Saturday, April 18News That Matters

Month: October 2024

ജില്ലാറാലിയുടെ വിളമ്പരജാഥ നടത്തി

VENGARA
പ്രതിഷേധ റാലിയുടെ പ്രചരണാർത്ഥം ഊരകം പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റി വിളമ്പരജാഥ നടത്തി വേങ്ങര : മലപ്പുറത്ത് നടക്കുന്ന മുസ്ലിം ലീഗ് പ്രതിഷേധ റാലിയുടെ പ്രചരണാർത്ഥം ഊരകം പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റി കുറ്റാളൂരിൽ വിളംബര ജാഥ നടത്തി വേങ്ങര മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻ്റ് പി.കെ. അസ്ലു, പഞ്ചായാത്ത് ജനറൽ സെക്രട്ടറി എൻ.ബൈദ് മാസ്റ്റർ, പി.പി.ഹസ്സൻ എം.കുഞ്ഞാപ്പ , എം.കെ. മുഹമ്മദ് മാസ്റ്റർ, ടി മൻസൂർ, പി. മുസ്തഫ ടി.അബ്ദുൽ ഹക്കീം,ഹുസൈൻ ഊരകം, നൗഫൽമമ്പീതി, വി.കെ. അമീർ,സമീർ കുറ്റാളൂർ, എം.കെ. നിയാസ്, എൻ. മുസ എ.ടി.ഇബ്രാഹീം കുട്ടി എന്നിവർ നേതൃതം നൽകി....

കുട്ടികളുടെ മുന്നിൽ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതും നഗ്നശരീരം പ്രദർശിപ്പിക്കുന്നതും കുറ്റകരം: ഹൈക്കോടതി

KERALA NEWS
കൊച്ചി∙ കുട്ടികളുടെ മുന്നിൽ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതും നഗ്നശരീരം പ്രദർശിപ്പിക്കുന്നതും ലൈംഗികാതിക്രമത്തിന്റെ പരിധിയിൽ വരുമെന്നും പോക്സോ വകുപ്പുകൾ അനുസരിച്ച് കുറ്റകരമാണെന്നും ഹൈക്കോടതി. പോക്സോ, ഐപിസി, ജുവനൈൽ ജസ്റ്റിസ് ആക്ട് തുടങ്ങി നിരവധി വകുപ്പുകൾ ചുമത്തി തനിക്കെതിരെ എടുത്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു പ്രതി സമർപ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് എ.ബദറുദീന്റെ ഉത്തരവ്. ലോഡ്ജിൽ വച്ച് വാതിൽ അടയ്ക്കാതെ കുട്ടിയുടെ മാതാവുമായി പ്രതി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതാണു സംഭവം. വാതിൽ തുറന്ന് അകത്തേക്കു വന്ന കുട്ടി രംഗം കാണുകയും പ്രതിയെ ചോദ്യം ചെയ്യുകയും ചെയ്തു. തുടർന്ന് ഇയാൾ കുട്ടിയെ മർദിച്ചു എന്നാണ് കേസ്. തനിക്കെതിരെയുള്ള കുറ്റങ്ങളൊന്നും ശരിയല്ലെന്നു ഹർജിക്കാരൻ വാദിച്ചു. ഒരാൾ കുട്ടിക്കു മുന്നിൽ തന്റെ നഗ്നശരീരം കാണിക്കുന്നത് ആ കുട്ടിയോടു ചെയ്യുന്ന ലൈംഗികാതിക്രമം ആണെന്നു കോടതി നിരീക്ഷിച്ചു. ഇവിടെ ഹ...

