Saturday, April 18News That Matters

Month: October 2024

ഏഴ് സ്ത്രീകളടക്കം 12 അംഗ പെണ്‍വാണിഭ സംഘം പിടിയില്‍.

CRIME NEWS
ആലുവയില്‍ ഏഴ് സ്ത്രീകളടക്കം 12 അംഗ പെണ്‍വാണിഭ സംഘം പിടിയില്‍. റൂറല്‍ എസ്.പിയുടെ കീഴിലുള്ള ഡാൻസാഫ് സംഘം നടത്തിയ പരിശോധനയിലാണ് ആലുവ ബൈപ്പാസിന് സമീപത്തെ ഹോട്ടലില്‍ നിന്ന് ഇവരെ പിടികൂടിയത്. വാണി, ഷീന, സുനിത, ഷഹന, വിജി, മനു രാജ്, സായിഫ, ഷിജി, ഷൈനി. സാബിത്, അമല്‍, ലിബിൻ എന്നിവരാണ് പിടിയിലായത്. വൈകിട്ടോടെ റൂറല്‍ എസ്.പിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഹോട്ടലില്‍ പരിശോധന നടത്തിയത്. മൂന്ന് മുറികളില്‍ നിന്നാണ് ഏഴ് സ്ത്രീകളെയും മൂന്ന് ഇടപാടുകാരെയും പിടികൂടിയത്. കൂടാതെ ആലുവ സ്വദേശികളായ രണ്ട് നടത്തിപ്പുകാരും പിടിയിലായി . മുറിയുടെ കതക് തകർത്താണ് പൊലീസ് അകത്തുകടന്നത്. നിരവധി മൊബെല്‍ ഫോണുകള്‍, മദ്യം, ചെറിയ അളവില്‍ ലഹരിമരുന്ന് എന്നിവയും പിടികൂടി. പെണ്‍വാണിഭം നടക്കുന്നതായുള്ള സൂചനയെ തുടർന്ന് ഹോട്ടല്‍ പൊലീസ് നിരീക്ഷണത്തിലായിരുന്നു. ഹോട്ടല്‍ കേന്ദ്രീകരിച്ച്‌ അനാശാസ്യ പ്രവർത്തനം നടത്തി വന്ന വൻ ...

ഫോൺ കൊടുക്കാത്തതിൽ മനം നൊന്ത് 13 കാരൻ തൂങ്ങി മരിച്ചു.

MALAPPURAM
തിരൂരങ്ങാടി: ചേളാരി പാണക്കാട് മലയിൽ വീട്ടിൽ ചാത്തൻകുളങ്ങര സുബൈർ- ജുബൈരിയ ദമ്പതികളുടെ മകൻ മുഹമ്മദ് നിഹാൽ(13) ആണ് മരിച്ചത്. വൈകുന്നേരം 4 ന് വീട്ടിൽ വെച്ചാണ് സംഭവം. മൊബൈൽ അമിതമായി ഉപയോഗിക്കുന്നത് കണ്ട് ശകാരിച്ചിരുന്നു. ഫോൺ എടുത്തു വെച്ച് ഫുട്ബോൾ കളിക്കാൻ പോകാൻ രക്ഷിതാവ് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്ന് മുറിക്കുള്ളിലേക്ക് പോയ നിഹാൽ തോർത്ത് ജനൽ കമ്പിയിൽ കെട്ടി തൂങ്ങുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മയ്യിത്ത് പോസ്റ്റുമോർട്ടത്തിന് ശേഷം തയ്യിലക്കടവ് ജുമാ മസ്ജിദിൽ ഖബറടക്കും. കൊടക്കാട് എം.എം.യുപി സ്കൂളിലെ ഏഴാം തരം വിദ്യാർത്ഥിയാണ് നിഹാൽ. സഹോദരങ്ങൾ: നാജിയ, നിദാൻ, നൈസ. ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാന സികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക. ടോൾ ഫ്രീ നമ്പർ: 1056, 0471-2552056) നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനി...

ഉമ്മിണി കടവത്ത് അബ്ദുൽ അസീസ് മരണപ്പെട്ടു.

