെന്ന് അമ്മ സംഗീത ആരോപിച്ചു. രണ്ട് വർഷം മുമ്പ് ദമ്പതികളുടെ ആദ്യ പെൺകുഞ്ഞ് ഇതേ രീതിയിലാണ് മരിച്ചത്....

വേങ്ങരയില്‍ വന്‍ ലഹരിവേട്ട. 40 ഗ്രാം MDMA ലഹരി മരുന്നുമായി രണ്ടുപേര്‍ പിടിയില്‍

VENGARA
വേങ്ങര സ്റ്റേഷന്‍ പരിധിയില്‍ കൊഴിയൂരില്‍ പ്രവര്‍ത്തിക്കുന്ന വാടകഫ്ലാറ്റില്‍ കഴിഞ്ഞ ദിവസം രാത്രിയോടെ വേങ്ങര പോലീസും ഡാന്‍സാഫ് സ്ക്വാഡും നടത്തിയ പരിശോധനയിലാണ് നാല്‍പതുഗ്രാം തൂക്കം വരുന്ന എംഡിഎംഎ ലഹരിമരുന്നുമായി രണ്ടു പേരെപിടികൂടിയത്. കാടാമ്പുഴ മാറാക്കര സ്വദേശി മൈലംപാടന്‍ നൗഷാദ് (37), പടപ്പറമ്പ് മൂച്ചിക്കല്‍ സ്വദേശി വലിയ കലായില്‍ ജാസിം (40) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രധാന ടൗണുകള്‍ കേന്ദ്രീകരിച്ച് വാടകയ്ക്ക് ഫ്ലാറ്റുകളെടുത്ത് അവിടെ വച്ചാണ് എംഡിഎംഎ പോലുള്ള സിന്തറ്റിക് ലഹരിമരുന്നുകളുടെ പായ്ക്കിംഗും വിതരണവും. ആവശ്യക്കാര്‍ക്ക് അവിടെ വന്ന് ഉപയോഗിക്കാനുള്ള സൗകര്യവും ചെയ്തു കൊടുക്കുന്നുണ്ടെന്നും പ്രതികളെ ചോദ്യം ചെയ്തതില്‍ വ്യക്തമായിട്ടുണ്ട്. ബാംഗ്ലൂരില്‍ നിന്നും കാരിയര്‍മാര്‍ മുഖേന ഫ്ലാറ്റിലെത്തിച്ച ശേഷം അവിടെവച്ച് ചെറിയ പായ്ക്കറ്റുകളിലാക്കി മുന്‍കൂട്ടി പണം കൊടുത്തവര്‍ക്ക് ഫ്ലാറ്റില്‍ വച്ചും ടൗ...

ഇരിങ്ങല്ലൂർ കുറ്റിത്തറമ്മൽ കൈതവളപ്പിൽ അലവിക്കുട്ടി ഹാജി മരണപ്പെട്ടു

MARANAM
വേങ്ങര : ഇരിങ്ങല്ലൂർ കുറ്റിത്തറമ്മൽ സ്കൂളിന് സമീപമുള്ള കൈതവളപ്പിൽ അലവിക്കുട്ടി ഹാജി (77) നിര്യാതനായി.മയ്യിത്ത് നമസ്കാരം നാളെ (31/8/25) രാവിലെ 8 മണിക്ക് പാലാണി ജുമാ മസ്ജിദിൽ നടത്തുന്നതാണ്. ഭാര്യ: ആയിഷ ബീവി. മക്കൾ:അബ്ദുൽ അസീസ്, അർഷദ്( ഇരുവരും യുഎഇ), സാബിന, സുഹൈല. മരുമക്കൾ:അൻവർ അതിരുമട (സൗദി), അനസ് വള്ളുവമ്പ്രം (കുവൈറ്റ്),സറീന, ഷാന....

ഡോ: അലി കൂനാരി എലോറ മെഡിക്കൽ ഹോസ്പിറ്റൽ സന്ദർശിച്ചു.