പിഴ യഥാസമയം അടവാക്കുവാന്‍ ഇ-ചെലാന്‍ അദാലത്ത്

KERALA NEWS
പോലീസ് വകുപ്പും മോട്ടോര്‍ വാഹന വകുപ്പും നല്‍കിയ ഇ-ചെലാന്‍ പിഴ യഥാസമയം അടവാക്കുവാന്‍ സാധിക്കാത്തവര്‍ക്കായി2024 ഒക്ടോബര്‍ 21, 22, 23, 24 തിയ്യതികളില്‍ ഇ-ചെലാന്‍ അദാലത്ത് സംഘടിപ്പിക്കുന്നു. അദാലത്തിന് പങ്കെടുക്കുന്നവർ ഇ-ചെലാൻ കോപ്പി കൈവശം കരുതേണ്ടതാണ്. വിവിധ ഗതാഗത നിയമലംഘനങ്ങള്‍ക്ക് പോലീസ് വകുപ്പും മോട്ടോര്‍ വാഹന വകുപ്പും നല്‍കിയിട്ടുള്ള ഇ-ചെലാന്‍ പിഴകളില്‍ യഥാസമയം അടവാക്കുവാന്‍ സാധിക്കാത്തതും നിലവില്‍ ബഹു. കോടതി മുമ്പാകെ അയച്ചിട്ടുള്ളതുമായ ചെലാനുകളില്‍ പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് ശുപാര്‍ശ ചെയ്തിട്ടുള്ളവ ഒഴികെയുള്ള ചെലാനുകള്‍ പിഴയൊടുക്കി തുടര്‍ നടപടികളില്‍ നിന്നും ഒഴിവാകുന്നതിനായി മലപ്പുറം ജില്ലാ പോലീസും മോട്ടോര്‍ വാഹന വകുപ്പും (എന്‍ഫോഴ്സ്മെന്‍റ് വിഭാഗം) സംയുക്തമായി മലപ്പുറം എം എസ് പി കമ്മ്യൂണിറ്റി ഹാളില്‍ വെച്ച് 2024 ഒക്ടോബര്‍ 21, 22, 23, 24 തിയ്യതികളില്‍ രാവിലെ 10.00 മണി മുതല്‍ വൈകുന്നേരം ...

NSS വളണ്ടിയർമാർ തെരുവിൽ കഴിയുന്നവർക്ക് ഭക്ഷണ വിതരണം നടത്തി.

VENGARA
വേങ്ങര ജി.വി.എച്ച്.എസ്.എസിലെ NSS വളണ്ടിയർമാർ തെരുവിൽ കഴിയുന്നവർക്ക് ഭക്ഷണ വിതരണം നടത്തി. ലോക ദാരിദ്ര്യ നിർമ്മാർജ്ജന ദിനത്തോടനുബന്ധിച്ച് വേങ്ങര ജി.വി.എച്ച്.എസ്.എസിലെ വി.എച്ച്. എസ്. ഇ വിഭാഗം എൻ.എസ്.എസ് വളണ്ടിയർമാർ തെരുവിൽ കഴിയുന്നവർക്ക് ഭക്ഷണ വിതരണം നടത്തി. എൻ.എസ്.എസ് ലീഡർമാരായ മുഹമ്മദ് ഫഹീം വി.ടി, ഫാത്തിമ ജസ്ന .പി . നേതൃത്വം നൽകി. വളണ്ടിയർമാരായ അൻഷിഫ് . എം.പി, ഹാനി നവാസ് സി, സംഗീത് സുനിൽ ടി , സൽമാൻ അബ്ദുള്ള കെ, നൈന ഫാത്തിമ .എം, റിൻഷാന തസ്നി ടി. പി, ഫാത്തിമ റിൻഷ കെ. വി, അർച്ചന .പി, അനഘ .എം, അനശ്വര എം. പൂജശ്രീ ടി ,എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ മുഹമ്മദ് ശരീഫ്. എ , പ്രിൻസിപ്പാൾ ഇൻ ചാർജ് അജ്മൽ കെ. തുടങ്ങിയവർ പങ്കെടുത്തു....

അവനെത്തി ….. ആര്‍മിയുടെ സൂര്യതേജസ്.

Entertainment
വോഞ്ജു: ലോകത്ത് ഏറ്റവും അധികം ആരാധകരുള്ള മ്യൂസിക് ബാന്‍ഡുകളില്‍ ഒന്നാണ് ബിടിഎസ്. ബിടിഎസിലെ പ്രധാന താരമായ ജെ ഹോപിന്റെ മടങ്ങി വരവ് ആഘോഷിക്കുകയാണ് ആരാധകര്‍. ദക്ഷിണ കൊറിയയിലെ നിര്‍ബന്ധിത സൈനിക സേവനത്തിന് ശേഷമാണ് ജെ ഹോപ് സംഗീത രംഗത്തേക്ക് മടങ്ങി വരുന്നത്. 18 മാസത്തെ നിര്‍ബന്ധിത സൈനിക സേവനത്തിനായി 2023 ഏപ്രിൽ 13 ന് ആണ് ജെ ഹോപ് ചേര്‍ന്നത്. ബാന്‍ഡിലെ സഹതാരമായ ജൂണില്‍ തന്റെ സൈനിക സേവനം അവസാനിപ്പിച്ചിരുന്നു. ഗ്രൂപ്പിലെ പ്രധാന താരമായ ജെ-ഹോപ്, സെന്‍ട്രല്‍ വോഞ്ജു നഗരത്തിലെ സെനിക താവളത്തിന്റെ ഗേറ്റില്‍ നിന്ന് പുറത്തുവന്നപ്പോള്‍ ജൂണില്‍ തന്റെ സേവനം പൂര്‍ത്തിയാക്കിയ സഹ ബാന്‍ഡ് അംഗം ജിന്‍ സ്വീകരിക്കാനെത്തിയിരുന്നു. സ്വീകരണത്തിനായി വിദേശത്ത് നിന്നടക്കം എത്തിയ നിരവധി ആരാധകരും തടിച്ചുകൂടിയിരുന്നു. ബാന്‍ഡിലെ മറ്റു അംഗങ്ങളുടെ സൈനിക സേവനം 2025 ഓടെ പൂര്‍ത്തിയാകും. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂ...

