Sunday, April 19News That Matters

Month: December 2024

കാറില്‍ ലഹരി കടത്ത്; MDMAയുമായി യുവാക്കള്‍ പിടിയില്‍

LOCAL NEWS, WAYANAD
സംസ്ഥാനത്തേക്ക് കാറില്‍ കടത്തുകയായിരുന്ന എം.ഡി.എം.എയുമായി യുവാക്കള്‍ പിടിയില്‍. മലപ്പുറം സ്വദേശികളായ ചെലമ്ബ്ര പറമ്ബില്‍ പൈറ്റിലായി വീട്ടില്‍ മുഹമ്മദ്‌ അർഷാദ് (31), പരപ്പനങ്ങാടി അഞ്ചുപുര കെ.ടി.വീട്ടില്‍ മുഹമ്മദ്‌ ഹാഷിം (27), ചേലമ്ബ്ര പുതിയ കളത്തില്‍ വീട്ടില്‍ മുഹമ്മദ്‌ ഷമീം (25) എന്നിവരെയാണ് ജില്ല ലഹരി വിരുദ്ധ സ്ക്വാഡും ബത്തേരി പൊലീസും ചേർന്ന് പിടികൂടിയത്. മുത്തങ്ങ പൊലീസ് ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹനപരിശോധനയിലാണ് ഗുണ്ടല്‍പേട്ട ഭാഗത്തുനിന്ന് വന്ന കെ.എല്‍ 02 ബി.ഇ 9783 നമ്ബർ കാറില്‍ കടത്തിയ 54.09 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തത്. ഇവർ സഞ്ചരിച്ച വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. ക്രിസ്മസ്-പുതുവത്സരത്തോടനുബന്ധിച്ച്‌ ലഹരിക്കടത്ത്, വില്‍പന, ഉപയോഗം എന്നിവ തടയാനായി ജില്ല പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം എല്ലാ സ്റ്റേഷന്‍പരിധികളിലും ജില്ല അതിര്‍ത്തികളിലും പ്രത്യേക പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. ബത്ത...

പുള്ളാട്ടു വീട്ടിൽ മൊയ്‌ദീൻ കുട്ടി മരണപ്പെട്ടു

MARANAM
അച്ഛനമ്പലം സ്വദേശി പരേതനായ പുള്ളാട്ട് വീട്ടിൽ രായിൻ എന്നവരുടെ മകൻ പുള്ളാട്ടു വീട്ടിൽ മൊയ്‌ദീൻ കുട്ടി എന്നവർ മരണപ്പെട്ടു. ഭാര്യ സുലൈഖ, മക്കൾ. നഫീസ ഷബീറലി, സഹല, നജ് വ, സാഹദിയ, സിനാൻ,സിറാജ് പാണ്ടികശാല,അനസ് യാറം പടി, സഫർ മണ്ണിൽപ്പിലാക്കൽ, ജുമാന കരിമ്പിലി എന്നിവർ മരുമക്കളാണ്. ജനാസ നമസ്കാരം ഇന്ന് വൈകുന്നേരം 3 മണിക്ക് അച്ഛനമ്പലം ജുമാ മസ്ജിദിൽ വെച്ച് നടത്തപ്പെടും. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

റെയില്‍വേ സ്റ്റേഷനില്‍ മൊബൈല്‍ ഫോണ്‍ മോഷണം നടത്തുന്ന സംഘം പിടിയില്‍.