KOTTAKKAL
കോട്ടക്കൽ: യൂറോപ്പ്യൻ യൂണിയൻ രാഷ്ട്രങ്ങളിലെ മെഡിക്കൽ ചാരിറ്റി സോഷ്യൽ വർക്ക് കോഡിനേറ്റർ വേൾഡ് കെഎംസിസി സെക്രട്ടറി ഡോ: അലി കുനാരി (ജനറൽ മെഡിസിൻ ഫിസിഷ്യൻ) കോട്ടക്കൽ, പുത്തൂർ എലോറ മെഡിക്കൽ ഹോസ്പിറ്റൽ സന്ദർശിച്ചു. യൂറോപ്പ്യൻ രാജ്യങ്ങളിൽ മികച്ച ചാരിറ്റി സോഷ്യൽ മെഡിക്കൽ രംഗത്ത് മികച്ച സേവനത്തിന് നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുള്ള വ്യക്തിയാണ് ഡോക്ടർ അലി റഷ്യ, ഉക്രൈൻ യുദ്ധകാല സമയത്തും. ഗൾഫ് വിദേശ രാഷ്ട്രങ്ങളിൽ ഉണ്ടായ സംഘർഷങ്ങളിൽ. നിരാലപ്പരായ ഇന്ത്യൻ പൗരന്മാരെ നാട്ടിലെത്തിക്കുന്നതിനും അവർക്ക് വേണ്ട എല്ലാ സൗകര്യങ്ങൾ ചെയ്തു കൊടുക്കുന്നതിന് മുന്നിൽ പ്രവർത്തിച്ച വ്യക്തി എന്ന നിലക്ക് അദ്ദേഹത്തെ എലോറ മെഡിക്കൽ ഹോസ്പിറ്റൽ ഉപഹാരം നൽകി അനുമോദിച്ചു ഡോ. അജ്മൽ ഉപഹാരം കൈമാറി. മാനേജർ അസീസ് പഞ്ചിളി, വിസ്മ, മുനീറ, മാജിത സഹറിൻ, ആതിര, ശദ്ധീദ്, ഷിബില, മഷ്ഹൂദ, നദഷംന എന്നിവർ സംബന്ധിച്ചു....

മഹ്ളറത്തുൽ ബദ്‌രിയ്യയുംഹുബ്ബൂറസൂൽ പ്രഭാഷണവും പ്രൗഢമായി സമാപിച്ചു

VENGARA
ഇരിങ്ങല്ലൂർ : കേരള മുസ്‌ലിം ജമാഅത്ത് കോട്ടപ്പറമ്പ് യൂണിറ്റിന് കീഴിൽ നടന്നു വരുന്ന മാസാന്ത മഹ്ളറത്തുൽ ബദ്‌രിയ്യയും ഹുബ്ബൂറസൂൽ പ്രഭാഷണവും പ്രൗഢമായി സമാപിച്ചു. 32-ാം മത് എസ്. എസ്. എഫ് സാഹിത്യോത്സവിൽ സംസ്ഥാന, ജില്ലാ, ഡിവിഷൻ തലങ്ങളിൽ വിവിധ വിഭാഗത്തിൽ മത്സരിച്ച പ്രതിപകളെ മഹല്ല് പ്രസിഡന്റ് സി പി കുഞ്ഞമ്മദ് മാസ്റ്റർ ഉപഹാരം നൽകി ആദരിച്ചു. സയ്യിദ് ജഅ്ഫർ തുറാബ് ബാഖവി പാണക്കാട്, പി കെ എം സഖാഫി ഇരിങ്ങല്ലൂർ, പി മുഹമ്മദ്‌ മുസ്‌ലിയാർ, പി സി എച് അബൂബക്കർ സഖാഫി, പിലാക്കൽ മുസ്തഫ സഖാഫി, ഏ കെ റഹൂഫ് സഖാഫി, ഏ കെ സിദ്ധീഖ് സൈനി തുടങ്ങിയവർ നേതൃത്വം നൽകി....