‘പൂത്തബ്രഡ് പാലക്കാട് ചെലവാകില്ല’: ഒളിയമ്പുമായി വി കെ സനോജ്

KERALA NEWS
കോഴിക്കോട്: പാലക്കാട് കോണ്‍ഗ്രസ് സ്ഥാനാർത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരോക്ഷവിമര്‍ശനവുമായി ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം. 'പൂത്തബ്രഡ് പാലക്കാട് ചെലവാകില്ല' എന്നാണ് വി കെ സനോജ് കുറിച്ചത്. പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലിനെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ എതിര്‍പ്പുമായി പി സരിന്‍ രംഗത്തെത്തിയിരുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് സരിന്‍ ഉന്നയിച്ചത്. ഇതിന് പിന്നാലെയാണ് സരിന്‍ പാലക്കാട് ഇടത് സ്വതന്ത്രനായേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റില്‍ ഇതുസംബന്ധിച്ച് ധാരണയായിരുന്നു. സരിന്‍ സ്ഥാനാര്‍ത്ഥിയാകുന്നത് സിപിഐഎമ്മിന് ഗുണം ചെയ്യുമെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ സരിനെ ഇടത് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിട്ടില്ലെന്നാണ് നേതൃത്വം പ്രതിക...

‘ഇനി എന്‍റെ ഇടം എല്‍ഡിഎഫ്’; പി സരിന്‍ കോണ്‍ഗ്രസ് വിട്ടു, സിപിഎം ആവശ്യപ്പെട്ടാല്‍ സ്ഥാനാര്‍ഥിയാകും

KERALA NEWS
പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് പി സരിന്‍. സിപിഎം ആവശ്യപ്പെട്ടാല്‍ ഇടതുസ്ഥാനാര്‍ഥിയായി മത്സരിക്കുമെന്നും സരിന്‍ പാലക്കാട് വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. രാഷ്ട്രീയമായി ബിജെപിയെ എതിരിടാന്‍ കോണ്‍ഗ്രസ് കേരളത്തില്‍ അശക്തമാണ്. അശക്തമാക്കിയത് ആരാണെന്ന് തെളിവ് സഹിതം പറഞ്ഞിട്ടുണ്ടെന്നും സരിന്‍ പറഞ്ഞു. ഇനി തനിക്ക് കോണ്‍ഗ്രസിലേക്ക് ഒരു തിരിച്ചുവരവ് സാധ്യമാകുമോയെന്ന് അറിയില്ല. ഇടതുപക്ഷമെന്നത് ഒരു മനോഭാവമാണ്. താന്‍ കോണ്‍ഗ്രസില്‍ ഇടതുപക്ഷമായിരുന്നു. കോണ്‍ഗ്രസിലെ ഇടതുപക്ഷത്ത് തനിക്ക് സ്ഥാനമില്ലെങ്കില്‍ യഥാര്‍ഥ ഇടതുപക്ഷത്തിന്റെ ഇടയില്‍ താന്‍ എന്റെ സ്ഥാനം അന്വേഷിക്കുകയാണെന്ന് സരിന്‍ പറഞ്ഞു. കോണ്‍ഗ്രസിലെ പുഴുക്കുത്തകുളെ കുറിച്ച് സംസാരിച്ചതിന്റെ പേരില്‍ താന്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്തായിരിക്കുന്നു. മൃദുബിജെപി സമീപനത്തില്‍ വോട്ടുകച്ചവടം കോണ്‍ഗ്ര...