CRIME NEWS
റെയില്‍വേ സ്റ്റേഷനില്‍ മൊബൈല്‍ ഫോണ്‍ മോഷണം നടത്തുന്ന സംഘം പിടിയില്‍. നേപ്പാള്‍ സ്വദേശി റോഷൻ (21), കണ്ണൂർ വെള്ളാട് കൊല്ലേത്ത് അഭിഷേക്(25), നെടുമ്ബാശേരി അത്താണി സ്വദേശി രഞ്ജിത്ത് രാജു (23) എന്നിവരെയാണ് ആലുവ പൊലീസ് പിടികൂടിയത്. ട്രെയിനില്‍ സഞ്ചരിക്കുന്ന യാത്രക്കാരുടെയും പ്ലാറ്റ്ഫോമില്‍ നില്‍ക്കുന്നവരുടേയും മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കുന്നതാണ് സംഘത്തിന്‍റെ രീതി. ട്രെയിനില്‍ വാതിലിന് സമീപം നിന്ന് ട്രെയിനിന് സ്പീഡ് കൂടുന്ന സമയത്ത് ഫോണ്‍ തട്ടിപ്പറിക്കുക, യാത്രക്കാരുടെ മൊബൈല്‍ തട്ടിപ്പറിച്ച്‌ ട്രെയിനില്‍ നിന്നും ഇറങ്ങി ഓടുക എന്നിവയാണ് പതിവ്. കഴിഞ്ഞ ഏഴിന് പുലർച്ചെ ട്രെയിനില്‍ വെച്ച്‌ ആസാം സ്വദേശിയുടെ മൊബൈല്‍ കവർച്ച ചെയ്ത കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഫോണ്‍ കണ്ടെടുത്തു. പ്രതികളില്‍ നിന്നും തിരുവനന്തപുരം സ്വദേശിയുടെ ഉള്‍പ്പെടെയുള്ള മറ്റ് മൊബൈലുകളും പിടികൂടി. രഞ്ജിത്തിനും അഭിഷേകിനും റെയില്‍വേ പൊലീ...

വൈദ്യുതി നിരക്ക് വർധനവിനെതിരെ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു

VENGARA
പറപ്പൂർ: പറപ്പൂർ മണ്ഡലം കോൺഗ്രസ്‌, യൂത്ത് കോൺഗ്രസ്‌ സംയുക്തമായി വൈദ്യുതി നിരക്ക് വർധനവിനെതിരെ പന്തം കൊളുത്തി പ്രകടനം നടത്തി. ബ്ലോക്ക് കോൺഗ്രസ്‌ പ്രസിഡന്റ്‌ നാസർ പറപ്പൂർ, മണ്ഡലം പ്രസിഡന്റ്‌ എ എ റഷീദ്,മുൻ മണ്ഡലം പ്രസിഡന്റ്‌ മൂസ ടി ഇടപ്പനാട്ട്,യൂത്ത് പ്രസിഡന്റ്‌ സുഭാഷ്,വാർഡ് മെമ്പർ ലക്ഷ്മണൻ,ഇബ്രാഹിം,മുഹമ്മദ്‌ കുട്ടി, ആലി ബാവ, ഹനീഫ,അമീർ ബാപ്പു,യാസിർ കെ സി,ഇക്ബാൽ, ജസൽ ഡാനിഷ്, ഷറഫു മാസ്റ്റർ തുടങ്ങിയവർ നേതൃത്വം നൽകി. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

പാറക്കടവ് നന്മ റെസിഡൻസ് അസോസിയേഷന്‍ സൗജന്യ ദന്ത പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

TIRURANGADI
മൂന്നിയൂർ :പാറക്കടവ് നന്മ റെസിഡൻസ് അസോസിയേഷനും എഡ്യൂക്കെയർ ദന്തൽ കോളേജും സംയുക്തമായി സൗജന്യ ദന്ത പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ 60 പേർക്ക് ചികിത്സ നൽകി. 20 പേരുടെ പല്ലുകൾ സൗജന്യമായി ക്ലീൻ ചെയ്തു.ക്യാമ്പ് മൂന്നിയൂർ ഗ്രാമപഞ്ചായത്ത് 11ആം വാർഡ് മെമ്പർ മണമ്മൽ ഷംസുദ്ധീൻ ഉദ്ഘാടനം ചെയ്തു. ദന്ത രോഗങ്ങളെക്കുറിച്ചും, പല്ലിനു വരുന്ന രോഗങ്ങളിൽ നിന്ന് എങ്ങനെ സംരക്ഷണം നേടാം എന്നതിനെ കുറിച്ചും Dr ജിതിൻ ക്ലാസ്സെടുത്തു. സി എം അബ്ദുൽ മജീദ്, വി പി അബ്ദുൽ ഷുക്കൂർ, സി എം മുഹമ്മദ്‌ അലിഷ, നിയാസുദ്ധീൻ. കെ എം, വി പി അബ്ദുൽ മജീദ്,പി കെ ഷിഹാബുദ്ധീൻ തങ്ങൾ, സി എം ബഷീർ, സി എം മുഹമ്മദ്‌ ഷാഫി, കെ എം നൂറുദ്ധീൻ, അമീർ തങ്ങൾ, എം പി അബ്ദുറഹ്മാൻ എന്നിവർ നേതൃത്വം നൽകി. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