കൂട്ടിലങ്ങാടി പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കിട്ടി

Accident
കൂട്ടിലങ്ങാടി പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കിട്ടി. ഇന്നലെ രാത്രി 9മണിയോടെ കൂട്ടിലങ്ങാടി പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കിട്ടി. പരുവമണ്ണ തൂകുപാലത്തിന് താഴെ പമ്പ് ഹൗസിന്റെ സമീപത്ത് നിന്നാണ് മൃതദേഹം ലഭിച്ചത്. മലപ്പുറം പോലീസും ഫയർഫോഴ്‌സ്, ട്രോമാകെയർ, വൈറ്റ് ഗാർഡ്, IRW, നാട്ടുകാരും തിരച്ചിലിന് നേതൃത്വം നൽകി മലപ്പുറത്തെ പോലീസ് സ്റ്റേഷനിൽ മിസ്സിംഗ്‌ കേസിലുള്ള മുണ്ടുപറമ്പ DPO റോഡിൽ താമസിക്കുന്ന മധുവിന്റെ മകൾ ദേവനന്ദയാണ് മരിച്ചത് എന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. ഇൻകൊസ്റ്റ് നടപടികളൾക്കായി താലൂക്ക് ഹോസ്പിറ്റലിലേക്ക് മൃതദേഹം മാറ്റി....

മലബാർ മേഖലയിലെ നി.കെ ഭൂമി പ്രശ്നം പരിഹരിക്കും: മന്ത്രി കെ രാജൻ

KERALA NEWS
തിരുവനന്തപുരം: മലബാർ മേഖലയിലെ നി.കെ (നികുതി കെട്ടാത്തത്) ഭൂമി പ്രശ്നം പരിഹരിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി വരുന്നതായി റവന്യൂ മന്ത്രി കെ രാജൻ. ഏകദേശം 20,000 ത്തോളം ഭൂമിയുടെ അവകാശികൾക്ക് നികുതി അടയ്ക്കാനുള്ള സൗകര്യമാണ് ഇതിലൂടെ സാധ്യമാകുകയെന്നും മന്ത്രി പറഞ്ഞു. തിരുവന്തപുരത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെൻ്റിൽ മലപ്പുറം ജില്ലാ റവന്യൂ അസംബ്ലിയിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയിലെ കടൽ പുറമ്പോക്ക് പട്ടയ പ്രശ്നം പരിഹരിക്കാനായി സർവെ വിഭാഗത്തിൻ്റെ ഇടപെടൽ ഉണ്ടാവണമെന്ന് റവന്യൂ മന്ത്രി നിർദേശം നൽകി. ഇന്ത്യൻ സ്വതന്ത്യ സമരചരിത്രമായി ബന്ധമുള്ള മഞ്ചേരിയിലെ സത്രം ഭൂമി പട്ടയ പ്രശ്നം പരിഹരിച്ച് 180 കുടുംബങ്ങൾക്ക് ഭൂമി സ്വന്തമാക്കിയതുൾപ്പടെ പുതിയ ചരിത്രം രചിച്ച ജില്ലയാണ് മലപ്പുറം. 2021 മുതൽ ഇതുവരെ 38,882 പട്ടയങ്ങൾ ജില്ലയിൽ വിതരണം ചെയ്തു. 2024-25 വർഷത്തിൽ മ...

MDMA യുമായി സഹോദരങ്ങള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ കോഴിക്കോട് പിടിയില്‍