‘എനിക്ക് കൊമ്പൊന്നുമില്ല, ആരോ വിഡിയോ എടുക്കുന്നത് കണ്ടാണ് ദേഷ്യപ്പെട്ടത്’; മാപ്പ് പറഞ്ഞ് നടന്‍ ബൈജു

KERALA NEWS
തിരുവനന്തപുരം: മദ്യപിച്ച് അമിത വേഗത്തില്‍ കാര്‍ ഓടിച്ച് അപകടം ഉണ്ടാക്കിയ സംഭവത്തില്‍ ക്ഷമ ചോദിച്ച് നടന്‍ ബൈജു സന്തോഷ്. ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത് വിഡിയോയില്‍ പൊതുസമൂഹത്തോട് മാപ്പ് പറയുന്നതായി ബൈജു പറഞ്ഞു. അപകടത്തില്‍പ്പെട്ടയാളെ ഹോസ്പിറ്റലില്‍ കൊണ്ടുപോയി തിരികെ കാര്‍ എടുക്കാനായി വന്ന ശേഷം ആരോ വിഡിയോ എടുക്കുന്നത് കണ്ടാണ് ദേഷ്യപ്പെട്ടത്. മാധ്യമ പ്രവര്‍ത്തകരാണെന്ന് അറിഞ്ഞില്ല. നിയമങ്ങള്‍ അനുസരിക്കാന്‍ താനും ബാധ്യസ്ഥനാണ്. ബൈജു പറഞ്ഞു ''എനിക്ക് കൊമ്പൊന്നുമില്ല. അപകടക സമയത്ത് എന്നോടൊപ്പം ഉണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകളാണ്. കൂടാതെ, യുകെയില്‍ നിന്ന് വന്ന എന്റെ ഫ്രണ്ട് ജോമിയും ഉണ്ടായിരുന്നു. സോഷ്യല്‍ മീഡിയ വഴി എന്റെ ഭാഗത്ത് നിന്ന് അഹങ്കാരമായിട്ടുള്ള സംസാരം ആര്‍ക്കെങ്കിലും തോന്നിയിട്ടുണ്ടെങ്കില്‍ ഞാന്‍ പൊതുസമൂഹത്തോട് ക്ഷമ ചോദിക്കുന്നു''- ബൈജു പറഞ്ഞു നിങ്ങൾ വാർത്തകൾ അറിയാന്‍ W...

യുവതിയെ ദുരൂഹസാഹചര്യത്തിൽ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

CRIME NEWS
കാസർകോട്: യുവതിയെ ദുരൂഹസാഹചര്യത്തിൽ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പൊവ്വൽ ബെഞ്ച്കോടതിയിലെ പി.എ. ജാഫറിന്റെ ഭാര്യ അലീമ (35) ആണ് മരിച്ചത്. സംഭവത്തിനു പിന്നാലെ ഭർത്താവ് ജാഫർ ഒളിവിൽ പോയതായി പൊലീസ് അറിയിച്ചു. കാസർകോട് നഗരത്തിലെ വാച്ച് കട നടത്തുന്നയാളാണ് ജാഫർ. മരണത്തിൽ ദുരൂഹത ഉണ്ടെന്നും ജാഫർ കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് മർദിക്കുന്നതായി അലീമ പറഞ്ഞിട്ടുണ്ടെന്നും ബന്ധുക്കൾ പൊലീസിനു മൊഴി നൽകി. ചൊവ്വാഴ്ച രാത്രി ജാഫറും അലീമയും തമ്മിൽ വഴക്കു നടന്നിരുന്നതായി പൊലീസ് പറഞ്ഞു. അതിനു പിന്നാലെയാണു രാത്രി 11.50ഓടെ അലീമയെ കുളിമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടത്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

