മദ്രസകള്‍ അടച്ചുപൂട്ടാൻ ആവശ്യപ്പെട്ടിട്ടില്ല’; നിലപാട് മാറ്റി ദേശീയ ബാലാവകാശ കമ്മീഷൻ
രാജ്യത്തെ മദ്രസകള്‍ അടച്ചുപൂട്ടാൻ ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ലെന്ന് ദേശീയ ബാലാവകാശ കമ്മീഷൻ ചെയർമാൻ പ്രിയങ്ക് കനൂൻഗോ. പാവപ്പെട്ട മുസ്‍ലിം കുട്ടികളുടെ വിദ്യാഭ്യാസം നിഷേധിക്കുന്നതിനാല്‍ സംസ്ഥാന സർക്കാറുകള്‍ മദ്രസകള്‍ക്ക് നല്‍കുന്ന ധനസഹായം നിർത്തണമെന്നാണ് ആവശ്യപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു. മദ്രസകള്‍ക്ക് ധനസഹായം നല്‍കരുതെന്നാവശ്യപ്പെട്ട് സംസ്ഥാനങ്ങള്‍ക്ക് കഴിഞ്ഞദിവസം ബാലാവകാശ കമ്മീഷൻ കത്തയച്ചിരുന്നു. കൂടാതെ മദ്രസ ബോർഡുകള്‍ അടച്ചുപൂട്ടണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ രാജ്യവ്യാപക പ്രതിഷേധമാണ് ഉയർന്നത്. ഇതിന് പിന്നാലെയാണ് മദ്രസകള്‍ അടച്ചുപൂട്ടാൻ ആവശ്യപ്പെട്ടിട്ടില്ലെന്ന വാദവുമായി പ്രിയങ്ക് കനൂൻഗോ രംഗത്തുവന്നത്. മുസ്‍ലിംകളുടെ ശാക്തീകരണത്തെ ഭയക്കുന്ന ഒരു വിഭാഗം നമ്മുടെ രാജ്യത്തുണ്ട്. ഇവർ ശാക്തീകരിക്കപ്പെട്ടാല്‍ തുല്യഅവകാശവും ഉത്തരവാദിത്തങ്ങളും ആവശ്യപ്പെടുമെന്നാണ് അവരുടെ ഭയം' -പ്രിയങ്ക് കാനൂ...