KOZHIKODE, LOCAL NEWS
കോഴിക്കോട്: എംഡിഎംഎയുമായി സഹോദരങ്ങള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ കോഴിക്കോട് പിടിയില്‍. അരീക്കോട് നല്ലളം സ്വദേശികളായ അബ്ദു സമദ് (27), സാജിദ് ജമാൽ (26), ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി അറഫ നദീർ (27)‌ എന്നിവരാണ് പിടിയിലായത്. ഇതിൽ അബ്ദു സമദ്, സാജിദ് ജമാൽ എന്നിവരാണു സഹോദരങ്ങൾ. ഇവരെ കഴിഞ്ഞ വർഷം 18 ഗ്രാം കഞ്ചാവുമായി ബെംഗളൂരു പൊലീസ് പിടികൂടിയിരുന്നു. അറസ്റ്റിലാകുമെന്നുറപ്പായപ്പോള്‍  മൂവർ സംഘം പൊലീസിന് നേരെ നായകളെ അഴിച്ചുവിട്ടെങ്കിലും മൂന്ന് പേരേയും പൊലീസ് പിടികൂടി. ഡാന്‍സാഫ് ടീമും പന്തീരാങ്കാവ് പൊലീസും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇവരുടെ പക്കല്‍ നിന്നും 30 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. വീട്ടിലെ വാതിലിനു സമീപം കാവൽ നിർത്തിയ നായ്ക്കളെ അഴിച്ചുവിട്ട് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ സാഹസികമായാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊടൽ നടക്കാവ് കുഞ്ഞാമൂലയിൽ സ്വകാര്യ വ്യക്തിയുടെ ഫ്ലാറ്റിനു മുന്നിൽ വിൽപനയ്ക്കാണ് എംഡിഎംഎ എത...

സ്വകാര്യ ബസ് ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി.

KOZHIKODE, LOCAL NEWS
കോഴിക്കോട്: സ്വകാര്യ ബസ് ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. ബാലുശ്ശേരി കോളനിമുക്ക് സ്വദേശി പ്രമോദ്(44) ആണ് മരിച്ചത്. കല്ലാനോട് ടൗണിലെ ലോഡ്ജ് മുറിയില്‍ നിന്നാണ് പ്രമോദിന്റെ മൃതദേഹം ലഭിച്ചത്. കോഴിക്കോട്-കൂരാച്ചുണ്ട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസിലെ ഡ്രൈവറാണ് പ്രമോദ്. കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ചു മണിയോടെയായിരുന്നു സംഭവം. പ്രമോദിനെ റൂമിന് പുറത്തേക്ക് കാണാഞ്ഞതിനെ തുടര്‍ന്ന് മറ്റുള്ളവര്‍ മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. ഭാര്യ: രാജി (പുവ്വത്തുംചോല സ്വദേശി). (ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)...

രണ്ട് യുവാക്കൾ മെത്താഫിറ്റമിനുമായി പിടിയിലായി

MALAPPURAM
മലപ്പുറത്ത് അരീക്കോട്, വഴിക്കടവ് എന്നിവിടങ്ങളിൽ നിന്നായി രണ്ട് യുവാക്കൾ മെത്താഫിറ്റമിനുമായി പിടിയിലായി. വഴിക്കടവിൽ ചെക്ക്പോസ്റ്റിൽ നടത്തിയ പരിശോധനയിലും അരീക്കോട് ടൗണിലെ ലോഡ്‌ജിൽ നടത്തിയ പരിശോധനയിലുമാണ് പ്രതികൾ പിടിയിലായത്. രണ്ട് പേരിൽ നിന്നുമായി 26 ഗ്രാമിലേറെ മെത്താഫിറ്റമിൻ കണ്ടെത്തി. അരീക്കോട് നടത്തിയ പരിശോധനയിലാണ് എടവണ്ണപ്പാറ പുതിയതൊടി ചീടിക്കുഴി ഷാക്കിര്‍ ജമാല്‍ (28)  പിടിയിലായത്. അരീക്കോട് ടൗണിലെ സ്വകാര്യ ലോഡ്‌ജിനകത്ത് വാഷ് റൂമിലായിരുന്നു ഇയാളുണ്ടായിരുന്നത്. 22.21 ഗ്രാം മെത്താഫിറ്റമിനാണ് ഇയാളുടെ കൈയ്യിൽ നിന്നും പിടിച്ചെടുത്തത്. മലപ്പുറം ജില്ല 22.21 ഗ്രാം എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നാര്‍കോട്ടിക് സ്‌പെഷല്‍ സ്‌ക്വാഡാണ് പരിശോധന നടത്തിയത്. പ്രതിയെ മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാൻ്റ് ചെയ്‌തു. എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നാ...