വൈദ്യുതി ചാർജ്ജ് വർധനവിൽ പ്രതിഷേധിച്ച് പെരുവള്ളൂർ യൂത്ത് കോൺഗ്രസ്

VENGARA
പെരുവള്ളൂർ : വൈദ്യുതി ചാർജജ് വർധിപ്പിച്ച സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി കാടപടിയിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രസിഡൻ്റ് വി.എൻ. ബൈജു ഉദ്ഘാടനം ചെയ്തു. ഷഫീഖ് കാക്കതടം, എൻ.കെ തൊട്ടിയിൽ ഷരീഫ്, വി.കെ. സുബീഷ് തൊടിയൻ മഹ്റൂഫ്, മുജാഫിർ കാക്കത്തടം , ബാപ്പു പഴേരി,ജിൽജിത്ത് കടുങ്ങലത്ത് എന്നിവർ നേതൃത്വം നൽകി. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

ലൈറ്റ് & സൗണ്ട് ഓപ്പറേറ്ററെ അക്ക്രമിച്ചെതിനെതിരെ പ്രതിഷേധിച്ചു

MALAPPURAM
മലപ്പുറം : കഴിഞ്ഞ ദിവസം മഞ്ചേരിയില്‍ കട ഉദ്ഘാടനത്തിന്റെ ഭാഗമായി നടന്ന സംഗീത പരിപാടിക്കിടെ മദ്യപിച്ചെത്തിയ ഗായികയും, സംഘവും ലൈറ്റ് & സൗണ്ട് ഓപ്പറേറ്ററെ അക്രമിച്ചതില്‍ പ്രതിഷേധിച്ച് കേരള സ്‌റ്റേറ്റ് ഹയര്‍ ഗുഡ്‌സ് ഓണേഴ്‌സ് അസോസിയേഷന്‍ മലപ്പുറം ജില്ലാ കമ്മിറ്റി മഞ്ചേരിയില്‍ പ്രതിഷേധ മാര്‍ച്ചും, ധര്‍ണ്ണയും നടത്തി.അക്രമികള്‍ക്കെതിരെ കേസെടുത്ത് കര്‍ശന നടപടി സ്വീകരിക്കണമെന്ന് അസോസിയേഷന്‍ ജില്ലാ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.ജില്ലാ പ്രസിഡണ്ട് പി.ഷംസുന്ധീന്‍ അധ്യക്ഷം വഹിച്ചു, ജില്ലാ ജനറല്‍ സെക്രട്ടറി വി.അബ്ദുറഹിമാന്‍ മുഖ്യപ്രഭാഷണം നടത്തി,  ജില്ലാ ഭാരവാഹികളായ എ. കോയാമു,സി.എം.ഉമ്മര്‍, അരീക്കോട് മുഹമ്മദ്, കോട്ടക്കല്‍ മുഹമ്മദ്കുട്ടി, നാസര്‍ താനൂര്‍, അഷ്‌റഫ് മംഗലം, ഡി.ടി.മുഹമ്മദ്, ജാഫര്‍അലി തേറമ്പന്‍, റസാഖ് എന്‍.എം.എല്‍.എസ്, മുസ്തഫ കന്നും പുറം, ജാബിര്‍ അറേബ്യന്‍, കേവീസ് അബ്ദുല്‍ റഷീദ്  എന്നിവര്...

കാറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്ക്

Accident
മലപ്പുറം AR നഗർ കൊളപ്പുറം കുന്നുംപുറം റൂട്ടിൽ ,കക്കാടംപുറത്ത് കാറും ഓട്ടോയും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക് പരിക്ക് പറ്റിയ ഓട്ടോ ഡ്രൈവറെ ഉൾപ്പെടെ രണ്ട് പേരെ തിരൂരങ്ങാടിയിലെ സ്വകാര്യ ഹോസ്പിറ്റലിലും മറ്റ് ഒരാളെ തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു പരിക്കേറ്റത് തിരൂരങ്ങാടി ചെനക്കൽ അബ്ദുൽ റസാഖ്. ഭാര്യ മറിയാമ്മു.മരുമകൾ എന്നിവർക്ക് ആണ് പരിക്കേറ്റത്. ഗുരുതര പരിക്കേറ്റ സ്ത്രീയെ കോട്ടക്കലിലെ സ്വകാര്യ ഹോസ്പിറ്റലിലേക്ക് മാറ്റി. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

മഞ്ഞപിത്തം ബാധിച്ചു വിദ്യാർത്ഥി മരണപ്പെട്ടു.

MALAPPURAM
മഞ്ഞപിത്തം ബാധിച്ചു വിദ്യാർത്ഥി മരണപ്പെട്ടു. വാഴക്കാട് മഠത്തിൽ ഷാദാബ് (14) മരണപ്പെട്ടത്. മീഡിയവൺ ചീഫ് ബ്രോഡ്കാസ്റ്റ്ജേണലിസ്റ്റ് മുജീബുറഹ്മാന്റെ മകനാണ്. ജിഎച്ച്എസ്എസ് വാഴക്കാട് ഒമ്പതാംക്ലാസ് വിദ്യാർഥിയാണ്. മാതാവ് ബിശാറ മുജീബ്. അമാന റഹ്മ, മെഹ്താബ്, ഷാസാദ് എന്നിവർ സഹോദരങ്ങളാണ്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

പി.എസ്.എം.ഒ കോളജ് കാംപസില്‍ വിദ്യാര്‍ഥിനികള്‍ക്ക് നിഖാബ് വിലക്ക്.

TIRURANGADI
തിരൂരങ്ങാടി പി.എസ്.എം.ഒ കോളജില് പരീക്ഷക്കെത്തിയ വിദ്യാര്ഥിനികള്ക്ക് മുഖാവരണത്തിന് വിലക്ക്. വെള്ളിയാഴ്ച വെളിമുക്ക് ക്രസന്റ് എസ്.എന്.ഇ.സി കാംപസിലെ 35 വിദ്യാര്ഥിനികള്ക്കാണ് പി.എസ്.എം.ഒ കോളജില് കാലിക്കറ്റ് യൂനിവേഴ്സിറ്റി ഡിഗ്രി പരീക്ഷ എഴുതാനെത്തിയപ്പോള് ദുരനഭവമുണ്ടായത്. ബി.എ പൊളിറ്റിക്കല് സയന്സ് മൂന്നാം വര്ഷ സെമസ്റ്റര് എഴുതാനായാണ് 35 വിദ്യാര്ഥിനികള് പരീക്ഷ സെന്ററായി അനുവദിക്കപ്പെട്ട തിരൂരങ്ങാടി പി.എസ്.എം.ഒ കോളജിലെത്തിയത്.പരീക്ഷ ഹാളില് പ്രവേശിക്കുന്നതിന് മുമ്ബായി ഇന്വിജിലേറ്ററിന് മുമ്ബില് നിഖാബ് നീക്കി പരിശോധിച്ചതിന് ശേഷം ഇവര് പരീക്ഷ ഹാളിലേക്ക് കയറി പരീക്ഷ എഴുതി. പരീക്ഷ കഴിഞ്ഞ് വിദ്യാര്ഥിനികള് നിഖാബ് ധരിച്ച്‌ പുറത്തിറങ്ങുന്നത് കണ്ട കോളജ് പ്രിന്സിപ്പല് ഇവരെ വിളിച്ച്‌ താക്കീത് നല്കുകയായിരുന്നു. പരീക്ഷക്ക് മുമ്ബ് ഇന്വിജിലേറ്ററിന് മുമ്ബില് മുഖാവരണം നീക്കി പരിശോധിച്ചിരുന്നതായി വിദ്യാര്ഥികള് പ്രിന...

