Saturday, April 18News That Matters

Month: October 2024

കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേർ മരണപ്പെട്ടു

Accident
പാലക്കാട് : കോഴിക്കോട് ദേശീയപാതയിൽ കല്ലടിക്കോട് ദീപ ജംങ്ഷനിൽ ഷിഫ്റ്റ് കാറും ലോറിയും കൂട്ടിയിടിച്ച് നാലു പേർ തൽക്ഷണം മരണപ്പെട്ടു.ഒരാൾ ആശുപത്രിയിൽ എത്തിയ ഉടനെ മരണപ്പെട്ടു.കാറിലുണ്ടായിരുന്ന കോങ്ങാട് സ്വദേശികളായ അഞ്ച് പേരാണ് മരണപ്പെട്ടത്. കോങ്ങാട്‌ മണ്ണന്തറ സ്വദേശികളായ തോട്ടത്തിൽ വീട്ടിൽ വിജയകുമാറിന്റെ മകൻ വിഷ്ണു(29), കീഴ്മുറിവീട്ടിൽ കൃഷ്ണന്റെ മകൻ വിജീഷ്‌(35), മണിക്കശ്ശേരി എസ്റ്റേറ്റ് സ്റ്റോപ്പിൽ മെഹമൂദിന്റെ മകൻ മുഹമ്മദ്‌ അഫ്സൽ(17), വീണ്ടപ്പാറ സ്വദേശി വീണ്ടകുന്ന് ചിതമ്പരത്തിന്റെ മകൻ രമേശ്‌(31), തച്ചമ്പാറ സ്വദേശി മഹേഷ്‌ എന്നിവരാണ് മരണപ്പെട്ടതെന്ന് തിരിച്ചറിഞ്ഞു. വാടാകക്ക് എടുത്ത KL55H3465 എന്ന സ്വിഫ്റ്റ്‌ കാറും, കോഴിക്കോട് നിന്നും ചെന്നൈയിലേക്ക് പോകുന്ന ലോറിയുമാണ് അപകടത്തില്‍പ്പെട്ടത്‌ ലോറി ഡ്രൈവർ വിഘ്‌നേശ് പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്ര...

ബുള്‍ഡോസര്‍ രാജ്‌, ഉത്തര്‍പ്രദേശ്‌ സര്‍ക്കാരിന്‌ സുപ്രീം കോടതി താക്കീത്‌

NATIONAL NEWS
ബുള്‍ഡോസര്‍ ഉപയോഗിച്ചുള്ള ഇടിച്ചുനിരത്തല്‍ നടപടികള്‍ക്കെതിരേ ഉത്തര്‍പ്രദേശ്‌ സര്‍ക്കാരിനു താക്കീതുമായി സുപ്രീം കോടതി. പരമോന്നതകോടതിയുടെ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നതിന്റെ ഭവിഷ്യത്ത്‌ നേരിടണോയെന്നു സംസ്‌ഥാനസര്‍ക്കാരിനു തീരുമാനിക്കാമെന്നു ജസ്‌റ്റിസുമാരായ ബി.ആര്‍. ഗവായിയും കെ.വി. വിശ്വനാഥനും ഉള്‍പ്പെട്ട ബെഞ്ച്‌ മുന്നറിയിപ്പ്‌ നല്‍കി. വര്‍ഗീയലഹളയുണ്ടായ ബറൈച്ചില്‍ ഒരുവിഭാഗത്തില്‍പ്പെട്ടവരുടെ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റാന്‍ നല്‍കിയ നോട്ടീസ്‌ ചോദ്യംചെയ്‌തുള്ള ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു കോടതി. 'ബുള്‍ഡോസര്‍ നീതി' സംബന്ധിച്ച്‌ മുമ്ബ്‌ പുറപ്പെടുവിച്ച ഉത്തരവ്‌ അനധികൃതനിര്‍മിതികള്‍ പൊളിക്കുന്നതിനു തടസമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഹര്‍ജികള്‍ ഇന്നു വീണ്ടും പരിഗണിക്കും. അതുവരെ ഒരു നടപടിയും കൈക്കൊള്ളരുതെന്നു യു.പി. സര്‍ക്കാരിനോടു കോടതി നിര്‍ദേശിച്ചു. കഴിഞ്ഞ 13-ന്‌ ഒരാളുടെ മരണത്തിനിടയാക്കിയ കലാപശേ...

ഊരകത്ത് വെച്ച് സ്കൂൾ കുട്ടികളുടെ ഓട്ടോയിൽ ബസ്സിടിച്ച് അപകടം.