കണ്ണമംഗലം പ്രീമിയർ ലീഗ് ലോഗോ പ്രകാശനം ചെയ്തു

VENGARA
വേങ്ങര: കണ്ണമംഗലം ഗ്രാമപഞ്ചായത്ത് സിൽവർ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് പഞ്ചായത്ത്‌ ഭരണ സമിതി നടത്തപ്പെടുന്ന വിവിധ പരിപാടികളിൽ ഒന്നായ കൗമാരപ്രായക്കാർക്ക് വേണ്ടിയുള്ള അണ്ടർ 20 ഫുട്ബോൾ ലീഗിന്റെ ലോഗോ പ്രകാശനം മുൻ ഇന്ത്യൻ ഫുട്ബോൾ താരവും മലപ്പുറം എംഎസ്പി അസിസ്റ്റന്റ് കമാൻഡന്റുമായ പി ഹബീബ് റഹ്മാൻ നിർവഹിച്ചു. കണ്ണമംഗലം പ്രീമിയർ ലീഗ് (കെ. പി. എൽ) എന്ന് നാമകരണം ചെയ്തിരിക്കുന്ന ടൂർണമെന്റ് ഫുട്ബോളാണ് ലഹരി എന്ന പ്രമേയം മുൻനിർത്തി കൗമാരപ്രായക്കാർക്കിടയിലുള്ള ലഹരി ഉപയോഗം ഇല്ലാതാക്കുക, ലഹരി എന്നത് കായിക മത്സരങ്ങളിലേക്ക് മാറ്റിയെടുക്കുക, പരസ്പരം സൗഹൃദം ഊട്ടി ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടു കൂടി നടത്തുന്ന മത്സരത്തിൽ 8 പ്രാദേശിക ഫ്രാഞ്ചൈസികൾ ഉൾപ്പെടുന്ന മികവുറ്റ ടീമുകളായിരിക്കും മാറ്റുരുക്കുക. ലീഗിന്റെ ഓൺലൈൻ രജിസ്ട്രേഷൻ വരും ദിവസങ്ങളിൽ ആരംഭിക്കും. അതിനുശേഷം ലേലം വിളിയിലൂടെ ഓരോ പ്ലയേസിനെയും ടീമുകളിലേക്ക് തെരഞ്ഞെടു...

വരാന്തയിലെ ​ഗ്രില്ലിൽ നിന്ന് ഷോക്കേറ്റ് അഞ്ച് വയസ്സുകാരൻ മരിച്ചു

KANNUR, LOCAL NEWS
കണ്ണൂർ: മട്ടന്നൂർ കോളാരിയിൽ അഞ്ചു വയസുകാരൻ ഷോക്കേറ്റു മരിച്ചു. കൊളാരി സ്വദേശി ഉസ്മാന്റെ മകൻ മുഹിയുദ്ദീനാണ് മരിച്ചത്. വീട്ടു വരാന്തയിലെ ഗ്രില്ലിൽ പിടിപ്പിച്ചിരുന്ന മിനിയേച്ചർ ലൈറ്റിൽ നിന്നാണ് ഷോക്കേറ്റത്. മൃതദേഹം തലശ്ശേരി ജില്ലാ ആശുപത്രിയിൽ. നടപടികൾക്ക് ശേഷം വീട്ടുകാർക്ക് വിട്ട് നൽകും.

അവശ്യ സാധന വിലവർദ്ധനവ് നിയന്ത്രിക്കുക; കെ എച് ആർ എ

MALAPPURAM
കേരളാ ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ ജില്ലാ പ്രവർത്തക കൺവെൻഷൻ സംസ്ഥാന ഉപദേശക സമിതി ചെയർമാൻ എം മൊയ്‌ദീൻകുട്ടി ഹാജി ഉദ്ഘാടനം ചെയ്തു.അവശ്യ സാധന വിലവർദ്ധനവ് നിയന്ത്രിക്കണമെന്നും, സർക്കാർ വിപണിയിൽ ഇടപെടണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു.യോഗത്തിൽ ജില്ലാ പ്രസിഡന്റ്‌ സി എച് സമദ്, ജില്ലാ സെക്രട്ടറി കെ ടി രഘു, ബഷീർ റോളക്സ്, പി.പി. അബ്ദുറഹ്മാൻ, സജീർ അരീക്കോട്, അമീർ സബ്ക, ബിജു കൊക്യൂറോ, മുജീബ് അൽ ഫറൂജ്‌, അനസ് യൂണിയൻ തുടങ്ങിയവർ സംസാരിച്ചു....

