കോട്ടക്കൽ: റോഡ് ആക്സിഡന്റ് ആക് ഷൻ ഫോറം കോട്ടയ്ക്കൽ ഏരിയ കൺവെൻഷനും കെഎംകെ വെള്ളയിൽ അനുസ്മരണവും കോട്ടക്കൽ എ എം ടൂറിസ്റ്റ് ഹോം ഹാളിൽ സംഘടിപ്പിച്ചു . കെ പി കോയക്കുട്ടി പ്രസിഡണ്ടും രാജീവ് പുതുവിൽ ജനറൽ സെക്രട്ടറിയും ഷംസു കൊമ്പത്തിയിൽ ട്രഷറുമടങ്ങിയ പതിനഞ്ച് അംഗ റാഫ് ഏരിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു. പരിപാടി റാഫ് സംസ്ഥാന പ്രസിഡണ്ട് ഡോ. കെഎം അബ്ദു ഉദ്ഘാടനം ചെയ്തു. കലാരംഗത്ത് അമ്പത് വർഷത്തിലേറെക്കാലം തിളങ്ങി നിന്ന കെഎംകെ വെള്ളയിൽ, മാപ്പിള കലാരംഗത്ത് സംഗീത സദസ്സൊരുക്കുന്നതിൽ നിർണ്ണായകമായ പങ്കുവഹിച്ചുവെന്ന് അബ്ദു പറഞ്ഞു.റാഫ് ജില്ലാ ട്രഷറർ അരുൺ വാരിയത്ത് അധ്യക്ഷനായിരുന്നു. ജാഫർ മാറാക്കര,ഹനീഫ അടിപ്പാട്ട്, എൻ സി ദാസൻ,ചീരങ്ങൻ ഷാജഹാൻ, ഡ്രൈവർ കോയ,അടാട്ടിൽ ബഷീർ,പള്ളിത്തൊടി ഷൗക്കത്തലി,കെ പുരുഷോത്തമൻ മാസ്റ്റർ,എം സുന്ദരൻ, താലിബ് മങ്ങാടൻ, കെ മുഹമ്മദ്, മുസ്തഫ വില്ലൂർ തുടങ്ങിയവർ പ്രസംഗിച്ചു.പി രാജീവ് സ്വാഗതവും ഹംസ പുത്തൂർ നന്ദിയും പറഞ്ഞു.