കേരള സ്റ്റേറ്റ് കൺസഷൻ വർക്കേഴ്സ് കോൺഗ്രസ് ഐ എൻ ടി യു സിയുടെ ആഭിമുഖ്യത്തിൽ രാഷ്ട്രശില്പി ജവഹർലാൽ നെഹ്രുവിൻ്റെ ജന്മദിനം പുഷ്പാർച്ചനയും മധുര വിതരണവും നടത്തി ആഘോഷിച്ചു. തുടർന്ന് നടന്ന ചാച്ചാജി അനുസ്മരണം വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി ഹസീന ഫസൽ ഉദ്ഘാടനം ചെയ്തു. മുതിർന്ന കോൺഗ്രസ് നേതാവ് പി പി എ ബാവ അധ്യക്ഷത വഹിച്ചു , യൂണിയൻ ജില്ലാ പ്രസിഡണ്ട് അസൈനാർ ഊരകം അനുസ്മരണ പ്രഭാഷണം നടത്തി , എം പി വേലായുധൻ മാസ്റ്റർ , മണ്ണിൽ ബിന്ദു , മനോജ് പുനത്തിൽ , സി ചന്ദ്രമതി , ഉണ്ണി തൊട്ടിയിൽ , പി കെ റഷീദ , ഷൗക്കത്ത് കൂരിയാട് , പി ചോയി , തുടങ്ങിയവർ സംസാരിച്ചു. ടീ മൊയ്തീൻകുട്ടി സ്വാഗതവും , എ അയ്യപ്പൻ നന്ദിയും പറഞ്ഞു.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com