മലപ്പുറം ഇരുമ്പുഴിയിൽ വാഹനാപകടം കണ്ടെയ്നർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരണപ്പെട്ടു

Accident
മലപ്പുറം മഞ്ചേരി റൂട്ടിൽ ഇരുമ്പുഴിയിൽ വാഹനാപകടം. കണ്ടെയ്നർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരണപ്പെട്ടു. മലപ്പുറം വള്ളൂവമ്പ്രം അത്താണിക്കൽ സ്വദേശി അഹമ്മദ് കുട്ടി (60)ആണ് മരണപ്പെട്ടത്. അതീവ ഗുരുതരാവസ്ഥയിൽ സ്കൂട്ടർ യാത്രക്കാരനെ മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല. KL-10-AR-2344 എന്ന സ്കൂട്ടർ ആണ് അപകടത്തിൽ പെട്ടത്. മലപ്പുറം മുണ്ടുപറമ്പിൽ റേഷൻ ഷോപ്പ് നടത്തി വരുന്ന ആൾ ആണ് മരണപ്പെട്ട അഹമ്മദ് കുട്ടി....

തിരൂരങ്ങാടി നഴ്സിംഗ് ഹോം ഉടമ വലിയാട്ട് റഫീഖ് നിര്യാതനായി.

MARANAM
ചെമ്മാട് : തിരൂരങ്ങാടി നഴ്സിംഗ് ഹോം ഉടമ വലിയാട്ട് റഫീഖ് (58) നിര്യാതനായി. പരേതരായ ഡോ. സൈദ് മുഹമ്മദ് ഡോ. ആരിഫാബി എന്നിവരുടെ മകനാണ്. ഇന്ന് (വ്യാഴം) രാവിലെ ചെമ്മാട് സലഫി മസ്ജിദിൽ സുബഹി നമസ്കരിക്കുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. തിരൂരങ്ങാടി ഓർഫനേജ് കമ്മറ്റി അംഗവും ചെമ്മാട് ശാഖാ കെ എൻ എം. ജോയിൻ്റ് സെക്രട്ടറിയും ആയിരുന്നു. ഭാര്യ: സബീന (ചെറുവണ്ണൂർ). മക്കൾ: ഡോ. റസീൽ (മുംബൈ), റായിദ് (മുംബൈ), റന്ന. മരുമകൾ: ഫിദ (വട്ടോളി). സഹോദരങ്ങൾ:മുനീർ വലിയാട്ട്, സുബൈദ. മയ്യിത്ത് നമസ്ക്കാരം ഇന്ന് (വ്യാഴം) രാത്രി 9.30 ന് ചെമ്മാട് ജുമുഅത്ത് പള്ളിയിൽ....

ചെമ്പൻ മൊയ്‌ദീൻ കുട്ടി ഹാജി മരണപ്പെട്ടു

MARANAM
വേങ്ങര : കുറ്റൂർ മാടംചിന പരേതനായ ചെമ്പൻ ആലസ്സൻ എന്നവരുടെ മകൻ ചെമ്പൻ മൊയ്‌ദീൻ കുട്ടി ഹാജി (74) മരണപ്പെട്ടു. മക്കൾ : ബദ്റുദ്ധീൻ, അലി, ലുക്മാൻ. മയ്യിത്ത് നമസ്കാരം ഉച്ചക്ക് 2 മണിക്ക് മാടംചിന ജുമാ മസ്ജിദിൽ നടക്കും .

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ കേസ് എടുത്ത് ക്രൈംബ്രാഞ്ച്.