MARANAM
വേങ്ങര : ഊരകം പഞ്ചായത്ത് 16ാം വാർഡ് മുൻ മെമ്പറും ഊരകം മമ്പീതി സ്വദേശി ഉമ്മിണി കടവത്ത് അബ്ദുൽ അസീസ് എന്നവർ മരണപ്പെട്ടു.മയ്യിത്ത് നമസ്കാരം രാവിലെ 11 മണിക്ക് ഉമ്മിണി കടവത്ത് ജുമാ മസ്ജിദിൽ. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

ബൈക്ക് മോഷ്ടാവിനെ മണിക്കൂറുകൾക്കുള്ളിൽ പിടിച്ച് പോലീസ്.

TIRURANGADI
തിരൂരങ്ങാടി: മൂന്നിയൂർ വെളിമുക്കിൽ നിന്നും മോഷണം പോയ ബൈക്കും മോഷ്ടാവിനെയും മണിക്കൂറുകൾക്കകം പൊക്കി തിരൂരങ്ങാടി പോലീസ് .ജാർക്കന്ത് ഹസൈർബാഗ് ചൽക്കുഷ സ്വദേശി സുരാജ് (18) ആണ് പിടിയിലായത്. മൂന്നിയൂർ ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുന്നിൽ നിർത്തിയിട്ടിരുന്ന ഗ്രാമ പഞ്ചായത്ത് മെമ്പർ സൽമാ നിയാസിന്റെ ബൈക്കാണ് ശനിയാഴ്ച ഉച്ചക്ക് മൂന്ന് മണിയോടടുത്ത സമയത്ത് മോഷണം പോവുന്നത്. മോഷണം പോയി മണിക്കൂറുകൾക്കുള്ളിൽ വൈകുന്നേരം ഏഴ് മണിയോടടുത്ത് ബൈക്കും മോഷ്ടാവിനെയും തിരൂരങ്ങാടി പോലീസ് സി.ഐ. കെ.ടി. ശ്രീനിവാസന്റെ നേത്രത്വത്തിൽ പോലീസ് പൊക്കുകയും ചെയ്തു. മോഷണ വിവരം അറിഞ്ഞ ഉടനെ തന്നെ പരിസരത്തുള്ള സി.സി.ടി.വി. കേമറകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ മോഷ്ടാവ് വാഹനവുമായി പോയ ദിക്ക് മനസ്സിലാക്കുകയും തുടർന്ന് കൺട്രോൾ റൂമിലും സാമൂഹ്യ മാധ്യമങ്ങളിലും വിവരം സി.ഐ. പങ്ക് വെക്കുകയുമായിരുന്നു. അതിനിടെ താനൂർ പോലീസ് സ്റ്റേഷൻ പര...

ബെംഗളൂരുവിൽ മലയാളിയായ നഴ്സിംഗ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു.

CRIME NEWS
ബെംഗളൂരുവിൽ മലയാളിയായ നഴ്സിംഗ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. ഇടുക്കി ചെറുതോണി കിഴക്കേപ്പാത്തിക്കൽ വീട്ടിൽ അനഘ ഹരിയാണ് മരിച്ചത്. 18 വയസ്സായിരുന്നു. ബെംഗളൂരു സോളദേവന ഹള്ളിയിലെ ധന്വന്തരി കോളേജ് ഓഫ് നഴ്സിംഗിൽ രണ്ടാം സെമസ്റ്റർ വിദ്യാർത്ഥിനിയായിരുന്നു അനഘ ഹരി. അനഘയെ ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ ഇന്നലെ കണ്ടെത്തുകയായിരുന്നു. ഉച്ചയോടെ സുഖമില്ലെന്ന് പറഞ്ഞ് മുറിയിലേക്ക് പോയതാണെന്നും, പിന്നീട് മുട്ടി വിളിച്ചിട്ടും വാതിൽ തുറന്നില്ലെന്നും സുഹൃത്തുക്കൾ പറഞ്ഞു. പിന്നീട് വാതിൽ തുറന്നപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. പൊലീസ് മുറിയിൽ നിന്ന് ആത്മഹത്യാക്കുറിപ്പും, കുട്ടിയുടെ മൊബൈലിൽ മരണത്തിന് തൊട്ട് മുൻപ് പകർത്തിയ ഒരു വീഡിയോയും കണ്ടെടുത്തിട്ടുണ്ട്. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകി.  നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും...