കേരളോത്സവം ഫുട്ബോൾ;വേങ്ങര ചാമ്പ്യന്മാർ

VENGARA
വേങ്ങര: ബ്ലോക്ക് കേരളോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റിൽ എതിരാളികളായ കണ്ണമംഗലം ഗ്രാമപഞ്ചായത്ത് ടീമിനെ പരാജയപ്പെടുത്തി വേങ്ങര ഗ്രാമപഞ്ചായത്ത് ടീം ജേതാക്കളായി. ഊരകം വെങ്കുളം ജവഹർ നവോദയ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ടി.പി.എം ബഷീർ വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മണ്ണിൽ ബെൻസീറ ടീച്ചർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമന്മാരായ സഫിയ മലേക്കാരൻ, സുഹിജാബി ഇബ്രഹീം, കണ്ണമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് യു.എം ഹംസ, അസീസ് പറങ്ങോടത്ത് വാർഡ് മെമ്പർമാരായ പി.കെ അബൂത്വഹിർ, എം.കെ ശറഫുദ്ധീൻ, ഷിബു എൻ.ടി ഉദ്യോഗസ്ഥരായ ഷിബു വിൽസൺ, രഞ്ജിത്ത്, പ്രശാന്ത് ബ്ലോക്ക് യൂത്ത് കോഡിനേറ്റർമാരായ കെ.കെ അബൂബക്കർ മാസ്റ്റർ, ഐഷാ പിലാകടവത്ത് തുടങ്ങിയവർ സംബന്ധിച്ചു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പു...

ചേങ്ങപ്ര ആലസ്സൻ ഹാജി നിര്യാതനായി

MARANAM
കണ്ണമംഗലം: പടപ്പറമ്പ് സ്വദേശി ചേങ്ങപ്ര ആലസ്സൻ ഹാജി (77) നിര്യാതനായി. ഭാര്യമാർ: പരേതയായ സൈനബ, സുഹറ.മക്കൾ: പരേതയായ ആസ്യ, മൊയ്‌ദീൻകുട്ടി, റുഖിയ, മുബാറക്, ഷബ്ന, നൗഷാദ്, ഹനൂന, അബ്ഷാം. മരുമക്കൾ - അഹമ്മദ് കുട്ടി കൊട്ടപ്പുറം, നസീറ പത്തുമൂച്ചി, മാലിക്ക് മഖ്ബൂൽ കുറ്റൂർ, മിസ്‌രിയ കൊണ്ടോട്ടി, അഷ്റഫ് ഒളവട്ടൂർ, ആബിദ ചേറൂർ.മയ്യിത്ത് നിസ്ക്കാരം (08.12.2024,ഞായർ) രാവിലെ 9 മണിക്ക് പടപ്പറമ്പ് ജുമാ മസ്ജിദിൽ വെച്ച് നടക്കും. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

പറങ്ങോടത്ത് അബു ഹാജി മരണപ്പെട്ടു.

MARANAM
വലിയോറ : പുത്തനങ്ങാടി സ്വദേശിയും വേങ്ങര ഗ്രാമ പഞ്ചായത്ത് പതിനാലാം വാർഡ് മുൻകാല വാർഡ് മെമ്പറുമായിരുന്ന പറങ്ങോടത്ത് അബു ഹാജി മരണപ്പെട്ടു. മയ്യിത്ത് നമസ്കാരം രാവിലെ 9.30 ന്പുത്തനങ്ങാടി പള്ളിയിൽ നടക്കും. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