Accident
വേങ്ങര - മലപ്പുറം റോഡിൽ ഊരകത്ത് വെച്ച് സ്കൂൾ കുട്ടികളുടെ ഓട്ടോയിൽ ബസ്സിടിച്ച് അപകടം. പരിക്ക് പറ്റിയവരെ വേങ്ങര അൽ സലാമ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. കൂടുതൽ പരിക്കുള്ള ഒരു കുട്ടിയെ കോട്ടക്കലിലെ ഹോസ്പിറ്റലിലേക്ക് മാറ്റി. വൈകുന്നേരം 4 മണിയോടെയാണ് അപകടം സംഭവിച്ചത്. ഓട്ടോയിൽ പന്ത്രണ്ടോളം കുട്ടികൾ ഉണ്ടായിരുന്നതായാണ് വിവരം. ആരുടേയും പരിക്ക് ഗുരുതരമല്ല എന്നാണ് അറിയാൻ കഴിഞ്ഞത്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

25 ലക്ഷം കവര്‍ന്ന കേസിലെ മുഖ്യ ആസൂത്രകനായ താഹ ജുമാമസ്ജിദിലെ ഖത്തീബ്.

CRIME NEWS
കൊയിലാണ്ടിയില്‍ എടിഎമ്മില്‍ നിക്ഷേപിക്കാന്‍ കൊണ്ടുപോയ 25 ലക്ഷം കവര്‍ന്ന കേസിലെ മുഖ്യ ആസൂത്രകനായ താഹ ജുമാമസ്ജിദിലെ ഖത്തീബ്. തട്ടിയെടുത്ത പണം താഹ സൂക്ഷിച്ചത് പള്ളിക്കെട്ടിടത്തിലായിരുന്നു. കവർച്ചയ്ക്ക് പള്ളിയിലെ സഹായിയും ശിഷ്യനുമായ യാസിറിനെ താഹ കൂടെക്കൂട്ടുകയായിരുന്നു. വടകരയ്ക്ക് സമീപമുള്ള വില്യാപ്പള്ളി മലാറക്കല്‍ ജുമാമസ്ജിദിലെ ഖത്തീബ് ആയിരുന്നു താഹ. പെട്ടെന്ന് പണക്കാരനാകാനും കടം വീട്ടാനും ലക്ഷ്യമിട്ടാണ് കവര്‍ച്ച ആസുത്രണം ചെയ്തത്. സുഹൃത്തായ സുഹൈലിന് എടിഎമ്മില്‍ പണം നിറയ്ക്കുന്ന ജോലിയാണെന്ന് മനസിലാക്കിയ താഹ ആ വഴിയെ തന്റെ ല്ക്ഷ്യം കാണാമെന്ന് തീരുമാനിക്കുകയായിരുന്നു. അതിനായി മസ്ജിദിലെ സഹായിയായ യാസിറിനെയും ഒപ്പം കൂട്ടി.സുഹൈലിനെ പർദയിട്ട് മറയ്ക്കുന്നതിനും മുളകുപൊടി വിതറുന്നതിനും സഹായിച്ചത് യാസിർ ആയിരുന്നു. ആറുമാസമായി പള്ളിയുടെ കാര്യങ്ങള്‍ നോക്കി നടത്തിയിരുന്ന താഹ കവർച്ചയിലൂടെ കിട്ടിയ പണം ഒളിപ്...