നവീന്‍ ബാബുവിന്റെ മരണം; ദിവ്യയെ ഒന്നാം പ്രതിയാക്കി കേസെടുക്കും

KERALA NEWS
കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി പി ദിവ്യയ്ക്ക് എതിരെ കേസ് എടുക്കും. ദിവ്യയെ ഒന്നാം പ്രതിയാക്കി കേസെടുക്കും. ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയാകും കേസെടുക്കുക. നേരത്തെ തന്നെ അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ടെന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ അജിത് കുമാര്‍ പ്രതികരിച്ചു. പരാതികള്‍ ഒരുപാട് ലഭിച്ചിട്ടുണ്ടെന്നും ദിവ്യക്കെതിരെ അന്വേക്ഷണം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബന്ധുക്കളുടെ പരാതി പരിശോധിക്കുന്നുണ്ട്. കൂടുതല്‍ പേരുടെ മൊഴികള്‍ രേഖപ്പെടുത്തും. ആവശ്യമെങ്കില്‍ പി പി ദിവ്യയുടെ മൊഴി രേഖപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം നവീന്റെ മൃതദേഹം പത്തനംതിട്ട കളക്ടറേറ്റില്‍ നിന്നും വീട്ടിലെത്തിച്ചു. വീട്ടിലെ പൊതുദര്‍ശനത്തിന് ശേഷം വൈകിട്ടോടെ വീട്ടുവളപ്പില്‍ സംസ്‌കാരിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്, റവന്യൂ വകുപ്പ് മന്ത്...

ഗുരുതരമായ സംഘടനാ വിരുദ്ധ പ്രവര്‍ത്തനവും അച്ചടക്ക ലംഘനവും; പി സരിനെ പുറത്താക്കി കോണ്‍ഗ്രസ്

KERALA NEWS
തിരുവനന്തപുരം: പാലക്കാട് സ്ഥാനാര്‍ത്ഥിത്വത്തിന്റെ പേരില്‍ കോണ്‍ഗ്രസുമായി ഇടഞ്ഞ പി സരിനെ പുറത്താക്കി. ഗുരുതരമായ സംഘടനാവിരുദ്ധ പ്രവര്‍ത്തനവും അച്ചടക്ക ലംഘനവും നടത്തിയ പി സരിനെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കുന്നതായാണ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചത്. കെപിസിപി അധ്യക്ഷന്‍ കെ സുധാകരന്റേതാണ് നടപടി. ഡോ. പി. സരിനെ സംഘടനാ വിരുദ്ധ പ്രവർത്തനങ്ങളുടെയും അച്ചടക്ക ലംഘനത്തിന്റേയും പേരിൽ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കാൻ പാർട്ടി തീരുമാനിച്ചിരിക്കുന്ന വിവരം ഏവരേയും അറിയിക്കുന്നുവെന്ന് കെപിസിസി വൈസ് പ്രസിഡന്‍റ് വി ടി ബല്‍റാം അറിയിച്ചു. കെപിസിസി ഡിജിറ്റൽ മീഡിയ സെൽ അടിയന്തരമായി പുന:സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ടെന്നും ബല്‍റാം പറഞ്ഞു, നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E M...

പൗരത്വ നിയമത്തിലെ പ്രധാന വ്യവസ്ഥ ശരിവെച്ച്‌ സുപ്രീംകോടതി

NATIONAL NEWS
ന്യൂഡല്‍ഹി: അസം കുടിയേറ്റം അംഗീകരിച്ച് സുപ്രീംകോടതി. 1966 ജനുവരി ഒന്ന് മുതല്‍ 1971 മാര്‍ച്ച് 25 വരെയുള്ള അസം കുടിയേറ്റത്തിനാണ് അംഗീകാരം. പൗരത്വ നിയമത്തിന്റെ ആറ് എ വകുപ്പിന്റെ ഭരണഘടനാ സാധുത സുപ്രീംകോടതി ശരിവെച്ചു. അഞ്ചംഗ ബെഞ്ചില്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഉള്‍പ്പടെ നാല് ജഡ്ജിമാര്‍ ഭരണഘടനാ സാധുത ശരിവെച്ചു. ജസ്റ്റിസ് ജെ ബി പര്‍ദിവാല ഭൂരിപക്ഷ വിധിയോട് വിയോജിക്കുകയായിരുന്നു. ജസ്റ്റിസ് സൂര്യകാന്താണ് ഭൂരിപക്ഷ വിധി തയ്യാറാക്കിയത്. രാജീവ് ഗാന്ധി സര്‍ക്കാര്‍ 1985ല്‍ തയ്യാറാക്കിയ ഉടമ്പടിയും സുപ്രീംകോടതി ശരിവെച്ചു. കുടിയേറ്റ പ്രശ്നത്തിനുള്ള രാഷ്ട്രീയ പരിഹാരമാണ് 1985ലെ ഉടമ്പടിയെന്ന് സുപ്രീംകോടതി വ്യക്തമാക്കി. പൗരത്വ നിയമത്തിലെ 6എ വകുപ്പിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ തള്ളിയായിരുന്നു സുപ്രീം കോടതിയുടെ വിധി. വിധിയോടെ 2019ലെ പൗരത്വ നിയമ ഭേദഗതി നിയമ വിരുദ്ധമെന്ന് പരിഗണിക്കപ്പെടാനുള്ള...