ലോറി ഓടിക്കുന്നതിനിടയിൽ ഡ്രൈവർ ഹൃദയഘാതം മൂലം മരണപ്പെട്ടു

Accident
വളാഞ്ചേരി: വട്ടപ്പാറക്കടുത്ത് ലോറി ഓടിക്കുന്നതിനിടയിൽ ഡ്രൈവർ ഹൃദയഘാതം മൂലം മരണപ്പെട്ടു. അയിങ്കലം സ്വദേശി മുജീബാണ് മരണപ്പെട്ടത്. നിയന്ത്രണം വിട്ട ലോറി മൂന്നു പേരെ ഇടിക്കുകയും ചെയ്തിരുന്നു.ഇടിയിൽ ഗുരുതര പരിക്കേറ്റ ഒരാളെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്കും പരിക്കേറ്റ രണ്ടുപേരെ വളാഞ്ചേരി ആശുപത്രിയിലേക്കും എത്തിച്ചു. വളാഞ്ചേരി വട്ടപ്പാറക്കടുത്തുള്ള ക്വാറിയിലെ ഇറക്കത്തിലാണ് അപകടം സംഭവിച്ചത്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

അച്ചനമ്പലം ചേറൂർ റോഡിൽ ഗതാഗതം നിരോധിച്ചു.

VENGARA
കണ്ണമംഗലം: അച്ചനമ്പലം ചേറൂർ റോഡിൽ ഏറെ അപകടകരമായ നിലയിൽ വളപ്പിൽ ഇറക്കത്തിൽ റോഡിലേക്ക് തള്ളി നിൽക്കുന്ന പാറകെട്ടുകൾ നീക്കം ചെയ്യുന്നതിനാൽ 8,14,15 തിയതികളിൽ ഇത് വഴിയുള്ള ഗതാഗതം നിരോധിച്ചു. യാത്രക്കാർ ശ്രദ്ധിക്കുക. അച്ചനമ്പലം മുതൽ ചേറൂർ അങ്ങാടി വരെയാണ് ഗതാഗതം നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. കുന്നുംപുറം ഭാഗത്തേക്ക്‌ പോകുന്നവർ വേങ്ങര എസ് എസ് റോഡ്, അച്ഛനമ്പലം വഴി പോകേണ്ടതാണ്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

സ്ത്രീ​ക​ള്‍ക്കു​നേ​രെ അ​തി​ക്ര​മം: പ്ര​തി 25 വ​ര്‍ഷ​ത്തി​നു​ശേ​ഷം പി​ടി​യി​ല്‍.

CRIME NEWS
എ​ട​ക്ക​ര: സ്ത്രീ​ക​ള്‍ക്കു​നേ​രെ അ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ല്‍ പ്ര​തി 25 വ​ര്‍ഷ​ത്തി​നു​ശേ​ഷം എ​ട​ക്ക​ര പൊ​ലീ​സി​ന്റെ പി​ടി​യി​ല്‍. തി​രു​വ​ന​ന്ത​പു​രം ആ​റ്റി​ങ്ങ​ല്‍ സ്വ​ദേ​ശി രാ​ജു​വി​നെ​യാ​ണ് (59) പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​ക്കെ​തി​രെ സ​മാ​ന​മാ​യ ര​ണ്ട് കേ​സു​ക​ളാ​ണു​ള്ള​ത്. 1999 ആ​ഗ​സ്റ്റ്, ഡി​സം​ബ​ര്‍ മാ​സ​ങ്ങ​ളി​ല്‍ ന​ട​ന്ന ര​ണ്ട് സം​ഭ​വ​ങ്ങ​ളാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ​ത്. ഇ​യാ​ള്‍ താ​മ​സി​ച്ചി​രു​ന്ന ചെ​മ്പ​ന്‍കൊ​ല്ലി​യി​ല്‍ വീ​ടു​ക​ളി​ല്‍ ക​യ​റി സ്ത്രീ​ക​ള്‍ക്കു​നേ​രെ ന​ട​ത്തി​യ ര​ണ്ട് അ​തി​ക്ര​മ സം​ഭ​വ​ങ്ങ​ളി​ല്‍ ല​ഭി​ച്ച പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്. വ​ര്‍ഷ​ങ്ങ​ളാ​യി​ട്ടും പ്ര​തി​യെ ക​ണ്ടെ​ത്താ​ന്‍ ക​ഴി​യാ​ത്ത​തി​നെ ​തു​ട​ര്‍ന്ന് കോ​ട​തി പ്ര​തി​ക്ക് എ​തി​രെ വാ​റ​ന്റ് പു​റ​പ്പെ​ടു​വി​ച്ചു. തു​ട​ര്‍ന്ന് എ​ട​ക്ക​ര ഇ​ന്‍സ്‌​പെ​ക്ട​ര്‍ എ​ന്‍.​ബി. ഷൈ​ജു​വി​ന്റെ നേ​തൃ​ത്വ​ത്...