KSRTCബസ്സിൽ നിന്ന് സ്വര്‍ണ്ണം കവര്‍ന്ന കേസിലെ പ്രതികൾ പിടിയിൽ

CRIME NEWS
എടപ്പാളിൽ കെഎസ്ആര്‍ടിസി ബസ്സിലെ യാത്രക്കാരനില്‍ നിന്ന് സ്വര്‍ണ്ണ വ്യാപാരിയുടെ ഒരു കോടി രൂപയുടെ സ്വര്‍ണ്ണം കവര്‍ച്ച ചെയ്ത കേസിലെ പ്രതികള്‍ പിടിയിൽ. പള്ളുരുത്തി സ്വദേശികളായ നിസാർ, നൗഫൽ, കോഴിക്കോട് സ്വദേശിയായ ബാബു എന്നിവരെയാണ് അന്വേഷണ സംഘം പിടികൂടിയത്. ബസ്സില്‍ കയറി ആഭരണങ്ങളും പേഴ്സും മറ്റും മോഷണം നടത്തുന്ന സ്ഥിരം മോഷണ സംഘമാണ് പിടിയിലായവര്‍ എന്നാണ് വിവരം. കവര്‍ച്ച ചെയ്ത സ്വര്‍ണ്ണാഭരണങ്ങള്‍ പ്രതികളില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ശനിയാഴ്ച രാത്രി 10 മണിയോടെയാണ് തിരൂരിലുള്ള ജ്വല്ലറിയില്‍ മോഡല്‍ കാണിക്കുന്നതിനായി ജിബിന്‍ എന്ന ജീവനക്കാരന്റെ കൈവശം കൊടുത്തുവിട്ട സ്വര്‍ണ്ണാഭരണങ്ങളാണ് കുറ്റിപ്പറത്ത് നിന്ന് തൃശ്ശൂരിലേക്കുള്ള യാത്രക്കിടെ സംഘം കവര്‍ന്നത്. കോഴിക്കോട് നിന്നും നെടുങ്കണ്ടത്തേക്ക് പോയിരുന്ന കെഎസ്ആര്‍ടിസി ബസില്‍ ശനിയാഴ്ച രാത്രി ഒമ്പതരയോടെയാണ് ജിബിന്‍ കുറ്റിപ്പുറത്ത് നിന്ന് തൃശ്ശൂരിലേക്ക...

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ

CRIME NEWS
തിരുവനന്തപുരം ആറ്റിങ്ങലിൽ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ. ആറ്റിങ്ങൽ സ്വദേശി അദ്വൈതാണ് അറസ്റ്റിലായത്. സൗഹൃദം നടിച്ച് നിരവധി തവണ പീഡിപ്പിച്ചുവെന്നാണ് പരാതി. ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കിയിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

കുറുക്കൻ അബ്ദുൽ ഖാദർ മരണപ്പെട്ടു

MARANAM
വലിയോറ: പുത്തനങ്ങാടി സ്വദേശി കുറുക്കൻ അബൂബക്കർ ഹാജി എന്നവരുടെ മകൻ കുറുക്കൻ അബ്ദുൽ ഖാദർ എന്ന അബ്ദു കാക്ക മരണപ്പെട്ടു .ഭാര്യ: ജമീല മൂട്ടപ്പമ്പൻ മുതലമാട് മക്കൾ: ഫഹദ്, ആശിക്ക്, ഫാത്വിമ ജബിൻ.മരുമക്കൾ: ഫവാസ് പള്ളിക്കാട്ടിൽ പുത്തനത്താണി, സലീന, നസ്റിൻ, സഹോദരങ്ങൾ : ഇസ്മായിൽ കുറുക്കൻ, ചെറീദ് (എയർലൈൻസ് ഹോട്ടൽ മലപ്പുറം), ഷൗകത്ത് (മസ്കത്ത്)..പരേതന്റെ ജനാസ നമസ്കാരം ഇന്ന് വൈകുന്നേരം 3 മണിക്ക് വലിയോറ പുത്തനങ്ങാടി ജുമാ മസ്ജിദിൽ. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

രാഹുലിനൊപ്പം പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടില്‍, നാളെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

KERALA NEWS
വയനാട്: ഉപതെരഞ്ഞെടുപ്പിന് വയനാട്ടില്‍ പ്രചാരണത്തിന് തുടക്കം കുറിക്കാന്‍ പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടില്‍ എത്തും. രാഹുല്‍ ഗാന്ധിക്കൊപ്പം വൈകീട്ടോടെയാണ് പ്രിയങ്ക മണ്ഡലത്തിലെത്തുക. മൈസൂരില്‍ നിന്ന് റോഡ് മാര്‍ഗമാണ് ഇരുവരും ബത്തേരിയില്‍ എത്തുന്നത്. നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. സോണിയ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗയും നാളെ മണ്ഡലത്തിലെത്തും. രണ്ട് കിലോമീറ്റര്‍ റോഡ്‌ഷോയോടെയാവും പ്രിയങ്കയുടെ പത്രികാസമര്‍പ്പണം. പരമാവധി പ്രവര്‍ത്തകരെ സംഘടിപ്പിച്ച് നാളത്തെ റോഡ് ഷോ വന്‍വിജയമാകാനുള്ള ഒരുക്കത്തിലാണ് കോണ്‍ഗ്രസ്. ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിന്റെ ആവേശത്തില്‍ രാജ്യ തലസ്ഥാനമായ ന്യൂഡല്‍ഹിയില്‍ വിവിധ സ്ഥലങ്ങളില്‍ പ്രിയങ്ക ഗാന്ധിയുടെ നൂറു കണക്കിന് പോസ്റ്റര്‍ പതിച്ചിരിക്കുകയാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും പ്രചാരണത്തിനായി നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരും വയനാട്ടിലേയ്ക...