DYFI വേങ്ങര മേഖല തല മെമ്പർഷിപ്പ് ഉദ്ഘാടനം

VENGARA
DYFI വേങ്ങര മേഖല തല മെമ്പർഷിപ്പ് ഉദ്ഘാടനം മുൻ സംസ്ഥാന ത്രോ ബോൾ പ്ലെയർ നമിഷക്ക് നൽകി കൊണ്ട് മേഖല പ്രസിഡൻറ് സ.സനൽ കൂരിയാട് നിർവ്വഹിച്ചു. മേഖല സെക്രട്ടറി സമദ് കുറുക്കൻ,മേഖല ജോയിൻ്റ് സെക്രട്ടറി അജ്മൽ എന്നിവർ പങ്കെടുത്തു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

ഗതാഗതക്കുരുക്ക് രൂക്ഷമായ വൈലത്തൂരിൽ ട്രാഫിക് സർക്കിളുകൾ സ്ഥാപിച്ചു.

MALAPPURAM
വൈലത്തൂർ താഴെ ജംഗ്ഷനിൽ, വളാഞ്ചേരി റോഡ് കോട്ടക്കൽ ജംഗ്ഷനിൽ ട്രാഫിക് സർക്കിളുകൾ സ്ഥാപിച്ചു. മുസ്ലിം ലീഗ്, കോൺഗ്രസ്‌, സിപിഐഎം, ബിജെപി, വെൽഫെയർ പാർട്ടി തുടങ്ങി രാഷ്ട്രീയ സാമൂഹിക സംഘടനകളെ ഉൾപ്പെടുത്തി കൊണ്ടാണ് പുതിയ ട്രാഫിക് പരിഷ്കാരത്തിന് തുടക്കം കുറിച്ചത്. മുൻ പഞ്ചായത്ത് പ്രസിഡണ്ട് സുബൈർ ഇളയോടത്തിന്റെ നേതൃത്വത്തിൽ രാഷ്ട്രീയ സാമൂഹിക സംഘടനാ പ്രതിനിധികൾ പങ്കെടുത്തു. വിപുലമായ ട്രാഫിക് പരിഷ്കരണത്തിന് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി അധ്യക്ഷ പൊന്മുണ്ടം പഞ്ചായത്ത് പ്രസിഡന്റ്, ആർ.ടി.ഒ, പി.ഡബ്ല്യു.ഡി, പോലീസ്, ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ വരും ദിവസങ്ങളിൽ നടക്കുന്ന ചർച്ചയിൽ അന്തിമ തീരുമാനമാകും. ട്രാഫിക് പരിഷ്കരണവുമായി പൊതുജനങ്ങൾ വാഹന ഉടമകളും സഹകരിക്കണമെന്ന് രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ അറിയിച്ചു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്ക...

ആത്മഹത്യ ചെയ്ത കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിനെ അനുസ്മരിച്ച് മുന്‍ പത്തനംതിട്ട കലക്ടര്‍ പിബി നൂഹ്.

KERALA NEWS
പത്തനംതിട്ട: ആത്മഹത്യ ചെയ്ത കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിനെ അനുസ്മരിച്ച് മുന്‍ പത്തനംതിട്ട കലക്ടര്‍ പിബി നൂഹ്. പരിമതികളില്ലാതെ ജനങ്ങളോട് ഇടപെട്ടിരുന്ന, ഏറെ കാര്യക്ഷമതയോടെ പ്രവര്‍ത്തിച്ചിരുന്ന ഉദ്യോഗസ്ഥനായിരുന്നു നവീന്‍ ബാബു. ഏത് ഔദ്യോഗികകാര്യവും 100 ശതമാനം വിശ്വസിച്ച് ഏല്‍പ്പിക്കാന്‍ കഴിയുമായിരുന്ന ചുരുക്കം ചില ഉദ്യോഗസ്ഥരില്‍ ഒരാള്‍ എന്നതാണ് നവീന്‍ ബാബുവിനെ കുറിച്ച് തന്റെ ഓര്‍മ്മ. എപ്പോഴും ചിരിച്ചു മാത്രം കണ്ടിട്ടുള്ള ഒരു വ്യക്തി, ഒരു കാര്യത്തിലും ഒരിക്കല്‍ പോലും പരാതി പറയാത്ത, ആരുമായിട്ടും എളുപ്പത്തില്‍ ഒത്തുപോകുന്ന ഒരു ഉദ്യോഗസ്ഥന്‍ അതും ഒടുവില്‍ ഇത്തരത്തില്‍ യാത്ര പറഞ്ഞു പോകുന്നത് അസഹനീയമാണെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിചജ്ചു. പ്രതിസന്ധികാലങ്ങളില്‍ ഏറ്റവും മികച്ചരീതിയില്‍ പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥനായിരുന്നു നവീന്‍. ഉദ്യോഗസ്ഥ പരിമതികളില്ലാതെ ജനങ്ങളോട് ഇടപെട്ടിരുന്നു. 2018 ലെ വെള്ളപ്പ...