കാറിനുളളിൽ കെട്ടിയിട്ട നിലയിൽ: ചുറ്റും മുളക് പൊടി

CRIME NEWS
കോഴിക്കോട് : എലത്തൂർ കാട്ടിൽ പീടികയിൽ യുവാവിനെ കാറിനകത്ത് കെട്ടിയിട്ട നിലയിൽ കണ്ടെത്തി. പയ്യോളി സ്വദേശി സുഹൈലിനെയാണ് കാറിനുളളിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയത്. കാറിനകത്തും യുവാവിന്റെ ദേഹത്തും മുഖത്തുമടക്കം മുളക് പൊടി വിതറിയ നിലയിലാണ്. കയ്യിലുണ്ടായിരുന്ന 25 ലക്ഷം രൂപ ഒരു സംഘം തട്ടിയെടുത്തെന്ന് യുവാവ് പറഞ്ഞു. കാറിൽ വരുന്നതിനിടെ യുവതി അടങ്ങുന്ന സംഘം ലിഫ്റ്റ് ചോദിച്ചെന്നും ഇവരാണ് പണം കവർന്നതെന്നുമാണ് യുവാവ് പറയുന്നത്. സ്വകാര്യ എടിഎമ്മിൽ പണം നിറക്കാനുള്ള പണമാണ് നഷ്ടമായതെന്നാണ് യുവാവ് പറയുന്നത്. പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.   നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

വാല്‍പ്പാറയ്ക്ക് സമീപം ആറുവയസുകാരിയെ പുലി കൊന്നു.

KERALA NEWS
വാല്‍പ്പാറയ്ക്ക് സമീപം ആറുവയസുകാരിയെ പുലി കൊന്നു. അമ്മയ്ക്കൊപ്പം തേയിലത്തോട്ടത്തിലൂടെ നടന്നു പോവുകയായിരുന്ന കുട്ടിയെ പുലി കടിച്ചെടുത്തുകൊണ്ടു പോവുകയായിരുന്നു. വാല്‍പ്പാറയിലെ കേരള തമിഴ്‌നാട് അതിര്‍ത്തിയിലെ ഉഴേമല എസ്റ്റേറ്റിലാണ് സംഭവം. ഝാര്‍ഖണ്ഡ് സ്വദേശിനി അപ്സര ഖാത്തൂനെയാണ് പുള്ളിപ്പുലി കടിച്ചു കൊന്നത്. കുട്ടിയുടെ മൃതദേഹം സമീപത്തെ വനത്തോട് ചേര്‍ന്ന അതിര്‍ത്തിയില്‍ നിന്നാണ് കണ്ടെത്തിയത്. മൃതദേഹം വാല്‍പ്പാറയിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

വേങ്ങര ഗാന്ധിക്കുന്ന് അരീക്കാട്ട് ഫാത്തിമ കുട്ടി നിര്യാതയായി.

MARANAM
വേങ്ങര: ഗാന്ധിക്കുന്ന് അരീക്കാട്ട് അഹമ്മദ്ഹാജിയുടെ മകളും പരേതനായ തച്ചരുപടിക്കൽ കൊളക്കാട്ടിൽ മമ്മദ്ക്കുട്ടി ഹാജിയുടെ ഭാര്യയുമായ അരീക്കാട്ട് ഫാത്തിമ കുട്ടി (90) 19.10.24 രാവിലെ നിര്യാതയായി. മക്കൾ :അഹ്മദ്‌ ബാവ T. K, റംല T. K, സാബിറ T. K. പരേതരായ മുഹമ്മദ് T. K, അബ്ദുൽജബ്ബാർ T. K. മരുമക്കൾ : AP ചേക്കുട്ടി(Late), VK അബ്ദുൽ റഷീദ്, മൈമൂന T. K, ഹഫീല K, സുജീറ K. P.റിലീഫ് ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടർ ആയിരുന്ന പരേതനായ അരീക്കാട്ട് Dr മൊയ്‌ദീൻകുട്ടി സഹോദരനാണ്. മയ്യിത്ത് നമസ്കാരം ഇന്ന് 19.10.24 വൈകുന്നേരം 8.00 pm നു ഗാന്ധിക്കുന്നു ചാലൊടി ജുമാ മസ്ജിദിൽ വെച്ച് നടക്കുന്നതാണ്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