മ്ലാവിനെ വേട്ടയാടി കറി വച്ചു കഴിച്ചു; നിരവധി ക്രിമിനൽ കേസുകളിൽ പ്രതി; ഒളിവിൽ കഴിഞ്ഞ 50കാരൻ പിടിയിൽ

KERALA NEWS
തൃശൂർ: മ്ലാവിനെ വേട്ടയാടി കറി വച്ചു കഴിച്ച സംഭവത്തിൽ 50കാരൻ പിടിയിൽ. സംഭവ ശേഷം ഒളിവിൽ കഴിഞ്ഞ കുറ്റിച്ചിറ സ്വദേശി തട്ടകം വീട്ടിൽ ഡേവിസ് (50) ആണ് പിടിയിലായത്. ചാലക്കുടി പോട്ടയിലെ വീട്ടിൽ നിന്നു മ്ലാവിറച്ചി പിടികൂടിയ സംഭവത്തിലാണ് ഇയാൾ പിടിയിലായത്. സംഭവത്തിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ രണ്ട് പേർ നേരത്തെ പിടിയിലായിരുന്നു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഡേവിസ്. ആന കൊമ്പ് മോഷണം, സ്വർണം കവർച്ച തുടങ്ങിയ കേസുകളിലും പ്രതിയാണ്. മുപ്ലിയം ഫോസ്റ്റ് അധികൃതരാണ് ഇയാളെ പിടികൂടിയത്. ഡേവിസിനെതിരെ വെള്ളികുളങ്ങര, എണാകുളം സെൻട്രൽ, തൃശൂർ ഈസ്റ്റ്, അതിരപ്പിള്ളി സ്റ്റേഷനുകളിലായി 13 ക്രിമിനൽ കേസുകളുണ്ട്. മുത്തങ്ങ റേഞ്ച് ഫോറസ്റ്റ് സ്റ്റേഷനിലും പരിയാരം റെയ്ഞ്ച് ഫോറസ്റ്റ് സ്റ്റേഷനിലും ആന കൊമ്പ്, ചന്ദന മോഷണം കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട് നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യ...

‘ചിലര്‍ ലിപ്സ്റ്റിക് തേച്ചാണ് നടക്കുന്നത്; പല നേതാക്കന്‍മാരുടെ സ്വഭാവം ഇതാണ്’; അധിക്ഷേപവുമായി അന്‍വര്‍

KERALA NEWS
മലപ്പുറം: ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസിനെതിരെ പിവി അന്‍വര്‍. സംവരണമണ്ഡലത്തില്‍ നിന്ന് ജയിക്കുന്നവര്‍ ആ വിഭാഗത്തോട് മമത കാട്ടാറില്ല. രമ്യ ഹരിദാസിനെ കുറിച്ച് ചേലക്കരയിലെ സമൂദായങ്ങള്‍ക്ക് നല്ല അഭിപ്രായമില്ലെന്നും അന്‍വര്‍ പറഞ്ഞു. 'ചേലക്കരയില്‍ സിപിഎമ്മിന് 39,400 വോട്ടിന്റെ ഭൂരിപക്ഷമുണ്ട്. അവിടെ കൊണ്ടുപോയി നിര്‍ത്തിയ സ്ഥാനാര്‍ഥിയെ കുറിച്ച് താന്‍ പറയണോ?. കോണ്‍ഗ്രസുകാരാണ് പറയുന്നത്. എനിക്ക് അവരെ കുറിച്ച് അറിയില്ല. അവര്‍ പാട്ടുപാടുന്നത് ഇടയ്ക്ക് കേട്ടിട്ടുണ്ട്. അഞ്ച് വര്‍ഷം അവര്‍ എംപിയായ മണ്ഡലത്തില്‍ ഉള്‍പ്പെട്ടതാണ് ഈ ചേലക്കര. അവിടുത്തെ അവരുടെ കമ്യൂണിറ്റി പറയുന്നു, ഞങ്ങളുടെ പേര് പറയുന്നത് പോലും അവര്‍ക്ക് ഇഷ്ടമില്ലെന്ന്. ഈ കമ്യൂണിറ്റിയില്‍ നിന്ന് എംഎല്‍എമാരും എംപിയുമൊക്കെ ആയിട്ടുള്ള പല നേതാക്കന്‍മാരുടെ സ്വഭാവം ഇത് തന്നെയാണ്. പിന്നെ അവര്‍ക്ക് ആ കമ്യൂണിറ്റിയെ കണ്ട് കൂടാ. ആ പേര് പറയ...