അഞ്ച് വയസുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവം; അധ്യാപിക അറസ്റ്റില്‍

KERALA NEWS
തൃശൂര്‍: തൃശൂരില്‍ അഞ്ച് വയസുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ അധ്യാപികയെ അറസ്റ്റ് ചെയ്തു. തൃശൂര്‍ കുര്യച്ചിറ സെന്റ് ജോസഫ് യുപി സ്‌കൂളിലെ വിദ്യാര്‍ഥിയെ ഡയറി എഴുതിയില്ലെന്ന കാരണത്താല്‍ അധ്യാപികയായ സെലിന്‍ അടിച്ചുവെന്ന പരാതിയിലാണ് നടപടി. സംഭവത്തില്‍ നെടുപുഴ പൊലീസ് ഇന്നലെ രാത്രിയോടെയാണ് അധ്യാപികയെ അറസ്റ്റ് ചെയ്തത്. അധ്യാപിക സ്വമേധയാ സ്റ്റേഷനില്‍ ഹാജരാകുകയായിരുന്നു. തുടര്‍ന്ന് ഇന്നലെ രാത്രി തന്നെ മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കി. തുടര്‍ന്ന് ഇന്ന് രാവിലെ 11 മണിവരെ കോടതി അധ്യാപികയ്ക്ക് ജാമ്യം അനുവദിക്കുകയായിരുന്നു. ഡയറി എഴുതിയില്ലെന്ന് ആരോപിച്ച് ക്ലാസ് ടീച്ചറായ സെലിന്‍ കുട്ടിയുടെ ഇരു കാല്‍മുട്ടിനും താഴെ ക്രൂരമായി തല്ലുകയായിരുന്നു. രക്ഷിതാക്കളുടെ പരാതിയില്‍ കഴിഞ്ഞ തിങ്കളാഴ്ച നെടുപുഴ പൊലീസ് കേസെടുത്തിരുന്നു. സംഭവം നടന്ന് ഒരാഴ്ചയായിട്ടും അധ്യാപികയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ലെന്ന ആക്ഷേപവും...

സ്വര്‍ണവില എവിടേയ്ക്ക്?, റെക്കോര്‍ഡ് കുതിപ്പ് തുടരുന്നു; ഒരാഴ്ച കൊണ്ട് വര്‍ധിച്ചത് ആയിരത്തിലധികം രൂപ.

KERALA NEWS
കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില കുതിക്കുന്നത് തുടരുന്നു. 57,000 കടന്നും കുതിക്കുന്ന സ്വര്‍ണവില ഇന്ന് പവന് 160 രൂപയാണ് വര്‍ധിച്ചത്. 57,280 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 20 രൂപയാണ് വര്‍ധിച്ചത്. 7160 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ പവന് 360 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ആദ്യമായി 57,000 കടന്നത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 56,400 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 56,960 രൂപയായി ഉയര്‍ന്ന് നാലിന് രേഖപ്പെടുത്തിയ റെക്കോര്‍ഡാണ് ഇന്നലെ പഴങ്കഥയായത്. തുടര്‍ന്ന് ഇന്നും സ്വര്‍ണവില പുതിയ ഉയരം കുറിക്കുകയായിരുന്നു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും ശക്തമായ മഴ, ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

KERALA NEWS
തിരുവനന്തപുരം: കേരളത്തില്‍ ഇന്നും വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലി മീറ്റര്‍ മുതല്‍ 115.5 മില്ലി മീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര സ്ഥിതിപഠന ഗവേഷണ കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് നിലനില്‍ക്കുന്നുണ്ട്. കേരള തീരത്ത് ഇന്ന് വൈകുന്നേരം 05.30 വരെ 1.0 മുതല്‍ 2.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് കേന്ദ്ര ...