എയർ ഇന്ത്യ എക്സ്‍പ്രസ് വിമാനത്തിൽ ഇ-മെയില്‍ വഴി ബോംബ് ഭീഷണി

GULF NEWS
ദുബൈ: ബോംബ് ഭീഷണിയെ തുടര്‍ന്ന് എയര്‍ ഇന്ത്യ എക്സ്‍പ്രസ് വിമാനം ജയ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കി. എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ ദുബൈയിൽ നിന്ന് ജയ്പൂരിലേക്ക് പോകുകയായിരുന്ന ഐഎക്സ് 196 വിമാനത്തിനാണ് ബോംബ് ഭീഷണി ഉയര്‍ന്നത്. ശനിയാഴ്ച പുലര്‍ച്ചെ 12.45ന് ഇ മെയില്‍ സന്ദേശം വഴിയാണ് വ്യാജ ബോംബ് ഭീഷണി ലഭിച്ചതെന്ന് ജയ്പൂര്‍ എയര്‍പോര്‍ട്ട് പൊലീസ് എസ്എച്ച്ഒ സന്ദീപ് ബസേര പറഞ്ഞു. 189 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. പുലര്‍ച്ചെ 1.20ന് വിമാനത്താവളത്തിലെത്തിയ വിമാനം സുരക്ഷാസേന വിശദമായി പരിശോധിച്ചെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ലെന്ന് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി വെളിപ്പെടുത്തി.  കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിരവധി വ്യാജ ബോംബ് ഭീഷണികളാണ് വിവിധ വിമാന സർവീസുകളെ തടസ്സപ്പെടുത്തിയയത്. ഇതേ തുടര്‍ന്ന് വ്യോമയാന അധികൃതർ ജാഗ്രത പാലിക്കുന്ന സാഹചര്യത്തിലാണ് വീണ്ടും ...

MDMA യുമായി സീരിയല്‍ താരത്തെ പോലീസ് അറസ്റ്റു ചെയ്തു.

CRIME NEWS
എം.ഡി.എം.എ യുമായി സീരിയല്‍ താരത്തെ പോലീസ് അറസ്റ്റു ചെയ്തു. ചിറക്കര പഞ്ചായത്ത് ഒഴുകുപാറ കുഴിപ്പില്‍ ശ്രീ നന്ദനത്തില്‍ ഷംനത്ത് (പാർവതി - 36) ആണ് പിടിയിലായത്. പരവൂരിലാണ് സംഭവം. പരവൂർ ഇൻസ്പെക്ടർ ഡി.ദീപുവിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണു ഷംനത്ത് പിടിയിലായത്. ഭർത്താവിനൊപ്പം താമസിച്ചിരുന്ന വീട്ടിലാണു പൊലീസ് പരിശോധന നടത്തിയത്. 3 ഗ്രാം എംഡിഎംഎ കണ്ടെത്തി. ഷംനത്തിനെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

വെള്ളക്കെട്ട് പരിഹരിക്കാൻ ജില്ലാ കലക്ടർക്ക് നിവേദനം നൽകി.

TIRURANGADI
സംസ്ഥാനപാതയായ അരീക്കോട് പരപ്പനങ്ങാടി റോഡിന്റെ ഭാഗമായി കടന്ന് പോകുന്ന കൊളപ്പുറം സൗത്ത് പ്രദേശത്ത് രൂക്ഷമായ വെള്ളക്കെട്ട് കാരണം ഏറെക്കാലമായി പൊതുജനങ്ങൾക്കും, വിദ്യാർത്ഥികൾക്കും, വാഹനങ്ങൾക്കും, കാൽനടയാത്രക്കാർക്കും, ഏറെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു ഇത് സർക്കാരിന്റെയും എം.എൽ.എയുടെയും ശ്രദ്ധയിൽപ്പെടുത്തുകയും എത്രയും വേഗത്തിൽ ഈ പ്രശ്നത്തിന് പരിഹാരം കാണണമെന്നും ഇതുമായി ബന്ധപ്പെട്ട സർക്കാറിന്റെ പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്നും പ്രവർത്തി പെട്ടെന്ന് ആരംഭിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് വാർഡ് മെമ്പർ സജ്ന അൻവർ, വിപിന അഖിലേഷ് എന്നിവർ ജില്ലാ കലക്ടർക്ക് നിവേദനം നൽകി. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