തലയേക്കാള്‍ ഇരട്ടി വലിപ്പം, ഒറ്റയടിക്ക് മുട്ട വിഴുങ്ങി പാമ്പ്;

Entertainment
പാമ്പുമായി ബന്ധപ്പെട്ട നിരവധി വിഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ചിലത് കൗതുകം ജനിപ്പിക്കുമ്പോള്‍ ഒട്ടുമിക്കതും ഭയം ഉളവാക്കുന്നതാണ്. ഇപ്പോള്‍ തലയേക്കാള്‍ ഇരട്ടി വലിപ്പമുള്ള മുട്ട ഒറ്റയടിക്ക് വിഴുങ്ങുന്ന പാമ്പിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. എക്‌സില്‍ 'Nature is Amazing' എന്ന ഹാന്‍ഡിലിലാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. ഒരാള്‍ മുട്ട കൈപ്പത്തിയില്‍ വച്ചിരിക്കുകയാണ്. സമീപമുള്ള പാമ്പ് ഒറ്റയടിക്ക് മുട്ട വിഴുങ്ങുന്നതാണ് വിഡിയോയുടെ ഉള്ളടക്കം. പാമ്പിന്റെ തലയേക്കാള്‍ ഇരട്ടി വലിപ്പമുള്ള മുട്ട വിഴുങ്ങുന്നതാണ് എല്ലാവരെയും അമ്പരപ്പിക്കുന്നത്. പാമ്പുകള്‍ക്ക് പ്രത്യേക താടിയെല്ല് ഘടനയുണ്ട്. അതുകൊണ്ടാണ് വായ വിശാലമായി തുറന്ന് ഇരയെ വിഴുങ്ങാന്‍ പാമ്പിന് സാധിക്കുന്നത് എന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറി...

വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ നടന്ന മോഷണ സംഭവങ്ങളിൽ മലപ്പുറം സ്വദേശി പിടിയിൽ

CRIME NEWS
കമ്ബിപ്പാര ഉപയോഗിച്ച്‌ പൂട്ട് പൊളിച്ച്‌ വ്യാപാര സ്ഥാപനം കൊള്ളയടിക്കും. മഞ്ചേരിയില്‍ മോഷണം പതിവ്. അറസ്റ്റിലായത് പൊലീസ് ക്യാംപിന് സമീപം താമസിക്കുന്ന സ്ഥിരം മോഷ്ടാവ്. അറസ്റ്റിലാവുന്നത് ജയിലില്‍ നിന്ന് ഇറങ്ങി ഒരുമാസം കഴിയും മുൻപ്. മഞ്ചേരിയില്‍ വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ നടന്ന മോഷണ സംഭവങ്ങളിലാണ് നെച്ചിക്കുണ്ട് വീട്ടില്‍ വേണുഗാനൻ (51) പിടിയിലായത്. മലപ്പുറം, വയനാട് പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ രാത്രിയില്‍ വീടുകളും ഷോപ്പുകളും കുത്തി പൊളിച്ച്‌ അമ്ബതിലധികം മോഷണങ്ങള്‍ നടത്തിയ കേസില്‍ പ്രതിയായ വേണുഗാനൻ ഒരു മാസം മുൻപാണ് മറ്റൊരു മോഷണ കേസില്‍ ജയിലില്‍ നിന്ന് ഇറങ്ങിയത്. മഞ്ചേരി പൊലീസ് ഇൻസ്‌പെക്ടർ സുനില്‍ പുളിക്കല്‍, മഞ്ചേരി എസ്.ഐ. കെ.ആർ. ജസ്റ്റിൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാവിലെ 11ന് പ്രതിയെ സ്ഥാപനങ്ങളിലെത്തിച്ച്‌ തെളിവെടുത്തു. ഈ മാസം 12ന് പുലർച്ച മഞ്ചേരി ...