ശുചീകരണ തൊഴിലാളികളുടെ ശ്രമം: യുവതിക്ക് മൊബൈല്‍ ഫോണ്‍ തിരിച്ചു കിട്ടി.

MALAPPURAM
മലപ്പുറം : ബസ് യാത്രക്കാരിയായ മേല്‍മുറി സ്വദേശി ബുഷ്‌റ യുടെ മൊബൈല്‍ ഫോണ്‍ ബസ്സില്‍ കയറുന്നതിനായി ഓടിപോകവേ ബസ് സ്‌റ്റോപ്പിന് തൊട്ടടുത്ത അഴുക്ക് ചാലിലേക്ക് വീണു. രണ്ട് മീറ്ററോളം താഴ്ചയുള്ള സ്ലാബ് മൂടിയ അഴുക്ക് ചാലില്‍ നിന്നും ഫോണ്‍ തിരിച്ചെടുക്കാന്‍ നാട്ടുകാര്‍ ശ്രമം നടത്തിയെങ്കിലും കിട്ടാതെ വന്നപ്പോള്‍ നഗരസഭയില്‍ വിവരമറിയിക്കുകയും നഗരസഭ ശുചീകരണ വിഭാഗം തൊഴിലാളികള്‍ എത്തി സ്ലാബ് മാറ്റി നഷ്ടപ്പെട്ട മൊബൈല്‍ ഫോണ്‍ വീണ്ടെടുത്തു. വീണ്ടെടുത്ത മൊബൈല്‍ ഫോണ്‍ നഗരസഭ ഓഫീസില്‍ വെച്ച് യുവതിക്ക് കൈമാറി. നഗരസഭ ഓഫീസില്‍ വെച്ച് നടന്ന ചടങ്ങില്‍ സ്ഥിരം സമിതി അധ്യക്ഷന്‍ പി കെ അബ്ദുല്‍ ഹക്കീം, നഗരസഭ കൗണ്‍സിലര്‍ സി കെ സഹിര്‍, സെക്രട്ടറി കെ പി ഹസീന, ക്ലീന്‍ സിറ്റി മാനേജര്‍ കെ മധുസൂദനന്‍, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി പി അനുകൂല്‍, ശുചീകരണ വിഭാഗം തൊഴിലാളികളായ മനോജ് കുമാര്‍, വാസുദേവന്‍, മധുസൂദനന്‍ എന്നിവര്‍ പങ...

സ്വപ്നചിറകിലേറി ഭിന്നശേഷി കുട്ടികളുടെ ആകാശ യാത്ര ഉയരെ 2K24

MALAPPURAM
നിലമ്പൂർ: ഭിന്നശേഷി കുട്ടികൾക്ക് പിന്തുണയും ആത്മവിശ്വാസവും പകർന്നു നൽകി അവരുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ കൈത്താങ്ങുമായി സമഗ്ര ശിക്ഷ കേരളം. സമഗ്ര ശിക്ഷ കേരളം നിലമ്പൂർ ബി.ആർ.സി.യുടെ നേതൃത്വത്തിൽ നിലമ്പൂർ ഉപജില്ലയിലെ ഗോത്ര വിഭാഗം ഭിന്നശേഷി കുട്ടികളുടെ ആകാശ യാത്ര ഉൾച്ചേർന്ന വിദ്യാഭ്യാസത്തിന് മാതൃകയാവുന്നു. പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗം കുട്ടികളെ ചേർത്തുനിർത്തുന്നതിനും സാമൂഹ്യ പങ്കാളിത്തത്തോടെ അവരുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനുമുള്ള നിലമ്പൂർ ബി.ആർ.സി.യുടെ തനത് പരിപാടിയാണ് ഉയരെ 2K24. നിലമ്പൂരിലെ മലയോര മേഖലയിൽ കുട്ടികളുടെ കൊഴിഞ്ഞുപോക്ക് കുറയ്ക്കുക, ഭിന്നശേഷി കുട്ടികൾക്ക് ആത്മവിശ്വാസവും പ്രചോദനവും നൽകിക്കൊണ്ട് അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്നീ ലക്ഷ്യങ്ങളോടെ സാമൂഹിക പങ്കാളിത്തത്തോടെയാണ് ഗോത്രമേഖലയിലെ ഭിന്നശേഷി കുട്ടികളുടെ ആകാശയാത്ര യാഥാർത്ഥ്യമാക്കിയത്. കരുളായി മുണ്ടക്കടവ് ഉന്നതിയിലെ മോഹനന്...

MTN NEWS CHANNEL

Exit mobile version