ആരാധനാലയ സംരക്ഷണ സംഗമം സംഘടിപ്പിച്ചു

VENGARA
വേങ്ങര : വെൽഫയർ പാർട്ടിയുടെ ആഭിമുഖ്യത്തിൽ വേങ്ങര ടൗണിൽ ആരാധനാലയ സംരക്ഷണ സംഗമം നടത്തി. വേങ്ങര ബസ് സ്റ്റാൻഡ് പരിസരത്തു ചേർന്ന പരിപാടി പാർട്ടി വേങ്ങര മണ്ഡലം ജനറൽ സെക്രട്ടറി ഷാഹുൽ ഹമീദ് തറയിൽ ഉദ്ഘാടനം ചെയ്തു. വെൽഫയർ പാർട്ടി വേങ്ങര പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബഷീർ പുല്ലമ്പലവൻ അധ്യക്ഷ്യം വഹിച്ചു. കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ കെ. രാധാകൃഷ്‌ണൻ, യൂത്ത് ലീഗ് വേങ്ങര പഞ്ചായത്ത്‌ പ്രസിഡന്റ്‌ഹാരിസ് മാളിയേക്കൽ എസ്. ഡി. പി. ഐ. വേങ്ങര പഞ്ചായത്ത്‌ പ്രസിഡന്റ്‌ മൻസൂർ എ, ജമാഅത്തെ ഇസ്ലാമി വേങ്ങര ഏരിയ പ്രസിഡന്റ്‌ ഇ. വി. അബ്ദുൽ സലാം, വെൽഫയർ പാർട്ടി മണ്ഡലം ട്രഷറർ അഷ്‌റഫ്‌ പാലേരി എന്നിവർ ആശംസകൾ നേർന്നു.വെൽഫയർ പാർട്ടി മണ്ഡലം പ്രസിഡന്റ്‌ കുഞ്ഞാലി മാസ്റ്റർ സമാപന പ്രസംഗം നടത്തി. പാർട്ടി സെക്രട്ടറി കുട്ടി മോൻ സ്വാഗതവും അലവി എം. പി നന്ദിയും പറഞ്ഞു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വ...

നവവധുവിനെ ഭർതൃഗ്രഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.

CRIME NEWS
തിരുവനന്തപുരം: പാലോട് ഇളവട്ടത്ത് നവവധുവിനെ ഭർതൃഗ്രഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലോട് കൊന്നമൂട് സ്വദേശിനി ഇന്ദുജയാണ് (25) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് ഭര്‍ത്താവ് അഭിജിത്തി (25) ന്റെ വീട്ടിലെ രണ്ടാമത്തെ നിലയിലെ ബെഡ്‌റൂമില്‍ ജനലില്‍ തൂങ്ങിയ നിലയിലാൽ ഇന്ദുജയെ കണ്ടെത്തിയത്. അഭിജിത്ത് ഉച്ചയ്ക്ക് വീട്ടില്‍ ഭക്ഷണം കഴിക്കാനായി വീട്ടില്‍ എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. വീട്ടില്‍ അഭിജിത്തിന്റെ അമ്മൂമ്മ മാത്രമേ ഉണ്ടായിരുന്നുള്ളു. ഉടന്‍ തന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ പാലോട് പോലീസ് കേസെടുത്തു. ഇന്ദുജയും അഭിജിത്തും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. രണ്ട് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ മൂന്ന് മാസം മുമ്പ് ഇന്ദുജയെ വീട്ടില്‍ നിന്നും വിളിച്ചിറക...