പ്രിയങ്ക ഗാന്ധി 23ന് വയനാട്ടിലെത്തും; പത്തുദിവസം മണ്ഡലത്തില്‍ പര്യടനം

KERALA NEWS
കല്‍പ്പറ്റ: വയനാട് ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി ഈ മാസം 23 ന് പത്രിക സമര്‍പ്പിക്കും. 23 മുതല്‍ പത്ത് ദിവസം മണ്ഡലത്തില്‍ പര്യടനം നടത്തും. വയനാട്, റായ്ബറേലി എന്നീ ലോക്സഭാ മണ്ഡലങ്ങളില്‍ രാഹുല്‍ ഗാന്ധി വിജയിച്ചതിനെ തുടര്‍ന്ന് അദ്ദേഹം വയനാട് ഒഴിഞ്ഞതോടെയാണ് ഉപതെരഞ്ഞെടുപ്പ്. പ്രിയങ്കയ്‌ക്കെതിരെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി സത്യന്‍ മൊകേരിയാണ് മത്സരിക്കുന്നത്. ബിജെപി സ്ഥാനാര്‍ഥിയുടെ പ്രഖ്യാപനം ഇന്ന് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി 364422 വോട്ടുകള്‍ക്കാണ് വിജയിച്ചത്. സിപിഐ സ്ഥാനാര്‍ഥിയായി മത്സരിച്ച ആനി രാജ 283,023 വോട്ടുകള്‍ നേടിയപ്പോള്‍ ബിജെപി സ്ഥാനാര്‍ഥി കെ സുരേന്ദ്രന്‍ 141,045 വോട്ടുകള്‍ നേടി. 2019ലെ തെരഞ്ഞടുപ്പില്‍ വയനാട്ടില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തിനാണ് രാഹുല്‍ വിജയിച്ചത്. പോള്‍ ചെയ്തതിന്റെ 64. 7 ശതമാനം വോട്ടുകള്‍ രാഹുലിന് ലഭ...

പൊന്നാനി പീഡനം: നടപടി എടുക്കാത്തത് ഞെട്ടിക്കുന്നത്; ഹൈക്കോടതി

KERALA NEWS
പൊന്നാനി പീഡനത്തില്‍ പൊലീസിനെതിരെ രൂക്ഷ വിമർശനുമായി ഹൈക്കോടതി. എഫ്‌ഐആർ എടുക്കാത്തത് 'ഷോക്കിംഗ്' ആണെന്ന് വ്യക്തമാക്കിയ കോടതി അതിജീവിതയെ വിമർശിച്ചുള്ള സർക്കാർ റിപ്പോർട്ടും തള്ളി.സംഭവം നടന്ന് മൂന്ന് വർഷമായിട്ടും എഫ്‌ഐആർ എടുക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. ജസ്റ്റിസ് എ ബദറുദ്ദീൻ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതാണ് നിരീക്ഷണം. 2022ല്‍ സിഐ വിനോദ് പീഡിപ്പിച്ച പരാതിയില്‍ നടപടി എടുത്തില്ല. മൂന്ന് വർഷമായിട്ടും നടപടി എടുക്കാത്തത് ഞെട്ടിക്കുന്നതാണ്. സിഐ വിനോദിനെതിരായ പീഡന പരാതി വ്യക്തമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. അന്വേഷണത്തിന് നേരിട്ട് ഉത്തരവിടുന്നില്ലെന്നും കോടതി വ്യക്തമാക്കി. ഉത്തരവിടേണ്ടത് പൊന്നാനി മജിസ്‌ട്രേറ്റ് കോടതിയാണ്. പൊന്നാനി മജിസ്‌ട്രേറ്റ് വിഷയത്തില്‍ പത്ത് ദിവസത്തിനകം തീരുമാനമെടുക്കണം. കുറ്റകൃത്യം വെളിവായിട്ടും കേസ് രജിസ്റ്റർ ചെയ്തില്ലെന്നത് ഞെട്ടിക്കുന്നതാണ്. ഗുരുതര കുറ...

ബോ​ട്ട് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രു​ടെ വീ​ടു​ക​ൾ അ​ബ്ദു​സ​മ​ദ് സ​മ​ദാ​നി എം.​പി സ​ന്ദ​ർ​ശി​ച്ചു