KERALA NEWS
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ കേസ് എടുത്ത് ക്രൈംബ്രാഞ്ച്. സ്ത്രീകളെ പിന്തുടര്‍ന്ന് ശല്യം ചെയ്‌തെന്ന വകുപ്പാണ് രാഹുലിനെതിരെ ചുമത്തിയിരിക്കുന്നത്. ഡിജിപിക്ക് ലഭിച്ച വിവിധ പരാതികളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. ചില പരാതികളില്‍ കൂടുതല്‍ ഗുരുതരമായ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള സൂചനയുണ്ടെന്നാണ് വിവരം. ആവശ്യമെങ്കില്‍ ഒരേ എഫ്‌ഐആര്‍ എടുത്ത് കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയേക്കും. പരാതിയുടെ രഹസ്യസ്വഭാവം കണക്കിലെടുത്ത് ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. രാഹുലിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ വിശദമായ പരിശോധനയ്ക്ക് ഡിജിപി നിര്‍ദേശം നല്‍കി. പരാതികള്‍ ഉയര്‍ന്നാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന സൂചന മുഖ്യമന്ത്രി ഇന്ന് വാര്‍ത്താ സമ്മേളനത്തില്‍ നല്‍കിയിരുന്നു. രാഹുല്‍ പിന്തുടര്‍ന്ന് നിരന്തരം ശല്യപ്പെടുത്തിയതായുള്ള പരാതികള്‍ ആരോപണം ഉന്നയിച്ചവര്‍ക്ക് ഉണ്ടോ എന്ന സാധ്യത പൊലീ...

ക്യാന്‍സര്‍ ബാധിതയായ വീട്ടമ്മ മരിച്ച സംഭവത്തില്‍ അക്യുപങ്ചര്‍ ചികിത്സാകേന്ദ്രത്തിനെതിരേ പരാതിയുമായി കുടുംബം.

KOZHIKODE, LOCAL NEWS
കോഴിക്കോട്: കുറ്റ്യാടിയില്‍ ക്യാന്‍സര്‍ ബാധിതയായ വീട്ടമ്മ മരിച്ച സംഭവത്തില്‍ ഇവരെ ചികിത്സിച്ച അക്യുപങ്ചര്‍ ചികിത്സാകേന്ദ്രത്തിനെതിരേ ഗുരുതര പരാതിയുമായി കുടുംബം. അടുക്കത്ത് സ്വദേശിയായ ഹാജിറയാണ് കഴിഞ്ഞ ദിവസം മരിച്ചത്. ആവശ്യമായ ചികിത്സ ലഭിക്കാതെ ഹാജറയെ മരണത്തിലേക്ക് നയിച്ചത് കുറ്റ്യാടി കെഎംസി ആശുപത്രിക്ക് മുന്‍പില്‍ പ്രവര്‍ത്തിക്കുന്ന അക്യുപങ്ചര്‍ ചികിത്സാ കേന്ദ്രമാണെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. യുവതിക്ക് സ്തനാര്‍ബുദമാണെന്ന് തിരിച്ചറിഞ്ഞിട്ടും കുടുംബത്തെ അറിയിക്കാതെ അക്യുപങ്ചര്‍ ചികിത്സ തുടരുകയായിരുന്നുവെന്ന് പരാതി ഉയര്‍ന്നിട്ടുള്ളത്. ഒരു ദിവസം വെറും 300 മില്ലി ലിറ്റർ വെള്ളവും നാല് ഈത്തപ്പഴവും മാത്രം കഴിക്കാനാണ് ഹാജറയോട് അക്യുപങ്ചര്‍ ചികിത്സാ കേന്ദ്രത്തിലുള്ളവ‍ർ നിര്‍ദേശിച്ചത്. കഴിഞ്ഞ ഒരു മാസമായി യുവതി ഇത് മാത്രമാണ് കഴിച്ചിരുന്നത്. പിന്നീട് ആരോഗ്യം വഷളായതോടെ സംശയം തോന്നിയ ബന്ധുക്കള്‍ ഇവ...

MTN NEWS CHANNEL

Exit mobile version