ഒരു കോടി തട്ടിയെടുത്ത സംഭവം പ്രതിയെ ബിഹാറിൽ നിന്നും സാഹസികമായി അറസ്റ്റ് ചെയ്ത് മലപ്പുറം പോലീസ്

CRIME NEWS
മലപ്പുറം: വേങ്ങര സ്വദേശിയുടെ ഒരു കോടി തട്ടിയെടുത്ത കേസിൽ പ്രതിയെ ബിഹാറിൽ നിന്നും അറസ്റ്റ് ചെയ്ത് മലപ്പുറം സൈബർ പോലീസ്. ഷെയർ ട്രേഡിങ് ചെയ്ത് മികച്ച ലാഭമുണ്ടാക്കാം എന്ന് വിശ്വസിപ്പിച്ച് ആണ് പ്രതികൾ ഒരു കോടി 8 ലക്ഷം രൂപ തട്ടിയെടുത്തത്. വേങ്ങര പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ നിർദേശ പ്രകാരം തുടരന്വേഷണം നടത്തുന്നതിനായി മലപ്പുറം സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ഐ. സി ചിത്തരഞ്ജന് കൈമാറുകയായിരുന്നു. ഈ കേസിന്റെ അന്വേഷണം ഏറ്റെടുത്ത ഉടനെ പ്രതിയെ അന്വേഷിച്ച് കർണാടകയിലെത്തിയ അന്വേഷണ സംഘം മടിക്കേരിയിലെ വാടക വീട്ടിൽ വെച്ച് ഡൽഹി സ്വദേശിയായ റോഷൻ എന്നയാളെ കഴിഞ്ഞ മെയ്‌ മാസത്തിൽ അറസ്റ്റ് ചെയ്തിരുന്നു. ഇയാളിൽ നിന്നും 50,000 സിം കാർഡുകളും, 180 ൽ പരം മൊബൈൽ ഫോണുകളും അന്ന് പിടികൂടിയതോ ടെയാണ് ഈ കേസ് വഴിതിരിവാകുന്നത്. റോഷനിൽ കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ മറ്റൊരു പ്ര...

എ.വി അബ്ദുഹാജി നിര്യാതനായി.

MARANAM
തിരൂരങ്ങാടി:മുൻ കേരള ഹജ്ജ് കമ്മിറ്റി ചെയർമാനുംപൊതുപ്രവർത്തകനുമായിരുന്ന എ .വി അബ്ദു‌റഹീം എന്ന അബ്‌ദുഹാജി (87) അന്തരിച്ചു. തിരൂരങ്ങാടി യത്തീംഖാന പ്രവർത്തക സമിതി അംഗവും കെ.എൻ.എം. ചെമ്മാട് യൂനിറ്റ് പ്രസിഡന്റുമായിരുന്നു. രണ്ട് തവണ തിരൂരങ്ങാടി മണ്ഡലത്തിൽ എൽ. ഡി .എഫ് . സ്വതന്ത്ര സ്ഥാനാർത്ഥിയായി നിയമ സഭയിലേക്ക് മത്സരിച്ചിരുന്നു. കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗമായും പ്രവർത്തിച്ചിരുന്നു. നാല് പതിറ്റാണ്ട് കാലം സൗദിയിൽ പ്രവാസിയായിരിക്കുന്ന ഘട്ടത്തിൽ വിവിധ സംഘടനകൾക്ക് അദ്ദേഹം നേതൃത്വം നൽകിയിരുന്നു. കുറച്ച് കാലമായി കിടപ്പിലായിരുന്നു. വിവിധ മത-രാഷ്ട്രീയ രംഗത്തുള്ള എല്ലാവരുമായും നല്ല ബന്ധം പുലർത്തിയിരുന്നു അദ്ദേഹം. ഇന്ത്യൻസ് വർക്കിംഗ് അബ്റോഡ് (ഐവ) എന്ന സംഘടനയുടെ പ്രസിഡൻ്റ് ആയിരിക്കെ1982ൽ സൗദി സന്ദർശിച്ച പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്ക് പ്രവാസികളുടെ വിവിധ പ്രശ്നങ്ങൾ അടങ്ങിയ നിവേദനം അന്ന് അബ്ദുഹാജിയുടെ നേത്രത്വ...

MTN NEWS CHANNEL

Exit mobile version