TIRURANGADI
പ​ര​പ്പ​ന​ങ്ങാ​ടി: കു​ടും​ബ​ത്തി​ന് അ​ന്നം​തേ​ടി പോ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ച​ല​ന​മ​റ്റ് വീ​ട​ണ​ഞ്ഞ​ത് ചെ​ട്ടി​പ്പ​ടി ക​ട​ലോ​ര​ത്ത് സ​ങ്ക​ട ക​ട​ലി​ര​മ്പം തീ​ർ​ത്തു. നാ​ൽ​പ്പ​തോ​ളം തൊ​ഴി​ലാ​ളി​ക​ൾ ജോ​ലി​ചെ​യ്യു​ന്ന കാ​സ​ർ​കോ​ട്ട് പ​ട​ന്ന സ്വ​ദേ​ശി​യു​ടെ ഫൈ​ബ​ർ വ​ള്ള​ത്തി​ലാ​ണ് മ​രി​ച്ച ചെ​ട്ടി​പ്പ​ടി ആ​ലു​ങ്ങ​ൽ ബീ​ച്ചി​ലെ മു​ജീ​ബ് എ​ന്ന മു​നീ​റും അ​രി​യ​ല്ലൂ​ർ ബീ​ച്ചി​ലെ കോ​യ​മോ​നും ജോ​ലി ചെ​യ്തു വ​ന്നി​രു​ന്ന​ത്. അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ൾ​പ്പ​ടെ മ​റ്റു മു​പ്പ​തി​ലേ​റെ തൊ​ഴി​ലാ​ളി​ക​ൾ മ​റി​ഞ്ഞ വ​ള്ള​ത്തി​ൽ​നി​ന്നും നീ​ന്തി ക​ര​പ​റ്റു​ക​യാ​യി​രു​ന്നു. മ​ത്സ്യ​വു​മാ​യി ക​ര​പ​റ്റു​ന്ന​തി​നി​ട​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. മ​രി​ച്ച​നി​ല​യി​ൽ കോ​യ​മോ​നെ ക​ര​ക്കെ​ത്തി​ച്ചെ​ങ്കി​ലും മു​ജീ​ബ് എ​ന്ന മു​നീ​റി​നെ കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. ജീ​വ​നോ​ടെ തി​രി​ച്ചു​കി​ട്ടാ​ൻ നാ​ട് ഒ​ന്ന​...

സഖാവ് സരിന് അഭിവാദ്യങ്ങള്‍’; സിപിഐഎം ജില്ലാകമ്മിറ്റി ഓഫീസില്‍ ഉജ്ജ്വല സ്വീകരണം

KERALA NEWS
പാലക്കാട്: സ്ഥാനാര്‍ത്ഥിത്വത്തില്‍ അന്തിമ തീരുമാനമായതോടെ സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ എത്തി പി സരിന്‍. വന്‍ സ്വീകരണമാണ് സരിന് സിപിഐഎം നല്‍കിയത്. മുതിര്‍ന്ന നേതാക്കളും യുവജനനേതാക്കളും ഓഫീസിലെത്തി സരിന് അഭിവാദ്യം അര്‍പ്പിച്ചു. ഓട്ടോയിലാണ് സരിന്‍ ഡിസി ഓഫീസിലേക്ക് എത്തിയത്. ചുവന്ന ഷാള്‍ അണിയിച്ച് ഇന്‍ക്വിലാബ് വിളിച്ച് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവാണ് സരിനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. രാഷ്ട്രീയ അനാഥത്വം നേരിടേണ്ട വ്യക്തിയല്ല താന്‍ എന്ന് സരിന്‍ പ്രതികരിച്ചു. ക്യത്യമായ ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ ആണ് സിപിഐഎമ്മില്‍ ചേര്‍ന്നത്. സ്ഥാനാര്‍ത്ഥി ആരായാലും ഇടതുപക്ഷത്തിനൊപ്പമുണ്ടാവും. ഉത്തരവാദിത്തത്തോടെ ചുമതല നിര്‍വ്വഹിക്കും എന്നും സരിന്‍ പറഞ്ഞു. പാലക്കാട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി സരിനായിരിക്കും ജനവിധി തേടുക. സരിന്റെ പേര് ജില്ലാ സെക്രട്ടറിയേറ്റ് ഐക്യകണ്‌ഠേന നിര്‍ദേശിക്കുകയായിരു...