കോഴിപ്പറമ്പത്ത് ഫാമിലി കോഡിനേഷൻ കമ്മിറ്റി രൂപീകരിച്ചു

VENGARA
കോഴിപ്പറമ്പത്ത് ഫാമിലി കൂട്ടായ്മ രൂപീകരിക്കുന്നതിന്റെ ഭാഗമായി പ്രാഥമിക ഘട്ട യോഗം വെളിമുക്ക് കൂഫയിൽ വലിയ വളപ്പിൽ വച്ച് ചേർന്നു. യോഗത്തിൽ വിവിധ മേഖലയിലുള്ള ക്കോഴിപ്പറമ്പത്ത് ഫാമിലിയിലുഉള്ള പ്രതിനിധികൾ പങ്കെടുത്തു. യോഗത്തിൽ സ്വാഗതം താഹിർ കൂഫയും അധ്യക്ഷൻ ആലിക്കോയ പാലക്കലും ഉദ്ഘാടനം ബഷീർ kp കളിയാട്ടമുക്കും നിർവഹിച്ചു. വിപുലമായ രീതിയിൽ കോഴിപ്പറമ്പത്ത് ഫാമിലി കൂട്ടായ്മ രൂപീകരിച്ചു മുമ്പോട്ട് പോവുന്നതിനും കേരളത്തിൽ പലയിടങ്ങളിലുമുള്ള കോഴിപ്പറമ്പത്ത് ഫാമിലി കുടുംബക്കാരെ കണ്ടെത്താനും അതോടൊപ്പം വാട്സ്ആപ്പ് കൂട്ടായ്മ രൂപീകരിക്കാനും യോഗം തീരുമാനിച്ചു കോഴിപ്പറമ്പത്ത് കുടുംബത്തിലുള്ള മറ്റുള്ള ആളുകളെ കണ്ടെത്തുന്നതിന് കോഡിനേഷൻ കമ്മിറ്റി ചെയർമാൻ കൺവീനർ ട്രഷറർ എന്നിവരെ നേരിൽ ബന്ധപ്പെടാനും അഭ്യർത്ഥിച്ചു 📞9744299666, 8129741572, 9633338006 കോഴിപ്പറമ്പത്ത് ഫാമിലി കോഡിനേഷൻ കമ്മിറ്റി➖➖➖➖➖➖➖➖ ചെയർമാൻആലി...

റിസോർട്ടിൽ വനിതാ ഡോക്ടറോട് ലൈം​ഗികാതിക്രമം, മലപ്പുറം സ്വദേശി അറസ്റ്റിൽ

MALAPPURAM
ആലപ്പുഴ: പുന്നമടയിലെ റിസോർട്ടിൽ അവധി ആഘോഷിക്കാനെത്തിയ വനിതാ ഡോക്ടറോട് ലൈംഗികാതിക്രമം കാട്ടിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശിയായ ഷംനാസിനെയാണ് (45) നോർത്ത് പൊലീസ് പിടികൂടിയത്. റിസോർട്ടിലെ മുറിയിൽ  ഉറങ്ങുകയായിരുന്ന യുവതിയെ പ്രതി കടന്നുപിടിക്കുകയായിരുന്നു. സി.ഐ സജികുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ ദേവിക, എസ്.സി.പി.ഒ ഗിരീഷ്, വിനുകൃഷ്ണൻ, സി.പി.ഒമാരായ സുബാഷ്, സുജിത്ത്, ലവൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

മദ്രസകള്‍ക്കെതിരായ ബാലാവകാശ കമ്മീഷന്‍ ഉത്തരവ്: തുടര്‍നടപടികള്‍ക്ക് സുപ്രീംകോടതിയുടെ സ്‌റ്റേ

NATIONAL NEWS
ന്യൂഡല്‍ഹി: വിദ്യാഭ്യാസ അവകാശച്ചട്ടങ്ങള്‍ക്ക് അനുസൃതമല്ലാത്ത മദ്രസകള്‍ അടച്ചു പൂട്ടണമെന്ന ദേശീയ ബാലാവകാശ കമ്മീഷന്റെ ഉത്തരവ് സുപ്രീംകോടതി സ്‌റ്റേ ചെയ്തു. ആര്‍ടിഇ നിയമത്തിന് അനുസൃതമല്ലാത്ത മദ്രസകളുടെ അംഗീകാരം പിന്‍വലിക്കാന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമാണ് ദേശീയ ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ കത്തിലൂടെ നിര്‍ദേശം നല്‍കിയിരുന്നത്. എന്‍സിപിസിആറിന്റെ കത്തില്‍ നടപടിയെടുക്കേണ്ടതില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. എന്‍സിപിസിആര്‍ കത്തിന്റെ അടിസ്ഥാനത്തില്‍ ഉത്തര്‍പ്രദേശ്, ത്രിപുര സര്‍ക്കാരുകള്‍ പുറപ്പെടുവിച്ച തുടര്‍ നിര്‍ദ്ദേശങ്ങളും സുപ്രീംകോടതി സ്റ്റേ ചെയ്തിട്ടുണ്ട്. എന്‍സിപിസിആര്‍ നിര്‍ദേശത്തിന്റെ ചുവടുപിടിച്ച് യുപി സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവിനെതിരെ ജം ഇയ്യത്തുല്‍ ഉലമയാണ് സുപ്രീംകോടതിയെ സമീപിച്ചത്. അംഗീകാരമില്ലാത്ത മദ്രസകളിലെ എല്ലാ വിദ്യാർത്ഥികളെയും സർക്കാർ എയ്ഡഡ...