വിവാഹിതയായ സ്ത്രീയുമായി പ്രണയത്തിലെന്ന് സംശയം; 25 കാരനെ തല്ലിക്കൊന്നു, യുവതിയുടെ ബന്ധുക്കള്‍ക്കെതിരെ കേസ്

CRIME NEWS
ജയ്പൂര്‍: വിവാഹിതയായ യുവതിയുമായി പ്രണയത്തിലാണെന്ന സംശയത്തിന്റെ പേരില്‍ 25കാരനെ തല്ലിക്കൊന്നു. രാജസ്ഥാനിലെ നീം കാ താന ജില്ലയിലാണ് സംഭവം. കൊലപാതകവുമായി ബന്ധപ്പെട്ട് യുവതിയുടെ ബന്ധുക്കള്‍ ഉള്‍പ്പെടെ നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. റാവത്ത് മജ്ര ഗ്രാമത്തില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. മുകേഷ് കുമാര്‍ മീണ എന്നയാളെയാണ് ഒരു സംഘം ആളുകള്‍ ചേര്‍ന്ന് മര്‍ദിച്ച് കൊലപ്പെടുത്തിയത്. ആക്രമണം അറിഞ്ഞയുടന്‍ പൊലീസ് സ്ഥലത്തെത്തി. അപ്പോഴേയ്ക്കും മുകേഷ് കുമാര്‍ മര്‍ദനത്തെത്തുടര്‍ന്ന് അബോധാവസ്ഥയിലായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബന്‍സൂര്‍ സ്വദേശിനിയായ മീന സ്വന്തം ഗ്രാമത്തില്‍ നിന്നും രണ്ട് കിലോമീറ്റര്‍ അകലെയുള്ള റാവത്ത് മജ്ര എന്ന ഗ്രാമത്തില്‍ ജോലിക്ക് പോയപ്പോഴാണ് സ്ത്രീയെ പരിചയപ്പെടുന്നത്. സംഭവ ദിവസം ഇയാള്‍ ആ സ്ത്രീയെ കാണാന്‍ പോയിരുന്നു. മുകേഷ് കുമാര്‍ മീണയു...

യാത്രക്കാരിയില്‍ നിന്നും അധിക പിഴ ഈടാക്കി; റെയില്‍വേ 10,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്

MALAPPURAM
മലപ്പുറം: യാത്രക്കാരിയില്‍ നിന്നും അധിക പിഴ ഈടാക്കിയെന്ന പരാതിയില്‍ റെയില്‍വേ 10,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്. നിലമ്പൂര്‍- കൊച്ചുവേളി രാജ്യറാണി എക്‌സ്പ്രസ് ട്രെയിനിലെ യാത്രക്കാരിയായിരുന്ന മുള്ളമ്പാറ സ്വദേശി കാടന്‍തൊടി ഹിതയ്ക്ക് മലപ്പുറം ജില്ല ഉപഭോക്തൃ കമ്മീഷനില്‍ നിന്നാണ് അനുകൂലമായ വിധിയുണ്ടായത്. രാജ്യറാണി എക്‌സ്പ്രസില്‍ വാണിയമ്പലത്തു നിന്നും കയറിയ ഹിതയുടെ പക്കല്‍ അങ്ങാടിപ്പുറത്തുനിന്ന് കൊച്ചുവേളിയിലേക്കുള്ള തത്കാല്‍ യാത്രാടിക്കറ്റാണ് ഉണ്ടായിരുന്നത്. വാണിയമ്പലത്തു നിന്ന് ടിടിഇ ടിക്കറ്റ് പരിശോധിച്ചപ്പോള്‍ അങ്ങാടിപ്പുറം മുതലുള്ള ടിക്കറ്റാണ് ഇവരുടെ കയ്യിലുള്ളതെന്ന് കണ്ടെത്തി. തുടര്‍ന്ന്, മതിയായ ടിക്കറ്റ് ഇല്ലാത്തതിനാല്‍ പിഴയായി 250 രൂപയും ട്രെയിന്‍ പുറപ്പെട്ട നിലമ്പൂരില്‍ നിന്നും ടിക്കറ്റ് പരിശോധന നടക്കുന്നത് വരേക്കും ഉള്ള യാത്ര ടിക്കറ്റായി 145 രൂപയും ചുമത്തി. ഇതിനു പുറമെ ...

ഷട്ടില്‍ കളിക്കിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

MALAPPURAM
മലപ്പുറം: എടക്കരയില്‍ ഷട്ടില്‍ കളിച്ചുകൊണ്ടിരിക്കെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. മൂത്തേടം വെള്ളാരമുണ്ട ആലിന്റെകിഴക്കേതില്‍ സുരേഷാണ് (43) മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് ഏഴരക്കാണ് സംഭവം. കുഴഞ്ഞുവീണ സുരേഷിനെ ഉടന്‍ എടക്കര സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംസ്‌കാരം വെള്ളിയാഴ്ച പകല്‍ 11ന് വീട്ടുവളപ്പില്‍. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

നമ്പര്‍ പ്ലേറ്റ് തിരുത്തിയ സ്‌കൂട്ടറിൽ പ്രണയിതാക്കളുടെ കറക്കം

KERALA NEWS
കൊച്ചി: നമ്പര്‍ തിരുത്തിയ സ്‌കൂട്ടറില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ചുറ്റിക്കറങ്ങിയ കമിതാക്കളെ കൈയോടെ പൊക്കി. നമ്പര്‍ തിരുത്തിയ സ്‌കൂട്ടറില്‍ ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്തതിന് കമിതാക്കളുടെ ഡ്രൈവിങ് ലൈസന്‍സ് ആര്‍ടിഒ സസ്‌പെന്‍ഡ് ചെയ്തു. ഹെല്‍മറ്റ് ധരിക്കാത്തതിന്റെ പേരില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ കാമറകളില്‍ പലയിടങ്ങളിലായി 35 തവണയാണ് ഇവര്‍ കുടുങ്ങിയത്. 44,000 രൂപ പിഴ അടയ്ക്കാനും എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ കെ മനോജ് ഉത്തരവിട്ടു. സ്‌കൂട്ടറിന്റെ നാലക്ക നമ്പറില്‍ അവസാനത്തെ അക്കം ചുരണ്ടിക്കളഞ്ഞ നിലയിലായിരുന്നു. ശേഷിക്കുന്ന മൂന്ന് അക്കങ്ങളുള്ള ബൈക്കിന്റെ ഉടമയ്ക്കാണ് ഹെല്‍മറ്റ് ധരിക്കാത്തതിന്റെ പേരില്‍ നോട്ടീസ് എത്തിക്കൊണ്ടിരുന്നത്. ചെയ്യാത്ത കുറ്റത്തിനു തുടര്‍ച്ചയായി നോട്ടീസ് ലഭിച്ചതോടെ ബൈക്ക് ഉടമ ആര്‍ടി ഓഫിസിലെത്തിയപ്പോഴാണു നമ്പര്‍ തിരുത്തിയ സ്‌കൂട്ടറാണ് വില്ലനെന്നു തിരിച്ചറിഞ്ഞത്. നി...

‘മരണകാരണം ക്രൂരമായ മാനസിക പീഡനം’; നവീൻ ബാബുവിന് അന്ത്യാഞ്ജലി അർപ്പിച്ച് ജി സുധാകരൻ

KERALA NEWS
ആലപ്പുഴ: അന്തരിച്ച എഡിഎം നവീന്‍ ബാബുവിന് ആദരാഞ്ജലി അർപ്പിച്ച് സിപിഎം നേതാവ് ജി സുധാകരൻ. ക്രൂരമായ മാനസിക പീഡനമാണ് നവീന്റെ മരണത്തിന് കാരണമായത് എന്നാണ് ഫെയ്സ്ബുക്കിൽ സുധാകരൻ കുറിച്ചത്. ക്രൂരമായ മാനസിക പീഡനം കാരണം ഒടുങ്ങാത്ത മാനസിക വ്യഥ താങ്ങാനാവാതെ ഈ ലോകത്തോട് വിടപറഞ്ഞ നവീൻ ബാബുവിന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ ...അദ്ദേഹത്തിന്റെ ദുഃഖാർത്തരായ കുടുംബത്തോടൊപ്പം ദുഃഖം പങ്കിടുന്നു...- ജി സുധാകരൻ കുറിച്ചു. നിരവധി പേരാണ് സുധാകരന്റെ വാക്കുകളെ പിന്തുണച്ചുകൊണ്ട് പോസ്റ്റിന് താഴെ കമന്റു ചെയ്യുന്നത്. കണ്ണൂരില്‍ എഡിഎമ്മായിരുന്ന നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിനിടെ ക്ഷണിക്കാതെ വേദിയിലെത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ അദ്ദേഹത്തിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. അതിന് പിന്നാലെയാണ് എഡിഎം നവീന്‍ ബാബുവിനെ ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ദിവ്യ അപമാനിച്ചതില്‍ മനംനൊന്ത...

MTN NEWS CHANNEL

Exit mobile version