ഓൺലൈൻ ട്രേഡിംഗിന്‍റെ പേരിൽ കോടികളുടെ തട്ടിപ്പ്; രണ്ട് യുവാക്കൾ അറസ്റ്റിൽ

CRIME NEWS
ആലപ്പുഴ: ഓൺലൈൻ ട്രേഡിംഗിന്‍റെ പേരിലുള്ള രണ്ട് സൈബർ തട്ടിപ്പ് കേസുകളിൽ കോഴിക്കോട് കൊടുവള്ളി സ്വദേശികളായ രണ്ട് യുവാക്കളെ ജില്ലാ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കോഴിക്കോട് താമരശ്ശേരി കരുവൻപൊയിൽ കൊടുവള്ളി മുനിസിപ്പൽ 18-ാം വാർഡിൽ പടിഞ്ഞാറെ തൊടിയിൽ വീട്ടിൽ മുഹമ്മദ് മിസ്ഫിർ (20) കോഴിക്കോട് ചാത്തമംഗലം പഞ്ചായത്ത് മൂന്നാം വാർഡിൽ മുണ്ടോട്ട് പൊയിൽ വീട്ടിൽ ജാബിർ (19) എന്നിവരാണ് പിടിയിലായത്. മാന്നാറിലെ മുതിർന്ന പൗരന് 2.67 കോടി രൂപ നഷ്ടപ്പെട്ട സംഭവത്തിൽ ആലപ്പുഴ സൈബർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് മുഹമ്മദ് മിസ്ഫിർ പിടിയിലായത്. വെൺമണിയിലെ യുവാവിന് 1.3 കോടി നഷ്ടപ്പെട്ട സംഭവത്തിൽ വെൺമണി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ തന്‍റെ അമ്മയുടെ അക്കൗണ്ടിലൂടെ ലക്ഷങ്ങൾ പിൻവലിപ്പിച്ച് തട്ടിപ്പുകാർക്ക് കൈമാറിയതിനാണ് ജാബിർ അറസ്റ്റിലായത്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എ സുനിൽരാജിന്റെ നേതൃത്വത്തിൽ എസ് ഐമാരായ അ...

160 രൂപ ബാക്കി നൽകാൻ വൈകി: അർബുദ രോ​ഗിയായ ലോട്ടറി കച്ചവടക്കാരനെ കല്ലുകൊണ്ട് തലയ്ക്കടിച്ചു, അറസ്റ്റ്

KERALA NEWS
തിരുവനന്തപുരം: വാങ്ങിയ ലോട്ടറിയുടെ ബാക്കി തുക നൽകാൻ വൈകിയതിൽ അർബുദ രോഗിയായ കച്ചവടക്കാരനെ കല്ലുകൊണ്ട് തലയ്ക്കടിച്ചു. പൂന്തുറ അമ്പലത്തറ ജങ്ഷന് സമീപം ലോട്ടറിക്കച്ചവടം നടത്തുന്ന അനിൽകുമാറിനെയാണ് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചത്. സംഭവത്തിൽ അക്രമിയെ പൊലീസ് പിടികൂടി. രക്ഷപ്പെട്ട പ്രതിയെ പൊലീസ് പിന്നീട് അറസ്റ്റുചെയ്തു. വെങ്ങാനൂർ ചാവടി നട ആര്യാഹൗസിൽ പ്രമോദിനെ(47) ആണ് പൂന്തുറ പൊലീസ് അറസ്റ്റുചെയ്തത്. ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം. 200 രൂപ കൊടുത്ത് 40 രൂപയുടെ ഒരു ലോട്ടറിയാണ് പ്രമോദ് വാങ്ങിയത്. ബാക്കി തുകയായ 160 രൂപ തിരികെ നൽകാൻ വൈകിയെന്നാരോപിച്ചായിരുന്നു ആക്രമം. സമീപത്തുണ്ടായിരുന്ന കല്ലെടുത്ത് പ്രമോദ് അനിൽകുമാറിന്റെ തലയ്ക്കടിക്കുകയായിരുന്നു എന്ന് പൂന്തുറ എസ്.ഐ. വി.സുനിൽ അറിയിച്ചു. തുടർന്ന് സംഭവ സ്ഥലത്തു നിന്ന് രക്ഷപ്പെട്ട പ്രമോദിനെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു. നിങ്ങൾ വാർത്തകൾ അറ...

ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ ഭക്തൻ പമ്പാനദിയിൽ മുങ്ങി മരിച്ചു

KERALA NEWS
ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ ഭക്തൻ പമ്പാനദിയിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ മുങ്ങി മരിച്ചു. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി ആണ് മരിച്ചത്. 22 വയസ്സായിരുന്നു. മാടമൺ ക്ഷേത്രക്കടവിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. ഒഴുക്കിൽപ്പെട്ടതിനെ തുടർന്ന് ഫയർഫോഴ്സും നാട്ടുകാരും നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കിട്ടിയത്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

പൊലീസ് സ്റ്റേഷനു സമീപം യുവാവ് രക്തം വാര്‍ന്ന് മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം

CRIME NEWS
തിരുവനന്തപുരം: വര്‍ക്കല പൊലീസ് സ്റ്റേഷനു സമീപം റോഡില്‍ യുവാവ് മരിച്ച നിലയില്‍. വര്‍ക്കല വെട്ടൂര്‍ സ്വദേശി ബിജു ആണ് മരിച്ചത്. വര്‍ക്കല ഡിവൈഎസ്പി ഓഫിസിനു സമീപത്തെ കടമുറിക്കു മുന്നിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ ഏഴരയോടെയാണ് മൃതദേഹം കണ്ടെത്തുന്നത്. തലയ്ക്ക് അടിയേറ്റ നിലയിലുള്ള മുറിവുണ്ട്. രക്തം വാര്‍ന്ന് മരിച്ച നിലയിലാണ് മൃതദേഹമെന്ന് പൊലീസ് വ്യക്തമാക്കി. കൊലപാതകമാണ് എന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

റോഡ് സുരക്ഷ പഠിക്കാതെ ഇനി ലൈസൻസ് കിട്ടില്ല; MVD

KERALA NEWS
ഡ്രൈവിങ് ലൈസൻസ് ടെസ്റ്റില്‍ പങ്കെടുക്കാൻ റോഡ് സുരക്ഷാ ബോധവത്കരണ ക്ലാസില്‍ പങ്കെടുത്ത രേഖ നിർബന്ധമാക്കി മോട്ടോർ വാഹന വകുപ്പ്. ഇതിനായി ലേണേഴ്സ് ടെസ്റ്റില്‍ വിജയിക്കുന്നവർക്ക് ആഴ്ചതോറും നിശ്ചിതദിവസങ്ങളില്‍ ആർ.ടി.ഒ. ഓഫീസുകളില്‍ റോഡ് സുരക്ഷാ ബോധവത്കരണ ക്ലാസ് നടത്തും. ഇതില്‍ പങ്കെടുത്തതിന്റെ രേഖയുമായി എത്തിയാലേ ലൈസൻസ് ടെസ്റ്റ് നടത്തുകയുള്ളൂ. നേരത്തേ ലൈസൻസ് അപേക്ഷകർക്ക് റോഡ് സുരക്ഷാ ബോധവത്കരണക്ലാസ് ഉണ്ടായിരുന്നു. കോവിഡ് കാലത്താണ് ഇവ നിലച്ചത്. ക്ലാസുകള്‍ വീണ്ടും തുടങ്ങാൻ കഴിഞ്ഞദിവസമാണ് ട്രാൻസ്പോർട്ട് കമ്മിഷണർ നിർദേശിച്ചത്. ക്ലാസിന് കൃത്യമായ സിലബസും നിർദേശങ്ങളും തയ്യാറാക്കിയിട്ടുണ്ട്. മോട്ടോർ വെഹിക്കിള്‍സ് (ഡ്രൈവിങ്) റെഗുലേഷൻസ് 2017 പ്രകാരം വാഹനം ഓടിക്കുമ്ബോള്‍ ശ്രദ്ധിക്കേണ്ട നിർദേശങ്ങളാണ് രണ്ടു മണിക്കൂർ ദൈർഘ്യമുള്ള ക്ലാസില്‍ നല്‍കുക. മോട്ടോർ വെഹിക്കിള്‍ ഇൻസ്പെക്ടർമാർ, അസിസ്റ്റൻറ് ഇൻസ്പെക്ടർമ...

MTN NEWS CHANNEL

Exit mobile version